റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ന്‍റെ തി​രോ​ധാ​നത്തിൽ ദു​രൂ​ഹ​ത; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീസ്


കോ​ഴി​ക്കോ​ട്: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട്ടെ പ്ര​മു​ഖ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നായി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീസ്.

ബാ​ലു​ശേ​രി എ​ര​മം​ഗ​ലം ആ​ട്ടൂ​ർ മാ​മി​ക്ക എ​ന്ന മു​ഹ​മ്മ​ദി (56)നെ ​തേ​ടി ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി​യ പോ​ലീ​സ് അ​വി​ടെനി​ന്ന് സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ക്കാ​തെ മ​ട​ങ്ങി.

ഓ​ഗ​സ്റ്റ് 22ന് ​ഉ​ച്ച​കഴിഞ്ഞാണ് മു​ഹ​മ്മ​ദി​നെ കാ​ണാ​താ​യ​ത്. ഭാ​ര്യ റം​ല​ത്തി​ന്‍റെ പ​രാ​തി പ്ര​കാ​രം ന​ട​ക്കാ​വ് പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കോ​ഴി​ക്കോ​ട് വൈ​എം​സി​എ ക്രോ​സ് റോ​ഡി​ലു​ള്ള ന​ക്ഷ​ത്ര അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യിരുന്നു മു​ഹ​മ്മ​ദിന്‍റെ താ​മ​സം. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽനി​ന്ന് 22ന് ​ഇ​റ​ങ്ങി​യശേ​ഷം യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ 22ന് ​ഉ​ച്ച​വ​രെ അ​ത്തോ​ളി പ​റ​ന്പ​ത്ത്, ത​ല​ക്കു​ള​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാണു സൂ​ച​ന.

വീ​ട്ടി​ൽനി​ന്ന് ഇ​റ​ങ്ങി​യശേ​ഷം മു​ഹ​മ്മ​ദി​ന്‍റെ ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും സ്വി​ച്ച്ഡ് ഓ​ഫ് ആ​ണ്.കാണാതായശേഷം മു​ഹ​മ്മ​ദി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽനി​ന്ന് പ​ണം പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല.

തി​രോ​ധാ​ന​ത്തി​നു പി​ന്നിൽ ബി​സി​ന​സ് പ​ങ്കാ​ളി​ക​ളാ​ണോ അ​തോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മാ​ണോ​യെ​ന്നും പോ​ലീസ് അ​ന്വേ​ഷി​ക്കു​ന്നു​.

അ​ത്തോ​ളി പ​റ​ന്പ​ത്ത്, ത​ല​ക്കു​ള​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള നീി​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment