ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ കോടതി. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രന് ഒളിവില്‍ പോവുകയായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എസ്സി എസ്ടി ആക്ട് പ്രകാരം സിവികിനെതിരെയുള്ള കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു ജില്ലാ പ്രോസിക്യൂട്ടര്‍ വാദിച്ചത്. ഇതേ ആള്‍ക്കെതിരേ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി…
Read MoreDay: August 2, 2022
ചങ്ങനാശേരി ബൈപാസിൽ റെന്റ് എ കാർ ലോബി സജീവം; വാടകയ്ക്കെടുക്കുന്ന കാർ പണയം വയ്ക്കാനും വില്പന നടത്താനും സൗകര്യം; ഒത്തുചേരുന്നത് നാലുജില്ലകളിലെ സംഘങ്ങൾ
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് കേന്ദ്രീകരിച്ച് റെന്റ് എ കാർ ലോബി സജീവം. റെന്റിനെടുക്കുന്ന കാർ പണയം വയ്ക്കുകയും വില്പന നടത്തുകയും ചെയ്യുന്ന സംഘങ്ങളും ചങ്ങനാശേരിയിൽ പ്രവർത്തിക്കുന്നുണ്ട്. പോലീസിന്റെ രാത്രികാല പട്രോളിംഗ് കുറഞ്ഞതോടെയാണ് ഇത്തരം സംഘങ്ങൾ ചങ്ങനാശേരിയുടെ വിവിധ ഭാഗങ്ങളിൽ തഴച്ചു വളർന്നത്. ഇതിന്റെ മറവിൽ സ്ത്രീകളെ കൈമാറുന്ന അനാശാസ്യ സംഘങ്ങളും പ്രവർത്തിക്കുന്നതായും സൂചനകളുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നുള്ളവരും ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള റെന്റ് എ കാർ ലോബിയിലുണ്ടെന്ന സൂചനകളും പോലീസിനു ലഭിച്ചിട്ടുണ്ട്. റെന്റിനെടുത്ത കാർ പണയം വച്ചതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഞായറാഴ്ച രാത്രി യുവാവിനു കുത്തേൽക്കുകയും സംഭവത്തിൽ ആറംഗ ക്രിമിനൽസംഘം അറസ്റ്റിലാകുകയും ചെയ്തിരുന്നു. തൃക്കൊടിത്താനം ആരമനക്കുന്ന് ഭാഗത്ത് മുഹമ്മദ് അഫ്സലി(25)നാണു കുത്തേറ്റത്. ഞായറാഴ്ച രാത്രി 9.30നു ചങ്ങനാശേരി റെയിവേ സ്റ്റേഷനു സമീപമാണു വാക്കേറ്റവും കത്തിക്കുത്തും അരങ്ങേറിയത്. ചങ്ങനാശേരി ഫാത്തിമപുരം പാറേൽ കോളനി ഭാഗത്ത് വെട്ടുകുഴിയിൽ…
Read Moreആലുവ ശിവക്ഷേത്രം മുങ്ങി;പെരിയാർ തീരങ്ങളിൽ ആശങ്ക; കൺട്രോൾ റൂം തുറന്നു
ആലുവ: കേരളത്തെ ഞെട്ടിച്ച 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം പെരിയാർ തീരങ്ങളിൽ ആശങ്ക പടർത്തി വീണ്ടുമൊരു ആഗസ്റ്റ് കൂടി. പെരിയാറിന്റെ തീരത്ത ശിവരാത്രി മണപ്പുറം മഹാദേവ ക്ഷേത്രം പൂർണമായും മുങ്ങിയതോടെ ഇരുകരകളിലുള്ളവരും കൂടുതൽ പരിഭ്രാന്തിയിലായി. പെരിയാർ നിറഞ്ഞ് കവിഞ്ഞതോടെ വെള്ളം ചെറു തോടുകളിലൂടെ ഗ്രാമപ്രദേശങ്ങളിലേക്ക് പടരുകയാണ്. നീരൊഴുക്ക് ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നത്.ഇന്ന് രാവിലെയോടെയാണ് വെള്ളം കൂടിയത്. ഇതേ തുടർന്ന് മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി. ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. പുഴ കുറച്ചു ദിവസങ്ങളായി ചില നേരങ്ങളിൽ കലങ്ങി മറിഞ്ഞാണ് ഒഴുകിയിരന്നത്. ചെളിയുടെ അളവ് 100 കടന്നാൽ ജലശുദ്ധീകരണത്തെ ബാധിക്കുമെന്ന് ആലുവ ജലശുദ്ധീകരണ കേന്ദ്രം അറിയിക്കുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് തീരങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടു ദിവസം ഇടതടവില്ലാതെ മഴ പെയ്തപ്പോഴേക്കും…
Read Moreഅധികാര ദുർവിനിയോഗം;കോണ്‍സുൽ ജനറൽ അറിയാതെ ശിവശങ്കർ രഹസ്യ ചർച്ചയ്ക്ക് വിളിച്ചുവരുത്തിയെന്ന് സ്വപ്ന
കൊച്ചി: കോണ്‍സുൽ ജനറൽ അറിയാതെ ശിവശങ്കർ തന്നെ രഹസ്യചർച്ചയ്ക്കായി ക്ലിഫ്ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നു സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. 2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരിയുമായി ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നും അതിൽ വീണവിജയൻ, കമല എന്നിവരെ കൂടാതെ നളിനി നെറ്റോ, ശിവശങ്കർ എന്നിവരും പങ്കെടുത്തുവെന്നും സ്വപ്ന നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വപ്നയുടെ പുതിയ ആരോപണം. അതേസമയം മുഖ്യമന്ത്രിക്കെതിരേ സ്വപ്ന ഇന്നലെ വീണ്ടും ആരോപണങ്ങൾ ഉന്നയിച്ചു. മകൾക്കായി പ്രോട്ടോകോൾ ലംഘനമെന്ന്മകൾ വീണാ വിജയന്റെ ബിസിനസ് കാര്യങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. കേന്ദ്രാനുമതി തേടാതെ ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്തു കൊണ്ടുവന്നതു കൂടാതെ മുൻകൂട്ടി അനുമതി വാങ്ങാതെ പ്രോഗ്രാമിൽ മാറ്റവും വരുത്തി. വീണാ വിജയനു വേണ്ടി ഷാർജയിലെ ഐടി ഹബിന്റെ ബിസിനസ് സാധ്യതകളുമായി ബന്ധപ്പെട്ട് ക്ലിഫ്ഹൗസിൽ യോഗം ചേരാനായിരുന്നു ഇത്. ഷാർജ…
Read Moreചാലക്കുടി പിള്ളപാറയിൽ ഒഴുക്കിൽപ്പെട്ട ആന രക്ഷപ്പെട്ടു; മണിക്കൂറുകൾ നീണ്ട സ്വയം പരിശ്രമത്തിനുശേഷം കരകയറി
ചാലക്കുടി: മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ കാട്ടാന മണിക്കൂറുകൾ നീണ്ട സ്വയം പരിശ്രമത്തിനുശേഷം കരകയറി. ചാലക്കുടി പിള്ളപാറയിൽ കുടുങ്ങിയ കാട്ടാനയാണ് അതിശക്തമായ മലവെള്ളപ്പാച്ചിലിനെ അതിജീവിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരകയറിയത് . ഇന്ന് രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത് നാട്ടുകാർ കാണുന്നത്. പിള്ളപ്പാറയിലെ എണ്ണപ്പനത്തോട്ടത്തിലേക്കും സമീപത്തെ കൃഷിയിടത്തിലേക്കും ഫലങ്ങൾ തിന്നാനെത്തിയ കാട്ടാന തിരിച്ചുപോകുന്പോൾ ഇന്നലെ അർധരാത്രിയോടെയോ ഇന്ന് പുലർച്ചെയോ ആയിരിക്കും മലവെള്ളപ്പാച്ചിലിൽപെട്ടതെന്ന് സംശയിക്കുന്നു. രാവിലെ ആറോടെ നാട്ടുകാരാണ് ഒഴുക്കിൽപ്പെട്ട ആനയെ കാണുന്നത്. കനത്ത മഴയിൽ പുഴയില്‍ കനത്ത ഒഴുക്കായിരുന്നു ഉണ്ടായിരുന്നത്. പുഴയിൽ ഉണ്ടായിരുന്ന ചെറിയ പച്ചത്തുരുത്ത് മാത്രമായിരുന്നു ആനയുടെ പിടിവള്ളി. ഒഴുക്കിൽപ്പെട്ട് വീഴാതിരിക്കാനും ഒഴുകി പോകാതിരിക്കാനും ആന പരിശ്രമിച്ചുകൊണ്ടിരുന്നു. പുഴയുടെ മധ്യ ഭാഗത്ത് ഒരു തുരുത്തിലാണ് കാട്ടാന നിലയുറപ്പിച്ചിരുന്നത്. പിന്നീട് അവിടെ നിന്ന് നീന്തി കുറേക്കൂടി ഉയർന്ന തുരുത്തിൽ എത്തിച്ചേർന്നു.കനത്ത മഴയിൽ പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവുകൾ തുറന്നതു കൊണ്ട്…
