തൃശൂർ: ശന്പളമില്ലാത്തതിന് ഒരുവശത്ത് ജീവനക്കാർ സമരം നടത്തുന്പോൾ കെഎസ്ആർടിസി ഓഫീസിലുള്ളവർ മാത്രം പണിയെടുക്കുന്നതു ശരിയാകില്ലല്ലോ. എന്നാൽപ്പിന്നെ ഓഫീസിൽവന്ന് വിവാഹത്തിനൊക്കെ പോകാം. തൃശൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഓഫീസ് ജീവനക്കാരാണു കൂട്ടത്തോടെ സഹപ്രവർത്തകനായിരുന്ന ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിനു പോയത്. ഡിടിഒയും സൂപ്രണ്ടും മറ്റു രണ്ടു ജീവനക്കാരുമൊഴിച്ചു ബാക്കിയുള്ളവരെല്ലാം ഇന്നലെ ഓഫീസ് സമയത്തു കല്യാണത്തിനുപോയി ആഘോഷമാക്കി. ഉച്ചകഴിഞ്ഞ് ഓഫീസിലെത്തി കുറച്ചു നേരമിരുന്നു ബാഗുമെടുത്തു വീട്ടിലേയ്ക്കും പോയി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തിയവരോടു ജീവനക്കാരില്ലെന്ന മറുപടിയാണു കിട്ടിയത്. ഡിടിഒയുടെ അറിവോടെതന്നെയാണ് ഓഫീസിലുള്ളവർ വിവാഹത്തിനു പോയതെന്നു പറയുന്നു. കെഎസ്ആർടിസി മന്ത്രിയടക്കമുള്ളവർ പ്രതിസന്ധി പരിഹരിക്കാനും ശന്പളം കൊടുക്കാനും വഴി തേടുന്പോഴാണു ജീവനക്കാർ തന്നെ ഇത്തരത്തിൽ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
Read MoreDay: June 26, 2022
ദുരിതപർവം അതിജീവിച്ചു അജിത നാട്ടിൽ തിരിച്ചെത്തി! ഏകമകൻ ആദിത്യനെ കെട്ടിപ്പിടിച്ച് വാവിട്ടുകരഞ്ഞു അജിത
വൈപ്പിൻ: മനുഷ്യക്കടത്തിൽപ്പെട്ട് കുവൈറ്റിലെത്തി അവിടെ ജോലിനോക്കിയിരുന്ന വീട്ടിൽ വീട്ടുതടങ്കലിലെന്നോണം കഴിഞ്ഞിരുന്ന എറണാകുളം ചെറായി സ്വദേശിനി അജിത നാട്ടിൽ തിരിച്ചെത്തി. സംഭവം വിവാദമാകുകയും എംബസി അധികൃതരും നോർക്ക അധികൃതരും ഇടപെടുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ അജിതയെ ഏജന്റ് യാതൊരു ഉപാധികളുമില്ലാതെ നാട്ടിലേക്ക് കയറ്റിയയയ്ക്കുകയായിരുന്നെന്ന് ഭർത്താവ് ലിനീഷ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അജിത നെടുന്പാശേരി വിമാനത്താവളം വഴി വീട്ടിലെത്തിയത്. കുവൈറ്റിൽ അനുഭവിച്ച വിഷമതകളും തിരിച്ചെത്തിയതിന്റെ ആശ്വാസവും ആഹ്ളാദവും അടക്കാനാകാതെ തന്റെ പത്തുവയസുകാരനായ ഏകമകൻ ആദിത്യനെ കെട്ടിപ്പിടിച്ച് അജിത വാവിട്ടുകരഞ്ഞു. കുട്ടികളെ നോക്കുന്ന ജോലിക്ക് പ്രതിമാസം 30,000 രൂപ ശന്പളം വാഗ്ദാനം ചെയ്ത് വിസയും വിമാനടിക്കറ്റുമെല്ലാം സൗജന്യമായി നൽകിയാണ് നിർധനയായ അജിതയെ ഏജന്റ് കുവൈറ്റിലേക്ക് കൊണ്ടുപോയത്. ഏപ്രിൽ 14നു നാട്ടിൽനിന്ന് പുറപ്പെട്ട അജിത ഒരാഴ്ചയോളം ഏജന്റിന്റെ വനിതാ സുഹൃത്തിന്റെ കൂടെയായിരുന്നു. പിന്നീടാണ് ഒരു അറബിയുടെ വീട്ടിൽ ജോലിക്കായി ആക്കിയത്. അവിടെ 25 ദിവസത്തോളം…
Read Moreഇന്നോവയിലെ യാത്ര മതിയാക്കി മുഖ്യമന്ത്രി; ഇനി കിയ കാർണിവലിലേക്ക്! സംസ്ഥാനം കടംകയറി മുടിഞ്ഞു നിൽക്കവെ വീണ്ടും വാഹനങ്ങൾ വാങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാനം കടംകയറി മുടിഞ്ഞു നിൽക്കവെ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ കിയ കാർണിവലും എസ്കോർട്ടിനായി മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിലെ രണ്ടു കറുത്ത ഇന്നോവ വടക്കൻ ജില്ലകളിലേക്ക് മാറ്റാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പൈലറ്റ്, എസ്കോർട്ട് ചുമതലയുള്ള ഇന്നോവകളെല്ലാം കറുത്ത നിറത്തിലുള്ളതാക്കും. മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാർശയിലാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിറം മാറ്റാൻ തീരുമാനമായത്. നേരത്തെ വെള്ള നിറത്തിലുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്.
