കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ കാണാതായ കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായി അന്വേഷണം ഉൗർജിതമാക്കി പോലീസ്. ബാലുശേരി എരമംഗലം ആട്ടൂർ മാമിക്ക എന്ന മുഹമ്മദി (56)നെ തേടി ഹൈദരാബാദിലെത്തിയ പോലീസ് അവിടെനിന്ന് സൂചനകളൊന്നും ലഭിക്കാതെ മടങ്ങി. ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞാണ് മുഹമ്മദിനെ കാണാതായത്. ഭാര്യ റംലത്തിന്റെ പരാതി പ്രകാരം നടക്കാവ് പോലീസാണ് അന്വേഷണം നടത്തുന്നത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്മെന്റിലായിരുന്നു മുഹമ്മദിന്റെ താമസം. അപ്പാർട്ട്മെന്റിൽനിന്ന് 22ന് ഇറങ്ങിയശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാളുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി പറന്പത്ത്, തലക്കുളത്തൂർ ഭാഗങ്ങളിൽ ഉണ്ടായിരുന്നതായാണു സൂചന. വീട്ടിൽനിന്ന് ഇറങ്ങിയശേഷം മുഹമ്മദിന്റെ രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച്ഡ് ഓഫ് ആണ്.കാണാതായശേഷം മുഹമ്മദിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചിട്ടില്ല. തിരോധാനത്തിനു പിന്നിൽ ബിസിനസ് പങ്കാളികളാണോ അതോ മറ്റെന്തെങ്കിലും കാരണമാണോയെന്നും പോലീസ് അന്വേഷിക്കുന്നു.…
Read MoreDay: August 31, 2023
വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ പിതാവിനു ക്രൂരമർദനം; ബസ് കണ്ടക്ടറെ അകത്താക്കി പോലീസ്
ചെറായി: വിവാഹാഭ്യർഥനയുമായി ചെന്ന് പെൺകുട്ടിയുടെ പിതാവിനെ വീട്ടിൽ കയറി മർദിച്ച ബസ് കണ്ടക്ടർ റിമാൻഡിൽ. കൊടുങ്ങല്ലൂർ മേത്തല സ്വദേശി പറവൂർ വടക്കേക്കര ചക്കുമരശേരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന മേപ്പറമ്പ് ആഷിക് (23) നെ ഞാറക്കൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. തിരുവോണ ദിനത്തിൽ രാത്രി എട്ടോടെ അയ്യമ്പിള്ളിയിലായിരുന്നു സംഭവം. വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന സാധിക, യാസിൻ എന്നീ സ്വകാര്യ ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്യുന്നയാളാണ് പ്രതി . കോളജ് വിദ്യാർഥിനി ആയ പെൺകുട്ടി ബസിൽ കയറുന്ന പരിചയം വച്ചാണ് ഇയാൾ വിവാഹ അഭ്യർഥനയുമായി പെൺകുട്ടിയുടെ വീട്ടിൽ ചെന്നത്. എതിർപ്പ് അറിയിച്ചതോടെ കയ്യിൽ ധരിച്ചിരുന്ന ഇടിവള ഉപയോഗിച്ച് പെൺകുട്ടിയുടെ പിതാവിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. മകളെ വിവാഹം ചെയ്തു തന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിയും മുഴക്കിയത്രേ. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ…
Read Moreകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എ.സി. മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്; പത്തു വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കണം
