മദ്യത്തിൽ എൽഡിഎഫിൻെ വിശ്വാസം..! ല​ഹ​രി വ​ർ​ജ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​ മ​ദ്യ​ഉ​പ​യോ​ഗം കു​റ​യ്ക്കാമെന്ന വിശ്വാസമാണ് സർക്കാരിനുള്ളതെന്ന് എക്സൈസ് ‌ മ​ന്ത്രി

MADHYAM-Lപാ​ല​ക്കാ​ട്: മ​ദ്യ​ഷാ​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​ത്കൊ​ണ്ടും ബാ​റു​ക​ൾ നി​രോ​ധി​ച്ച​തു​കൊ​ണ്ടും മ​ദ്യ. ഉ​പ​ഭോ​ഗ​ത്തി കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്നും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മേ മ​ദ്യ ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​ൻ ക​ഴി​യൂ​യെ​ന്നും എ​ക്സൈ​സ്–​തൊ​ഴി വ​കു​പ്പ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കേ​ര​ള സ​ർ​ക്കാ​ർ ല​ഹ​രി വ​ർ​ജ​ന മി​ഷ​ൻ വി​മു​ക്‌​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഫ​ണ്ടു​ക​ൾ വി​ത​ര​ണം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​രി​ന്നു മ​ന്ത്രി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി.

മ​ദ്യ​നി​രോ​ധ​നം ന​ട​പ്പി​ൽ വ​രു​ത്തി​യ രാ​ജ്യ​ങ്ങ​ളി​ലോ സം​സ്‌​ഥാ​ന​ങ്ങ​ളി​ലോ ജ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും മ​ദ്യ ഉ​പ​ഭോ​ഗ​ത്തി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്‌​ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ’ വി​മു​ക്‌​തി’ പ​ദ്ധ​തി​യി​ലൂ​ടെ സം​സ്‌​ഥാ​ന​ത്തെ മ​ദ്യ ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​മെ​ന്ന വി​ശ്വാ​സ​മാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

ചെ​മ്പൈ സ്മാ​ര​ക ഹാ​ളി ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ മാ​ത്യൂ​സ് ജോ​ൺ, അ​സി.​ക​മ്മീ​ഷ​ണ​ർ എം.​എ​സ്.​വി​ജ​യ​ൻ, പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​പി.​ബി​ന്ദു, ന​ഗ​ര​സ​ഭാ ആരോഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ​ന്തി രാ​മ​നാ​ഥ​ൻ, പെ​രു​വെ​മ്പ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ശ​ശി​ക​ല, കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ.​അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ന​ഗ​ര​സ​ഭ​ക​ൾ​ക്ക് 50,000 രൂ​പ , ബ്ലോ​ക്ക് –ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 25,000 രൂ​പ , കോ​ളെ​ജ്–​സ്കൂ​ളു​ക​ൾ എ​ന്നി​വ​യ്ക്ക് 5,000 രൂ​പ വീ​ത​വു​മാ​ണ് ഫ​ണ്ടാ​യി വി​ത​ര​ണം ചെ​യ്ത​ത്.

Related posts