ഇഷ്ടതാരത്തെ കാണാൻ ആരാധനമൂത്ത് സ്റ്റേജിലേക്ക് ചാടിക്കയറി; അവഗണയോടെ യുവാവിനെ തള്ളിയിട്ടു; പിന്നീട് സംഭവിച്ചത് കണ്ടാൽ‌…

തങ്ങള്‍ ഇഷ്ടപ്പെടുന്ന താരത്തെ ആരാധിക്കുന്നത് തെറ്റല്ല. എന്നാല്‍ അമിതമായാല്‍ എന്തും വിഷമാണ്. പല നാളായി കാണാന്‍ കൊതിച്ച സൂപ്പര്‍ താരം മുന്നില്‍ വന്ന് നിന്നാല്‍ ഒന്നു കൈ കൊടുക്കാന്‍ കൊതിച്ചു നില്‍ക്കുന്നവരാണ് അധികവും.

എന്നാല്‍ അവര്‍ നിങ്ങളുടെ അമിതാരാധനയെ നിരസിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക് ടെക്‌സാസില്‍ തന്റെ ‘ഇറ്റ്‌സ് ഓള്‍ എ ബ്ലര്‍ ടൂര്‍’ ഷോ നടത്തുന്നതിനിടെ വേദിയിലേക്ക് തന്നെ കാണാന്‍ ഓടിക്കയറിയ ഒരു ആരാധകനെ പുറകിലേക്ക് തള്ളിയിടുന്ന വീഡിയോ ആണ് വൈറലാകുന്നത്.

എന്നാല്‍ പെട്ടന്ന് തന്നെ റാപ്പര്‍ വേദിയിലേക്ക് വന്ന തന്റെ ആരാധകനു ഷേക്ക് ഹാന്റ് കൊടുക്കുന്നതും തോളില്‍ തട്ടുന്നതും കാണാം. പെട്ടന്ന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എത്തി വേദിയിലേക്ക് കയറിയ പയ്യനെ പിടിച്ചു കൊണ്ട് പോകുന്നതും വീഡിയോയില്‍ ഉണ്ട്.

വെറും 27 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. റാപ്പര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ കുറ്റപ്പെടുത്തുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

ഡെഫ് നൂഡില്‍സ് എന്ന ഉപഭോക്താവാണ് ഈ വീഡിയോ X, മുമ്പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

 

 



 

Related posts

Leave a Comment