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ എ.സി. മൊയ്തീന് വീണ്ടും നോട്ടീസ്. ഇന്ന് ഹാജരാകാത്ത സാഹചര്യത്തില്‍ തിങ്കളാഴ്ച ഹജരാകണമെന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയിട്ടുള്ളത്. പത്തു വര്‍ഷത്തെ നികുതി രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ ബാങ്ക് അവധി കാരണം ഈ രേഖകള്‍ ലഭ്യമായില്ലെന്ന് വ്യക്തമാക്കിയാണ് എ.സി. മൊയ്തീന് ഇന്ന് ഹാജരാകാതിരുന്നത്. അതേസമയം ബാങ്കിന്റെ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, കമ്മീഷന് ഏജന്റെന്ന് ഇഡി സംശയിക്കുന്ന പി.പി. കിരണ്‍, എ.സി. മൊയ്തീന്റെ ബിനാമിയെന്ന് ഇഡി ആരോപിക്കുന്ന അനില്‍ സേഠ് എന്നിവരെ ഇന്നലെ ഇഡി ചോദ്യം ചെയ്തു. മണിക്കൂറുകളോളം ചോദ്യം ചെയ്യലില്‍ നിര്‍ണായ വിവരങ്ങള്‍ ലഭ്യമായതായാണ് വിവരം. ഇവരില്‍നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും എ.സി. മൊയ്തീനെ ചോദ്യം ചെയ്യുക. അനില്സേഠിന്റെ വീട്ടില്‍ ഇഡിയുടെ പരിശോധന നടന്നിരുന്നു.…
Read Moreസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു; മൊബൈൽ ഫോൺ കവർന്ന് മുങ്ങിയ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം : വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേയ്ക്ക് സുഹൃത്തിനെ വിളിച്ചു വരുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷന് പരിധിയിലെ നൂറുല്‍ ഇസ്ലാം അറബിക്കോളജിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഗാഫ് ഗില്‍ സജീവ് എന്ന സജീവിനെയാണ് (34) അറസ്റ്റ് ചെയ്തത്. ഇയാള്‍ താമസിക്കുന്ന വീട്ടിലേയ്ക്ക് സുഹൃത്തായ ആറ്റുകാല്‍ സ്വദേശി കമലിനെ (36) വിളിച്ചു വരുത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പ്രതിക്കെതിരേ ശ്രീകാര്യം സ്റ്റേഷനില്‍ നിരവധികേസുകള്‍ നിലവിലുളളതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreതാമസിക്കുന്നതിനായി ലഭിച്ച ഹോട്ടൽ മുറിയിൽ ഒളികാമറ; ദുരനുഭവം തുറന്ന് പറഞ്ഞ് നടി കൃതി ഖർബന്ദ
ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ദുരനുഭവം പുറത്തു പറഞ്ഞ് നടി കൃതി ഖർബന്ദ. ചിത്രീകരണത്തിനിടെ തനിക്ക് താമസിക്കുന്നതിനായി ലഭിച്ച ഹോട്ടൽ മുറിയിൽ ഒളികാമറ ഘടിപ്പിച്ചതിനെക്കുറിച്ചാണ് കൃതി വ്യക്തമാക്കിയത്. അതിനു പിന്നിൽ പ്രവർത്തിച്ചത് ആ ഹോട്ടലിലെ ജീവനക്കാർതന്നെയായിരുവെന്നും കൃതി പറയുന്നു.ഹോട്ടലിൽ ജോലി ചെയ്യുന്ന ഒരു പയ്യനായിരുന്നു. ഇതിനു പിന്നിൽ. എന്നാൽ അവന് ഒളിക്കാമറ സ്ഥാപിക്കാൻ അറിയില്ലായിരുന്നു. എനിക്ക് കിട്ടിയ മുറിയിലെ ടിവിയുടെ സെറ്റ് ഓഫ് ബോക്സിന് തൊട്ടു പിന്നിലായാണ് ഒളിക്കാമറ വച്ചിരുന്നത്. ഒറ്റനോട്ടത്തിൽതന്നെ ആർക്കും അത് കണ്ടുപിടിക്കാൻ കഴിയും. എന്നാലും ഞാനും എന്റെ സ്റ്റാഫും ശരിക്കും പേടിച്ചു പോയി. സാധാരണ ഹോട്ടലുകളിൽ താമസിക്കേണ്ടി വരുമ്പോൾ ലഭിക്കുന്ന മുറി ഞാൻ കൃത്യമായി പരിശോധിക്കുന്നത് പതിവാണ് – കൃതി വ്യക്തമാക്കി. ഒരു ആരാധകനിൽനിന്നുണ്ടായ വേദനപ്പിച്ച സംഭവവും അഭിമുഖത്തിനിടെ കൃതി പറഞ്ഞു. ഒരിക്കൽ ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെ ഒരാൾ എന്നെ പിന്നിൽ…
