സ്വന്തം ലേഖകൻതൃശൂർ: വിയ്യൂർ ജയിലിലെ ഗുണ്ടാവിളയാട്ടം നിർത്താൻ ജയിലിൽ ആന്റി ഗുണ്ട സ്ക്വാഡിനെ നിയോഗിക്കാൻ നീക്കം. കേരളത്തിലെ ഒരു ജയിലിലും ഇത്തരത്തിൽ ആന്റി ഗുണ്ട സ്ക്വാഡിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടില്ലെങ്കിലും ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുന്ന വിയ്യൂരിലെ സെൻട്രൽ ജയിലിലും അതിസുരക്ഷ ജയിലിലും ഗുണ്ടകളെ അടിച്ചമർത്താൻ ജയിൽ ജീവനക്കാർ പാടുപെടുന്ന സാഹചര്യത്തിലാണ് പരീക്ഷണമെന്ന നിലയിൽ ആന്റി ഗുണ്ട സ്ക്വാഡിനെ വിയ്യൂർ ജയിലിൽ നിയോഗിക്കാൻ ആലോചന നടക്കുന്നത്. ഇതിന് ആഭ്യന്തരവകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും സർക്കാരിന്റെയും അനുമതി ആവശ്യമാണ്. ചട്ടങ്ങളിലും ഭേദഗതികൾ വേണ്ടിവരുമെന്നാണ് സൂചന. വിയ്യൂരിലേക്ക് വിവിധ ജില്ലകളിൽ നിന്നെത്തുന്ന ഗുണ്ടാസംഘങ്ങൾ ജയിലിനകത്ത് പരസ്പരം ഏറ്റുമുട്ടുന്നതും കണക്കുകൾ കാരാഗൃഹത്തിനകത്ത് തീർക്കുന്നതും പതിവായിരിക്കുകയാണ്. അടുത്തിടെ ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടി സുനിയും മറ്റൊരു സംഘവും ഏറ്റുമുട്ടിയതും ഒടുവിൽ കൊടി സുനിയെ ജയിൽ മാറ്റിയതും കാപ്പനിയമം ചുമത്തി വിയ്യൂർ സെൻ്ട്രൽ ജയിലിൽ കഴിയുന്ന…
Read MoreDay: November 14, 2023
വാടക വീട്ടിൽ ഇടുക്കി ഗോൾഡ് കച്ചവടം തകൃതി; ആരോ ഒറ്റി, പോലീസ് പിടിച്ചെടുത്ത് 20 കിലോ കഞ്ചാവ്
പോത്താനിക്കാട്: പുളിന്താനം ഷാപ്പുംപടിയില്‍ വാടക വീട്ടില്‍ നിന്നും 20 കിലയോളം കഞ്ചാവ് പോലീസ് പിടികൂടി. പോത്താനിക്കാട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കടവൂര്‍ നാലാം ബ്ലോക്ക് മണിപ്പാറ സ്വദേശി കീരംപാറ വീട്ടില്‍ അനൂപ് സുകുമാരന്‍ (30) ആണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. സ്ഥലത്തുനിന്ന് ഇയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടുക്കിയില്‍ നിന്നാണ് അനൂപിന് കഞ്ചാവ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന് സഹായിച്ചവരെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചതായി അറിയുന്നു. വില്പനയ്ക്കായി മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഒരു മാസം മുമ്പാണ് അനൂപ് പോത്താനിക്കാട് സ്വകാര്യ വ്യക്തിയുടെ വീട് വാടകയ്ക്ക് എടുത്തത്. ഒറ്റപെട്ട വീടായതിനാല്‍ പരിസരവാസികള്‍ ആരും ഇവിടേയ്ക്ക് വരാറുണ്ടായിരുന്നില്ല. ഇതു മറയാക്കിയായിരുന്നു കഞ്ചാവ് കച്ചവടം. പോത്താനിക്കാട് സബ് ഇന്‍സ്പെക്ടര്‍ റോജി ജോര്‍ജ്, സിപിഒമാരായ…
Read Moreപിച്ചച്ചട്ടിയെടുത്ത മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്; ഒന്നര ഏക്കർ എനിക്കില്ല, ഇരുനൂറേക്കർ എന്ന സ്ഥലത്താണ് താമസിക്കുന്നത്
ഇടുക്കി: പിച്ചച്ചട്ടിയുമായി അടിമാലി ടൗണിൽ പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്. സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്ഷന് നല്കാന് നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം. ഹര്‍ജി ബുധനാഴ്ച ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യും. പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് അടിമാലി ടൗണിൽ ഭിക്ഷ യാചിച്ചു സമരംനടത്തിയ ഇവർക്കെതിരേ സോഷ്യൽമിഡിയയിലും സൈബറിടങ്ങളിലും വ്യാപക ആരോപണം ഉയർന്നിരുന്നു. ഇവർക്കു സ്വത്തുണ്ടെന്നും രണ്ട് വീടുണ്ടെന്നും വാർത്തകൾവരെ സൃഷ്ടിക്കപ്പെട്ടിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ഇവർ പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെ അപേക്ഷ സമർപ്പിച്ചത്. അന്വേഷണത്തിൽ ഇവർ പെൻഷൻ യോഗ്യതയുള്ളവരാണെന്നും സ്വത്തില്ലെന്നും സാക്ഷ്യപത്രം നൽകിക്കഴിഞ്ഞു. തന്റെ പേരില്‍ ഉണ്ടെന്നു പറയുന്ന ഒന്നരയേക്കര്‍ കണ്ടെത്തിത്തരണമെന്ന ആവശ്യവുമായിട്ടാണ് മറിയക്കുട്ടി ഓഫീസിലെത്തിയത്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത തന്റെ ഇളയമകള്‍ക്ക്…
Read Moreപ്രമേഹം; കൃത്യമായ ഇടവേളകളിൽ രക്തപരിശോധന
ഇപ്പോഴത്തെ മാറിവരുന്ന ആഹാരരീതികളും ജീവിതശൈലിയും കാരണം പ്രമേഹവും അതിനു മുന്നോടിയായുള്ള പ്രീ ഡയബറ്റിക്സും കുട്ടികള്‍ ഉള്‍പ്പെടെ ഏറെപ്പേരില്‍ കണ്ടുവരുന്നു. ആഹാരം ഒന്നും കഴിക്കാതെ എട്ടുമണിക്കൂര്‍ ഫാസ്റ്റിംഗിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 100mg/dL നും 125 mg/dL നും ഇടയിലാണെങ്കില്‍ പ്രീ ഡയബറ്റിക്സും 126 mg/dL നു മുകളിലാണെങ്കില്‍ പ്രമേഹം ഉണ്ടെന്നും മനസിലാക്കാം. ആഹാരം കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞുള്ള ഗ്ലൂക്കോസിന്റെ അളവ് 200 mg/dL നു മുകളിലാണെങ്കില്‍ പ്രമേഹം സ്ഥിരീകരിക്കാം. കൗമാരക്കാരില്‍ പ്രീ ഡയബറ്റിക്സ് നേരത്തെ കാണുകയും 18-20 വയസാകുമ്പോള്‍ മുതിര്‍ന്നവര്‍ക്കു വരുന്ന ടൈപ്പ് 2 പ്രമേഹം ബാധിക്കുകയും ചെയ്യും. ഇവരില്‍ രക്തസമ്മര്‍ദം, രക്തത്തിലെ കൊഴുപ്പ്, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍, കണ്ണിന്റെ റെറ്റിനോപ്പതി കാരണം അന്ധത, കാല്പാദ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു. പ്രമേഹത്തിന്റെ ABCA. HbA1cപ്രമേഹത്തിന്റെ മൂന്നുമാസത്തെ ശരാശരി നിയന്ത്രണം മനസിലാക്കുന്ന പരിശോധന എല്ലാ 3-6 മാസം…
Read Moreമോഡേൺ, ഗ്ലാമറസ് പ്രിയ; വൗ…എന്ന് ആരാധകർ
പുത്തന്‍ ഫോട്ടോകളുമായെത്തിയ പ്രിയാമണി സോഷ്യൽമീഡിയയിൽ താരമായി.കറുപ്പില്‍ അതിമനോഹരിയാണ് പ്രിയാമണി. കറുത്ത ഫ്രോക്കിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. സ്പഗെറ്റി ടൈപ്പിലുള്ള സ്ലീവ്ലെസ് ഗൗണാണിത്. വളരെ മോഡേണും ഗ്ലാമറസുമായാണ് താരം ഫോട്ടോയിലുള്ളത്. പലതരത്തിലുള്ള പോസുകളിലുള്ള ഫോട്ടോകളും പ്രിയാമണി പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരും സെലിബ്രിറ്റികളും ഫോട്ടോക്ക് കമന്റും ലൈക്കുമായെത്തി.
Read More‘കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ സർക്കാർ മാമാങ്കം കണ്ടു രസിക്കുന്നു’; തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: കടം കൊണ്ടും കഷ്ടപ്പാടുകൊണ്ടും സംസ്ഥാനത്ത് കർഷകർ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ ദുരിതത്തിലാണെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഇടതു സർക്കാരാകട്ടെ പണം പിഴിഞ്ഞു പിരിച്ച് കേരളീയവും നവകേരള സദസുമായി മുന്നോട്ടുപോകുന്നു. സർക്കാരിനെ പാഠം പഠിപ്പിക്കാൻ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇത് കമ്യൂണിസ്റ്റ് ഭരിക്കുന്ന കേരളമാണ്. ജീവൻ പോകുന്നതും ജീവൻ കളയുന്നതും സംസ്ഥാന ഭരണനേതൃത്വത്തെ വേദനിപ്പിക്കില്ല. അതുകൊണ്ട് ആത്മഹത്യ ഒന്നിനും പരിഹാരമാകില്ല. ഈ സർക്കാരിനെതിരേ ജനകീയ പോരാട്ടം ശക്തിപ്പെടുത്തുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ആത്മഹത്യ ചെയ്ത പ്രസാദിന്റെ മകന്റെ മുഴുവൻ വിദ്യാഭ്യാസ ചെലവും ബിഡിജെഎസ് ഏറ്റെടുത്തതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി, ജനറൽ സെക്രട്ടറിമാരായ തമ്പി മേട്ടുത്തറ, അഡ്വ. ജ്യോതിസ്, സന്തോഷ് ശാന്തി തുടങ്ങിയവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
Read Moreമകളുടെ കുസൃതി കാണുമ്പോൾ എനിക്ക് ഇത്രയും ക്ഷമ ഉണ്ടായിരുന്നോ എന്ന് തോന്നിപോകും
മകൾ ജീവിതത്തിലേക്ക് വന്നത് സന്തോഷകരമായ കാര്യമാണ്. ഒന്നര വയസ് കഴിഞ്ഞു. അവൾക്കും എന്നെയും ഭർത്താവിനെയും പോലെ ഭക്ഷണം വളരെ ഇഷ്ടമാണ്. അവൾ ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുക. വാരിക്കൊടുക്കാൻ സമ്മതിക്കില്ല. ഉപ്പുമാവൊക്കെ വെച്ച് കൊടുത്താൽ അവൾ സ്വയം കഴിക്കും. വളരെ കുസൃതിയാണ്. ഒരു സ്ഥലത്ത് ഇരിക്കില്ല. എന്തെങ്കിലും പുതിയ കാര്യം ചെയ്ത് കൊണ്ടിരിക്കും. അവൾ വളരെ ഹാപ്പിയായ കുട്ടിയാണ്. കുട്ടികൾ എന്ത് ചെയ്താലും നമുക്ക് ദേഷ്യം വരില്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ല. നമ്മളുടെ ഉള്ളിൽ ഇത്രയും സ്നേഹവും ക്ഷമയും ഉണ്ടായിരുന്നോ എന്ന് തോന്നും. പ്രയോരിറ്റികളിൽ കുറച്ച് മാറ്റം വന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും അവളെ എങ്ങനെ ബാധിക്കുമെന്നാണ് ആലോചിക്കുന്നതെന്ന് അഭിരാമി പറഞ്ഞു.
Read Moreസജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട: സംസ്ഥാനത്ത് ലൈഫ് പദ്ധതി താളംതെറ്റിയെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. ഓമല്ലൂർ പള്ളത്ത് ജീവനൊടുക്കിയ ഗോപിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിൽ ഗോപി ആരംഭിച്ച വീടുപണി പൂർത്തിയാക്കിയില്ല. അടുത്തഘട്ടത്തിനു പണം ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാതായതോടെയാണ് ഗോപി ജീവനൊടുക്കിയത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥ. എല്ലായിടത്തും ലൈഫ് പദ്ധതിയിലെ വീടുകൾ പൂർത്തിയാകാതെ കിടക്കുന്നു. നിർമാണം പാതിവഴിയിലായ വീടുകൾ നിരവധിയാണ്. സർക്കാർ പ്രഖ്യാപനങ്ങൾ മാത്രമാണ് നടത്തുന്നത്. നടപ്പാക്കുന്ന കാര്യത്തിൽ ആത്മാർഥത ഇല്ല. പാവങ്ങളുടെ കൈയിൽ നിന്ന് അപേക്ഷ വാങ്ങി. എന്നാൽ വീട് കൊടുത്തിട്ടില്ല.നാലുലക്ഷം രൂപ കൊണ്ട് വീട് നിർമിക്കാൻ കഴിയില്ല. ജോലിക്കൂലി, നിർമാണ സാമഗ്രികളുടെ വിലവർധന ഇതൊക്കെ കാരണം വലിയ തുക വേണ്ടി വരുന്നു. ഓമല്ലൂർ പഞ്ചായത്ത് അവരുടെ വിഹിതം നൽകിയിരുന്നു. എന്നാൽ, ഹഡ്കോയുടെയും സർക്കാരിന്റെയും വിഹിതം നൽകിയില്ല.…
Read Moreഇത് സാമന്ത തന്നെയോ? വിശ്വസിക്കാനാകാതെ ആരാധകർ
തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത. തെന്നിന്ത്യൻ സിനിമയ്ക്ക് പുറമെ ഹിന്ദി, ഹോളിവുഡ് വെബ് സീരീസുകളിലും സാമന്ത അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. നടിയുടെ ദാമ്പത്യജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ അവരുടെ കരിയറിലും വലിയ വീഴ്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും വേദന നിറഞ്ഞ നിമിഷത്തെക്കുറിച്ചുമെല്ലാം സാമന്ത തുറന്ന് സംസാരിച്ചിരുന്നു. പിന്നാലെ നടിയുടെ ചില ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വന്നത്. സാമന്ത പങ്കുവയ്ക്കുന്ന ഫോട്ടോകൾ വൈറലായി മാറാറുണ്ട്. ഇത്തവണ കറുപ്പ് നിറമുള്ള ഗ്ലാമറസ് വേഷമണിഞ്ഞാണ് സാമന്ത എത്തിയത്. വളരെ ഹോട്ടായ ചിത്രങ്ങള്‍ കണ്ട് ആരാധകരും ഞെട്ടി. ശരിക്കും ഇത് നടി തന്നെയാണോ എന്നാണ് എല്ലാവരും ചോദിച്ചത്. അടുത്തിടെ എഐ ഉപയോഗിച്ച് ചില പ്രമുഖ നടിമാരുടെ വ്യാജ വീഡിയോസും ചിത്രങ്ങളുമൊക്കെ പ്രചരിച്ചിരുന്നു. അത്തരത്തില്‍ വല്ലതുമാണോ എന്ന് ചിന്തിച്ച് പോയെന്നാണ് ചിലര്‍ നടിയുടെ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടത്. സാമന്ത ഇങ്ങനൊരു വേഷത്തില്‍ വരുമെന്ന്…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചവരെ നിയമിക്കുന്നു;ആരോപണത്തിന് മറുപടിയുമായിഅധികൃതർ
കോട്ടയം: സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്ത ശേഷം വിരമിച്ചവരെ മെഡിക്കൽ കോളജിൽ നിയമിക്കുന്നതിനെതിരേ വ്യാപക പരാതി. ആരോഗ്യ, അഭ്യന്തരവകുപ്പുകളിൽ ഉന്നത റാങ്കുകളിൽ ജോലി ചെയ്തശേഷം വിരമിച്ചവരെയാണ് താത്കാലിക ജീവനക്കാരായി നിയമിച്ചിരിക്കുന്നത്. സർക്കാർ സർവീസിൽനിന്നു വിരമിച്ച പെൻഷൻ കൈപ്പറ്റുന്ന ഒരാളെ പിന്നിടു സർക്കാർ സ്ഥാപനത്തിൽ താത്കാലിക ജീവനക്കാരനായി നിയമിക്കുവാൻ സർവീസ് ചട്ടം അനുവദിക്കുന്നില്ല. എന്നാൽ ചട്ടം മറികടന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരെ അധികൃതർ നിയമിക്കുകയാണ്. റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫറായി വിരമിച്ച വനിതാജീവനക്കാരിയെ അതേവിഭാഗത്തിൽ പുനർനിയമനം നടത്തിയിട്ടുണ്ട്. പോലീസ് സർവീസിൽ ഉന്നത റാങ്കിൽനിന്നു വിരമിച്ചയാളെ ലെയ്സൺ ഓഫീസറായും സ്റ്റോർ സൂപ്രണ്ടായി വിരമിച്ചയാളെ ആശുപത്രി വികസന സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ന്യായവില മെഡിക്കൽ സ്റ്റോർ മേധാവിയായും നിയമിച്ചിട്ടുണ്ട്. പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ, യൂറോളജി വിഭാഗത്തെ സഹായിക്കുവാൻ വിരമിച്ചയാളെ നിയമിച്ചിട്ടുണ്ട്. കൂടാതെ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി…
Read More