മാഡ്രിഡ്: ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. തന്നെ മോശയി സ്പർശിച്ച യുവാവിനെതിരെ പ്രതികരിച്ച് അവതാരക. സ്പാനിഷ് ചാനലിലെ മാധ്യമപ്രവർത്തകയെയാണ് ഒരു യുവാവ് അപമാനിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലീസ് അറിയിച്ചു. ഇസ ബലാഡോ എന്ന റിപ്പോർട്ടർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മാഡ്രിഡിലെ ഒരു തെരുവിൽ നിന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു യുവാവ് മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയായിരുന്നു. ബലാഡോ റിപ്പോർട്ടിംഗ് തുടർന്നെങ്കിലും പ്രോഗ്രാം അവതാരകൻ നാച്ചോ അബാദ് അത് തടസപ്പെടുത്തി. തന്റെ പുറകിൽ സ്പർശിച്ചെന്ന് ബലാഡോ സ്ഥിരീകരിച്ചതോടെ ആ “ഇഡിയറ്റിനെ’ കൂടി കാമറയിൽ കാണിക്കാൻ അബാദ് ആവശ്യപ്പെട്ടു. മോശമായി സ്പർശിച്ചതിനെക്കുറിച്ച് ബലാഡോ യുവാവിനോട് ചോദിച്ചെങ്കിലും തമാശയോടു കൂടി അയാൾ അത് നിഷേധിച്ചു. പിന്നീട് തിരിച്ചുനടക്കുമ്പോൾ അയാൾ മാധ്യമപ്രവർത്തകയുടെ തലയിൽ തൊടുന്നതും വീഡിയോയിൽ കാണാം. മാധ്യമപ്രവർത്തകയെ…
Read MoreDay: September 14, 2023
പോലീസിനു കണ്ടെത്താനാകാത്ത കള്ളനെ പിടികൂടി നാല് വയസുകാരി യോഡ
വാക്ക് തര്‍ക്കത്തിനു പിന്നാലെ വനിതാ സുഹൃത്തിനെ അവരുടെ മക്കളുടെ മുന്പില് വെച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ പരോളില്ലാതെ ജയിലില്‍ കഴിയുകയായിരുന്ന ഡാനിയേലോ കാവല്‍കാന്റേ എന്ന 34കാരന് ജയില്‍ ചാടിയ സംഭവം വലിയ വാര്‍ത്ത ആയിരുന്നു. പെനിസില്‍വാനിയയിലെ ജയിലിലെ അഞ്ചടിയിലേറെ ഉയരമുള്ള വന്‍ മതിലാണ് കൊലപാതകി നിഷ്പ്രയാസം ചാടിയത്. മല കയറാന്‍ സ്വായത്വമാക്കിയ ട്രിക്കുപയോഗിച്ചാണ് ഡാനിയേലോ ജയിയിലെ മതില് ചാടിയത്. പതിനാലു ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഇയാള്‍ക്കായി പോലീസ് നടത്തിയ തെരച്ചിലിനു ഫലം കാണാതെ വന്നപ്പോഴാണ് യോഡ രംഗത്തിറങ്ങിയത്. ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പെട്ട നായയാണ് നാല് വയസുകാരി യോഡ. പെനിസില്‍വാനിയയിലെ ജയിലില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ മാറി സൗത്ത് കോവന്റി ടൗണിനു സമീപമുള്ള കാട്ടില്‍ നിന്നാണ് ഇയാളെ യോഡ പിടികൂടിയത്. യോഡയെ കണ്ടയുടന്‍ മരത്തിനു പിന്നിലൊളിച്ച ഡാനിയേലോയെ യോഡ കടിച്ചു കീറി. പെട്ടന്നുണ്ടായ ആക്രമണമായതിനാല്‍…
Read Moreകൊച്ചിയിൽ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
