വിദേശരാജ്യത്ത് യാത്ര ചെയ്യുമ്പോൾ ഭാഷ തെറ്റുകൾ വരുത്തുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാൽ പോർച്ചുഗലിലെ ഒരു വിനോദസഞ്ചാരി മാതളനാരങ്ങയുടെ പ്രാദേശിക പദത്തിന് തെറ്റായ വിവർത്തനം നൽകിയത് കാരണം ഒരു ബോംബ് ഭീതിയാണ് സൃഷ്ടിച്ചത്. അസർബൈജാനിൽ നിന്നുള്ള 36 കാരൻ ലിസ്ബണിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് മാതളനാരങ്ങ ജ്യൂസ് ഓർഡർ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മാതളനാരങ്ങ എന്ന വാക്ക് പോർച്ചുഗീസിലേക്ക് വിവർത്തനം ചെയ്യാൻ അദ്ദേഹം ഒരു ഭാഷാ ആപ്പ് ഉപയോഗിച്ചു. എന്നാൽ ആപ്പ് അദ്ദേഹത്തിന് തെറ്റായ വിവർത്തനമാണ് നൽകിയത്. മാതളനാരങ്ങ ജ്യൂസിന് പകരം ഗ്രനേഡ് ഓർഡർ ചെയ്തു. ഇയാൾ ഗ്രനേഡ് കാട്ടി ഭീഷണിപ്പെടുത്തുകയാണെന്ന് കരുതിയ വെയിറ്റർ പോലീസിനെ വിളിച്ചു. തുടർന്ന് വിനോദസഞ്ചാരിയെ ചോദ്യം ചെയ്യുന്നതിനായി സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആയുധങ്ങളൊന്നും ഇയാളുടെ കൈവശമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പിന്നീട് വിട്ടയച്ചു. ഇയാളുടെ ഹോട്ടൽ മുറിയിലും പരിശോധന നടത്തിയെന്നും…
Read MoreDay: November 3, 2023
ഇന്ത്യ സെമി ഫൈനലില്‍; ഏഴാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമത്
മുംബൈ: 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ലോകകപ്പിലെ തുടർച്ചയായ ഏഴാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് ഇന്ത്യ സെമിയിലെത്തിയത്. വാങ്കഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ 302 റണ്‍സിനാണ് ഇന്ത്യ തകർത്തത്. ഇതോടെ ഇന്ത്യക്ക് 14 പോയിന്റായി. ഇന്ത്യ മുന്നോട്ടുവച്ച 358 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 55 റണ്‍സില്‍ എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണു ശ്രീലങ്കയെ തകര്‍ത്തത്. ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്ന റിക്കാർഡ് ഷമി സ്വന്തമാക്കി. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ ശുഭ്മാന്‍ ഗില്‍ (92), വിരാട് കോഹ്ലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവരുടെ മികവില്‍ ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റിന് 357 റണ്‍സ്. ഒന്നു പൊരുതാന്‍പോലും തയാറാകാതെ ലങ്കന്‍ ബാറ്റര്‍മാര്‍ കീഴടങ്ങിയതോടെ 19.4…
Read Moreവേറെ വഴിയില്ല, എല്ലാവർഷവും വൈദ്യുതി നിരക്ക് കൂട്ടും; മറ്റ് സാധനങ്ങളുടെ വില വർധിച്ചത് ചൂണ്ടിക്കാട്ടി മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: എല്ലാവർഷവും വൈദ്യുതി നിരക്ക് കൂട്ടുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി. നിരക്കുവർധനയില്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ജനങ്ങൾ ഇതിനായി തയാറാകണമെന്നും മന്ത്രി. റഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന രീതിയിൽ മുന്നോട്ടുപോകുക മാത്രമേ നിർവാഹമുള്ളൂ. അത്ര വലിയ ചാർജ് വർധനയില്ലെന്നും മറ്റെല്ലാ സാധനങ്ങളുടെയും വില വർധിച്ചല്ലോയെന്നും വേറെ വഴിയില്ലെന്നും മന്ത്രി പറഞ്ഞു.വരവുചിലവ് കണക്ക് നോക്കി ലാഭവും നഷ്ടവുമില്ലാതെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. ബോർഡ് നഷ്ടത്തിലായാൽ അത് കടമെടുപ്പിനെ ബാധിക്കും. ഇലക്ട്രിസിറ്റി ബോർഡിന്റെ ചെലവുകൾ കമ്മിയാക്കാൻ പുനഃക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാവർഷവും വൈദ്യുതി നിരക്ക് കൂട്ടും; വേറെ വഴിയില്ല, ജനങ്ങൾ തയാറാകണമെന്ന് മന്ത്രി കൃഷ്ണൻകുട്ടി ഗാർഹിക ഉപഭോക്താക്കൾക്ക് വിവിധ സ്ലാബുകളിലായി യൂണിറ്റൊന്നിന് 10 മുതൽ 30 പൈസ വരെയാണ് വർധന. ഇതിനു പുറമേ പ്രതിമാസം നൽകേണ്ട ഫിക്സഡ് ചാർജും കുത്തനെ കൂട്ടി. ഫിക്സഡ് ചാർജ് ഇനത്തിൽ അഞ്ചു രൂപ മുതൽ 20 രൂപ വരെയുള്ള…
Read Moreപുരികം ത്രെഡ് ചെയ്തു; ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്
സ്ത്രീകൾ സൗന്ദര്യ വർധനത്തിനായി പല ബ്രാന്റഡ് സാധനങ്ങളും ഉപയോഗിക്കാറുണ്ട്. അതു പോലെ തന്നെ ഫേഷ്യൽ, പുരികം ത്രെഡിംഗ് അങ്ങനെ പല വിധ കാര്യങ്ങളും മുഖത്ത് ചെയ്യാറുണ്ട്. എന്നാൽ പുരികം ത്രെഡ് ചെയ്തതിനു ഭാര്യയെ ഉപേക്ഷിക്കുന്ന ഭർത്താവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഞെട്ടണ്ട. സംഭവം സത്യമാണ്. കാൺപൂരാണ് സംഭവം. പുരികം ത്രെഡ് ചെയ്തു വന്നതിനു ഭാര്യയെ മുത്തലാഖ് ചൊല്ലുകയായിരുന്നു ഭർത്താവ്. എന്നാൽ 2017ൽ മുത്തലാഖ് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമായി സുപ്രിംകോടതി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ തന്നെ മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ആക്ട് 2019 നിലവിൽ വരികയും ചെയ്തു. ഇത് പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണ്. സലീമും, ഗുൽസായ്ബയും 2017-ലാണ് വിവാഹിഹതരാകുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷം ജോലിക്കു വേണ്ടി സലിം സൗദി അറേബ്യയിലേക്ക് പോയി. എന്നാൽ സലീം പോയ ശേഷം അയാളുടെ വീട്ടുകാർ സ്ത്രീധനം ചോദിച്ച് ഗുൽസായ്ബയെ പീഡിപ്പിച്ചിരുന്നു. സലീമും…
Read Moreഓർഡർ ചെയ്ത മിൽക്ക് ഷേക്കിന് പകരം എത്തിയത് അറയ്ക്കുന്ന സാധനം
ഓർഡർ ചെയ്ത മിൽക്ക് ഷേക്കിന് പകരം യുഎസിലെ ഒരാൾക്ക് ലഭിച്ചത് ഒരു കപ്പ് മൂത്രമാണ്. യൂട്ടായിൽ നിന്നുള്ള കാലേബ് വുഡ്സ് ഈ ആഴ്ച ആദ്യം ഫുഡ് ഡെലിവറി ആപ്പായ ഗ്രബ്ഹബ്ബിൽ നിന്നും ചിക്ക്-ഫിൽ-എയിലെ ഫ്രൈകളും മിൽക്ക് ഷേക്കും ഓർഡർ ചെയ്തു. മിൽക്ക് ഷേക്ക് ഒരു സിപ്പ് എടുക്കാൻ ഒരു സ്ട്രോ ഉപയോഗിച്ചു, അപ്പോഴാണ് താൻ മൂത്രം കുടിച്ചതായി മനസ്സിലായത്. ‘ഡെലിവറി ചെയ്ത കപ്പിൽ ഒരു സ്ട്രോ ഇട്ടു ഞാൻ ഒരു സിപ്പ് എടുത്തു. ഗ്രബ്ഹബ് ഡ്രൈവറിൽ നിന്ന് എനിക്ക് കൈമാറിയ കപ്പ് ഒരു ചൂടുള്ള മൂത്രമാണെന്ന് ഞാൻ ഉടൻ കണ്ടെത്തി,’ അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ അയാൾ ഡ്രൈവറെ തിരികെ വിളിക്കുകയും ‘ഇത് മൂത്രമൊഴിച്ചതാണെന്ന് നിങ്ങൾക്ക് മനസ്സിലായോ’ എന്ന് ചോദിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ഉപഭോക്താവ് ഒരു റീഫണ്ടിനായി ഗ്രബ്ബൂബിൽ എത്തി, അവനിലേക്ക് തിരികെയെത്താൻ കമ്പനിക്ക് നാല്…
Read Moreപുടിൻ ഒപ്പിട്ടു; റഷ്യ സിടിബിടിയിൽനിന്നു പുറത്ത്
മോസ്കോ: അണ്വായുധ പരീക്ഷണ നിരോധന ഉടന്പടി (സിടിബിടി)യിൽനിന്നു റഷ്യ ഔദ്യോഗികമായി പിന്മാറി. ഇതിനായി പാർലമെന്റ് പാസാക്കിയ നിയമത്തിൽ പ്രസിഡന്റ് പുടിൻ ഉപ്പുവച്ചു. ഉടന്പടിയിൽനിന്നു പിന്മാറിയെങ്കിലും ആണവനയത്തിൽ മാറ്റമില്ലെന്നാണ് റഷ്യ പറയുന്നത്. യുഎസ് ആണവപരീക്ഷണം നടത്തിയാലേ റഷ്യയും നടത്തൂ. 1996ലെ അന്താരാഷ്ട്ര ഉടന്പടി യുഎസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിൽ ഒപ്പുവച്ചിട്ടില്ല. റഷ്യയും ഇതേ സമീപനം സ്വീകരിക്കുകയാണെന്നാണു പുടിൻ പറഞ്ഞത്. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ അണ്വായുധ പരീക്ഷണം നടത്തിയേക്കുമെന്നും വൻശക്തികളുടെ ആയുധമത്സരത്തിന് അതു തിരികൊളുത്തിയേക്കുമെന്നും ആശങ്കയുണ്ട്. സോവ്യറ്റ് യൂണിയന്റെ പതനത്തിനുശേഷം റഷ്യ ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല.
Read Moreവിശുദ്ധ നാട്ടിലെ യുദ്ധം; പരിഹാരം ദ്വിരാഷ്ട്ര രൂപീകരണമെന്ന് മാർപാപ്പ
വത്തിക്കാൻ സിറ്റി: ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് പശ്ചിമേഷ്യാ സംഘർഷം പരിഹരിക്കാനുള്ള ഏകവഴിയെന്ന് ഫ്രാൻസിസ് മാർപാപ്പ. ജറൂസലെമിനു പ്രത്യേക പദവി നല്കി രണ്ടു രാഷ്ട്രങ്ങൾ ഉണ്ടാകണമെന്ന് ഇറ്റലിയിലെ ആർഎഐ ചാനലിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിശുദ്ധ നാട്ടിലെ യുദ്ധം തന്നെ ഭയചകിതനാക്കുന്നതായി മാർപാപ്പ പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്കാ ഇടവക നടത്തുന്ന വൈദികരുമായും കന്യാസ്ത്രീകളുമായും ദിവസവും ഫോണിൽ സംസാരിക്കുന്നുണ്ട്. 560 പേർ പള്ളിയിൽ അഭയം തേടിയിട്ടുണ്ട്. ഭൂരിഭാഗവും ക്രൈസ്തവരാണ്. ദൈവകൃപയാൽ, പള്ളി ആക്രമിക്കാൻ ഇസ്രേലി സേന തയാറായിട്ടില്ലെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
Read Moreസാംസ്കാരിക-സാഹിത്യ മേഖലയ്ക്ക് കോഴിക്കോടിനോളം സംഭാവന ചെയ്ത മറ്റൊരു പ്രദേശമില്ല; എം.ബി രാജേഷ്
യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി കോഴിക്കോട് മാറിയ സന്തോഷം പങ്കുവെച്ച് മന്ത്രി എം.ബി രാജേഷ്. കോഴിക്കോടിന്റെ സമ്പന്നവും അതുല്യവുമായ സാംസ്കാരിക സംഭാവനകള്‍ക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മലയാളി ഒരിക്കൽക്കൂടി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. കോഴിക്കോടിന്റെ ഈ നേട്ടം കേരളത്തിനാകെ ആവേശവും അഭിമാനവുമാണെന്നും മന്ത്രി കൂട്ടിചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി സന്തോഷം പങ്കുവെച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്…യുനെസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരമായി നമ്മുടെ കോഴിക്കോട് മാറിയിരിക്കുകയാണ്. കോഴിക്കോടിന്റെ സമ്പന്നവും അതുല്യവുമായ സാംസ്കാരിക സംഭാവനകള്‍ക്ക് അർഹിക്കുന്ന അംഗീകാരം തന്നെയാണ് ലഭിച്ചത്. ഈ ആഗോള അംഗീകാരത്തിലേക്ക് കോഴിക്കോടിനെ നയിച്ച കോർപറേഷനെയും എല്ലാ കോഴിക്കോട്ടുകാരെയും ഹൃദയപൂർവം അഭിനന്ദിക്കുന്നു. പ്രവർത്തനത്തിന് എല്ലാ പിന്തുണയും നൽകിയ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) പ്രത്യേകം അഭിനന്ദനങ്ങള്‍. കോഴിക്കോടിന് മാത്രമല്ല,…
Read Moreഹമാസ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ നിർമിതബുദ്ധി; ഗാസ സിറ്റി വളഞ്ഞ് ഇസ്രേലി സേന
ജറൂസലെം: ഗാസയിൽ ഇസ്രയേൽ-ഹമാസ് പോരാട്ടം രൂക്ഷമായിരിക്കെ ഇസ്രേലി സേന എല്ലാ വശത്തുനിന്നും ഗാസ സിറ്റി വളഞ്ഞു. ഹമാസ് തീവ്രവാദികളുടെ തുരങ്കങ്ങൾ തകർക്കാൻ ഐഡിഎഫിന്റെ എൻജിനിയറിംഗ് വിഭാഗത്തെ രംഗത്തിറക്കിയിട്ടുണ്ട്. ഉന്നതനേതാക്കളടക്കം നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്നും, ഹമാസ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ നിർമിതബുദ്ധി ഉപയോഗിക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഗാസയിൽ കടന്നുകയറി നടത്തുന്ന പോരാട്ടത്തിൽ തങ്ങളുടെ 18 സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സേനാ തലവൻ ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു. ഇന്നലെ റാഫ അതിർത്തി വഴി അഞ്ഞൂറോളം പേർ ഈജിപ്തിലെത്തി. ബുധനാഴ്ചയാണ് റാഫ അതിർത്തി തുറന്നത്. ഗാസയിൽ ഇസ്രേൽ ആക്രമണത്തിൽ 9061 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ 20,000 പേർ ഗാസാ മുനന്പിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അറിയിച്ചു. ജബലിയയിലെ യുഎൻ സ്കൂളിനു സമീപമുണ്ടായ ഇസ്രേലി ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. ഗാസയിലെ…
Read Moreസമാധാനം നഷ്ടപ്പെട്ട യുവതിയ്ക്ക് മുംബൈ പോലീസിന്റെ രസകരമായ മറുപടി; പോസ്റ്റ് വൈറലാകുന്നു
വിവിധ വിഷയങ്ങളിൽ ആളുകളെ ബോധവത്കരിക്കുന്നതിനുള്ള രസകരമായ പോസ്റ്റുകൾക്കും പ്രതികരണങ്ങൾക്കും മുംബൈ പോലീസ് പ്രശസ്തമാണ്. ഇപ്രാവശ്യം അവർ തങ്ങളുടെ തനതായ രീതിയിൽ ലഘുവായ പരാതിയോട് പ്രതികരിച്ചിരിക്കുകയാണ്. വേദിക ആര്യ എന്ന യുവതി സമാധാനം നഷ്ടപ്പെട്ടതിനാൽ പോലീസ് സ്റ്റേഷൻ സന്ദർശിക്കാനുള്ള ആഗ്രഹം പങ്കുവെച്ചതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. അവർ തമാശയായി ട്വീറ്റ് ചെയ്തു, ‘പോലീസ് സ്റ്റേഷൻ ജാ രാഹി ഹുൻ സുകൂൻ ഖോ ഗയാ ഹേ മേരാ @മുംബൈ പോലീസ്’ (ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നു, എനിക്ക് എന്റെ സമാധാനം നഷ്ടപ്പെട്ടു) എന്നിങ്ങനെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിഹാസ മറുപടിയുമായി വരാൻ മുംബൈ പോലീസ് ഈ അവസരം മുതലെടുക്കുകയും അവരുടെ വാക്ക് പ്ലേ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും ചെയ്തു. ശേഷം പോസ്റ്റിനോട് പ്രതികരിച്ചതിങ്ങനെയാണ്, ‘നമ്മളിൽ പലരും ‘സമാധാനം അന്വേഷിക്കുകയാണ് മിസ് ആര്യ! നിങ്ങളുടെ ആത്മവിശ്വാസത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. നിങ്ങളുടെ ആത്മാവിൽ നിങ്ങൾ അത് കണ്ടെത്തുമെന്ന്…
Read More