ചെറുതോണി: ചെറുതോണി ഡാം തുറക്കുന്നതിൽ ആശങ്ക വേണ്ടെന്നും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും സർക്കാരും ജില്ലാ ഭരണകൂടവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ. അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെയും സന്ദർശകരുടെയും അപകടകരമായ കടന്നു കയറൽ ഒഴിവാക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നു ഡീൻ കുര്യാക്കോസ് എംപി യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമില്ല. മുൻ കരുതലെന്ന നിലയിൽ 79 വീടുകളിൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി , വാത്തിക്കുടി, എന്നീ അഞ്ചു വില്ലേജുകളിലും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിലൂടെയുമാണ് വെള്ളമൊഴുകുന്നത്. മീൻപിടിത്തവും സെൽഫിയും നിരോധിച്ചു ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന ഭാഗങ്ങളിൽ പുഴ മുറിച്ചു കടക്കുന്നതും മീൻപിടിത്തവും നിരോധിച്ചു. നദിയിൽ കുളിക്കുന്നതും തുണി കഴുകുന്നതും ഒഴിവാക്കണം. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക്ക് ലൈവ് എന്നിവയ്ക്കും കർശനമായ നിരോധനമുണ്ട്. ഈ മേഖലകളിൽ…
Read More