ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് വിദ്യാർഥിയ്ക്ക് കിട്ടിയത് ചത്ത തവളയെ

ഹോ​സ്റ്റ​ലിൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ നിന്ന് ച​ത്ത ത​വ​ള​യെ ക​ണ്ടെ​ത്തി. ക​ലിം​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്‌​നോ​ള​ജി​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യാ​ണ് സം​ഭ​വം പു​റ​ത്ത് വി​ട്ട​ത്. ആ​ര്യ​ൻ​ഷ് എ​ന്ന വി​ദ്യാ​ർ​ത്ഥി ത​ന്‍റെ ദു​ര​നു​ഭ​വം എ​ക്സി​ൽ പ​ങ്ക് വ​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അ​വ​സ്ഥ​യെ ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തു.  ‘ഇത് KIIT ഭുവനേശ്വറാണ്, ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ 42-ാം സ്ഥാനത്താണ്, ഇവിടെ മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് എഞ്ചിനീയറിംഗ് ബിരുദം നേടുന്നതിന് ഏകദേശം 17.5 ലക്ഷം നൽകുന്നു. കോളേജ് ഹോസ്റ്റലിൽ വിളമ്പുന്ന ഭക്ഷണമാണിത്. മികച്ച വിദ്യാഭ്യാസത്തിനും സൗകര്യങ്ങൾക്കുമായി ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ ആശ്ചര്യപ്പെടുന്നു’ ഭക്ഷണത്തിൽ പൊതിഞ്ഞ തവളയുടെ ചിത്രം പങ്കിട്ടുകൊണ്ട് അരയ്ൻഷ് മൈക്രോബ്ലോഗിംഗ് സൈറ്റിൽ എഴുതി. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ അ​ദ്ദേ​ഹം മ​റ്റൊ​രു അ​പ്‌​ഡേ​റ്റ് പോ​സ്റ്റ് ചെ​യ്തു. സെ​പ്തം​ബ​ർ 23-ന് ​മെ​സ് ക​രാ​റു​കാ​ര​ന്…

Read More

പാമ്പ് കടിയേറ്റ് അമ്മയും മകളും മരിച്ചു; കടിയേറ്റത് തറയിൽ കിടന്നുറങ്ങുമ്പോൾ

പാ​മ്പ് ക​ടി​യേ​റ്റ് അ​മ്മ​യും മ​ക​ളും മ​രി​ച്ചു. ​മ​ധ്യ​പ്ര​ദേ​ശി​ലെ ഭി​ന്ദ് ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലാ​ണ് അ​മ്മ​യ്ക്കും പ​ന്ത്ര​ണ്ട് വ​യ​സു​ള്ള മ​ക​ൾ​ക്കും പാ​മ്പ് ക​ടി​യേ​റ്റ​ത്.  ശ​നി​യാ​ഴ്ച രാ​ത്രി ഫൂ​ഫ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റാ​ണി വി​ർ​ഗാ​വ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് (എ​എ​സ്പി) സ​ഞ്ജീ​വ് പ​ഥ​ക് പ​റ​ഞ്ഞു. വീ​ട്ടി​ലെ ത​റ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും മ​ക​ൾ​ക്കും എ​ട്ടു​വ​യ​സ്സു​ള്ള മ​ക​നും പാ​മ്പ് ക​ടി​യേ​റ്റു. മൂ​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​വി​ടെ വ​ച്ച് യു​വ​തി​യും മ​ക​ളും മ​രി​ച്ചു. കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി ആ​ൺ​കു​ട്ടി​യെ ഗ്വാ​ളി​യോ​റി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു; മമ്മൂട്ടി

അന്തരിച്ച സംവിധായകന്‍ കെ.ജി ജോര്‍ജിന്‍റെ വേർപാടിൽ  അനുശോചിച്ച് മമ്മൂട്ടി. ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി നായകനായ മഹാനഗരം എന്ന ചിത്രത്തിന്‍റെ നിർമാണം കെ.ജി.ജോര്‍ജായിരുന്നു. 1980ല്‍ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്‍റെ തുടക്കം.  ‘ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്ന ഒരാള്‍ കൂടി വിട പറയുന്നു. ആദരാഞ്ജലികള്‍ ജോര്‍ജ് സാര്‍’. മമ്മൂട്ടി കുറിച്ചു.കുളക്കാട്ടില്‍ ഗീവര്‍ഗ്ഗീസ് ജോര്‍ജ് എന്ന കെ.ജി. ജോർജ് മലയാള സിനിമക്ക് പുതിയ മാനങ്ങൾ നൽകിയ വ്യക്തിയാണ്.  മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്‍റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക  തുടങ്ങി മലയാള സിനിമക്ക് എക്കാലവും അഭിമാനിക്കാൻ പാകമായ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് കെ.ജി ജോർജ്. 

