നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടത്തിന് കൂടി സിയാൽ തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനിക വത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തി അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾക്കാണ് ഒരൊറ്റ ദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്. ഒക്ടോബർ രണ്ടിന് തിങ്കളാഴ്ച്ച 4.30ന് സിയാൽ കാർഗോ ടെർമിനലിൽവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളുന്ന വിധം വിഭാവനം ചെയ്തിട്ടുള്ള ഏഴ് പദ്ധതികളാണ് സിയാൽ സജ്ജമാക്കിയിട്ടുള്ളത്. ഇവയിൽ കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ്, ആധുനികവത്ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യപ്പെടും. രാജ്യാന്തര ടെർമിനൽ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം…
Read MoreDay: September 30, 2023
പോക്സോ കേസ് പ്രതിക്ക് 27 വർഷം കഠിന തടവ്
മാഹി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരനെ കോടതി ശിക്ഷിച്ചു. പള്ളൂർ പോലീസ് സ്റ്റേഷനിൽ 2021ൽ പോക്സോ ആക്ട് വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശേരി നെടുമ്പ്രം സ്വദേശി സർവീസ് എൻജിനീയർ എം.കെ. ജ്യോതിലാലിനെ (23) യാണ് ശിക്ഷിച്ചത്. പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോർട്ട് (പോക്സോ) ജഡ്ജി വി. സോഫനാ ദേവി 20 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം 20 വർഷവും ഐപിസി 449 വകുപ്പ് പ്രകാരം ഏഴു വർഷവും കഠിന തടവ് അനുഭവിക്കണം. പ്രതി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയായി 7,000 രൂപ നൽകണം. ഇരയായ പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.
Read Moreപരിയാരത്ത് വീട്ടിൽ കവർച്ച; 25 പവനും പണവും കവർന്നു
പരിയാരം: പരിയാരം ചിതപ്പിലെപൊയിലില്‍ വന്‍ കവര്‍ച്ച. 25 പവന് സ്വര്‍ണാഭരണങ്ങളും 18,000 രൂപയും നിരവധി രേഖകളും മോഷണം പോയി. പളുങ്കുബസാറിലെ നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്ത പള്ളിയില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് പോയിരുന്നു. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിനകം മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്. സിസിടിവി കാമറ പരിശോധിച്ചതില്‍ രാത്രി 9.50ന് ഗ്രില്‍സ് മുറിക്കുന്നതിന്റെ സ്പാര്‍ക്ക് കാണുന്നുണ്ട്. രാത്രി 12.30ന് വീട്ടുകാര്‍ പള്ളിയില്‍ നിന്ന് എത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍ പെട്ടത്. രാത്രി തന്നെ പോലീസില്‍ വിവരമറിയിച്ചത് പ്രകാരം പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്തുതന്നെയാണ് കവര്‍ച്ച നടന്നത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയില്‍ അടുത്തകാലത്തായി നടന്ന നിരവധി…
Read Moreജെഡിഎസിന് കേരളത്തില്‍ പുതിയ പാര്‍ട്ടി; തീരുമാനം ഏഴിന്
കോഴിക്കോട്: കര്‍ണാടകത്തില്‍ ബിജെപിയുമായി ജെഡിഎസ് സഖ്യത്തിലായ സാഹചര്യത്തില്‍ കേരളത്തിലെ ജെഡിഎസ് പ്രവര്‍ത്തകര്‍ പുതിയ പാര്‍ട്ടി രുപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ‘ജനതാദള്‍ കേരള’ എന്ന പാര്‍ട്ടിയാണ് പരിഗണനയില്‍. ഒരു മന്ത്രിയും ഒരു എംഎല്‍എയും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉള്ളതിനാല്‍ പുതിയ പാര്ട്ടിയുണ്ടാക്കുന്പോഴുണ്ടാകാവുന്ന കൂറുമാറ്റപ്രശ്നങ്ങളും പരിേശാധിക്കുന്നുണ്ട്. മറ്റു പാര്‍ട്ടികളില്‍ ലയിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഒക്ടോബര്‍ ഏഴിന് എറണാകുളത്ത് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമാണ് ജെഡിഎസ്. പാര്‍ട്ടി നേതാവായ കെ. കൃഷ്ണന്‍കുട്ടി വൈദ്യുതി മന്ത്രിയാണ്. സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസാണ് മറ്റൊരു എം.എല്‍എ. ത്രിതല പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് പ്രതിനിധികളുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലും പാര്‍ട്ടി പ്രതിനിധികള്‍ക്ക് മല്‍സരിക്കാന്‍ ചിഹ്നം നല്‍കിയത് ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയാണ്. ആ ചിഹ്നത്തിലാണ് ജയിച്ചുവന്നതും. പുതിയ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ മന്ത്രിയും എംഎല്‍എയും മറ്റു ജനപ്രതിനിധികളും അതിന്റെ ഭാഗമാകാതെ പുറത്തുനില്‍ക്കേണ്ടിവരും. എന്നാല്‍…
