സിങ്കപ്പെണ്ണേ…കൈകളാൽ പാമ്പിനെ പിടിക്കുന്ന യുവതി; വീഡിയോ വൈറലാകുന്നു

പാ​മ്പു​ക​ളെ പ​ല​രും ഭ​യ​പ്പെ​ടു​ന്ന ലോ​ക​ത്ത് പാ​മ്പി​നെ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വ് കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പൂ​രി​ലെ ഒ​രു ക​ട​യി​ലാ​ണ് വ​ലി​യ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. വീ​ഡി​യോ​യി​ൽ യു​വ​തി ശാ​ന്ത​മാ​യി ക​ട​യി​ൽ നി​ന്ന് പാ​മ്പി​നെ നീ​ക്കു​ന്ന​ത് കാ​ണാം. അ​പ​ക​ട​ക​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ക​ണ്ടുനിന്നവരെ അമ്പരിപ്പിച്ചു. വൈ​ൽ​ഡ് ലൈ​ഫ് റെ​സ്‌​ക്യൂ​യ​ർ പി​ന്തു​ട​രു​ന്ന ശ്വേ​ത സു​താ​ർ ത​ന്‍റെ പാ​മ്പ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്ക് വച്ചിട്ടുണ്ട്. വീ​ഡി​യോ ക​ണ്ട​വ​ർ യു​വ​തി​യു​ടെ ധൈ​ര്യ​ത്തെ അ​ഭി​ന​ന്ദി​ച്ചു. അ​വ​ളു​ടെ ധീ​ര​മാ​യ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ചു. ​വീ​ഡി​യോ​യ്ക്ക് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ നി​ര​വ​ധി ക​മ​ന്‍റു​ക​ളും ലൈ​ക്കു​ക​ളും ഇതിനോടകം ല​ഭി​ച്ചു.  വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

Read More

ഭരണ നിർവഹണത്തിനും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്നു

ഭരണ നിർവഹണത്തിനും പദ്ധതി പുരോഗതി വിലയിരുത്തുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്നു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അവലോകന യോഗം കൂടുന്ന കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ്…   ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിർവ്വഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന മേഖലാ അവലോകന യോഗങ്ങൾ ആരംഭിക്കുകയാണ്.   സെപ്തംബർ 26 ന് തിരുവനന്തപുരത്തും സെപ്തംബർ 28 ന് തൃശ്ശൂരും ഒക്ടോബർ 03 ന് എറണാകുളത്തും ഒക്ടോബർ 05 ന് കോഴിക്കോടുമാണ് യോഗങ്ങൾ ചേരുന്നത്.   ജനങ്ങളുടെ പരാതികൾക്ക് അതിവേഗത്തിൽ പരിഹാരം കാണുന്നതിനും അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുളള പദ്ധതികളുടെ നിർവ്വഹണ വിലയിരുത്തൽ നടത്തുന്നതിനും മേഖലയിലെ പൊതുവായ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് അവലോകന യോഗങ്ങൾ സംഘടിപ്പിക്കുന്നത്.   ഭരണനിർവഹണത്തെ വേഗത്തിലാക്കുന്നതിന് ഈ യോഗങ്ങൾ സഹായിക്കും. ജനകീയവും സമഗ്രവുമായ പുരോഗതിയാണ് സർക്കാർ ഉറപ്പുനൽകുന്നത്.  …

Read More

ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ ബഹാമ ഐഗുബോവ്… 2.5 മണിക്കൂർ കൊണ്ട് 11 കിലോ കുറച്ച് 69 കാരൻ

ശരീര ഭാരം കുറക്കാൻ വളരെ ഏറെ കഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും . യൗവനം നിലനിർത്തുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും ജിമ്മിലും, ഗ്രൗണ്ടിലുമൊക്കെ പോകാറുള്ളത് പതിവാണ്.  ഇപ്പോഴിതാ റഷ്യയിൽ നിന്നുള്ള ബഹാമ ഐഗുബോവ് എന്ന 69 കാരൻ ഏറ്റവും വേഗത്തിൽ തന്‍റെ ശരീര ഭാരം കുറച്ചത്തിനുള്ള ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.  2.5 മണിക്കൂർ കൊണ്ട് 11 കിലോ ആണ് ഇദ്ദേഹം കുറച്ചത്.   അഞ്ച് മണിക്കൂർ നീണ്ട ഓട്ടത്തിന് ശേഷം 9.3 കിലോ കുറച്ചതിന് 2019 -ൽ റഷ്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ബഹാമ  ഇടം പിടിച്ചിരുന്നു. ഇത്തരം അപകടകരമായ പരീക്ഷണങ്ങളിൽ ആളുകൾ ഏർപ്പെടുന്നതിനെ ഗിനസ് വേൾഡ് റെക്കോർഡ്സ് പ്രോത്സാഹിപ്പിക്കാത്തതു കാരണം ഐഗുബോവിന്‍റെ ഈ നേട്ടത്തിനെ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന് അംഗീകരിക്കാൻ സാധിക്കില്ല. ‘ഡാഗെസ്താനിൽ താമസിക്കുന്ന ബഹാമ ഐഗുബോവ്,  2.5 മണിക്കൂർ ഓട്ടത്തിനിടയിൽ 11 കിലോ കുറച്ചു’ എന്ന…