Read More

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മൂ​ന്ന് മാ​സ​ത്തോ​ളം ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. യു​പി​യി​ലെ ബ​ല്ലി​യിലാണ് സംഭവം.  പ​വ​ൻ ബി​ന്ദി​നെ​യാ​ണ് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ലേ​ക്കാ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​പി​സി, പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്ര​തി ത​ന്നെ ഗു​ജ​റാ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി, അ​വി​ടെ വെ​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി വി​വാ​ഹം ക​ഴി​ക്കു​ക​യും മൂ​ന്ന് മാ​സ​ത്തോ​ളം ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പി​ന്നീ​ട് അ​വ​ളെ വീ​ണ്ടും ബ​ല്ലി​യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ശ​നി​യാ​ഴ്ച ബി​സു​കി​യ റോ​ഡ് ഏ​രി​യ​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

Read More

നടന വിസ്മയം അഭിനയ കുലപതി തിലകൻ വിടവാങ്ങിയിട്ട്  പതിനൊന്നുവർഷം; പിതാവിന്‍റെ ഓർമകൾ അയവിറക്കി ഷമ്മി തിലകൻ

ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി..; ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവർഷം. നടന വിസ്മയം അഭിനയ കുലപതി തിലകൻ വിടവാങ്ങിയിട്ട്  ഇന്ന് പതിനൊന്നുവർഷം. പിതാവിന്‍റെ ഓർമകൾ അയവിറക്കി മകൻ ഷമ്മി തിലകൻ.    ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത അഭിനയസമർപ്പണമായതിനാൽ കാലം നെഞ്ചിലേറ്റി..; ഒന്നിലും ഒരിക്കലും തോൽക്കാത്ത മഹാനടന്മാരുടെ മുൻനിരയിൽ തന്നെ പേര് ചേർത്ത് എഴുതിയിരിക്കുന്ന നടന കുലപതി അരങ്ങൊഴിഞ്ഞിട്ട് പതിനൊന്നുവർഷം..!   കലഹം ജന്മപ്രകൃതമായ.; കലഹിക്കാനുള്ള പഴുതുകളൊന്നും പാഴാക്കാത്ത.;മരണം പോലും കലഹമാക്കി ആഘോഷിച്ച.; തന്നെ തള്ളിപ്പറഞ്ഞ വ്യവസ്ഥിതിയോട് ‘ജനപക്ഷപിന്തുണ’ എന്ന വജ്രായുധംകൊണ്ട് മധുരമായി പകരം വീട്ടിയ.; നിഷേധിയായ പോരാളി വീരമൃത്യു അടഞ്ഞിട്ട് പതിനൊന്നുവർഷം..!   അന്യായം, അധർമ്മം, അക്രമം എന്ന് തോന്നുന്ന എന്തിനെയും, അതിന്‍റെ വരുംവരാഴികകൾ ആലോചിക്കാതെ എതിർക്കുന്ന ഏതൊരുവന്റെയുള്ളിലും…

Read More

വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവതി ആത്മഹത്യ ചെയ്തു; യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി  ദളിത് യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടില്‍ ഷിതിനാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനം നല്‍കി പെൺകുട്ടിയെ ശാരീരികമായും മാനസികമായും ഇയാൾ പീഡിപ്പിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പ്രണയത്തില്‍നിന്ന് ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചതിൽ മനം നൊന്ത് പെണ്‍കുട്ടി  ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുമായി ഇയാൾ പത്ത്  വര്‍ഷത്തോളം പ്രണയത്തിലായിരുന്നു.  ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ കേസെടുത്താണ്  ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജു അറസ്റ്റ് ചെയ്തത്. എസ്.സി., എസ്.ടി. നിയമവും ഇയാള്‍ക്കെതിരെയുണ്ട്.

Read More

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബാംഗ്ലൂരിൽ  നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. പോലീസിന്‍റെ കണ്ണ് വെട്ടിക്കാനായി  മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ച കാർ തൊട്ടിൽപാലം പൊലീസ് പിടികൂടി.

