പ​തി​നാ​റു​കാ​ര​നെ തേങ്ങാപ്പാരകൊണ്ട് അടിച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; പ്രതിക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​റു വ​യ​സു​കാ​ര​നെ തേ​ങ്ങ പൊ​തി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ര കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

കൊ​ടു​മ​ണ്‍ ആ​ർ​ഡി ഭ​വ​നി​ൽ ഷൈ​ജു എ​ന്ന രാ​ഹു​ലി (42) നെ​യാ​ണു ശി​ക്ഷി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി എം.​പി. ഷി​ബു​വി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

2018 മേ​യ് 19നാ​ണ് സം​ഭ​വം. ശാ​ർ​ക്ക​ര എം​എ​സ്കെ സ​ലൂ​ണി​ൽ ത​ല​മു​ടി വെ​ട്ടി​ക്കാ​ൻ പോ​യ വി​ദ്യാ​ർ​ഥി​യാ​യ വി​ഷ്ണു സ​ലൂ​ണി​ൽ തി​ര​ക്കാ​യ​തു കാ​ര​ണം പു​റ​ത്തി​റ​ങ്ങി നി​ൽ​ക്കു​ന്പോ​ഴാ​യി​രു​ന്നു പ്ര​തി ഇ​രു​ന്പു​പാ​ര കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ച​ത്.

ത​ല​യോ​ട്ടി​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ഷ്ണു​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി.

ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സാ​ണ് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കാ​ട്ടാ​യി​ക്കോ​ണം കെ.​കെ. അ​ജി​ത് പ്ര​സാ​ദ് ഹാ​ജ​രാ​യി.

Related posts

Leave a Comment