പതിനാറുകാരിയെ ഓടുന്ന കാറിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ

പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ നി​ന്നാ​ണ് പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് പെ​ൺ​കു​ട്ടി ഇ​ര​യാ​യി.

പെ​ൺ​കു​ട്ടി​യു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്ന് പേ​രെ തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ​പ​ശു​ശാ​ല വൃ​ത്തി​യാ​ക്കാ​ൻ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​തി വി​ളി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ ത​ന്നെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഒ​രു കു​ടി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പി​ന്നീ​ട്, ഇ​യാ​ളു​ടെ ര​ണ്ട് കൂ​ട്ടാ​ളി​ക​ൾ സ്ഥ​ല​ത്തെ​ത്തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ മാ​റി​മാ​റി ബ​ലാ​ത്സം​ഗം ചെ​യ്തു. തു​ട​ർ​ന്ന് മൂ​ന്ന് പ്ര​തി​ക​ൾ അ​വ​ളെ ഗോ​ശാ​ല​യ്ക്ക് പു​റ​ത്ത് ഉ​പേ​ക്ഷി​ച്ചു. ബോ​ധം വീ​ണ്ടെ​ടു​ത്ത പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി സം​ഭ​വം മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു.

ക​പ്‌​ട​ൻ​ഗ​ഞ്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ ആ​ദ്യം എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്ന് അ​വ​ർ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും സ​ഹാ​യ​ത്തി​നാ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഔ​ദ്യോ​ഗി​ക പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

“കേ​സി​ൽ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്നും മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലേ​ക്ക് അ​യ​ച്ചെ​ന്നും, മു​ൻ​കൂ​ർ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​ശി​ന​ഗ​ർ ജി​ല്ലാ പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts

Leave a Comment