ഒന്നിനു പുറകേ ഒന്നൊന്നായി..! കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്; ഒരുവണ്ടി പോലീസും ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി വി​ജി​ല​ൻ​സ് സം​ഘ​വു​മാ​ണ് റെ​യ്ഡി​ന് എ​ത്തി​യ​ത്

vijilance-raidആ​ല​ക്കോ​ട്(കണ്ണൂർ): ആ​ല​ക്കോ​ട് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്.  ആ​ല​ക്കോ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യാ പാ​ല​പ്പു​റ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​ന്നു​രാ​വി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡ് തു​ട​ങ്ങി​യ​ത്. കോ​ഴി​ക്കോ​ട് നി​ന്നു​ള്ള വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് രാ​വി​ലെ 7.15ഓ‌​ടെ ദേ​വ​സ്യാ​യു​ടെ  പാ​ത്ത​ൻ​പാ​റ​യി​ലെ വീ​ട്ടി​ൽ റെ​യ്ഡി​നെ​ത്തി​യ​ത്.

മാ​ങ്ങാ​ട്ടു​പ​റ​ന്പ് കെ​എ​പി ക്യാ​ന്പി​ൽ​നി​ന്ന് ഒ​രു ബ​സ് പോ​ലീ​സും ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി വി​ജി​ല​ൻ​സ് സം​ഘ​വു​മാ​ണ് റെ​യ്ഡി​ന് എ​ത്തി​യ​ത്.ക​രു​വ​ൻ​ചാ​ൽ റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ദേ​വ​സ്യാ പാ​ല​പ്പു​റ​ത്തെ അ​തി​രാ​വി​ലെ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച് സൊ​സൈ​റ്റി​യു​ടെ താ​ക്കോ​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​യി അ​റി​യി​ക്കു​ക​യും റെ​യ്ഡ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ദേ​വ​സ്യാ പാ​ല​പ്പു​റ​ത്തി​ന്‍റെ പേ​രി​ൽ കൊ​പ്ര സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സ് കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.  ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണോ പ​രി​ശോ​ധ​ന​യെ​ന്ന് സം​ശ​യി​ക്കു​ന്നു.  എ​ന്നാ​ൽ ഈ ​കേ​സ് എ​ക​ദേ​ശം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​താ​ണ്.

Related posts