ന്യൂഡൽഹി: സെലിബ്രിറ്റികൾ ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ഇരകളാകുന്ന സംഭവങ്ങളിൽ രശ്മിക മന്ദാന, കത്രീന കൈഫ്, കാജോൾ, സാറ ടെണ്ടുൽക്കർ എന്നിവരുടെ നിരയിലേക്ക് നടി ആലിയ ഭട്ടും ചേർന്നു. ബി-ടൗൺ താരം ആലിയ ഭട്ടിനോട് സാമ്യമുള്ള ഒരു പെൺകുട്ടിയാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ ഡീപ്-ഫേക്ക് വീഡിയോയിലുള്ളത്. മറ്റൊരാളുടെ ശരീരത്തിന് മുകളിൽ നടിയുടെ മുഖം എഡിറ്റ് ചെയ്താണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു. നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ സമാനമായ സാഹചര്യം നേരിട്ടതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിലാണ് ആലിയയുടെ രൂപസാദൃശ്യമുള്ള ഏറ്റവും പുതിയ വീഡിയോ വരുന്നത്. ഇത് സാങ്കേതികവിദ്യയുടെ ദുരുപയോഗവും എടുത്തുകാണിക്കുന്നു. രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതിന് പിന്നാലെ നടി സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചെത്തിയിരുന്നു.
Read MoreDay: November 27, 2023
കാര്യവട്ടത്തെ ഇന്ത്യ റണ്‍മഴയിൽ ഓസ്ട്രേലയയ്ക്കു തോൽവി
തിരുവനന്തപുരം: മഴ മാറി നിന്ന കാര്യവട്ടത്ത് ടീം ഇന്ത്യ റണ്‍മഴയിൽ ഓസ്ട്രേലയയ്ക്കു തോൽവി. ഓസ്ട്രേലിയയെ 44 റണ്‍സിനു തോൽപ്പിച്ച് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 ക്രിക്കറ്റ് പരന്പരയിൽ 2-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 235/4 (20). ഓസ്ട്രേലിയ 191/9 (20) ടോസ് നേടിയ ഓസീസ് നായകൻ മാത്യു വേഡ് ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയി എന്ന വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യൻ ഓപ്പണർമാരുടെ പ്രകടനം. ബാറ്റിംഗ് കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരേ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ് ഇന്ത്യ കാര്യവട്ടം സ്റ്റേഡിയത്തിൽ കണ്ടെത്തിയത്. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്വാദും (58), യശ്വസി ജയ്സ്വാളും (53), പിന്നാലെയെത്തിയ ഇഷാൻ കിഷനും (52) അർധസെഞ്ചുറിയുമായി മിന്നും പ്രകടനം നടത്തിയപ്പോൾ ഒൻപതു പന്തിൽ 31 റണ്‍സ് നേടിയ റിങ്കു സിംഗും പത്ത് പന്തിൽ 19 റണ്‍സുമായി ക്യാപ്റ്റൻ സൂര്യകുമാറും ഇന്ത്യയെ വൻ സ്കോറിലെത്തിച്ചു.…
Read Moreഗ്രീക്ക് ദ്വീപിനു സമീപം ചരക്കുകപ്പൽ മുങ്ങി; ഇന്ത്യക്കാരടക്കം 13 പേരെ കാണാതായി
ഏഥൻസ്: ഗ്രീക്ക് ദ്വീപ് ലെസ്ബോസിനു സമീപം ചരക്കുകപ്പൽ മുങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീവനക്കാരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. കോമോറോസിൽ രജിസ്റ്റർ ചെയ്ത റാപ്ടർ എന്ന കപ്പലാണു മുങ്ങിയത്. തുർക്കിയിലെ ഈസ്താംബുളിൽനിന്ന് ഈജിപ്ത്തിലെ അലക്സാണ്ട്രിയയിലേക്കു പോയ കപ്പലാണു മുങ്ങിയത്. 6000 ടൺ ഉപ്പ് ആണു കപ്പലിലുണ്ടായിരുന്നതെന്നു കോസ്റ്റ് ഗാർഡ് പറഞ്ഞു. എട്ട ഈജിപ്റ്റുകാരും നാല് ഇന്ത്യക്കാരും രണ്ട് സിറിയക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒരു ഈജിപ്ത്തുകാരനെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഏഴോടെയാണ് കപ്പലിനു യന്ത്രസംബന്ധമായ പ്രശ്നമുണ്ടായത്. ഈസമയം മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റുണ്ടായിരുന്നു. ലെസ്ബോസിന് എട്ടു കിലോമീറ്റർ അകലെവച്ച് കപ്പൽ മുങ്ങി. എട്ടു ചരക്കുകപ്പലുകളും രണ്ടു ഹെലികോപ്റ്ററുകളും ഗ്രീക്ക് നാവികസേനയുടെ യുദ്ധക്കപ്പലും രക്ഷാപ്രവർത്തനം നടത്തിവരുന്നു.
Read Moreയുഎസിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് നേരെ വെടിവെയ്പ്; രണ്ടുപേരുടെ നില ഗുരുതരം
ന്യൂയോർക്ക് : യുഎസിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് നേരെ വെടിവെയ്പ്. ശനിയാഴ്ച രാത്രി വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് വിദ്യാർഥികൾക്ക് നേരെ വെടിവെയ്പുണ്ടായത്. വെടിയേറ്റവരിൽ രണ്ട് പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഹിസാം അവർത്താനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്രമിയെ പിടികൂടാനായില്ലെന്നും ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാനാണ് സാധ്യതയെന്നും പോലീസ്.
Read Moreമരുമകളോടുള്ള വിരോധം; പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ചുകൊന്ന് മുത്തശ്ശി
ഗജേന്ദ്രഗഡ്: പേരക്കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുത്തശ്ശി. കർണാടകയിലെ ഗജേന്ദ്രഗഡ് താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം. നവംബർ 22 നാണ് കൊലപാതകം നടന്നതെങ്കിലും പോലീസ് അന്വേഷണം പുരോഗമിച്ചതിന് ശേഷം അടുത്തിടെയാണ് സംഭവം പുറത്തായത്. മരുമകൾ നാഗരത്നയെ ഇഷ്ടപ്പെടാത്തതിനാൽ സരോജ ഗൂലി തന്റെ ഒമ്പത് മാസം പ്രായമുള്ള പേരക്കുട്ടി അദ്വിക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഈ വർഷം ഫെബ്രുവരിയിൽ മാതാപിതാക്കളുടെ വീട്ടിൽ നാഗരത്ന അദ്വിക്കിന് ജന്മം നൽകി. മൂന്ന് മാസം മുമ്പാണ് വീട്ടിലേക്ക് മടങ്ങിയത്. നവംബർ 22 ന് വീട്ടുജോലിക്കായി പോയിരുന്നെന്നും കുട്ടിയെ കാണാനില്ലെന്നറിഞ്ഞ് തിരിച്ചെത്തിയെന്നും യുവതിയുടെ അമ്മ പോലീസിനോട് പറഞ്ഞു. സരോജയോട് അന്വേഷിച്ചപ്പോൾ തൃപ്തികരമായ ഒരു മറുപടിയും അവർ നൽകിയില്ല. തുടർന്ന് സംശയം തോന്നിയ യുവതി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സരോജ കുറ്റം സമ്മതിക്കുകയും കുഞ്ഞിനെ കഴുത്ത് ഞെരിച്ച്…
Read Moreഭര്‍ത്താവിന്റെ ചെവി കടിച്ചെടുത്ത് ഭാര്യ; കാരണം കേട്ട ഭർത്താവ് ഞെട്ടി; നാൽപത്തിയഞ്ചുകാരൻ പരാതിയുമായി പോലീസ് സ്റ്റേഷന്റിൽ
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ ചെവി ഭാര്യ കടിച്ചു മുറിച്ചതായി പരാതി. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം. കടിയേറ്റ് വലതു ചെവി മുറിഞ്ഞു പോയതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നെന്ന് 45വയസുകാരന് പോലീസിനോട് പറഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷമാണ് ഇദ്ദേഹം ഭാര്യയ്ക്കെതിരേ പരാതി നല്‍കിയത്. യുവാവിന്റെ പരാതിയിൽ ഭാര്യയ്ക്കെതിരേ ഐപിസി 324-ാം വകുപ്പ് ചുമത്തി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. നവംബര്‍ 20ന് രാവിലെ താന്‍ വീട്ടിലെ മാലിന്യം പുറത്തു കൊണ്ടുപോയി തിരിച്ചു വന്നപ്പോള്‍ ഭാര്യ അകാരണമായി തന്നോട് വഴക്കിടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. വീട് വിറ്റ് ഷെയര്‍ നല്കാന് ഭാര്യ തന്നോട് ആവശ്യപ്പെട്ടെന്നും അതിനു ശേഷം കുട്ടികളുമായി മാറിത്താമസിക്കാനായിരുന്നു അവരുടെ പദ്ധതിയെന്നും യുവാവ് പിന്നീട് പോലീസിനോടു വെളിപ്പെടുത്തി. കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നും തുടര്‍ന്ന്…
