അ​ഭ​യ​ കേ​സ് ശി​ക്ഷ മ​ര​വിപ്പിച്ചു ! ഫാ. ​കോ​ട്ടൂ​രി​നും സി​സ്റ്റ​ര്‍ സെ​ഫി​ക്കും ജാ​മ്യം; ക്രി​മി​ന​ല്‍ നി​യ​മ​ശാ​സ്ത്ര​ത്തി​ന്‍റെ ത​ത്വ​ങ്ങ​ള്‍ സി​ബി​ഐ കോ​ട​തി കാ​റ്റി​ല്‍ പ​റ​ത്തി; ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ ഇങ്ങനെ…

കൊ​​​ച്ചി: അ​​​ഭ​​​യ​​​ കേ​​​സി​​​ല്‍ ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​രി​​​നും സി​​​സ്റ്റ​​​ര്‍ സെ​​​ഫി​​​ക്കും സി​​​ബി​​​ഐ കോ​​​ട​​​തി വി​​​ധി​​​ച്ച ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തു ത​​​ട​​​ഞ്ഞ് ഹൈ​​​ക്കോ​​​ട​​​തി ഇ​​​രു​​​വ​​​ര്‍​ക്കും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

പ്ര​​​തി​​​ക​​​ള്‍ കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ന്‍ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ആ​​​ശ്ര​​​യി​​​ച്ച ഒ​​​മ്പ​​​തു സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍ വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യ ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​രി​​​ന് ഇ​​​ര​​​ട്ട ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​​ത​​​ട​​​വും 6.5 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും, സി​​സ്റ്റ​​ർ സെ​​​ഫി​​​ക്ക് ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​​ത​​​ട​​​വും 5.5 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​​മാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​ബി​​​ഐ കോ​​​ട​​​തി ശി​​​ക്ഷ വി​​​ധി​​​ച്ചി​​​രു​​​ന്ന​​​ത്.

ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​പ്പീ​​​ലു​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. അ​​​പ്പീ​​​ല്‍ തീ​​​ര്‍​പ്പാ​​​കു​​​ന്ന​​​തു​​​വ​​​രെ ജാ​​​മ്യം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഫാ. ​​​കോ​​​ട്ടൂ​​​രും സി​​​സ്റ്റ​​​ര്‍ സെ​​​ഫി​​​യും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ബോ​​​ണ്ടും തു​​​ല്യതു​​​ക​​​യു​​​ടെ ര​​​ണ്ട് ആ​​​ള്‍​ജാ​​​മ്യ​​​വു​​​മാ​​​ണ് മു​​​ഖ്യ ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ.

കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി ഇ​​​ല്ലാ​​​തെ കേ​​​ര​​​ളം വി​​​ട​​​രു​​​ത്, ആ​​​ദ്യ​​​ത്തെ ആ​​​റു മാ​​​സം എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും തു​​​ട​​​ര്‍​ന്നു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ല്‍ ര​​​ണ്ടാം ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും സ്റ്റേ​​​ഷ​​​നി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണം തു​​​ട​​​ങ്ങി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കേ​​​സി​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ആ​​​ശ്ര​​​യി​​​ച്ച തെ​​​ളി​​​വു​​​ക​​​ളി​​​ലെ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പ്ര​​​തി​​​ക​​​ളു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍​ജി​​​യി​​​ല്‍ വാ​​​ദ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ച​​​ത്.

കേ​​സി​​ലെ മ​​റ്റൊ​​രു പ്ര​​തി ഫാ. ​​​ജോ​​​സ് പൂ​​​തൃ​​​ക്ക​​​യി​​​ലി​​​നെ തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ലാ​​​ണ് കു​​​റ്റ​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ച സ്വാ​​​ഭാ​​​വി​​​ക​​​നീ​​​തി​​​ക്ക് ത​​​ങ്ങ​​​ളും അ​​​ര്‍​ഹ​​​രാ​​​ണെ​​​ന്നും പ്ര​​​തി​​​ഭാ​​ഗം വാ​​​ദി​​​ച്ചു.

തെ​​​ളി​​​വു​​​ക​​​ളും വ​​​സ്തു​​​ത​​​ക​​​ളും വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് വി​​​ധി പ​​​റ​​​ഞ്ഞ​​​തെ​​​ന്നും ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ലെ​​​ന്നും സി​​​ബി​​​ഐ​​​ക്കുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​സി. സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ലും വാ​​​ദി​​​ച്ചു.