Read Moreകണ്ണൂരിൽ അഞ്ചിടങ്ങളിൽ ഉരുൾപൊട്ടൽ; രണ്ടു വയസുകാരിയുടേത് ഉൾപ്പെടെ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ(പേരാവൂർ): കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹമാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. ചെങ്ങന്നൂർ സ്വദേശിയും നെടുംപുറംചാൽ കുടുംബക്ഷേമ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക നദീറ – ഷഫീഖ് ദമ്പതികളുടെ മകൾ നുമ തസ്മിന്റെ മൃതദേഹമാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. കു ട്ടിയുടെ വീടിനു സമീപത്ത് നിന്നും 20 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പൂളക്കുറ്റി വെള്ളറ കോളനിയിൽ ഉരുൾപൊട്ടലിൽ കാണാതായ രാജേഷ് അരുവിക്കലിന്റെ (40) മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടലിൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. പൂളക്കുറ്റിമേലെ വെള്ളറയിൽ ഉരുൾപൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപക നാശം. വെള്ളറയിൽ ഒരു വീട് പൂർണമായും തകർന്നു. വീടിനുള്ളിലുണ്ടായിരുന്ന മണ്ണാലി ചന്ദ്രൻ (55), മകൻ റിവിൻ (22) എന്നിവരെ കാണാതായതായി പ്രദേശവാസികൾ പറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ…
Read Moreമഴക്കെടുതയിൽ സംസ്ഥാനത്ത് ഇന്നു നാലു മരണം; കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി
കൂട്ടിക്കൽ: മഴക്കെടുതയിൽ സംസ്ഥാനത്ത് ഇന്നു നാലു മരണം; കൂട്ടിക്കൽ ചപ്പാത്തിനുസമീപം ഇന്നലെ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൂട്ടിക്കൽ കന്നുപറന്പിൽ റിയാസി (44) ന്റെ മൃതദേഹം ഇന്നു രാവിലെ 7.30 ഓടെ കൂട്ടിക്കൽ ചപ്പാത്തിനു താഴെ ജലനിധി ടാങ്കിനുസമീപം പുല്ലകയാർ തീരത്തുനിന്നാണു കണ്ടെത്തിയത്. റിയാസിന്റെ സുഹൃത്തുക്കൾ രാവിലെ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. കൂട്ടിക്കൽ ചപ്പാത്തിയിൽനിന്ന് ഏകദേശം 500 മീറ്റർ താഴ്ഭാഗത്തായിട്ട് ചെളിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുല്ലകയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ പോലീസും ഫയർഫോഴ്സും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരുന്നു. അതേസമയം ഇന്നലെ തകർത്തുപെയ്ത കനത്ത മഴയ്ക്ക് ഇന്നു രാവിലെ നേടിയ ശമനം ഉണ്ടായിട്ടുണ്ട്. രാവിലെ 10.30നു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ മുണ്ടക്കയത്തു വിവിധ വകുപ്പുകളുടെ അടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. പൂഞ്ഞാറിൽ ഉരുൾപൊട്ടൽകോട്ടയം: ജില്ലയുടെ മലയോരപ്രദേശത്ത് ഒറ്റപ്പെട്ട അതിതീവ്രമഴ തുടരുന്നു. രാവിലെ അതിശക്തമായ മഴയ്ക്കു…
Read Moreപതിനാറുകാരനെ തേങ്ങാപ്പാരകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനാറു വയസുകാരനെ തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുമണ്‍ ആർഡി ഭവനിൽ ഷൈജു എന്ന രാഹുലി (42) നെയാണു ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. 2018 മേയ് 19നാണ് സംഭവം. ശാർക്കര എംഎസ്കെ സലൂണിൽ തലമുടി വെട്ടിക്കാൻ പോയ വിദ്യാർഥിയായ വിഷ്ണു സലൂണിൽ തിരക്കായതു കാരണം പുറത്തിറങ്ങി നിൽക്കുന്പോഴായിരുന്നു പ്രതി ഇരുന്പുപാര കൊണ്ടു തലയ്ക്കടിച്ചത്. തലയോട്ടിക്കു ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വിദഗ്ധ ചികിത്സ നൽകി. ചിറയിൻകീഴ് പോലീസാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം കെ.കെ. അജിത് പ്രസാദ് ഹാജരായി.
