പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുശിനഗറിൽ നിന്നാണ് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത്. ഓടുന്ന വാഹനത്തിൽ കൂട്ടബലാത്സംഗത്തിന് പെൺകുട്ടി ഇരയായി. പെൺകുട്ടിയുടെ അയൽവാസികളായ മൂന്ന് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പശുശാല വൃത്തിയാക്കാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി വിളിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ തന്നെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ഒരു കുടിലിലേക്ക് കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട്, ഇയാളുടെ രണ്ട് കൂട്ടാളികൾ സ്ഥലത്തെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ മാറിമാറി ബലാത്സംഗം ചെയ്തു. തുടർന്ന് മൂന്ന് പ്രതികൾ അവളെ ഗോശാലയ്ക്ക് പുറത്ത് ഉപേക്ഷിച്ചു. ബോധം വീണ്ടെടുത്ത പെൺകുട്ടി വീട്ടിലെത്തി സംഭവം മാതാപിതാക്കളോട് പറഞ്ഞു. കപ്ടൻഗഞ്ച് പോലീസ് സ്റ്റേഷൻ ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്ന് അവർ പരാതിയിൽ പറഞ്ഞു. പെൺകുട്ടിയും കുടുംബവും സഹായത്തിനായി മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ചതിന് ശേഷമാണ്…
Read MoreDay: September 26, 2023
ലൈംഗികാതിക്രമ പരാതി; മുൻകൂർ ജാമ്യം തേടി മല്ലു ട്രാവലർ
ലൈംഗികാതിക്രമ പരാതിയിൽ മുൻകൂർ ജാമ്യം തേടി മല്ലു ട്രാവലർ എന്ന യൂട്യൂബർ ഷാക്കിർ സുബ്ഹാൻ. എറണാകുളം ജില്ലാ കോടതിയിലാണ് ഷാക്കിർ മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ഷക്കീറിനെതിരെ ഇന്നലെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പൊലീസ് ഷാക്കിറിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കും. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. അഭിമുഖത്തിനായി എറണാകുളത്തെ ഒരു ഹോട്ടലിലേക്ക് യുവതിയെ ക്ഷണിച്ചുവരുത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നു ചൂണ്ടി കാണിച്ച് ഷാക്കിറിനെതിരെ സൗദി വനിത പരാതി നൽകിയിരുന്നു. എന്നാൽ പരാതി വ്യാജമാണെന്ന് പറഞ്ഞ് ഷാക്കിർ വീഡിയോ പങ്കുവെച്ചിരുന്നു. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചിരുന്നു. നിലവിൽ കാനഡയിലാണ് താനെന്നും നാട്ടിൽ തിരിച്ചെത്തിയാലുടൻ എല്ലാക്കാര്യങ്ങളും വിശദമാക്കുമെന്നും ഷാക്കിർ പറഞ്ഞു.
Read Moreമെട്രോയ്ക്കുള്ളിൽ ബീഡി കത്തിച്ച് വൃദ്ധൻ; വൈറലായ് വീഡിയോ
സമീപകാലങ്ങളിലായ് ഡൽഹി മെട്രോ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ഫോട്ടോ ഷൂട്ടിനായും ഇൻസ്റ്റഗ്രാം റീൽ ഷൂട്ടിനായും ആളുകൾ ഇവിടേക്ക് ഓടിയെത്താറുണ്ട്. യാത്രക്കാർ തമ്മിൽ മെട്രോയിൽ വാക്ക് തർക്കവും വഴക്കും ഉണ്ടാക്കുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഡൽഹി മെട്രോയിൽ ഒരാൾ ബീഡി കത്തിക്കുന്ന ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഡൽഹി മെട്രോയിലെ സഹയാത്രികരിലൊരാൾ ചിത്രീകരിച്ച ദൃശ്യത്തിൽ സീറ്റിൽ ഇരിക്കുന്ന ഒരു വൃദ്ധൻ ബീഡി കത്തിക്കുന്നത് വ്യക്തമായ് കാണിക്കുന്നുണ്ട്. വീഡിയോ എക്സിൽ ഷെയർ ചെയ്യപ്പെടുകയും മെട്രോ കമ്പാർട്ടുമെന്റിനുള്ളിലെ ഈ പ്രവൃത്തിയെ എല്ലാവരും വിമർശിക്കുകയും ചെയ്തു. ചിലർ ഡിഎംആർസിയെ എക്സിൽ ടാഗ് ചെയ്തു, സംഭവത്തിൽ കമ്പനി ഇപ്പോൾ പ്രതികരിച്ചു. ”ഇത്തരം ആക്ഷേപകരമായ പെരുമാറ്റം കണ്ടെത്താൻ ഫ്ലയിംഗ് സ്ക്വാഡുകൾ വഴി റാൻഡം ചെക്കിംഗ് നടത്തും. അത്തരം സംഭവങ്ങൾ ഉടനടി ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു, അതിനാൽ ഉടനടി നടപടിയെടുക്കാൻ കഴിയും,” ഡൽഹി മെട്രോ…
Read Moreവിമാനത്തില്‍ 13 മണിക്കൂര്‍ ദുർഗന്ധം വമിക്കുന്ന നായയുടെ അടുത്ത് ഇരുന്നു; പിന്നാലെ ദമ്പതികൾക്ക് നഷ്ടപരിഹാരമായി ഒന്നേകാൽ ലക്ഷം രൂപ ലഭിച്ചു
പല ആവശ്യങ്ങൾക്കായി നമ്മൾ ദൂര യാത്രകൾ നടത്താറുള്ളവരാണ്. അത്തരം യാത്രകൾ നമുക്ക് സുഖകരമല്ലെങ്കിലുള്ളഅവസ്ഥയെ കുറിടച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ചിന്തിക്കാൻ പോലും പ്രയാസമാണല്ലേ. 13 മണിക്കൂർ നീണ്ട വിമാന യാത്രയിൽ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കാമോ. പലരും കേൾക്കുമ്പോൾ തന്നെ മുഖം തിരിക്കും. സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ദമ്പതികളായ ഗില്ലും വാറൻ പ്രസും പാരീസിൽ നിന്ന് യാത്ര ചെയ്യവെ ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ദുർഗന്ധം വമിക്കുന്ന നായയാണ് കൂടെയുണ്ടായിരുന്നത്. ഇതിനെതിരെ അധികൃതരോട് മാന പരാതി പറഞ്ഞെങ്കിലും യാതൊരു തരത്തിലുമുള്ള നടപടികൾ സ്വീകരിക്കുവാൻ അവർക്കായില്ല. പ്രീമിയം ഇക്കോണമി സീറ്റുകളുടെ അഭാവം മൂലമാണ് ഇവർക്ക് മറ്റൊരു സീറ്റ് ലഭിക്കാതെ പോയത്. ഇക്കോണമി ഭാഗത്തിന്റെ പിൻഭാഗത്ത് സീറ്റുകൾ ഒഴിവുള്ള കാര്യം ജീവനക്കാർ അറിയിച്ചെങ്കിലും അങ്ങോട്ട് മാറാൻ ദമ്പതികൾ തയ്യാറായില്ല. പ്രീമിയം ഇക്കോണമി സീറ്റുകൾക്കാണ് പണം നൽകിയത്,…
Read More