സു​ഹൃ​ത്തി​നെ വീട്ടിലേക്ക് വിളിച്ചു വരുത്തി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പിച്ചു; മൊബൈൽ ഫോൺ കവർന്ന് മുങ്ങിയ പ്രതി അറസ്റ്റിൽ

 

തിരുവനന്തപുരം : വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​യ്ക്ക് സു​ഹൃ​ത്തി​നെ വി​ളി​ച്ചു വ​രു​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ നൂ​റു​ല്‍ ഇ​സ്ലാം അ​റ​ബി​ക്കോ​ള​ജി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഗാ​ഫ് ഗി​ല്‍ സ​ജീ​വ് എ​ന്ന സ​ജീ​വി​നെ​യാ​ണ് (34) അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​യ്ക്ക് സു​ഹൃ​ത്താ​യ ആ​റ്റു​കാ​ല്‍ സ്വ​ദേ​ശി ക​മ​ലി​നെ (36) വി​ളി​ച്ചു വ​രു​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പ്ര​തി​ക്കെ​തി​രേ ശ്രീ​കാ​ര്യം സ്റ്റേ​ഷ​നി​ല്‍ നി​ര​വ​ധി​കേ​സു​ക​ള്‍ നി​ല​വി​ലു​ള​ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment