നേമം : മേലാംകോട് തകിടി സ്വദേശി മാലി സജീവ് എന്ന് വിളിക്കുന്ന ലിജീഷ് (32) നെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ ഒരാളെ നേമം പോലീസ് അറസ്റ്റുചെയ്തു. ആറ്റുകാല്‍ ഐരാണിമുട്ടം എംഎസ്കെ നഗറില്‍ ജിത്ത് എന്ന് വിളിക്കുന്ന നന്ദുവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണ്. മേലാംകോട് ഇടത്തുരുത്തിയില്‍ വച്ച് ശനിയാഴ്ചയായിരുന്നു ആക്രമണം. സ്കൂട്ടറില്‍ വരികയായിരുന്ന ലിജീഷിനെ ഓട്ടോയിലെത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടുകയായിരുന്നു. നിരവധി കേസിലെ പ്രതിയായ പൂച്ച പ്രവീണിന്റെ നേതൃത്വത്തിലാണ് ആക്രമണം എന്ന് പോലീസ് പറയുന്നു.
Read MoreDay: November 14, 2023
മണിപ്പുരിൽ സ്വതന്ത്രരാജ്യം സൃഷ്ടിക്കാൻ ശ്രമം; മെയ്തെയ് ഗ്രൂപ്പുകളെ നിരോധിച്ചു; ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തിൽ മെയ്തെയ് സംഘടനയുടെ ഒന്‍പത് വ്യത്യസ്ത ഗ്രൂപ്പുകൾക്കും അനുബന്ധസംഘടനകൾക്കും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. മണിപ്പുർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സംഘടനകളുടെ ദേശവിരുദ്ധപ്രവർത്തനങ്ങൾക്കൊപ്പം സുരക്ഷാസേനയ്ക്കു നേരേ അടിക്കടി നടത്തുന്ന ആക്രമണങ്ങളും കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. സായുധസംഘർഷത്തിലൂടെ ഇന്ത്യയിൽനിന്ന് വേർപ്പെട്ട് സ്വതന്ത്രരാജ്യം സൃഷ്ടിക്കാനാണു സംഘടനകളുടെ ശ്രമമെന്നു കേന്ദ്രം പറയുന്നു. തിനിടെ തെരഞ്ഞെടുത്ത ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. പിഎൽഎ എന്നറിയപ്പെടുന്ന പീപ്പിൾസ് ലിബറേഷൻ ആർമി, രാഷ്ട്രീയവിഭാഗമായ റവലൂഷനറി പീപ്പിൾസ് ഫ്രണ്ട് (ആർപിഎഫ്), യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (യുഎൻഎൽഎഫ്), സായുധവിഭാഗമായ മണിപ്പുർ പീപ്പിൾസ് ആർമി (എംപിഎ), പീപ്പിൾസ് റവലൂഷനറി പാർട്ടി ഓഫ് കംഗ്ലിപാക് (പിആർഇപിഎകെ) ഇവരുടെ സായുധവിഭാഗമായ റെഡ് ആർമി, കംഗ്ലിപാക് കമ്യൂണിസ്റ്റ് പാർട്ടി, ഇവരുടെയും സായുധവിഭാഗമായ റെഡ് ആർമി, കംഗ്ലി യോൽ കൻബ ലുപ്…
Read Moreതിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്. പ്രശാന്ത് ചുമതലയേറ്റു
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്. പ്രശാന്തും ദേവസ്വം ബോർഡ് അംഗമായി അഡ്വ. എ. അജിത്ത് കുമാറും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ പതിനൊന്ന് മണിക്ക് നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ ദേവസ്വം ബോർഡ് യോഗവും ചേർന്നു. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന അനന്തഗോപന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പി.എസ്. പ്രശാന്തിനെ പുതിയ പ്രസിഡന്റായി നിയമിക്കാൻ തീരുമാനിച്ചത്. പ്രശാന്ത് സിപിഎമ്മിന്റെ പ്രതിനിധിയും അജിത്ത് കുമാർ സിപിഐയുടെ പ്രതിനിധിയുമാണ്. പി.എസ്. പ്രശാന്ത് ചുമതലയേറ്റു
Read Moreതലശേരി നഗരത്തിലെ കവർച്ച; അറസ്റ്റിലായത് അന്തർസംസ്ഥാന മോഷണസംഘം; കേരളത്തിലെ 200 കേസുകളിലെ പ്രതിയും പിടിയിൽ
തലശേരി: നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ച കേസിൽ അറസ്റ്റിലായത് അന്തർ സംസ്ഥാന കവർച്ചാസംഘം. തലശേരി പുതിയ ബസ്സ്റ്റാൻഡിനടുത്ത ഉസ്നാസ് ടവറിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ കേസിൽ കൊച്ചിയിൽ നിന്നു പിടിയിലായ തൊട്ടിൽപാലം മൊയിലോത്തറയിലെ നാരയുള്ളപറമ്പത്ത് ഷൈജു എന്ന വി.കെ. ഷിജു, കാഞ്ഞങ്ങാട് ഉദയനഗർ അരുപുരം കരക്കക്കുണ്ട് ഹൗസിൽ മുഹമ്മദ് റഫീഖ് എന്നിവർ അന്തർ സംസ്ഥാന കവർച്ചാ സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി.’ ഷൈജു കേരളത്തിൽ മാത്രം 200 കവർച്ചാ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. റഫീക്ക് പിടിച്ചുപറി കേസിൽ അഞ്ചുവർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. തലശേരിയിലെ കവർച്ചയ്ക്കുശേഷം കൂത്തുപറമ്പ്, വയനാട്, കോഴിക്കോട് വഴിയാണ് ഇരുവരും കൊച്ചിയിലേക്ക് കടന്നത്. മുഖംമൂടി ധരിച്ചാണ് സംഘം കവർച്ച നടത്തിയത്. കവർച്ചയ്ക്കുശേഷം കൂത്തുപറമ്പുവരെ ഇരുവരും സഞ്ചരിച്ചത് സിസിടിവി ദൃശ്യങ്ങളിൽനിന്നു മനസിലാക്കിയ പോലീസ് സംഘം ഇരുവരെയും തിരിച്ചറിയുകയായിരുന്നു. കൊച്ചിയിൽനിന്നു പിടിയിലായ ഇരുവരെയും തലശേരി…
Read Moreപലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളി; രമേശ് ചെന്നിത്തല
കണ്ണൂർ: കോഴിക്കോട് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഎമ്മിന്റെ രാഷ്ട്രീയക്കളിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളല്ലാതെ ആരും പലസ്തീൻ ഐക്യദാർഢ്യം നടത്തരുതെന്ന ധാർഷ്ട്യമാണ് സിപിഎമ്മിന്. അത് ഒരു കാരണവശാലും അംഗീകരിച്ചുകൊടുക്കില്ല. ഞങ്ങൾ അവിടെ റാലി നടത്തുകതന്നെ ചെയ്യും. ഇപ്പോൾ നിഷേധിച്ച വേദിയിൽതന്നെ നടത്തണോയെന്ന കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും മാർക്സിസ്റ്റ് പാർട്ടിയും ഇങ്ങനെ ഒരു തീരുമാനം എടുത്തത് ദൗർഭാഗ്യകരമാണ്. പലസ്തീനിൽ നടക്കുന്ന കൂട്ടക്കൊലയ്ക്കെതിരായി കേരളത്തിലെ ജനങ്ങളെ അണിനിരത്തുന്ന കാര്യമാണ് കെപിസിസി ആവിഷ്കരിച്ചത്. അതിനെ എന്തിന് എതിർക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പരിപാടി നടക്കുന്നത് 25നാണ്. അതിന് ഇനിയും ഒത്തിരി സമയമുണ്ട്. എന്നിട്ടും ഈ റാലി വിലക്കുന്നത് വലിയ രാഷ്ട്രിയ ലക്ഷ്യത്തോടെയാണ്.അതൊന്നും നടക്കാൻ പോകുന്നില്ല. പലസ്തീൻ വിഷയത്തിൽ ആശയക്കുഴപ്പമുള്ള പാർട്ടി സിപിഎമ്മാണ്. അങ്ങനെ…
Read Moreഓടുന്ന കാറില്‍ വീട്ടമ്മയുടെ കൊലപാതകം; അന്വേഷണം കോയമ്പത്തൂരിലേക്ക്; ആൺ സുഹൃത്ത് കവർന്നത് 15 പവനും 3 ലക്ഷം രൂപയും
കോഴിക്കോട്: വീട്ടമ്മയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വെള്ളിപ്പറമ്പ് വടക്കെ വീരപ്പൊയില്‍ മുഹമ്മദലിയുടെ ഭാര്യ സൈനബയാണ് (57) ഈ മാസം ഏഴിനു കൊല്ലപ്പെട്ടത്. ഈ കേസില്‍ മലപ്പുറം താനൂര്‍ കുന്നുംപുറം പള്ളി വീട് സമദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമദിന്റെ സഹായി ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനു വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. സമദിന്റെ ഡ്രൈവറാണ് സുലൈമാന്‍. ഇയാള്‍ ലോറി ഡ്രൈവറാണ്. ഗൂഢല്ലൂരില്‍നിന്ന് ഇയാള്‍ കോയമ്പത്തൂരിലേക്ക് ബസില്‍ പോയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇയാള്‍ ഡല്‍ഹി, മുംബൈ ഭാഗങ്ങളിലേക്ക് നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ സ്ഥിരമായി പോകാറുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ഗൂഢല്ലൂരില്‍ അന്വേഷണം നടത്തുന്ന കസബ പോലീസ് സംഘം നാട്ടിലേക്ക് മടങ്ങി. നിരവധി കേസുകളില്‍ പ്രതിയാണ് സുലൈമാനെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ…
Read Moreകളമശേരി സ്ഫോടനം; പരമാവധി വിവരങ്ങൾ ശേഖരിച്ചു; തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം
കൊച്ചി: കളമശേരി ബോംബ് സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം. പ്രതിയുടെ തമ്മനത്തെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തിയതോടെ കേസുമായി ബന്ധപ്പെട്ട പരാമവധി വിവരങ്ങള്‍ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം. ഇതിന്റെ ഭാഗമായി പ്രതിയെ അവസാനവട്ട ചോദ്യം ചെയ്യലിന് ഇന്ന് വിധേയനാക്കും. സ്ഫോടനം നടത്തിയതിനു പിന്നില്‍ മറ്റ് ആളുകള്‍ക്ക് പങ്ക് ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് പ്രിതി. വിദേശത്തായിരുന്ന ഇയാളുടെ സാമ്പത്തിക വിവരങ്ങളടക്കം പോലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. അടുപ്പക്കാരില്‍ നിന്നടക്കം വിവരങ്ങളും മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ട്.സ്ഫോടനത്തിനായി പ്രതി പെട്രോള്‍ വാങ്ങിയ ഇടപ്പള്ളിയിലെയും തമ്മനത്തേയും പമ്പുകളിലും, ബോംബ് സര്‍ക്യൂട്ട് നിര്‍മിക്കാന്‍ ഉപകരണങ്ങള്‍ വാങ്ങിയ പള്ളിമുക്കിലെ ഇലക്ട്രോണിക് കടയിലും, സഞ്ചി വാങ്ങിയ അത്താണിയിലെ കടയിലും ഡൊമിനിക്ക് താമസിച്ചിരുന്ന തമ്മനത്തെ വാടക വീട്ടിലും അന്വേഷണസംഘം ഇന്നലെ തെളിവെടുപ്പ് നടത്തി. 14 പേര് ചികിത്സയില്നിലവില് വിവിധ ആശുപത്രികളിലായ…
Read Moreസി.കെ. ജാനുവിനു കോഴ നല്‍കിയെന്ന പരാതി;സുരേന്ദ്രന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി
കല്‍പ്പറ്റ: ജനാധിപത്യ രാഷ്ടീയ പാര്‍ട്ടിയെ (ജെആര്‍പി) രണ്ടാമതും എന്‍ഡിഎയുടെ ഭാഗമാക്കുന്നതിനു ആദിവാസി നേതാവ് സി.കെ. ജാനുവിനു ലക്ഷക്കണക്കിനു രൂപ കോഴ നല്‍കിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി നല്കുന്നതിനു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കല്‍പ്പറ്റ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. ഇന്നു രാവിലെ 11ഓടെയാണ് സുരേന്ദ്രന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. രാവിലെ 10ന് ഹാജരാകാനായിരുന്നു സുരേന്ദ്രന് നിര്‍ദേശം. ജാനുവിന് കെ. സുരേന്ദ്രന് കോഴ നല്കിയെന്നു ജെആര്‍പി സംസ്ഥാന ട്രഷറര്‍ ആയിരിക്കെ പ്രസീത അഴീക്കോടാണ് വെളിപ്പെടുത്തിയത്.
Read Moreകോഴിക്കോട്ടെ കോണ്‍ഗ്രസ് റാലി ആരോപണങ്ങള്‍ ജാള്യത മറയ്ക്കാനെന്ന് മന്ത്രി റിയാസ്; അനുമതി നിഷേധിച്ചാലും റാലി നടത്തുമെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ കോണ്‍ഗ്രസിന്റെ പലസ്തീന് ഐക്യദാര്‍ഢ്യറാലിക്ക് അനുമതി നിേഷധിച്ചതിന്റെ പേരിലുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അതേസമയം, സര്‍ക്കാര്‍ അനുമതി നിഷേധിച്ചാലും കോണ്‍ഗ്രസിന്റെ റാലി കോഴിക്കോട് കടപ്പുറത്തു 23നുതന്നെ നടക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് റാലിക്ക് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചതാണ് വിവാദത്തിനു കാരണം. 25ന് കടപ്പുറത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ നവകേരള സദസ് കുളമാക്കാനുള്ള ശ്രമമാണ് േകാണ്ഗ്രസിന്റേതെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടു പറഞ്ഞു. നവകേരള സദസിന്റെ േവദിയായാി കടപ്പുറം േനരത്തെ തീരുമാനിച്ചിരുന്നതാണ്. 25 ദിവസം മുമ്പ് ബുക്കിംഗ് നടത്തുകയും ചെയ്തു. ഒരു പരിപാടിക്ക് രണ്ടു ദിവസം മുമ്പല്ല വേദി നശ്ചയിക്കേണ്ടതെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിനു വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമെന്നു മന്ത്രി പറഞ്ഞു. പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന്…
Read Moreലോട്ടറി വിൽപനക്കാരനെ അടിച്ചുകൊന്ന കേസ്;പ്രതി അറസ്റ്റിൽ
കോട്ടയം: പുതുപ്പള്ളിയിൽ ലോട്ടറി വില്പനക്കാരനായ വയോധികനെ അടിച്ചുകൊന്ന കേസിൽ പ്രതി അറസ്റ്റിൽ. പുതുപ്പള്ളി വാഴക്കുളം അന്പലത്തിനു സമീപം താമസിക്കുന്ന പണ്ടാരക്കുന്നേൽ പി.കെ. കുരുവിള (67) ആണ് അറസ്റ്റിലായത്. ഇന്നു രാവിലെ ഇയാളുടെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പുതുപ്പള്ളി സ്വദേശി ചന്ദ്രന് (71) ആണ് മരിച്ചത്. ഇയാൾ പുതുപ്പള്ളി കവലയിൽ ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പുതുപ്പള്ളി പെട്രോള്‍ പമ്പിനു സമീപമായിരുന്നു സംഭവം. വാക്കേറ്റത്തിനിടെ ചന്ദ്രനെ പ്രതി തള്ളിയിട്ടതാണെന്നു പറയുന്നു. തലയടിച്ചുവീണ ചന്ദ്രനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
Read More