പോലീസിനു കണ്ടെത്താനാകാത്ത കള്ളനെ പിടികൂടി നാല് വയസുകാരി യോഡ

വാക്ക് തര്‍ക്കത്തിനു പിന്നാലെ വനിതാ സുഹൃത്തിനെ അവരുടെ മക്കളുടെ മുന്‍പില്‍ വെച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ പരോളില്ലാതെ ജയിലില്‍ കഴിയുകയായിരുന്ന ഡാനിയേലോ കാവല്‍കാന്റേ എന്ന 34കാരന്‍ ജയില്‍ ചാടിയ സംഭവം വലിയ വാര്‍ത്ത ആയിരുന്നു.

പെനിസില്‍വാനിയയിലെ ജയിലിലെ അഞ്ചടിയിലേറെ ഉയരമുള്ള വന്‍ മതിലാണ് കൊലപാതകി നിഷ്പ്രയാസം ചാടിയത്. മല കയറാന്‍ സ്വായത്വമാക്കിയ ട്രിക്കുപയോഗിച്ചാണ് ഡാനിയേലോ ജയിയിലെ മതില്‍ ചാടിയത്.

പതിനാലു ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഇയാള്‍ക്കായി പോലീസ് നടത്തിയ തെരച്ചിലിനു ഫലം കാണാതെ വന്നപ്പോഴാണ് യോഡ രംഗത്തിറങ്ങിയത്. ബെല്‍ജിയന്‍ മലിനോയിസ് ഇനത്തില്‍പെട്ട നായയാണ് നാല് വയസുകാരി യോഡ.

പെനിസില്‍വാനിയയിലെ ജയിലില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ മാറി സൗത്ത് കോവന്റി ടൗണിനു സമീപമുള്ള കാട്ടില്‍ നിന്നാണ് ഇയാളെ യോഡ പിടികൂടിയത്.

യോഡയെ കണ്ടയുടന്‍ മരത്തിനു പിന്നിലൊളിച്ച ഡാനിയേലോയെ യോഡ കടിച്ചു കീറി. പെട്ടന്നുണ്ടായ ആക്രമണമായതിനാല്‍ ഡാനിയേലോ പതറിപോയി.

യാതൊരു മുന്‍കരുതലുകളും ഇയാള്‍ക്ക് എടുക്കാന്‍ സാധിക്കാതെ വന്നു. യോഡ എത്തിയതോടെ പിന്നീടുള്ള പോലീസിന്റെ പണി എളുപ്പമായി. പ്രതിയെ പിടിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment