സ്വന്തം ലേഖകൻ ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നതു തടയാൻ രാജ്യവ്യാപക റെയ്ഡ് നടത്തി സിബിഐ. ഓപറേഷൻ മേഘ്ചക്ര എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തി. 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തിലുമായി 56 ഇടങ്ങളിലാണ് സിബിഐ സംഘം പരിശോധന നടത്തിയത്. ഇന്റർപോളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സിബിഐ നടപടി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈൻ സൈറ്റുകളിൽ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്. ഇവ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും കണ്ടെത്തി നടപടിയെടുക്കുകയാണ് “ഓപറേഷൻ മേഘ്ചക്ര’യിലൂടെ സിബിഐ ലക്ഷ്യമിടുന്നത്. ഓപറേഷൻ കാർബണ്‍ എന്ന പേരിൽ കഴിഞ്ഞ നവംബറിലും സമാനമായ പരിശോധന നടത്തിയിരുന്നു.
Read MoreDay: September 25, 2022
പത്തോളം മോഷണങ്ങൾ! വൈക്കത്ത് ആരാധനാലയങ്ങളിൽ മോഷണം വ്യാപകമായി; പ്രതികളെക്കുറിച്ചു വിവരമില്ല; പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ
വൈക്കം: വൈക്കം, വെച്ചൂർ, തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പതിവായതായി പരാതി. ശനിയാഴ്ച പുലർച്ചെ വെച്ചൂരിലെ മൂന്നു ക്ഷേത്രങ്ങളിലെയും ഒരു പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികളാണ് മോഷ്ടാക്കൾ പൊളിച്ചത്. തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ മോഷണം നടന്നത്. ഒരു ക്ഷേത്രത്തിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സെന്റ് ജോസഫ് കപ്പേളയുടെ മുന്‍വശത്തെയും അകത്തെയും കാണിക്കവഞ്ചിയുടെ പൂട്ടുപൊളിച്ചെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാ ക്ഷേത്രത്തിലെ റോഡരികില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഒരാഴ്ച മുമ്പു ഭണ്ഡാരത്തില്‍നിന്നും പണം എടുത്തിരുന്നതിനാല്‍ അധികം തുക നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. വൈകുണ്ഠപുരം ക്ഷേത്രത്തിന് മുന്‍വശത്തെ ഭണ്ഡാരത്തിന്റെയും ക്ഷേത്രത്തിനകത്ത് അയ്യപ്പന്റെ നടയിലെ കാണിക്കവഞ്ചിയുടെയും പൂട്ട് തകര്‍ത്തായിരുന്നു മോഷണം. ഇവിടെനിന്നു പണം നഷ്ടപ്പട്ടിട്ടുണ്ടെന്നു…
Read More