പാമ്പുകളെ പലരും ഭയപ്പെടുന്ന ലോകത്ത് പാമ്പിനെ കൈകാര്യം ചെയ്യാനുള്ള കഴിവ് കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു യുവതി. മഹാരാഷ്ട്രയിലെ കോലാപൂരിലെ ഒരു കടയിലാണ് വലിയ പാമ്പിനെ കണ്ടെത്തിയത്.
വീഡിയോയിൽ യുവതി ശാന്തമായി കടയിൽ നിന്ന് പാമ്പിനെ നീക്കുന്നത് കാണാം. അപകടകരമായ രക്ഷാപ്രവർത്തനം കണ്ടുനിന്നവരെ അമ്പരിപ്പിച്ചു.
വൈൽഡ് ലൈഫ് റെസ്ക്യൂയർ പിന്തുടരുന്ന ശ്വേത സുതാർ തന്റെ പാമ്പ് രക്ഷാപ്രവർത്തന കഴിവുകൾ പ്രദർശിപ്പിക്കുന്ന നിരവധി വീഡിയോകൾ ഇൻസ്റ്റാഗ്രാം പേജിൽ പങ്ക് വച്ചിട്ടുണ്ട്.
വീഡിയോ കണ്ടവർ യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ചു. അവളുടെ ധീരമായ പ്രവൃത്തിയെ പ്രശംസിച്ചു. വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ നിരവധി കമന്റുകളും ലൈക്കുകളും ഇതിനോടകം ലഭിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക