കോട്ടയം: ഇന്ത്യയുടെ നാമം ഭാരത് എന്ന പേരിലേക്കു മാറ്റുന്നത് ചരിത്രത്തിനും സംസ്കൃതിക്കും ഭൂഷണമാകില്ലെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി. വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ സംസ്കൃതിയില്‍ ഭാരത് എന്നതിനേക്കാള്‍ അര്‍ഥവും ആഴവുമുള്ളത് ഇന്ത്യ എന്ന ദേശനാമത്തിനാണ്. ആഗോളതലത്തിലും ഇന്ത്യ എന്ന പേരിലാണ് അംഗീകാരമുള്ളതെന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ പ്രഭാഷണത്തില്‍ ആചാരി അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിലും മാധ്യമപ്രതിനിധികള്‍ക്കു മുന്നിലും ഇപ്പോഴത്തെ പ്രധാനമന്ത്രി കടന്നുവരില്ലെന്ന നിലപാട് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമല്ല. മന് കി ബാത് പോലുള്ള ദേശീയ പ്രക്ഷേപണത്തെ ജനകീയ ജനാധിപത്യ സമ്പര്‍ക്കമായി കണക്കാക്കാനാകില്ല. ഇന്ത്യന്‍ ജനാധിപത്യത്തിനു കരുത്തും കരുതലും പകര്‍ന്ന ശക്തനായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ദേശീയ സാക്ഷരത 20 ശതമാനം മാത്രമുണ്ടായിരുന്ന 1947ല്‍ ഇന്ത്യയെന്ന പരമദരിദ്രരാജ്യത്തെ ഇത്ര ശക്തമായ ജനാധിപത്യത്തിലും സോഷ്യലിസത്തിലും ഭദ്രമാക്കിയെന്നു പറയുന്നത് ചെറിയ കാര്യമില്ല. കൂട്ടിച്ചേര്‍ക്കപ്പെട്ട ഓരോ നാട്ടുരാജ്യത്തിന്റെയും അവിടത്തെ ജനങ്ങളുടെയും വികാരം…
Read MoreDay: September 19, 2023
പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ; നൂറിലധികം ആളുകൾ ആശുപത്രിയിൽ; ഗുരുതരമായ ഒരാളെ മെഡിക്കൽ കോളജിലേക്ക് മാറ്റി
ആസാമിലെ ലഖിംപൂർ ജില്ലയിൽ പ്രസാദം കഴിച്ച് നൂറിലധികം ആളുകൾ ആശുപത്രിയിൽ. ഒരു നംഘറിൽ നിന്ന് പ്രസാദം കഴിച്ചവർക്കാണ് വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയുൾപ്പെടെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്. രോഗം ബാധിച്ച വ്യക്തികൾക്ക് നിലവിൽ വൈദ്യസഹായം ലഭ്യമാക്കിയെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ .. ധക്വാഖാനയിലെ ഒന്നാം നമ്പർ തെക്കേരഗുരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും ഞായറാഴ്ച ഉച്ചയോടെ ആളുകൾ അസ്വസ്ഥതയെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങിയെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഒരു പരിപാടിക്ക് ശേഷം അവർ ഒരു നംഘറിൽ നിന്ന് പ്രസാദം കഴിച്ചു. തുടർന്ന് ഛർദ്ദി, വയറുവേദന എന്നിവയെക്കുറിച്ച് പരാതിപ്പെട്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസാദം കഴിച്ചവരിൽ 110 പേർക്ക് അസുഖം ബാധിച്ചു. അവർ ധകുഖാനയിലെ പ്രാദേശിക സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ നൂതന പരിചരണത്തിനായി ലഖിംപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഇന്ന് ക്ലാസിൽ പോകണം, പഠിക്കണം..! കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ ഇഡി മുൻപാകെ ഹാജരാകില്ലെന്ന് എ.സി. മൊയ്തീൻ
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുൻപാകെ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ച് സിപിഎം സംസ്ഥാന കമ്മറ്റിയംഗം എ.സി. മൊയ്തീൻ. ഇ മെയിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണമെന്നാണ് വിശദീക രണം. ഇഡി പുതിയ നോട്ടീസ് നൽകുമെന്നാണ് സൂചന.തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയയ്ച്ചതിന് പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചത്. ശേഷം ഹാജരാകാന്‍ സമന്‍സ് നല്കി. മാത്രമല്ല മൊയ്തീന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശമുണ്ടായിരുന്നു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുന്‍പായി മൊയ്തീനെതിരെ ഇഡി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചി ട്ടുണ്ട്. കേസില്‍ മുഖ്യസാക്ഷിയായ കെ.എ ജിജോര്‍, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ആര് അരവിന്ദാക്ഷന് എന്നിവരുടെ മൊഴികള്‍ മൊയ്തീന് എതിരാണ്. കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരും…
Read Moreകുപ്പിയിൽ നിന്ന് ഓരോ തുള്ളി കെച്ചപ്പും ഇങ്ങനെ പുറത്തെടുക്കാം; വൈറലായി വീഡിയോ
സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കഥകൾ മുതൽ ഭയപ്പെടുത്തുന്ന വീഡിയോകൾ വരെ ഉൾപ്പെടുന്നുണ്ട്. ഓരോ വീഡിയോയും വൈറൽ ആകുന്നത് എങ്ങനാണെന്ന ചോദ്യത്തിന് അനുയോജ്യമായ ഉത്തരം ഇല്ലെങ്കിലും അതിന്റെ വൈറലിറ്റിക്ക് കാരണമാകുന്ന നിരവധി പ്രധാന ഘടകങ്ങളുണ്ട്. അടുത്തിടെ ഒരു കുപ്പി കെച്ചപ്പ് ഉൾപ്പെടുന്ന സമർത്ഥമായ “ലൈഫ് ഹാക്ക്”വീഡിയോ വൈറലായി. “ടിക് ടോക്കിൽ ഇത് ചെയ്യുന്നത് ഞാൻ കണ്ടു. അതിനാൽ ഞാൻ ഇത് പരീക്ഷിക്കാൻ പോകുന്നു,” തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്ലോഡ് ചെയ്ത 24 സെക്കൻഡ് വീഡിയോയുടെ തുടക്കത്തിൽ അവൾ പറഞ്ഞു. നിങ്ങൾക്ക് എപ്പോഴാണ് കെച്ചപ്പ് വേണ്ടതെന്ന് നിങ്ങൾക്കറിയാം – മിക്ക ആളുകളും അത് അവരുടെ കൈപ്പത്തിയിൽ അടിച്ചു,” അവൾ തുറന്ന കൈയിൽ അടച്ച കുപ്പിയുടെ വായിൽ തട്ടിക്കൊണ്ട് റീഗർ തുടർന്നു. കെച്ചപ്പ് കുപ്പി അതിന്റെ അടിയിൽ നിന്ന് പിടിച്ച് ഇടതു കൈ എതിർ ഘടികാരദിശയിൽ ഏഴ് തവണ കറക്കി. ഇത്…
Read More