പ്ര​​​തി​​​ഭാ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ വ​​​സ്തു​​​ത​​​ക​​​ളും പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ളും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​നു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നു പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ വ്യ​​​ക്ത​​​മാ​​​ണെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഡ്വ. ബി. ​​​രാ​​​മ​​​ൻ​​​പി​​​ള്ള, അ​​​ഡ്വ. പി. ​​​വി​​​ജ​​​യ​​​ഭാ​​​നു എ​​​ന്നി​​​വ​​​രാ​​​ണ് പ്ര​​​തി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ​​​ത്.

കോ​​​ട്ട​​​യം ബി​​​സി​​​എം കോ​​​ള​​​ജി​​​ല്‍ പ്രീ​​​ഡി​​​ഗ്രി ര​​​ണ്ടാം വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​നി​​യാ​​​യി​​​രി​​​ക്കെ സി​​​സ്റ്റ​​​ര്‍ അ​​​ഭ​​​യ​​​യെ 1992 മാ​​​ര്‍​ച്ച് 27നാ​​​ണു കോ​​​ട്ട​​​യം പ​​​യ​​​സ് ടെ​​​ന്‍​ത് കോ​​​ണ്‍​വ​​ന്‍റി​​​ലെ കി​​​ണ​​​റ്റി​​​ല്‍ മ​​​രി​​​ച്ച​​ നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 2020 ഡി​​​സം​​​ബ​​​ര്‍ 23ലാ​​യി​​രു​​ന്നു ശി​​ക്ഷാ​​വി​​ധി.

അ​ഭ​യ​ കേസ്: ക്രി​മി​ന​ല്‍ നി​യ​മ​ശാ​സ്ത്ര​ത്തി​ന്‍റെ ത​ത്വ​ങ്ങ​ള്‍ സി​ബി​ഐ കോ​ട​തി കാ​റ്റി​ല്‍ പ​റ​ത്തി

കൊ​​​ച്ചി: ക്രി​​​മി​​​ന​​​ല്‍ നി​​​യ​​​മ​​​ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ എ​​​ല്ലാ ത​​​ത്വ​​​ങ്ങ​​​ളും കാ​​​റ്റി​​​ല്‍​പ​​​റ​​​ത്തി, വി​​​ദ​​​ഗ്ധ​​​സാ​​​ക്ഷ്യ​​​ത്തെ​​​യും കോ​​​ണ്‍​വ​​​ന്‍റി​​​ലെ മ​​​റ്റ് അ​​​ന്തേ​​​വാ​​​സി​​​ക​​​ളു​​​ടെ​​​ സാ​​​ക്ഷ്യ​​​ത്തെ​​​യും ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞാ​​​ണ് വിചാരണ നടത്തിയ സി​​​ബി​​​ഐ കോ​​​ട​​​തി അ​​​ഭ​​​യ കേസിൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

ഭൗ​​​തി​​​ക​​​ശാ​​​സ്ത്രം, മ​​​നഃ​​​ശാ​​​സ്ത്രം, വൈ​​​ദ്യ​​​ശാ​​​സ്ത്രം എ​​​ന്നി​​​വ​​​യി​​​ലെ ത​​​ന്‍റെ അ​​​ല്പ​​​ജ്ഞാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് കേ​​​സ് സം​​​ബ​​​ന്ധി​​​ച്ച് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

പ്ര​​​തി​​​ഭാ​​​ഗം ഉ​​​ന്ന​​​യി​​​ച്ച വാ​​​ദ​​​ങ്ങ​​​ളി​​​ല്‍ ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്. പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ എ​​​തി​​​ര്‍​വാ​​​ദ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ക്കാ​​​ന്‍ പ്രോ​​​സി​​​ക്യൂ​​​ഷ​​​നാ​​​യി​​​ട്ടി​​​ല്ല.

ഈ ​​​ഘ​​​ട്ട​​​ത്തി​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ മൊ​​​ത്ത​​​ത്തി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

കൈ​​​ക്കോ​​​ടാ​​​ലിപോ​​​ലു​​​ള്ള ആ​​​യു​​​ധ​​​ത്തി​​​ന്‍റെ ത​​​ടി​​​കൊ​​​ണ്ടു​​​ള്ള പി​​​ടി ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ല​​​യി​​​ല്‍ മു​​​റി​​​വു​​​ണ്ടാ​​​ക്കി​​​യേ​​​ക്കാ​​​മെ​​​ന്ന് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍, കൈ​​​ക്കോ​​​ടാ​​​ലി പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യോ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റു​​​ടെ മൊ​​​ഴി​​​യി​​​ല്‍ ക​​​ഴു​​​ത്തി​​​ല്‍ ക​​​ണ്ട പാ​​​ടു​​​ക​​​ളെ​​​പ്പ​​​റ്റി പ​​​റ​​​യു​​​ന്നു​​​ണ്ട്.

വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി പ്ര​​​ധാ​​​ന​​​മാ​​​യും ആ​​​ശ്ര​​​യി​​​ച്ച​​​ത് ഈ ​​​ക​​​ണ്ടെ​​​ത്തലി​​​നെ​​​യാ​​​ണ്. എ​​​ന്നാ​​​ല്‍ പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ടം റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ര്‍​ശം ബ​​​ന്ധ​​​പ്പെ​​​ട്ട ഡോ​​​ക്ട​​​ര്‍ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ര്‍ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​തി​​​രു​​​ന്നി​​​ട്ടും അ​​​തു സ്വീ​​​ക​​​രി​​​ച്ച് ഡോ​​​ക്ട​​​റു​​​ടെ മൊ​​​ഴി ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യാ​​​ണു ചെ​​​യ്ത​​​ത്.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു ഡോ​​​ക്ട​​​റു​​​ടേ​​​തി​​​നേ​​​ക്കാ​​​ള്‍ കൃ​​​ത്യ​​​ത ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​ക്കു​​​ണ്ടെ​​​ന്ന് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി വി​​​ല​​​യി​​​രു​​​ത്തി​​​യെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ആരോപണം കഴമ്പില്ലാത്തത്: അസി. സോളിസിറ്റര്‍ ജനറല്‍

കൊ​​ച്ചി: അ​​ഭ​​യാ കേ​​സി​​ലെ പ്ര​​തി​​ക​​ളു​​ടെ ജാ​​മ്യ ഹ​​ര്‍ജി​​ക​​ളി​​ല്‍ സി​​ബി​​ഐ​​യു​​ടെ ഭാ​​ഗ​​ത്തു വേ​​ണ്ട​​ത്ര ശ്ര​​ദ്ധ​​യു​​ണ്ടാ​​യി​​ല്ലെ​​ന്ന ജോ​​മോ​​ന്‍ പു​​ത്ത​​ന്‍പു​​ര​​യ്ക്ക​​ലി​​ന്‍റെ ആ​​രോ​​പ​​ണം ക​​ഴ​​മ്പി​​ല്ലാ​​ത്ത​​താ​​ണെ​​ന്ന് അ​​സി. സോ​​ളി​​സി​​റ്റ​​ര്‍ ജ​​ന​​റ​​ല്‍ എ​​സ്. മ​​നു വ്യ​​ക്ത​​മാ​​ക്കി.

കേ​​ര​​ള ഹൈ​​ക്കോ​​ട​​തി​​യി​​ലെ സി​​ബി​​ഐ കേ​​സു​​ക​​ളി​​ല്‍ അ​​സി. സോ​​ളി​​സി​​റ്റ​​ര്‍ ജ​​ന​​റ​​ലാ​​ണ് സാ​​ധാ​​ര​​ണ ഹാ​​ജ​​രാ​​കു​​ന്ന​​ത്.

എ​​ന്നാ​​ല്‍ അ​​ഭ​​യ കേ​​സി​​ന്‍റെ പ്രാ​​ധാ​​ന്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് ഒ​​രു അ​​ഡീ. സോ​​ളി​​സി​​റ്റ​​ര്‍ ജ​​ന​​റ​​ലി​​നെ ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന് സി​​ബി​​ഐ സ്‌​​പെ​​ഷ​​ല്‍ ക്രൈം ​​ബ്യൂ​​റോ ത​​ല​​വ​​നു ക​​ഴി​​ഞ്ഞ മാ​​ര്‍ച്ച് 16നു ​​ക​​ത്തു ന​​ല്‍കി.

തു​​ട​​ര്‍ന്ന് സി​​ബി​​ഐ​​യു​​ടെ സൗ​​ത്ത് സോ​​ണി​​ന്‍റെ കേ​​സു​​ക​​ള്‍ക്കു നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള അ​​ഡീ. സോ​​ളി​​സി​​റ്റ​​ര്‍ ജ​​ന​​റ​​ല്‍ സൂ​​ര്യ​​കി​​ര​​ണ്‍ റെ​​ഡ്ഢി​​യെ കേ​​സി​​ല്‍ ഹാ​​ജ​​രാ​​കാ​​ന്‍ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

കേ​​സി​​ന്‍റെ മ​​ല​​യാ​​ള​​ത്തി​​ലു​​ള്ള രേ​​ഖ​​ക​​ളെ​​ല്ലാം ഇം​​ഗ്ലീ​​ഷി​​ലേ​​ക്കു പ​​രി​​ഭാ​​ഷ​​പ്പെ​​ടു​​ത്തി അ​​ദ്ദേ​​ഹ​​ത്തി​​നു ന​​ല്‍കി​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ അ​​ദ്ദേ​​ഹ​​വു​​മാ​​യി ച​​ര്‍ച്ച​​ക​​ളും ന​​ട​​ത്തി.

തു​​ട​​ര്‍ന്ന് സി​​ബി​​ഐ​​യു​​ടെ നി​​ല​​പാ​​ട് അ​​ദ്ദേ​​ഹം ഫ​​ല​​പ്ര​​ദ​​മാ​​യി കോ​​ട​​തി​​യെ ധ​​രി​​പ്പി​​ച്ചെ​​ന്നും എ​​സ്. മ​​നു വി​​ശ​​ദീ​​ക​​രി​​ച്ചു.

സി​സ്റ്റ​ർ സെ​ഫി ജ​യി​ൽമോ​ചി​ത​യാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശി​​​ക്ഷാ​​​വി​​​ധി മ​​​ര​​​വി​​​പ്പി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തോ​​​ടെ സി​​​സ്റ്റ​​​ർ സെ​​​ഫി താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ജ​​​യി​​​ൽ മോ​​​ചി​​​ത​​​യാ​​​യി.

ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ ജ​​​യി​​​ൽ മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ക​​​യും ജാ​​​മ്യ​​​ക്കാ​​​ർ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് അ​​​ട്ട​​​ക്കു​​​ള​​​ങ്ങ​​​ര വ​​​നി​​​താ ജ​​​യി​​​ലി​​​ൽനി​​​ന്ന് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഇ​​​വ​​​ർ​​​ക്കു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നാ​​​യ​​​ത്.

എ​​​ന്നാ​​​ൽ, ജാ​​​മ്യ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഫാ. ​​​തോ​​​മ​​​സ് കോ​​​ട്ടൂ​​​രി​​​ന് ഇ​​​ന്ന​​​ലെ പൂ​​​ജ​​​പ്പു​​​ര സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​യി​​​ലി​​​ൽനി​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നാ​​​യി​​​ല്ല. ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് ഇ​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നാ​​​കും.

ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ

അ​​​ഭ​​​യ കേസി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ഹാ​​​ജ​​​രാ​​​ക്കി​​​യ മെ​​​ഡി​​​ക്ക​​​ല്‍ രേ​​​ഖ​​​ക​​​ളി​​​ലും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ദ​​​ഗ്‌​​​ധോ​​​പ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും വൈ​​​രു​​​ദ്ധ്യമു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​ഭ​​​യ​​​യു​​​ടെ ക​​​ഴു​​​ത്തി​​​ൽ ന​​​ഖ​​​പ്പാ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ന്ന ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റു​​​ടെ മൊ​​​ഴി ശി​​ക്ഷ വി​​ധി​​ക്കാ​​ൻ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ആ​​​ധാ​​​ര​​​മാ​​​ക്കിയി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ന​​​ഖ​​​പ്പാ​​​ടു​​​ക​​​ളു​​​ടെ കാ​​​ര്യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​റു​​​ടെ മൊ​​​ഴി തെ​​​ളി​​​യി​​​ക്കാ​​​ൻ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്‍റെ ഫോ​​​ട്ടോ ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട​​​തി​​​നു പ​​​ക​​​രം മ​​​ഠ​​​ത്തി​​​ന്‍റെ ഫോ​​​ട്ടോ​​​ക​​​ളാ​​​ണ് എ​​ത്തി​​ച്ച​​​ത്.