Read Moreആ പുഞ്ചിരി മാഞ്ഞു, അഫ്ര ഇനി കണ്ണീരോർമ; വീൽചെയറിലിരുന്ന് അഫ്ര നടത്തിയ ചികിത്സ സഹായാഭ്യർത്ഥന ലോകം ഏറ്റെടുത്തിരുന്നു
കണ്ണൂര്‍: ‘ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്- വീൽചെയറിലിരുന്ന് അഫ്ര നടത്തിയ ചികിത്സ സഹായാഭ്യർത്ഥന ആരും മറന്നുകാണില്ല. വീല്‍ചെയറില്‍ ശരീരം തളരുമ്പോഴും മനസിന്റെ ഇച്ഛാശക്തികൊണ്ട് ജീവിതത്തെ തിരികെപ്പിടിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ മാട്ടൂലിലെ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതയായ അഫ്ര ഇനി കണ്ണിരോർമ. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ ബാധിതനായ അനുജൻ മുഹമ്മദിന് വേണ്ടിയുള്ള അഫ്രയുടെ സഹായഭ്യർത്ഥന ലോകമൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. അഫ്രയുടെ അഭ്യർഥന കേട്ട് അനുജന്റെയും അഫ്രയുടെയും ചികിത്സയ്ക്കുമായി ലോകത്തിന്റെ നാനാതുറകളിലുള്ള മനുഷ്യസ്നേഹികൾ 46 കോടി രൂപയാണ് സ്വരുക്കൂട്ടി നല്‍കിയത്. പിന്നീട് അനുജൻ മുഹമ്മദിന്റെ ചികിത്സക്കായി ലഭിച്ച തുകയില്‍നിന്ന് ഏഴ് കോടിയോളം രൂപ എസ്എംഎ ബാധിച്ച മറ്റൊരു കുട്ടിയുടെ ചികിത്സയ്ക്കായി നല്കുമ്പോഴും നിറപുഞ്ചിരിയുമായി അഫ്രയുടെ നല്ല മനസുണ്ടായിരുന്നു. കേരളത്തിലെ നൂറോളം എസ്എംഎ ബാധിതരുടെ പ്രതീക്ഷയായും കരുത്തുമായിരുന്നു അഫ്രയുടെ പുഞ്ചിരി. അഫ്രയ്ക്കും എസ്എംഎ അസുഖത്തിനുള്ള…
Read Moreകുട്ടികളുണ്ടാകാൻ പരോൾ; വിധി വാർത്തയായി ജയിലറകളിലേക്ക്; തടവുകാർക്കൊക്കെ ഭാര്യയെ കാണാനും മക്കളുണ്ടാകാനുമുള്ള മോഹമുദിച്ചു; വെട്ടിലായി സർക്കാർ
സ്വന്തം ലേഖകൻന്യൂഡൽഹി: കൊലപാതക കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന പ്രതിക്ക് സന്താനോത്പാദനത്തിന് പരോൾ അനുവദിച്ച രാജസ്ഥാൻ ഹൈക്കോടതി നടപടിയിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. ജയിലിൽ കഴിയുന്ന നന്ദലാൽ എന്ന പ്രതിക്ക് ഭാര്യയെ കാണാനും സന്താനോത്പാദനത്തിനും 15 ദിവസത്തെ പരോൾ അനുവദിക്കാൻ രാജസ്ഥാൻ ഹൈക്കോടതിയുടെ ജോധ്പുർ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതോടെ വെട്ടിലായത് രാജസ്ഥാൻ സർക്കാരാണ്. ഹൈക്കോടതി വിധി വാർത്തയായി ജയിലറകളിലേക്ക് എത്തിയതോടെ തടവുകാർക്കൊക്കെ ഉടൻ ഭാര്യയെ കാണാനും മക്കളുണ്ടാകാനുമുള്ള മോഹമുദിച്ചു. പലരും പരോൾ വേണമെന്ന് ആവശ്യമുന്നയിക്കാൻ തുടങ്ങി. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് ഹൈക്കോടതി ഉത്തരവിനെതിരേ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നന്ദലാലിന്റെ പരോൾ റദ്ദാക്കണമെന്നും സംസ്ഥാന ജയിൽ ചട്ടങ്ങളിൽ ദാന്പത്യ സമാഗമത്തിനും സന്താനോത്പാദനത്തിനും വകുപ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്. എന്നാൽ, ഇന്നലെ കേസ് പരിഗണിച്ച സുപ്രീംകോടതി, വിഷയം ഹൈക്കോടതിയിൽതന്നെ ഉന്നയിക്കാൻ നിർദേശിച്ചു. കൂടുതൽ തടവുപുള്ളികൾ ഇക്കാര്യം ആവശ്യപ്പെടുന്നതിൽ എതിർപ്പുണ്ടെങ്കിൽ അക്കാര്യം…
Read More