Read Moreതിരുവനന്തപുരം ഡിവിഷനിൽ നാളെ മുതൽ 41 ട്രെയിനുകളുടെ സമയം മാറുന്നു
എസ്.ആർ. സുധീർ കുമാർകൊല്ലം: പുതിയ റെയിൽവേ ടൈം ടേബിൾ നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ തിരുവനന്തപുരം ഡിവിഷനിൽ 41 ട്രെയിനുകൾക്ക് സമയമാറ്റം. പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ദീർഘദൂര എക്സ്പ്രസ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും പ്രതിവാര വണ്ടികളും ഇതിൽ ഉൾപ്പെടും. മാത്രമല്ല നല്ലൊരു ശതമാനം വണ്ടികളുടെയും വേഗം അഞ്ച് മുതൽ 40 മിനിട്ട് വരെ വർധിപ്പിച്ചിട്ടുമുണ്ട്. സ്ഥിരം യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന വഞ്ചിനാട്, മലബാർ, ഇന്റർസിറ്റി, ജയന്തി ജനത എക്സ്പ്രസ് ട്രെയിനുകളും ഇതിൽ ഉൾപ്പെടും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് പുതിയ സമയം ക്രമീകരിച്ചിട്ടുള്ളത്. കൊല്ലം-കോട്ടയം പാസഞ്ചർ, പുനലൂർ – കൊല്ലം പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ, പുനലൂർ-നാഗർ കോവിൽ പാസഞ്ചർ എന്നിവയുടെയും സമയവും നാളെ മുതൽ മാറുന്നു. ഇൻഡോർ – കൊച്ചുവേളി, പോർബന്തർ – കൊച്ചുവേളി, ഗോരഖ്പൂർ-കൊച്ചുവേളി, കോർബ- കൊച്ചുവേളി എന്നീ ദീർഘദൂര സർവീസുകളുടെയും…
Read Moreകാറിന്റെ രഹസ്യ അറയിൽ ഒന്നേമുക്കാൽ കോടി; ഇഡി തലശേരിയിലേക്ക്
തലശേരി: കാറിന്റെ പ്ലാറ്റ് ഫോമിൽ പ്രത്യേകം നിർമിച്ച അറയിൽ കടത്തുകയായിരുന്ന ഒന്നേമുക്കാൽ കോടി രൂപ തലശേരിയിൽ പിടികൂടിയ സംഭവത്തിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക്. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇൻകംടാക്സ് ഉദ്യാഗസ്ഥരും വിശദമായ അന്വഷണത്തിനായി തലശേരിയിലെത്തും. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സ്വപ്നിൽ ലക്ഷ്മണനാണ് (22)രേഖകളില്ലാത്ത പണവുമായി വലയിലായത്. പത്ത് കോടി രൂപ വരെ കടത്താൻ ഉതകുന്ന രീതിയിലുള്ള അറയാണ് കാറിന്റെ പ്ലാറ്റ്ഫോമിൽ നിർമിച്ചിട്ടുള്ളത്. ഡ്രൈവർ ഇരിക്കുന്ന ഭാഗത്തുനിന്നു തുടങ്ങുന്ന അറ ബാക്ക് സീറ്റിലാണ് അവസാനിക്കുന്നത്. പ്ലാറ്റ് ഫോമിൽ നിന്നും ഒരടി ഉയരത്തിലാണ് അറ നിർമിച്ചിട്ടുള്ളത്. അറയ്ക്ക് പ്രത്യേക തരം പൂട്ടുമുണ്ട്. തലശേരി സിഐ എം. അനിലിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ദീപ്തി, സജേഷ്, മിഥുൻ എന്നിവർ നടത്തിയ സിനിമ സ്റ്റൈൽ ചെയ്സിംഗിലാണ് അന്തർ സംസ്ഥാന ബന്ധമുള്ള കുഴപ്പണ മാഫിയ സംഘത്തിലെ കണ്ണി വലയിലായത്. രാത്രിയിൽ…
Read Moreബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ മുന്നോട്ട് വരും;വിവാദ പരാമർശവുമായി അബ്ദുൾ ബാരി സിദ്ദിഖി
വനിതാ സംവരണ ബില്ലിൽ വിവാദ പരാമർശവുമായി ആർജെഡി മുതിർന്ന നേതാവ് അബ്ദുൾ ബാരി സിദ്ദിഖി. ബിഹാറിലെ മുസാഫർപൂരിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സിദ്ദിഖിയുടെ പ്രസ്താവന. പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് സർക്കാർ സംവരണം നൽകണം. ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ മുന്നോട്ട് വരും എന്ന സിദ്ദിഖിയുടെ പ്രസ്താവന വിവാദമായി. അവകാശങ്ങൾക്കായി പോരാടണമെന്ന് അനുയായികളോട് അഭ്യർത്ഥിച്ചു. തലച്ചോർ ഉപയോഗിക്കാതെ ടിവി കാണുന്നതും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതും അവസാനിപ്പിക്കണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ടെലിവിഷനിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കണമെന്ന് സിദ്ദിഖി അനുയായികളോട് പറഞ്ഞു. എന്നിരുന്നാലും, ആരംഭം മുതൽ തന്റെ പാർട്ടി ബില്ലിനെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി, എന്നാൽ ഒബിസി സ്ത്രീകളെ ഉൾപ്പെടുത്താൻ ക്വാട്ടയ്ക്കുള്ളിൽ ഒരു ക്വാട്ട ആവശ്യപ്പെടുന്ന ബില്ലിന്റെ നിലവിലെ രൂപത്തിൽ ശക്തമായ വിമർശകരിൽ ഒരാളാണ് ആർജെഡി.
Read Moreചുരുളഴിയാതെ ചുരത്തിലെ മൃതദേഹം; മൃതദേഹത്തിൽ നിന്ന് ലഭിച്ച ചുരിദാറിന്റെ ചിത്രം പുറത്ത് വിട്ട് പോലീസ്
ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ലഭിക്കാതെ പോലീസ് സംഘം. നിലവിൽ, കർണാടക കേന്ദ്രീകരിച്ചാണ് അന്വേഷണം. കഴിഞ്ഞ 18നാണ് മൃതദേഹം കണ്ടെത്തിയത്. കേരളം കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം. എന്നാൽ, കാര്യമായ തെളിവുകൾ ഒന്നും ലഭിച്ചില്ല. സിസി ടിവി കേന്ദ്രീകരിച്ച അന്വേഷണവും കണ്ടു എന്ന് പറയപ്പെടുന്ന വ്യജ നമ്പർ പതിപ്പിച്ച ഇന്നോവ കാറും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനമേഖല ആയതുകൊണ്ട് തന്നെ മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണം കൃത്യമായ ഒരു ഫോൺ നമ്പറിലേക്കും എത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്ത്രം, തലമുടി, മൃതദേഹം കൊണ്ടുവന്ന ട്രോളി ബാഗ് ഉൾപ്പടെയുള്ള ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധ ഫലം ലഭിച്ചാൽ മാത്രമേ പോലീസിന് അടുത്തഘട്ട അന്വേഷണത്തിലേക്ക് കടക്കാൻ കഴിയുകയുള്ളു. മരണപ്പെട്ടത് ആരെന്നു…
Read Moreനിയമനക്കോഴ വിവാദം: ഇടനിലക്കാരൻ അഖിൽ സജീവിനെ പ്രതി ചേർത്തേക്കും
തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം മെഡിക്കൽ ഓഫീസർ നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ ഇടനിലക്കാരൻ അഖിൽ സജീവിനെ പോലീസ് പ്രതി ചേർത്തേക്കും. പരാതിക്കാരനായ ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഖിൽ സജീവിനെ പ്രതിയാക്കാനുള്ള നടപടികൾ കന്റോണ്‍മെന്റ് പോലീസ് ആരംഭിച്ചു. മരുമകൾക്ക് ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ നൽകി കാത്തിരുന്നപ്പോഴാണ് നിയമനം ഉറപ്പ് നൽകി പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറിയായിരുന്ന അഖിൽ സജീവ് തന്നെ സമീപിച്ചതെന്നായിരുന്നു ഹരിദാസ് പോലീസിൽ നൽകിയ മൊഴി. കന്‍േറാണ്‍മെന്റ് പോലീസ് ഇന്നലെ ഹരിദാസിന്റെ മലപ്പുറത്തെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.സ്ഥിര നിയമനത്തിനായി പതിനഞ്ച് ലക്ഷം രൂപ നൽകിയാൽ നിയമനം ഉറപ്പാണെന്ന് അഖിൽ സജീവ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഹരിദാസിന്റെ മൊഴി. അഖിൽ സജീവിന്റെ നിർദേശാനുസരണം മന്ത്രിയുടെ ഓഫീസിന് പുറത്ത് വച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് ഒരു ലക്ഷം…
Read Moreവെെദ്യുതി ബിൽ അടച്ചില്ല; ഫ്യൂസ് ഊരി കെഎസ്ഇബി; ഇരുട്ടിലായി ഡിപ്പോ
വൈദ്യുതി ബിൽ അടച്ചില്ല. ഫ്യൂസ് ഊരി കെഎസ്ഇബി. തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ 41,000 രൂപ കുടിശിക അടയ്ക്കാനുള്ളതിനാൽ ഫ്യൂസ് ഊരി കെഎസ്ഇബി. ഫ്യൂസ് ഊരിയതോടെ അരമണിക്കൂറോളം ഡിപ്പോയുടെ പ്രവർത്തനങ്ങൾ നിലച്ചു. റിസർവേഷൻ ഉൾപ്പെടയുള്ളവ തടസത്തിലായി. എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആർടിസി ഉദ്യോഗസ്ഥർ അറിയിച്ചു. പിന്നീട് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.
Read More