വേറിട്ട പ്രണയബന്ധം! വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യാനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക

പ്രണയവും അതേ തുടര്‍ന്നുള്ള വിവാഹങ്ങളും വാര്‍ത്തയല്ലാത്ത കാലമാണല്ലൊ. എന്നിരുന്നാലും ചില വേറിട്ട പ്രണയബന്ധങ്ങള്‍ ഇപ്പോഴും വൈറലാകാറുണ്ട്.

അത്തരത്തിലൊരു വിവാഹത്തിന്‍റെ കാര്യമാണ് രാജസ്ഥാനിലെ ഭരത് പൂരില്‍ സംഭവിച്ചത്. ഭരത്പൂരിലെ ഒരു സ്കൂളില്‍ കായികാധ്യാപികയാണ് മീര. അവരുടെ വിദ്യാര്‍ഥിനിയായിരുന്നു കല്‍പന ഫൗസ്ദാര്‍.

കബഡി ഇനത്തില്‍ മിടുക്കിയായ കല്‍പന അധികം വൈകാതെതന്നെ മീരയുമായി അടുക്കുകയായിരുന്നു. പിന്നീട് മീര ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറി.

ഇപ്പോള്‍ ആരവ് കുന്തല്‍ എന്ന് പേര് മാറ്റിയ മീര താനെപ്പോഴും ഒരു ആണ്‍ മനസിന്‍റെ ഉടമയായിരുന്നെ് പറയുന്നു. ലിംഗഭേദം മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകണമെന്ന് താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതായും ആരവ് പറയുന്നു.

ഏതായാലും കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വിവാഹം നടന്നു. ഇരുവരുടെയും മാതാപിതാക്കളുടെ സമ്മതത്തോടെ ആയിരുന്നു വിവാഹം.

താന്‍ ആരവുമായി ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും മീരയെ വിവാഹം കഴിക്കുമായിരുന്നുവെന്നും വധു കല്‍പന പറയുന്നു.

ഏതായാലും ഇവരുടെ വിവാഹ ചിത്രങ്ങള്‍ നെറ്റിസണ്‍ ലോകത്ത് വൈറലായി മാറി. വിവാഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ അഭിപ്രായങ്ങള്‍ പറഞ്ഞു. സ്നേഹത്തില്‍ എല്ലാം ന്യായമാണ് എന്നാണൊരു കമന്‍റ്.

Related posts

Leave a Comment