ഇ​​​ത് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി ശ്ര​​​ദ്ധി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​രോ​​​ഗ്യ​​​വി​​​ദ​​​ഗ്ധ​​​ന്‍റെ അ​​​വ​​​ബോ​​​ധ​​​ത്തേ​​​ക്കാ​​​ള്‍ ഫോ​​​ട്ടോ​​​ഗ്ര​​​ഫ​​​റു​​​ടെ അ​​​വ​​​ബോ​​​ധ​​​മാ​​​ണു കൂ​​​ടു​​​ത​​​ല്‍ കൃ​​​ത്യ​​​മാ​​​യ​​​ത് എ​​​ന്ന വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​വി​​​ല്ല.

കോ​​​ണ്‍​വ​​​ന്‍റ് ഹോ​​​സ്റ്റ​​​ല്‍ അ​​​ല​​​ങ്കോ​​​ല​​​മാ​​​യി കി​​​ട​​​ന്ന​​​തോ അ​​​ഭ​​​യ​​​യു​​​ടെ ശി​​​രോ​​​വ​​​സ്ത്ര​​​വും ചെ​​​രി​​​പ്പു​​​ക​​​ളും അ​​​ടു​​​ക്ക​​​ള​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തോ സി​​​സ്റ്റ​​​ര്‍ സെ​​​ഫി താ​​​ഴ​​​ത്തെ​​​ നി​​​ല​​​യി​​​ലെ മു​​​റി​​​യി​​​ല്‍ ത​​​നി​​​ച്ചാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തോ ആ​​​രെ​​​യും കു​​​റ്റ​​​ക്കാ​​​രാ​​​ക്കാ​​​ന്‍ പ​​​ര്യാ​​​പ്ത​​​മ​​​ല്ല.

അ​​​ഭ​​​യ​​​യു​​​ടെ ത​​​ല​​​യ്ക്ക് കൈ​​​ക്കോ​​​ടാ​​​ലി ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ടി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് പ​​​രി​​​ക്കേ​​​റ്റെ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ള്‍ ഈ ​​​കൈ​​​ക്കോ​​​ടാ​​​ലി കോ​​​ട​​​തി​​​യി​​​ല്‍ തൊ​​​ണ്ടി​​​യാ​​​യി ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

ഹോ​​​സ്റ്റ​​​ലി​​​ല്‍ മോ​​​ഷ്ടി​​​ക്കാ​​​ന്‍ ക​​​യ​​​റി​​​യ​​​പ്പോ​​​ള്‍ ഫാ.​ ​​തോ​​​മ​​​സി​​​നെ ക​​​ണ്ടെ​​​ന്ന് അ​​​ട​​​യ്ക്കാ രാ​​​ജു പ​​​റ​​​യു​​​ന്നു. ഇ​​​യാ​​​ള്‍ പോ​​​ലീ​​​സി​​​നു ന​​​ല്‍​കി​​​യ മൊ​​​ഴി​​​യി​​​ലും പി​​​ന്നീ​​​ടു ന​​​ല്‍​കി​​​യ ര​​​ഹ​​​സ്യ​​​മൊ​​​ഴി​​​യി​​​ലും വൈ​​​രു​​​ദ്ധ്യങ്ങ​​​ളു​​​ണ്ട്.

മോ​​​ഷ്ടി​​​ച്ച വാ​​​ട്ട​​​ര്‍ മീ​​​റ്റ​​​റു​​​ക​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. പു​​ല​​ർ​​ച്ചെ ര​​​ണ്ടു മു​​​ത​​​ല്‍ അ​​​ഞ്ചു വ​​​രെ ഫാ. ​​​തോ​​​മ​​​സ് ടെ​​​റ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്ന് ഇ​​​യാ​​​ള്‍ പ​​​റ​​​യു​​​മ്പോ​​​ള്‍ കു​​​റ്റ​​​കൃ​​​ത്യം ക​​​ണ്ടി​​​ട്ടു​​​ണ്ടാ​​​വ​​​ണം. പ​​​ക്ഷേ, സം​​​ഭ​​​വ​​​ത്തി​​​ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ളി​​​ല്ല.

Related posts

Leave a Comment