Read Moreലഹരിവിരുദ്ധ ദിനം! സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല; സ്വകാര്യ ബാറുകള്‍ക്കും അവധി ബാധകം
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ ഇന്ന് തുറക്കില്ല. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പ്രമാണിച്ചാണ് മദ്യശാലകള്‍ അടച്ചിടുന്നത്. ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ ഫെഡിന്റെയോ മദ്യവില്‍പ്പനശാലകളും പ്രീമിയം മദ്യവില്‍പ്പന ശാലകളും തുറക്കില്ല. സ്വകാര്യ ബാറുകള്‍ക്കും അവധി ബാധകമാണ്.
Read Moreമീന്‍ ഇല്ലാതെ ചോറ് ഇറങ്ങാത്തവരുടെ ശ്രദ്ധയ്ക്ക്..! പതിനായിരം കിലോ പഴകിയ മീന്‍ പിടികൂടി; അധികൃതരുടെ കണ്ടെത്തല്‍ ഇങ്ങനെ…
ആര്യങ്കാവ് : ആര്യങ്കാവില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ 10,750 കിലോ പഴകിയ മീന്‍ പിടികൂടി. ഓപ്പറേഷന് മത്സ്യയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ ആര്യങ്കാവ് അതിര്‍ത്തിയില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന ആരംഭിച്ചത്. പരിശോധന ആരംഭിച്ചു മണിക്കൂറുകള്‍ക്കകം മൂന്നു ലോറികളിലായി കേരളത്തിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന ചൂര മീന്‍ പിടികൂടുകയായിരുന്നു. പഴകിയതും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയതുമായ മീന്‍ ഐസ് നിറച്ച പെട്ടികളിലായി കൊണ്ടുവരികയായിരുന്നു. തമിഴ്നാട്ടിലെ കടലൂര്‍, നാഗപ്പട്ടണം എന്നിവിടങ്ങളില്‍ നിന്നും അടൂര്‍, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഏജന്റുമാര്‍ക്ക് എത്തിക്കാനായി കൊണ്ടുവന്ന മീനാണ് അധികൃതര്‍ പിടികൂടിയത്. പിടികൂടിയ മീന്‍ പിന്നീട് പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ സ്വകാര്യ എസ്റ്റേറ്റില്‍ കുഴിച്ചുമൂടി. കേരളത്തില്‍ ട്രോളിംഗ് നിരോധനമായതിനാല്‍ വന്‍ വിലയ്ക്ക് കേരളത്തില്‍ വില്പന നടത്താന്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പിടിച്ച മീന്‍ തമിഴ്നാട്ടില്‍ നിന്നും എത്തിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.…
Read Moreകുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണം! കർശന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ; നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് മൂന്നു വർഷം തടവ്; മാർഗനിർദേശങ്ങൾ ഇങ്ങനെ…
രാഹുൽ ഗോപിനാഥ് ന്യൂഡൽഹി: സിനിമ, സമൂഹ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്ഫോമുകൾ തുടങ്ങിയവയിൽ മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ചു ചിത്രീകരണം നടത്തരുതെന്നു ദേശീയ ബാലാവകാശ കമ്മീഷൻ. സിനിമാ മേഖലയിൽ ഉൾപ്പെടെ കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ ദേശീയ ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ കരട് മാർഗരേഖയിലാണ് കർശന നിർദേശങ്ങളുള്ളത്. പ്രതിരോധ കുത്തിവയ്പ്, മൂലയൂട്ടൽ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവത്കരണ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങളിലൊഴികെ മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാൻ പാടില്ല. മൂന്നു മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികളെ കളിയാക്കുകയോ അവർക്കു ബുദ്ധിമുട്ടുണ്ടാക്കുകയോ മോശമായി ചിത്രീകരിക്കുകയോ ചെയ്യരുതെന്നും നിർദേശമുണ്ട്. കമ്മീഷന്റെ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ മൂന്നു വർഷത്തെ ജയിൽവാസം ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. ചിത്രീകരണത്തിന്റെ ആവശ്യത്തിനായി സ്കൂളുകളിൽനിന്നു കുട്ടികളെ മാറ്റിനിർത്തുന്നതിനു നിർമാതാക്കൾ ജില്ലാ മജിസ്ട്രേറ്റിന്റെ അനുവാദം വാങ്ങണം. കുട്ടികൾക്കു പാഠഭാഗങ്ങൾ നഷ്ടമാകാതിരിക്കുന്നതിന് ഷൂട്ടിംഗ് സെറ്റുകളിൽ ട്യൂഷൻ സംവിധാനം ഏർപ്പെടുത്തണം.…
Read More