Read Moreകേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചതായി സൂചന;മംഗലാപുരം-എറണാകുളം റൂട്ടിനായിരിക്കും പ്രഥമ പരിഗണന
എസ്.ആർ.സുധീർ കുമാർകൊല്ലം: ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച എട്ട് റേക്കുകളുള്ള വന്ദേ ഭാരത് കേരളത്തിനെന്ന് സൂചന. ദക്ഷിണ റെയിൽവേയ്ക്ക് പുറമേ ഈസ്റ്റ് കോസ്റ്റ് റെയിൽവേ, വെസ്റ്റേൺ റെയിൽവേ എന്നിവയ്ക്കും പുതിയ ഡിസൈനിലും നിറത്തിലുമുള്ള എട്ട് വന്ദേ ഭാരത് റേക്കുകൾ അനുവദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കോച്ച് ഫാക്ടറി ജനറൽ മാനേജരുടെ അറിയിപ്പ് ബന്ധപ്പെട്ട സോൺ ജനറൽ മാനേജർമാർക്ക് ലഭിച്ച് കഴിഞ്ഞു. ബന്ധപ്പെട്ട കോച്ചിംഗ് മൂവ്മെന്റ് സെല്ലുകൾക്കും വിവരം കൈമാറിയിട്ടുണ്ട്. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച റേക്കുകൾ പാലക്കാട് ഡിവിഷനാണ് എന്നാണ് വിവരം. റേക്കുകൾ ഉടൻ മംഗലാപുരത്ത് എത്തിക്കുമെന്നാണ് റെയിൽവേ ഉന്നതർ നൽകുന്ന വിവരം. റൂട്ടുകൾ സംബന്ധിച്ച് അന്തിമ തീരുമാനം റെയിൽവേ ബോർഡ് എടുത്തിട്ടില്ല. പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. സെപ്റ്റംബറിൽ തന്നെ സർവീസ് ആരംഭിക്കാനാണ് സാധ്യത. നിലവിലെ തിരുവനന്തപുരം – കാസറഗോഡ് വന്ദേ ഭാരതിന്റെ എതിർ…
Read Moreഇതൊന്നും സീരിയസായി എടുക്കാറില്ല, ഇപ്പോൾ ശീലമായി; ട്രോളുകളോട് പ്രതികരിച്ച് ഹണി റോസ്
ഇവന്റിലേക്കുള്ള തയാറെടുപ്പില്‍ കോസ്റ്റ്യൂം തന്നെയാണ് പ്രധാനം. ആള്‍ക്കൂട്ടത്തെ അങ്ങനെ പേടിയോടെ കണ്ടിട്ടില്ല. എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. എല്ലാവര്ക്കും അത് അങ്ങനെയായിരിക്കില്ല, 75 ശതമാനം ട്രോളുകളും എന്നെ ബാധിക്കില്ല. പക്ഷെ ഞാന്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് അതുക്കും മേലാണ്. ആദ്യമൊക്കെ ഇത് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീടത് ശീലമായി. പരാതി കൊടുക്കാന്‍ പോയാല്‍ അതിനേ നേരം കാണൂ. ഇതൊന്നും സീരിയസായി എടുക്കാറില്ല. അമ്മയ്ക്ക് ഇതിലൊക്കെ പ്രതികരിക്കണം എന്നുണ്ടായിരുന്നു. ഇപ്പോള്‍ അമ്മയും അതിനോട് യൂസ്ഡ് ആയി. എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. ഞാനത് എന്തിനാണ് വേറൊരാളുടെ അടുത്ത് ബോധിപ്പിക്കാന്‍ നില്‍ക്കുന്നത്. എന്തായാലും കള്ള് കുടിച്ചോ കഞ്ചാവ് വലിച്ചോ എന്റെ ശരീരം നശിപ്പിക്കുകയില്ല. വേറൊരാള്‍ക്ക് വേണ്ടി നമ്മള് ജീവിക്കേണ്ടല്ലോ. – ഹണിറോസ്
Read Moreപൊട്ടിപ്പോയത് കൃഷിമന്ത്രിയുടെ സിനിമ ! ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് ജയസൂര്യ പറഞ്ഞതെന്ന് കെ.മുരളീധരന്
മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച നടന് ജയസൂര്യയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.പി ജയസൂര്യ പറഞ്ഞത് ഈ നാട്ടിലെ കര്‍ഷകരുടെ വികാരമാണെന്ന് പറഞ്ഞ കെ മുരളീധരന്, പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമയാണെന്നും പരിഹസിച്ചു. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ…ഇന്നത്തെ കര്‍ഷകന്റെ അവസ്ഥയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഏറ്റവും അധികം പട്ടിണി സമരങ്ങള്‍ ഇത്തവണ നടത്തിയത് കര്‍ഷകരാണ്. അവര്‍ സംഭരിച്ച നെല്ലിനൊന്നും വില കിട്ടിയിട്ടില്ല. വളരെ ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണത്തേത്. ഏഴ് ലക്ഷത്തോളം മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് കൊടുത്ത കിറ്റ്, ഒരുലക്ഷത്തോളം ഇനിയും ബാക്കിയുണ്ട്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ, ചില അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞത്. ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് അത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാത്തതുമായി ബന്ധപ്പെട്ട് നടന് ജയസൂര്യ കഴിഞ്ഞ ദിവസം…
Read Moreകോരന് കുമ്പിളിൽ തന്നെ… ഓണക്കിറ്റ് വിതരണം നാളെ വീണ്ടും; കോട്ടയത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നീങ്ങി
തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം നാളെ മുതൽ വീണ്ടും ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് നിർത്തിവച്ച കിറ്റ് വിതരണവും നാളെ ആരംഭിക്കും. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയത് തിങ്കളാഴ്ചയാണ്. സംസ്ഥാനത്തെ എ എവൈ വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് നൽകിയത്. അതേസമയം ക്ഷേമ സ്ഥാപനങ്ങളിലേയും ആദിവാസി ഊരുകളിലേയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.
Read Moreജയസൂര്യയുടെ പരാമര്‍ശം തെറ്റിദ്ധാരണയില്‍നിന്ന്; സുഹൃത്തിന് ബിജെപി ബന്ധമെന്ന് മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന് നടന് ജയസൂര്യ പൊതുവേദിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ പരാമര്‍ശത്തോട് പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. ജയസൂര്യയുടെ പരാമർശം തെറ്റിദ്ധാരണയില്‍നിന്നും ഉണ്ടായതാണെന്ന് മന്ത്രി പറഞ്ഞു. ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. കൃഷ്ണ പ്രസാദിന് കുടിശികയെല്ലാം കൊടുത്തതാണ്. കൃഷ്ണ പ്രസാദിന്റേത് ഒരു ബിജെപി കുടുംബമാണ്. അദ്ദേഹത്തിന്റെ സഹോദരന് കൃഷ്ണകുമാര്‍ ചങ്ങനാശേരിയില്‍ ബിജെപിയുടെ കൗണ്‍സിലറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് നിലവിലെ കൗണ്‍സിലർ. കൃഷ്ണപ്രസാദിന്റെ പരാമര്‍ശം വിശ്വസിച്ചാണ് ജയസൂര്യയും തെറ്റായ പരാമര്‍ശം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റ് വിഷയത്തിലുള്ള പ്രതിപക്ഷ നിലപാടിനെയും മന്ത്രി വിമർശിച്ചു. തിരുവോണ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പട്ടിണി സമരംരാഷ്ട്രീയപ്രേരിതമാണെന്നും ഇതിനു പിന്നാലെയാണ് ജയസൂര്യയുടെ പ്രതികരണമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നെല്കര്ഷകന് ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്നത് കേരളമാണ്. സംസ്ഥാനത്ത് അഞ്ചേകാൽ ലക്ഷത്തോളം ആളുകൾക്ക് കിറ്റ് നൽകിയെന്നും…
Read More