ആലക്കോട് (കണ്ണൂർ): ആലക്കോട് ബസ്സ്റ്റാൻഡിൽ യുവാവ് കുത്തേറ്റ് മരിച്ചു.സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ. അരങ്ങം വട്ടക്കയം സ്വദേശി വടക്കേടത്ത് ജോഷി മാത്യുവാണ് (39) മരിച്ചത്. സുഹൃത്ത് ആലക്കോട് മോറാനിയിലെ മാവോടിയിൽ ജയേഷ് മാർക്കോസിനെ (39) ആലക്കോട് പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 10.15 ഓടെ ആലക്കോട് ബസ്സ്റ്റാൻഡിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിന് കാരണമെന്നാണ് ആലക്കോട് പോലീസ് പറയുന്നത്. മേസ്തിരി പണിക്കാരായ ഇരുവരും സുഹൃത്തുക്കളായിരുന്നു. ജോഷിയുടെ നെഞ്ചിലും വയറ്റിലുമായി ആറോളം കുത്തേറ്റിരുന്നു. ഇയാളെ തളിപ്പറന്പ് സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ആലക്കോട് എസ്ഐ ഷിബു എസ്. പോൾ, എഎസ്ഐ സനീഷ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ടുമണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
Read MoreDay: November 14, 2023
കണ്ണൂർ ഉരുപ്പുംകുറ്റി വനത്തിൽ വെടിവയ്പ് തുടരുന്നു; മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നും ഇല്ലെന്നും; അടിമുടി ദുരൂഹത
ഇരിട്ടി(കണ്ണൂർ): ഉരുപ്പുംകുറ്റി വനത്തിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. വനത്തിൽനിന്ന് ഇന്നലെ അർധരാത്രി അഞ്ച് റൗണ്ടോളം വെടിയൊച്ച കേട്ടതായും ഇന്നു പുലർച്ചയും വെടിയൊച്ച ഉയർന്നതായും പ്രദേശവാസികൾ പറഞ്ഞു. ഉരുപ്പുംകുറ്റി, എടപ്പുഴ, വാളത്തോട് പ്രദേശങ്ങൾ രാത്രിയിലും പോലീസിന്റെ നിയന്ത്രണത്തിൽതന്നെ ആയിരുന്നു. ഉരുപ്പുംകുറ്റി ടൗണിൽ മാത്രം 50 ഓളം പോലീസുകാരെ ഇന്നലെ രാത്രി വിന്യസിച്ചു. പുലർച്ചെ ടാപ്പിംഗ് ജോലിക്ക് പോകുന്നവരെപോലും പോലീസ് തടഞ്ഞിരുന്നു. നാലിന് തുടങ്ങേണ്ട ടാപ്പിംഗ് ജോലികൾ ആറിനുശേഷമാണ് ആരംഭിച്ചത്. ഇന്നലെ രാവിലെ 9.30 തോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇരുകൂട്ടരും പരസ്പരം വെടി ഉതിർത്തെങ്കിലും ആർക്കെങ്കിലും പരിക്ക് പറ്റിയതായി പോലീസ് സ്ഥിരീകരിക്കുന്നില്ല. സ്ഥലത്തു ണ്ടായിരുന്ന എട്ടുപേരും രക്ഷപ്പെട്ടതായാണ് പോലീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെങ്കിലും വെടിവയ്പ് നടന്ന സ്ഥലങ്ങളിൽ രക്തത്തുള്ളികൾ കണ്ടെന്നു പറയുന്നതു ദുരൂഹതയുണർത്തുന്നു. മാവോയിസ്റ്റുകൾ തിരിച്ചെത്തി ആക്രമണം നടത്താനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉരുപ്പുംകുറ്റി ടൗണിലും മലമുകളിലെ വനാതിർത്തിയോട്…
Read Moreകണ്ടല സഹകരണ ബാങ്ക് കേസ്;അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി
കൊച്ചി: തിരുവനന്തപുരം കണ്ടല സഹരണ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍പ്പേരെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കണ്ടല ബാങ്ക് പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായിരുന്ന എന്‍. ഭാസുരാംഗനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം. ബാങ്കില്‍ ദുരൂഹ നിക്ഷേപങ്ങള്‍ നടത്തിയവരെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവം ബാങ്കില്‍ നടത്തിയ പരിശോധനയുടെ പശ്ചാത്തലത്തിലാണിത്. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ബാങ്ക് ഭരണസമിതി അംഗങ്ങളെയും ഭാസുരാംഗന്റെ മകനെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കണ്ടലയിലെ രണ്ടര പതിറ്റാണ്ടുകാലത്തെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഓഫീസില്‍ വിളിച്ചുവരുത്തി ഭാസുരാംഗനില്നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്കില്‍ തട്ടിപ്പല്ല ക്രമക്കേടാണ് നടന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും അറിവുള്ളതായാണ് ഭാസുരാംഗന് ഇഡിയോട് വെളിപ്പെടുത്തിയിരിക്കുന്നത് തനിക്കെതിരേ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും. ഇതില്‍ സിപിഎം സിപിഐ നേതാക്കള്‍ക്ക് പങ്കുള്ളതായും ഭാസുരാംഗന് കഴിഞ്ഞദിവസം…
Read Moreഡോണള്‍ഡ് ട്രംപിന്റെ സഹോദരി മരിച്ചനിലയില്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി(86) അന്തരിച്ചു. തിങ്കളാഴ്ച രണ്ടരയോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. 1983 മുതല്‍ ന്യൂജഴ്സിയിലെ ഫെഡറല്‍ ജഡ്ജിയായി സേവനമനുഷ്ടിച്ച മരിയാനെ 2019ലാണ് വിരമിച്ചത്. ട്രംപിന്റെ നാലു സഹോദരങ്ങളില്‍ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് മരിയാനെ. സഹോദരിയുടെ മരണം സംബന്ധിച്ച് മാധ്യമങ്ങള്‍ ട്രംപിന്റെ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
Read Moreവായു മലിനീകരണം;ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണത്തിന്റെ തോത് അപകടകരമാംവിധം ഉയരുന്ന സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് ഇരട്ടിയാക്കി ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി). വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതില്നിന്ന് ആളുകളെ പിന്തിരിപ്പിക്കാനാണ് ഈ നടപടി. അടുത്ത ജനുവരി 24വരെ നിയന്ത്രണം തുടരുമെന്നും അറിയിപ്പില്‍ പറയുന്നു. മൊത്തത്തില്‍ 91 പാര്‍ക്കിംഗ് സൈറ്റുകളാണ് എന്‍ഡിഎംസിയുടെ പരിധിയില്‍ വരുന്നത്. അതില്‍ 41 എണ്ണം നിയന്ത്രിക്കുന്നത് എന്ഡിഎംസിയാണ്. ശേഷിക്കുന്നവയുടെ നടത്തിപ്പു പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. സരോജിനി നഗര്‍ മാര്‍ക്കറ്റ്, ഖാന് മാര്‍ക്കറ്റ്, ലോധി റോഡ്, ഐഎന്‍എ, എയിംസ്, സഫ്ദര്‍ജംഗ് എന്നിങ്ങനെ രാജ്പത്തിനും എയിംസിനും ഇടയില്‍ വരുന്ന പാര്‍ക്കിംഗ് സൈറ്റുകളില്‍ എപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Read Moreഹമാസ് പലായനം ചെയ്യും; ഇസ്രയേല്‍ പ്രതിരോധമന്ത്രി
ടെല്‍ അവീവ്: ഗാസയിലെ ഹമാസ് ഭരണകേന്ദ്രം പിടിച്ചെടുത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടപ്പെട്ടുകഴിഞ്ഞു. വടക്കൻ ഗാസ വിട്ട് അവർ തെക്കോട്ട് പലായനം ചെയ്യുകയാണ്. ഹമാസിന്റെ ഭരണകേന്ദ്രങ്ങൾ ജനം കൈയേറി കൊള്ളയടിക്കുകയാണെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അവകാശപ്പെടുന്നു. ഹമാസ് മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാമിസിനെ വധിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രത്യേകിച്ച് തെളിവൊന്നും ഹാജരാക്കാതെയായിരുന്നു മന്ത്രിയുടെ അവകാശവാദം.അതേസമയം, ഇസ്രയേലിലേക്ക് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതോടെ ഗാസയിൽ ആരംഭിച്ച യുദ്ധം ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായി തുടരുകയാണ്. ഹമാസ് ഒക്ടോബര്‍ ഏഴിന് 1,200 ഇസ്രയേലികളെ കൊല്ലുകയും 240ഓളം പേരെ ബന്ദികളാക്കി പിടികൂടുകയും ചെയ്തപ്പോൾ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ ഗാസയിൽ മരണസംഖ്യ 11,000 കടന്നു. ഗാസയിലെ ആശുപത്രികളടക്കം ഇസ്രയേൽ തകര്‍ത്തു.വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും വൈദ്യുത ദൗര്‍ലഭ്യം മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി…
Read Moreകത്തിച്ച് വിട് പാപ്പാ; കാളയേയും ബൈക്കിലിരുത്തി യുവാവിന്റെ അഭ്യാസം; വെെറലായി വീഡിയോ
പല തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തലൊരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ആരായാലും ഈ വീഡിയോ കണ്ടാൽ കണ്ണ് തള്ളിക്കുമെന്ന് ഉറപ്പാണ്. ഔരു കാളയെ കൊണ്ട് വണ്ടിയിൽ പോകുന്നതാണ് വീഡിയോ. ഇതിലെന്താ ഇത്ര അതിശയിക്കാൻ എന്നു തോന്നും. എന്നാൽ വണ്ടി ഏതാണെന്ന് അറിയുമ്പോഴാണ് ഞെട്ടുന്നത്. ഒരു ബെെക്കിലാണ് കാളയെ കൊണ്ട് പോകുന്നത്. ഒരാൾ ഒരു കാളയേയും മുന്നിലിരുത്തി ബൈക്കോടിച്ച് പോകുന്നതാണ് വെെറലായ വീഡിയോ. നരേഷ് നമ്പീശൻ എന്ന ട്വിറ്റർ ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാള ഇരിക്കുമ്പോഴേക്കും ബെെക്കിന്റെ പകുതി സീറ്റ് നിറഞ്ഞു. എന്തിനാണ് യുവാവ് കാളയെ ബെെക്കിൽ കയറ്റിയതെന്ന് ആർക്കും മനസിലായില്ല. വെളുത്ത നിറത്തിലുള്ള ഒരു വലിയ കാളയാണ് യുവാവ് ബെെക്കിൽ കൊണ്ട് പോകുന്നത്, കാളയുടെ ശരീകരത്തിന്റെ വലിപ്പം കൊണ്ട് ഇയാൾക്ക് റോഡ് പോലും കാണാൻ സാധിക്കില്ല. ഒരു കാള…
Read Moreആലുവ കൊലപാതക കേസിലെ വിധി പോക്സോ നിയമം നിലവിൽ വന്ന ദിവസം; ശിക്ഷ വിധിച്ചത് എറണാകുളം പോക്സോ കോടതി; കേസിന്റെ നാള് വഴികളിലൂടെ…
കൊച്ചി: ആലുവ കൊലപാതക കേസില്‍ കോടതി വിധി വന്ന ദിവസത്തിനും പ്രധാന്യമുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാന്‍ 2012ല്‍ പാര്‍ലമെന്റ് പാസാക്കിയ പോക്സോ ആക്ട് അഥവാ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ഫ്രെം സെക്ഷ്വല്‍ ഒഫന്‍സസ് നിലവില്‍ വന്നത് ഇതേ ദിവസമാണ്. 2019ലെ നിയമത്തില്‍ ഭേദഗതിയിലൂടെ പരമാവധി ശിക്ഷ ജീവര്യന്തം എന്നതിന് പകരം വധ ശിക്ഷയാക്കി ഉയര്‍ത്തി. പോക്സോ നിയമത്തില്‍ ജാമ്യം ലഭിക്കുന്ന ഒരു വകുപ്പ് മാത്രമേ ഉള്ളൂ. അത് കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ച് വെച്ചു എന്നത് മാത്രമാണ്. ആറ് മാസം തടവ് ലഭിക്കാവുന്ന ഈ കുറ്റം ഒഴികെ മറ്റ് 23 വകുപ്പുകള്‍ക്കും പോലീസിന് ജാമ്യം നല്‍കാനാകില്ല. ഇന്ത്യന്‍ ശിക്ഷാ നിയമം, ബലാത്സംഗം കുറ്റത്തിന് ഏറ്റവും കുറഞ്ഞത് 10 വര്‍ഷം തടവാണ് നിഷ്കര്‍ഷിക്കുന്നത്. പക്ഷേ പോക്സോ ആക്ടില്‍ അത് 20 വര്‍ഷമാണ്. കേസിന്റെ നാള് വഴികള്‍ 2023 ജൂലൈ…
Read Moreമുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല ഇത്തവണത്തേത്; ഞങ്ങൾ പിരിയുന്നു; കുറിപ്പുമായി കോടീശ്വരൻ
മുംബൈ: വസ്ത്രവ്യാപര രംഗത്തെ പ്രമുഖരായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ (58) ഭാര്യ നവാസ് മോദിയുമായുള്ള 32 വര്‍ഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെ ഗൗതംതന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. “മുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല ഇത്തവണത്തേത്’ എന്ന മുഖവുരയോടെയാണ് ഈ കുറിപ്പ് തുടങ്ങുന്നത്. ദമ്പതികളായും മാതാപിതാക്കളായും പരസ്പരം ശക്തിസ്രോതസുകളായും 32 വര്‍ഷം ഒരുമിച്ച് ജീവിച്ചു. വിശ്വാസം, ദൃഢനിശ്ചയം, പ്രതിബദ്ധത എന്നിവയിലൂടെ സഞ്ചരിക്കവേ ഏറ്റവും മനോഹരമായ രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ ജീവിതത്തിലെത്തി. അടുത്തകാലത്ത് നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. ഗോസിപ്പുകളും അഭ്യൂഹങ്ങളും പ്രചരിച്ചു. നവാസും ഞാനും രണ്ട് വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മക്കളായ നിഹാരികയ്ക്കും നിസയ്ക്കും വേണ്ടതെല്ലാം തുടര്‍ന്നും ചെയ്യും. ഞങ്ങളുടെ തീരുമാനത്തെയും സ്വകാര്യതയെയും ബഹുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’-ഗൗതം എക്സില്‍ കുറിച്ചു. ഗൗതം സിംഘാനിയയ്ക്ക്11,000 കോടി രൂപയിലധികം ആസ്തിയുണ്ട്. സോളിസിറ്റര്‍ ജനറല്‍ നടാര്‍ മോദിയുടെ മകളായ നവാസ് 1999ലാണ്…
Read Moreപിണറായി വിജയൻ നെല്ലറയെ കല്ലറയാക്കി; കർഷകരെ കടക്കാരാക്കുന്ന കിരാതനടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് എം.എം.ഹസൻ
ആലപ്പുഴ: കർഷകരുടെ ആത്മഹത്യകളിലൂടെ കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനെ കല്ലറയാക്കിയിരിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ ആരോപിച്ചു. കർഷകരിൽ നിന്നു നെല്ലെടുക്കുന്ന സംസ്ഥാന സർക്കാർ സമയബന്ധിതമായി വിലകൊടുക്കാതെ കടക്കാരാക്കുന്ന കിരാത നടപടി അവസാനിപ്പിക്കണമെന്നും കർഷകരെ അപമാനിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരേ അതി ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും ഹസൻ പറഞ്ഞു. ആത്മഹത്യചെയ്ത കർഷകന്റെ വീട് സന്ദർശിച്ച ശേഷം യുഡിഎഫ് കുന്നുമ്മയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസാദിന്റെ കുടുംബത്തെ ദത്തെടുക്കണമെന്നും കടം സർക്കാർ ഏറ്റെടുക്കണമെന്നും യോഗത്തിൽ സംബന്ധിച്ച കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ് എക്സ് എംപി ആവശ്യപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്, കൺവീനർ ബി. രാജശേഖരൻ, എ.എ. ഷുക്കൂർ, എ.എം. നസീർ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read More