Read Moreയുവതിയുടെ മൃതദേഹം ബാഗിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: യുവതിയുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലാണ് സംഭവം. വിശ്വാസ് നഗറിലെ ഒരു മുറിയിൽ സംശയാസ്പദമായ ബാഗ് ഉണ്ടെന്ന് പോലീസിന് സന്ദേശം ലഭിച്ചു. ഉടൻ പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി. സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തി. ബാഗ് തുറന്നപ്പോൾ കഴുത്ത് ഞെരിച്ച നിലയിൽ ഒരു യുവതിയുടെ ശരീരം കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം സുൽത്താൻപുരി പ്രദേശത്ത് ഒരു സ്ത്രീ ദേഷ്യത്തിൽ തന്റെ ഭർത്താവിന്റെ വലതു ചെവി കടിച്ചുകീറിയതായി പോലീസ് പറഞ്ഞു. വലത് ചെവിയുടെ മുകൾഭാഗം കടിയേറ്റതിനാൽ ഛിന്നഭിന്നമായെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നെന്നും ഇരയായ 45കാരൻ പോലീസിനോട് പറഞ്ഞു. ചികിത്സയ്ക്കുശേഷം ഭാര്യയ്ക്കെതിരെ ഇയാൾ പരാതി നൽകി. തുടർന്ന് യുവതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Read More‘ഇവിൾ ഐ’: ഭൂമിയിൽ നിന്ന് 17 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഗാലക്സിയെ പകർത്തി നാസ
നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) ഇൻസ്റ്റാഗ്രാം പേജിൽ ‘ഇവിൾ ഐ’ ഗാലക്സിയുടെ അതിശയകരമായ ചിത്രം പങ്കിട്ടു. 2008-ൽ നാസ ഹബിൾ ബഹിരാകാശ ദൂരദർശിനി പകർത്തിയ ഈ ചിത്രം ഇന്റർനെറ്റിനെ വിസ്മയിപ്പിച്ചു. “ഗാലക്സിയുടെ തിളക്കമുള്ള ന്യൂക്ലിയസിനു മുന്നിൽ പൊടി ആഗിരണം ചെയ്യുന്ന അതിശയകരമായ ഇരുണ്ട ബാൻഡ് മെസ്സിയർ 64 (എം64) ഉണ്ട്. ഇത് അതിന്റെ ‘ബ്ലാക്ക് ഐ’ അല്ലെങ്കിൽ ‘ഇവിൾ ഐ’ ഗാലക്സിയുടെ വിളിപ്പേരുകൾക്ക് കാരണമായി എന്നാണ് നാസ പ്രസ്താവിച്ചത്. ബഹിരാകാശ പ്രേമികളിൽ നിന്ന് രണ്ട് ലക്ഷത്തിലധികം ലൈക്കുകളും കമന്റുകളുടെ ഒരു നിരയും ഈ പോസ്റ്റിന് ലഭിച്ചു.
Read Moreഈ രാജ്യത്തേക്ക് ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് വീസാരഹിത പ്രവേശനം
മലേഷ്യ: ചൈനയിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് ഡിസംബർ 1 മുതൽ 30 ദിവസം വരെ താമസിക്കാൻ മലേഷ്യ വീസാരഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിനിടെ ഞായറാഴ്ച വൈകിയാണ് അൻവർ ഇക്കാര്യം പ്രഖ്യാപിച്ചത്, വീസ ഇളവ് എത്ര കാലത്തേക്ക് ബാധകമാകുമെന്ന് പറഞ്ഞില്ല. ചൈനയും ഇന്ത്യയും മലേഷ്യയുടെ നാലാമത്തെയും അഞ്ചാമത്തെയും വലിയ ഉറവിട വിപണികളാണ്. സർക്കാർ കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺ വരെ മലേഷ്യയിൽ 9.16 ദശലക്ഷം വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തി. ചൈനയിൽ നിന്ന് 498,540 ഉം ഇന്ത്യയിൽ നിന്ന് 283,885 ഉം. പാൻഡെമിക്കിന് മുമ്പ് 2019 കാലയളവിൽ ചൈനയിൽ നിന്ന് 1.5 ദശലക്ഷവും ഇന്ത്യയിൽ നിന്ന് 354,486 പേരുമാണ് എത്തിയത്. അയൽരാജ്യമായ തായ്ലൻഡ് അതിന്റെ സുപ്രധാന ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനും മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ…
Read Moreകുനോ നാഷണൽ പാർക്കിലേക്ക് പ്രവേശിച്ച് കടുവ
ശിവ്പുരി: കുനോ നാഷണൽ പാർക്കിലേക്ക് 100 കിലോമീറ്റർ അകലെയുള്ള രാജസ്ഥാനിലെ രൺതംബോർ കടുവാ സങ്കേതത്തിൽ നിന്ന് കടുവ അതിക്രമിച്ചു കയറിയതായി അധികൃതർ. മൂന്ന് വയസ് പ്രായമുള്ള കടുവയാണ് കുനോയിലേക്ക് പ്രവേശിച്ചത്. ചീറ്റപ്പുലികൾ കടുവകളെ ഭയക്കുന്നുണ്ടെന്നും അവയെ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുനോ നാഷണൽ പാർക്ക് 748 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നു. കൂടാതെ ഇതിന് 487 ചതുരശ്ര കിലോമീറ്റർ ബഫർ ഏരിയയുണ്ട്. ഒരു ആൺ കടുവയുടെ ശരാശരി ഭാരം ഏകദേശം 200 കിലോഗ്രാം ആണ്. അതേസമയം ഒരു ആൺ ചീറ്റയ്ക്ക് 55 മുതൽ 60 കിലോഗ്രാം വരെയാണ് ഭാരമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 17 ന് കുനോ നാഷണൽ പാർക്കിലേക്ക് അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും അടക്കം എട്ട് നമീബിയൻ ചീറ്റകളെ വിട്ടയച്ചു. ഈ വർഷം ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ…
Read More