വിമാനത്തില്‍ 13 മണിക്കൂര്‍ ദുർഗന്ധം വമിക്കുന്ന നായയുടെ അടുത്ത് ഇരുന്നു; പിന്നാലെ ദമ്പതികൾക്ക് നഷ്ടപരിഹാരമായി ഒന്നേകാൽ ലക്ഷം രൂപ ലഭിച്ചു

പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​മ്മ​ൾ ദൂ​ര യാ​ത്ര​ക​ൾ ന​ട​ത്താ​റു​ള്ള​വ​രാ​ണ്. അ​ത്ത​രം യാ​ത്ര​ക​ൾ ന​മു​ക്ക് സു​ഖ​ക​ര​മ​ല്ലെ​ങ്കി​ലു​ള്ള​അ​വ​സ്ഥ​യെ കു​റി​ട​ച്ച് ചി​ന്തി​ച്ചു നോ​ക്കി​യി​ട്ടു​ണ്ടോ. ചി​ന്തി​ക്കാ​ൻ പോ​ലും പ്ര​യാ​സ​മാ​ണ​ല്ലേ.

13 മ​ണി​ക്കൂ​ർ നീ​ണ്ട വി​മാ​ന യാ​ത്ര​യി​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നാ​യ​യു​ടെ അ​രി​കി​ൽ ഇ​രി​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ ആ​ലോ​ചി​ച്ചു  നോ​ക്കാ​മോ. പ​ല​രും കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ മു​ഖം തി​രി​ക്കും. 

സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ദ​മ്പ​തി​ക​ളാ​യ ഗി​ല്ലും വാ​റ​ൻ പ്ര​സും  പാ​രീ​സി​ൽ നി​ന്ന്  യാ​ത്ര ചെ​യ്യ​വെ ഇ​വ​രു​ടെ തൊ​ട്ട​ടു​ത്ത സീ​റ്റി​ല്‍ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന നാ​യ​യാ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​നെ​തി​രെ അ​ധി​കൃ​ത​രോ​ട് മാ​ന പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ അ​വ​ർ​ക്കാ​യി​ല്ല.

പ്രീ​മി​യം ഇ​ക്കോ​ണ​മി സീ​റ്റു​ക​ളു​ടെ അ​ഭാ​വം മൂ​ല​മാ​ണ് ഇ​വ​ർ​ക്ക് മ​റ്റൊ​രു സീ​റ്റ് ല​ഭി​ക്കാ​തെ പോ​യ​ത്.  ഇ​ക്കോ​ണ​മി ഭാ​ഗ​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് സീ​റ്റു​ക​ൾ ഒ​ഴി​വു​ള്ള കാ​ര്യം ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചെ​ങ്കി​ലും  അ​ങ്ങോ​ട്ട് മാ​റാ​ൻ ദ​മ്പ​തി​ക​ൾ ത​യ്യാ​റാ​യി​ല്ല.

പ്രീ​മി​യം ഇ​ക്കോ​ണ​മി സീ​റ്റു​ക​ൾ​ക്കാ​ണ് പ​ണം ന​ൽ​കി​യ​ത്, അ​തി​നാ​ൽ, ത​ങ്ങ​ള്‍​ക്ക് ആ ​സീ​റ്റു​ക​ള്‍ ത​ന്നെ വേ​ണ​മെ​ന്ന് ദ​മ്പ​തി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ക്ഷേ മ​ണി​ക്കൂ​റു​ക​ളോ​ളം നാ​യ​യു​ടെ അ​രി​കി​ലി​രു​ന്നു​ള്ള യാ​ത്ര സ​ഹി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന  ദ​മ്പ​തി​ക​ൾ ഇ​ക്കോ​ണ​മി സീ​റ്റി​ലേ​ക്ക് മാ​റി.

സം​ഭ​വ​ത്തി​ന് ശേ​ഷം എ​യ​ർ​ലൈ​ൻ ദ​മ്പ​തി​ക​ളോ​ട്  ക്ഷ​മ ചോ​ദി​ക്കു​ക​യും 73 ഡോ​ള​റി​ന്‍റെ ര​ണ്ട് ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യും ചെ​യ്തു.

പ്രീ​മി​യം ഇ​ക്കോ​ണ​മി​യി​ൽ നി​ന്ന് ഇ​ക്കോ​ണ​മി​യി​ലേ​ക്ക് സീ​റ്റ് മാ​റി ഇ​രു​ത്തി​യ​തി​നാ​ൽ പ്രീ​മി​യം ഇ​ക്കോ​ണ​മി​യി​ൽ കൊ​ടു​ത്ത  ടി​ക്ക​റ്റ് ചാ​ർ​ജ് റീ​ഫ​ണ്ട് ചെ​യ്യ​ണ​മെ​ന്ന്  ദ​മ്പ​തി​ക​ൾ പ​രാ​തി ന​ൽ​കു​കി. 

എ​യ​ർ​ലൈ​ൻ ഒ​രാ​ൾ​ക്ക് 200 ഡോ​ള​റി​ന്‍റെ യാ​ത്രാ വൗ​ച്ച​ർ വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും ദ​മ്പ​തി​ക​ൾ അ​ത് നി​ര​സി​ച്ചു. സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ്  ഒ​ടു​വി​ൽ ദ​മ്പ​തി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങേ​ണ്ടി വ​ന്നു.

1,410 ഡോ​ള​ർ എ​യ​ർ​ലൈ​ൻ​സി​ൽ നി​ന്ന് ഇ​വ​ർ​ക്ക് ല​ഭി​ച്ചു. ഇ​ത് ഏ​താ​ണ്ട് 1,16,352 ഇ​ന്ത്യ​ൻ രൂ​പ​യോ​ളം അ​ടു​ത്ത് വ​രും.  

Related posts

Leave a Comment