കൊച്ചി: ഇടപ്പള്ളിയിൽ എംഡിഎംഎ കൈവശം വച്ച യുവാവും യുവതിയും പിടിയിൽ. പച്ചാളം ഷൺമുഖപുരം സ്വദേശി വിഷ്ണു സജനൻ(25), ഞാറക്കൽ എടവനക്കാട് സ്വദേശി ആതിര(22) എന്നിവരാണ് അറസ്റ്റിലായത്. ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപത്തുള്ള ഓറഞ്ച് ബേ ലോഡ്ജിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്നും 1.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ എസിപി സി. ജയകുമാറിന്റെ നിർദേശമനുസരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read Moreഇഷ്ടതാരത്തെ കാണാൻ ആരാധനമൂത്ത് സ്റ്റേജിലേക്ക് ചാടിക്കയറി; അവഗണയോടെ യുവാവിനെ തള്ളിയിട്ടു; പിന്നീട് സംഭവിച്ചത് കണ്ടാൽ…
തങ്ങള്‍ ഇഷ്ടപ്പെടുന്ന താരത്തെ ആരാധിക്കുന്നത് തെറ്റല്ല. എന്നാല്‍ അമിതമായാല്‍ എന്തും വിഷമാണ്. പല നാളായി കാണാന്‍ കൊതിച്ച സൂപ്പര്‍ താരം മുന്നില്‍ വന്ന് നിന്നാല്‍ ഒന്നു കൈ കൊടുക്കാന്‍ കൊതിച്ചു നില്‍ക്കുന്നവരാണ് അധികവും. എന്നാല്‍ അവര്‍ നിങ്ങളുടെ അമിതാരാധനയെ നിരസിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക് ടെക്സാസില്‍ തന്റെ ‘ഇറ്റ്സ് ഓള് എ ബ്ലര്‍ ടൂര്‍’ ഷോ നടത്തുന്നതിനിടെ വേദിയിലേക്ക് തന്നെ കാണാന്‍ ഓടിക്കയറിയ ഒരു ആരാധകനെ പുറകിലേക്ക് തള്ളിയിടുന്ന വീഡിയോ ആണ് വൈറലാകുന്നത്. എന്നാല്‍ പെട്ടന്ന് തന്നെ റാപ്പര്‍ വേദിയിലേക്ക് വന്ന തന്റെ ആരാധകനു ഷേക്ക് ഹാന്റ് കൊടുക്കുന്നതും തോളില്‍ തട്ടുന്നതും കാണാം. പെട്ടന്ന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥന് എത്തി വേദിയിലേക്ക് കയറിയ പയ്യനെ പിടിച്ചു കൊണ്ട് പോകുന്നതും വീഡിയോയില്‍ ഉണ്ട്. വെറും 27…
Read Moreഫെനി ബാലകൃഷ്ണനെ പരിചയമില്ല; ഫെനിക്ക് പിന്നില്‍ മറ്റാരോ; തങ്ങള്‍ ഉന്നതമായ രാഷട്രീയ നിലവാരം പുലര്‍ത്തുന്നവരെന്ന് ഇ.പി.ജയരാജന്
ന്യൂഡല്‍ഹി: ഫെനി ബാലകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതം.സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനെ തനിക്ക് പരിചയമില്ലെന്ന്ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് താന്‍ കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടില്ല. ഫെനിക്ക് പിന്നില്‍ മറ്റാരോ ആണെന്നും ജയരാജന് പറഞ്ഞു. കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയോട് എന്താണ് ചെയ്യുന്നതെന്നും ജയരാജന് ചോദിച്ചു. മണ്മറഞ്ഞ് പോയ നോതാവിനെ നിയമസഭയില്‍ വച്ച് കീറി മുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. അത്തരം പ്രവണതകളില്‍നിന്ന് യുഡിഎഫ് പിൻതിരിയണം. തങ്ങള്‍ ഉന്നതമായ രാഷട്രീയ നിലവാരം വച്ച് പുലര്‍ത്തുന്നവരാണ്. അത് കാത്ത് സൂക്ഷിക്കാന്‍ മാധ്യമങ്ങളും സഹകരിക്കണമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. ഫെനി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്ത് വേണമെങ്കിലും തരാമെന്ന് ജയരാജന് വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. സോളാർ വിഷയം എങ്ങനെയും കത്തിച്ച് നിർത്തണമെന്ന് ആവശ്യപ്പെട്ടു. ജയരാജന് ഒരു കാറില്‍ കൊല്ലത്തെ ഗസ്റ്റ്…
Read More