ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് കേ​സ്;അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ന്‍ ഇ​ഡി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ക​ണ്ട​ല സ​ഹ​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ കൂ​ടു​ത​ല്‍​പ്പേ​രെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ക​ണ്ട​ല ബാ​ങ്ക് പ്ര​സി​ഡ​ന്‍റും സി​പി​ഐ മു​ന്‍ നേ​താ​വു​മാ​യി​രു​ന്ന എ​ന്‍. ഭാ​സു​രാം​ഗ​നെ ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ നീ​ക്കം.

ബാ​ങ്കി​ല്‍ ദു​രൂ​ഹ നി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​രെ ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ദി​വം ബാ​ങ്കി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​രു​ന്നു.

ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളെ​യും ഭാ​സു​രാം​ഗ​ന്‍റെ മ​ക​നെ​യും വൈ​കാ​തെ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. ക​ണ്ട​ല​യി​ലെ ര​ണ്ട​ര പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ വി​വ​ര​ങ്ങ​ളാ​ണ് ഇ​ഡി പ​രി​ശോ​ധി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ല്‍ ഓ​ഫീ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ഭാ​സു​രാം​ഗ​നി​ല്‍​നി​ന്നും ഇ​ഡി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ബാ​ങ്കി​ല്‍ ത​ട്ടി​പ്പ​ല്ല ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ല്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്കും അ​റി​വു​ള്ള​താ​യാ​ണ് ഭാ​സു​രാം​ഗ​ന്‍ ഇ​ഡി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ത​നി​ക്കെ​തി​രേ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നും. ഇ​തി​ല്‍ സി​പി​എം സി​പി​ഐ നേ​താ​ക്ക​ള്‍​ക്ക് പ​ങ്കു​ള്ള​താ​യും ഭാ​സു​രാം​ഗ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.


അ​തി​നി​ടെ ക​രു​വ​ന്നൂ​ര്‍ കേ​സി​ലും കു​രു​ക്ക് മു​റു​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് ഇ​ഡി സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന ഇ​ഡി മു​ന്‍ മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ട​ക്ക​മു​ള്ള​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

കേ​സ് ന​ട​പ​ടി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ല​ട​ക്കം നി​സ​ഹ​ക​ര​ണം പു​ല​ര്‍​ത്തി​യ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വും കേ​ര​ള ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​കെ. ക​ണ്ണ​നെ​യും ചോ​ദ്യം ചെ​യ്യും.

Related posts

Leave a Comment