കണ്ണൂർ ആ​ല​ക്കോ​ട്; ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

ആ​ല​ക്കോ​ട് (കണ്ണൂർ): ആ​ല​ക്കോ​ട് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു.​സു​ഹൃ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. അ​ര​ങ്ങം വ​ട്ട​ക്ക​യം സ്വ​ദേ​ശി വ​ട​ക്കേ​ട​ത്ത് ജോ​ഷി മാ​ത്യു​വാ​ണ് (39) മ​രി​ച്ച​ത്. സു​ഹൃ​ത്ത് ആ​ല​ക്കോ​ട് മോ​റാ​നി​യി​ലെ മാ​വോ​ടി​യി​ൽ ജ​യേ​ഷ് മാ​ർ​ക്കോ​സി​നെ (39) ആ​ല​ക്കോ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു.
ഇ​ന്ന​ലെ രാ​ത്രി 10.15 ഓ​ടെ ആ​ല​ക്കോ​ട് ബ​സ്‌​സ്റ്റാ​ൻ​ഡിൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കുത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​ല​ക്കോ​ട് പോ​ലീ​സ് പ​റ​യു​ന്ന​ത്. മേ​സ്തി​രി പ​ണി​ക്കാ​രാ​യ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ജോ​ഷിയുടെ നെ​ഞ്ചി​ലും വ​യ​റ്റി​ലു​മാ​യി ആ​റോ​ളം കു​ത്തേ​റ്റി​രു​ന്നു.
ഇയാളെ ത​ളി​പ്പ​റ​ന്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി​യശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.
ആ​ല​ക്കോ​ട് എ​സ്ഐ ഷി​ബു എ​സ്.​ പോ​ൾ, എ​എ​സ്ഐ സ​നീ​ഷ് പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

Related posts

Leave a Comment