Read More

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിലൂടെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച കെ ജി ജോര്‍ജ് സ്വപ്നാടനം എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയിൽ വേരുറപ്പിച്ചു.  ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി.  ജെ സി ഡാനിയല്‍ പുരസ്കാരം ഉള്‍പ്പടെ പത്ത് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്‍റെ വാരിയെല്ല്, സ്വപ്നാടനം, കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, മേള, ഉള്‍ക്കടല്‍, ഇനി അവള്‍ ഉറങ്ങട്ടെ, രാപ്പാടികളുടെ ഗാഥ,…

Read More

വറുത്ത പാൽ ചായയ്ക്ക് ശേഷം ‘കാരമൽ ചായ’; അസാധാരണമായ ടീ ട്വിസ്റ്റ്

ചാ​യ ദി​വ​സ​ത്തി​ൽ ഏ​ത് സ​മ​യ​ത്തും ആ​സ്വ​ദി​ക്കു​ന്ന ഒ​രു ഹൃ​ദ്യ​മാ​യ പാ​നീ​യം മാ​ത്ര​മ​ല്ല. പ​ല​ർ​ക്കും, ഇ​ത്  അ​നി​വാ​ര്യ​മാ​ണ്.​വ​ഴി​യോ​ര​ത്തെ ഹൈ​വേ സ്റ്റാ​ൾ മു​ത​ൽ നീ​ണ്ട ട്രെ​യി​ൻ യാ​ത്ര​ക​ളി​ൽ വ​രെ വി​ര​സ​ത ഇ​ല്ലാ​താ​ക്കാ​ൻ ന​മ്മ​ൾ ചാ​യ കു​ടി​ക്കാ​റു​ണ്ട്. ചാ​യ​യി​ലും മ​റ്റ് ചൂ​ടു​ള്ള പാ​നീ​യ​ങ്ങ​ൾ പോ​ലെ നി​ര​വ​ധി ഇ​ന​ങ്ങ​ൾ ഉ​ണ്ട്. പ​ക്ഷേ എ​ല്ലാ​വ​രും അ​ത് പ​രീ​ക്ഷി​ക്കു​ന്ന​ത് ആ​സ്വ​ദി​ക്കു​ന്നി​ല്ല. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ്, ‘വ​റു​ത്ത പാ​ൽ ചാ​യ’ ത​യ്യാ​റാ​ക്കു​ന്ന​ത് കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. പ​ല​രും ഈ ​ചാ​യ് വേ​രി​യ​ന്‍റി​നെ അ​നു​കൂ​ലി​ച്ചി​രു​ന്നി​ല്ല. കാ​രാ​മ​ൽ ചാ​യ അ​ല്ലെ​ങ്കി​ൽ കാ​ര​മ​ൽ ടീ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​റ്റൊ​രു ചാ​യ ട്വി​സ്റ്റു​ണ്ട്. @foodiebyheart അ​പ്‌​ലോ​ഡ് ചെ​യ്ത റീ​ലി​ൽ ഒ​രാ​ൾ ആ​ദ്യം പ​ഞ്ച​സാ​ര ചേ​ർ​ത്ത് ചാ​യ ഉ​ണ്ടാ​ക്കാ​ൻ തു​ട​ങ്ങു​ന്നു. കു​റ​ച്ച് വെ​ള്ളം ചേ​ർ​ത്ത് ഇ​ള​ക്കു​ന്ന​തി​ന് മു​മ്പ് അ​തി​നെ കാ​ര​മ​ലൈ​സ് ചെ​യ്യു​ന്നു. അ​ടു​ത്ത​താ​യി ചാ​യ ഇ​ല​ക​ൾ, ഏ​ലം, പാ​ൽ എ​ന്നി​വ ചേ​ർ​ക്കു​ന്നു.…

Read More

കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്‍റെ ഫ്‌ളാഗ് ഓഫ് കർമം ഇന്ന് കാസർഗോഡ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനാണ് ഫ്‌ളാഗ് ഓഫ് കര്‍മ്മം നടത്തുക. ഇതോടൊപ്പം രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ചിരിക്കുന്ന  എട്ട് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനവും  വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.   കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, സംസ്ഥാന കായിക-റെയില്‍വെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഉദ്ഘാടന യാത്രയിൽ പങ്കെടുക്കുന്നതിനു അനുമതിയുള്ളു. ചൊവ്വാഴ്ച്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കും.ട്രെയിനിന്‍റെ റെഗുലർ സർവീസുകൾ അന്ന് മുതൽ ആരംഭിക്കും.  കാസർഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 3.05 ന് എത്തും. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍,…

Read More