Read More

ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി; മണിക്കൂറുകൾക്ക് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു

കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ യു​വ​തി മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം ഭ​ർ​ത്താ​വി​നൊ​പ്പം ആ​ത്മ​ഹ​ത്യ ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​സ്തി ജി​ല്ല​യി​ലാ​ണ് സം‍​ഭ​വം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഭ​ർ​ത്താ​വ് മ​രി​ച്ച​താ​യും അ​ടു​ത്ത ദി​വ​സം ഗോ​ര​ഖ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ഭാ​ര്യ മ​രി​ച്ച​താ​യും ബ​സ്തി പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്പി) ഗോ​പാ​ൽ കൃ​ഷ​ണ പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. റു​ധൗ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ വെ​ച്ച് യു​വ​തി​യെ ര​ണ്ട് പേ​ർ ചേ​ർ​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി ദ​മ്പ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ​പറഞ്ഞതായി എ​സ്പി വ്യക്തമാക്കി. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു മു​മ്പ് പ്ര​തി​ക​ളു​ടെ പേ​രു​ക​ൾ പ​റ​യു​ന്ന ഒ​രു വീ​ഡി​യോ ദ​മ്പ​തി​ക​ൾ റെ​ക്കോ​ർ​ഡു​ചെ​യ്‌​തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് പേ​ർ​ക്കെ​തി​രെ  എ​ഫ്‌​ഐ​ആ​ർ ഫ​യ​ൽ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​നൊ​രു​ങ്ങു​മ്പോ​ൾ വി​ഷം ക​ഴി​ച്ച് മ​രി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞ​താ​യി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് ആ​ൺ​മ​ക്ക​ളും…

Read More

ഞണ്ട് പിടിക്കാൻ പോയ യുവാവിനെ മുതല പിടിച്ചു

മത്സ്യബന്ധനം ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. ഒഴിവു സമയങ്ങളിൽ കൂട്ടുകാരുമൊത്ത് മീൻ പിടിക്കാൻ പോകാറുണ്ട് പലരും.‌ എന്നാൽ യാതൊരു സുരക്ഷയുമില്ലാതെ മീൻ പിടിക്കാൻ പോയാൽ ചിലപ്പോൾ ജീവൻ പോലും അപകടത്തിലാകും. കൂട്ടുകാരോടൊപ്പം ഞണ്ട് പിടിക്കാൻ പോയ യുവാവിന്‍റെ ജീവൻ നഷ്ടമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.  മലേഷ്യയിലെ സബാഹ് സംസ്ഥാനത്താണ് സംഭവം. സുഹൃത്തുക്കളോടൊപ്പം തൻജംഗ് ലാബിയാനിലെ കാംപുങ് ടിനാജിയൻ ജലാശയത്തിൽ ഞണ്ടിനെ പിടിക്കാൻ പോയതാണ് യുവാവ്.  ഞണ്ട് പിടിക്കുന്നതിനിടയിലാണ്  മുതലയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ജലാശയത്തിലെ വെള്ളത്തിനടിയിൽ പതുങ്ങിയിരുന്ന മുതല അപ്രതീക്ഷിതമായി പൊങ്ങി വരികയും യുവാവിനെ കടിച്ചെടുത്തു കൊണ്ട് പോവുകയും ചെയ്തു. സുഹൃത്തുക്കൾക്ക് നോക്കി നിൽക്കാൻ മാത്രമെ സാധിച്ചുള്ളു. യുവാവിനെ രക്ഷിക്കാൻ സാധിക്കുന്നതിന് മുൻപ് തന്നെ മുതല അയാളെയും കൊണ്ട് വെള്ളത്തിലേക്ക് ആഴ്ന്നു പോയി. യുവാവിന്‍റെ മൃതദേഹം നദിക്കരയിൽ നിന്നും കണ്ടെത്തി. ശരീരമാസകലം യുവാവിനു മുതലയുടെ കടിയേറ്റു. പോസ്റ്റ്‌മോർട്ടത്തിനായി…

Read More