ബംഗളൂരു: ശർക്കര നിർമാണ യൂണിറ്റിന്റെ മറവിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 900 ഓളം നിയമവിരുദ്ധ ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടറെയും ലാബ് ടെക്നീഷനെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിലെ ഒരു ആശുപത്രിയിൽ നടത്തിയ ഓരോ ഗർഭഛിദ്രത്തിനും ഡോ. ചന്ദൻ ബല്ലാലും അദ്ദേഹത്തിന്റെ ലാബ് ടെക്നീഷൻ നിസാറും ഏകദേശം 30,000 രൂപ വീതം ഈടാക്കിയെന്നാണ് ആരോപണം. കഴിഞ്ഞ മാസം മൈസൂരുവിനടുത്ത് മാണ്ഡ്യയിൽ ഗർഭിണിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ കൊണ്ടുപോകുന്നതിനിടെ ശിവലിംഗ ഗൗഡ, നയൻകുമാർ എന്നിവർ അറസ്റ്റിലായതോടെയാണ് ലിംഗനിർണയ-പെൺ ഭ്രൂണഹത്യ റാക്കറ്റിനെക്കുറിച്ച് പുറംലോകമറിയുന്നത്. മാണ്ഡ്യയിൽ ഒരു ശർക്കര നിർമാണ യൂണിറ്റിന്റെ മറവിൽ അൾട്രാസൗണ്ട് സ്കാനിംഗ് സെന്റർ പ്രവർത്തിക്കുന്നതായി ഇവർ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. പിന്നീട് സ്ഥലത്ത് പോലീസ് സംഘം നടത്തിയ പരിശോധനയിൽ സ്കാനിംഗ് മെഷീൻ പിടിച്ചെടുത്തു. സാധുവായ അംഗീകാരമോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെയാണ് സ്കാനിംഗ് സെന്റർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രി…
Read MoreDay: November 28, 2023
നായകൻ മീണ്ടും വരാ… ഏവർക്കും നന്ദി അറിയിച്ച് കേരള പോലീസ്
കൊല്ലം: ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ നിങ്ങളേവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി. കുഞ്ഞുമോൾ സുരക്ഷിതയായി മാതാപിതാക്കളുടെ അടുത്തേക്ക്. കഠിന പരിശ്രമത്തിന് ശുഭാന്ത്യം. ഏവരുടേയും സഹകരണത്തിനു നന്ദി അറിയിച്ച് കേരള പോലീസ്. കൊല്ലം ആശ്രാമം മെെതാനത്തു നിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. തങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരളപോലീസ് നന്ദി അറിയിച്ചത്. കുഞ്ഞ് ഇപ്പോൾ എആർ ക്യാംപിലാണുള്ളത്. അൽപ സമയങ്ങൾക്കകം കുഞ്ഞിനെ ഓയൂരിലുള്ളവീട്ടിലെത്തിക്കും. 20 മണിക്കൂറിലെ കാത്തിരിപ്പിനും കണ്ണു നീരിനും വിരാമമിട്ട് ഇനി ഓയൂർ വീട് അബിഗേലിന്റെ വരവിനായി കാത്തിരിക്കുകയാണ്. അമ്മ സിജിയുമായും ചേട്ടനുമായും മറ്റ് വീട്ടുകാരുമായും അബിഗേൽ വീഡിയോ കോളിൽ സംസാരിച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസ്വര്‍ണവില ഉയരങ്ങളിലേക്ക്; സംസ്ഥാനത്ത് വില്പന മന്ദഗതിയില്‍
കൊച്ചി: അന്താരാഷ്ട്ര സ്വര്‍ണവില ഉയരങ്ങളിലേക്ക് നീങ്ങുമ്പോഴും സംസ്ഥാനത്ത് സ്വര്‍ണാഭരണങ്ങളുടെ വില്പന മന്ദഗതിയില്‍. വരും ദിവസങ്ങളില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 5,735 രൂപയിലും പവന് 45,880 രൂപയിലുമാണ് വില്പന നടക്കുന്നത്. ഇന്നലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. കുറേ ദിവസങ്ങളായി 1900-2000 ഡോളറുകളില്‍ നിന്നിരുന്ന സ്വര്‍ണവില 2018 ഡോളറിലേക്ക് എത്തിയതും വലിയ വില വര്‍ധനവിന്റെ സൂചനയാണ് നല്‍കുന്നത്. സ്വര്‍ണവില ഉയരുന്നുണ്ടെങ്കിലും കേരളത്തില്‍ സ്വര്‍ണാഭരണ വില്പന മന്ദഗതിയിലാണ്. ഇത് സ്വര്‍ണ വ്യാപാരികള്‍ക്കിടയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വില വര്‍ധന മൂലം വിവാഹ ആവശ്യങ്ങള്‍ക്കുള്ള അത്യാവശ്യ പര്‍ച്ചേസുകള്‍ മാത്രമാണ് നടക്കുന്നത്. നൂലുകെട്ട് പോലെയുളള ചെറിയ ചടങ്ങുകള്‍ക്കുള്ള ആഭരണങ്ങളുടെ വില്പന വളരെ കുറവാണ്. നിലവില്‍ സ്വര്‍ണ നിര്‍മാണ മേഖലയില്‍ പ്രതിസന്ധി വളരെ രൂക്ഷമാണ്. വില വര്‍ധിക്കുന്നതു…
Read Moreകുസാറ്റ് ദുരന്തം; കൂടുതൽ പേരുടെ മൊഴിയെടുക്കും; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു
കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തും. വരും ദിവസങ്ങളില്‍ സംഘാടകര്‍, കുസാറ്റ് വിസി, രജിസ്ട്രാര്‍, പരിപാടിയുമായി ബന്ധപ്പെട്ട അധ്യാപകര്‍ എന്നിവരില്‍ നിന്നടക്കം അന്വേഷണ സംഘം മൊഴിയെടുക്കും. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷക സംഘം പരിശോധിക്കുന്നത്. സംഘാടകരുടെ കൂട്ടത്തിലുള്ള മലബാറീസ് ഗ്രൂപ്പ് വിദ്യാര്‍ഥി കൂട്ടായ്മയിലുള്ളവരില്നിന്നും മൊഴിയെടുക്കും. പരിപാടിക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു നല്കിയ കത്ത് കുസാറ്റ് രജിസ്ട്രാര്‍ അവഗണിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ പ്രിന്‍സിപ്പാളിന്റെയും രജിസ്ട്രാറിന്റെയും മൊഴി രേഖപ്പെടുത്തും. എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍…
Read Moreഓമലേ ഉണ്ണീ നിന്നെ കാത്തിരിപ്പൂ ഒരമ്മ; രാപ്പകലില്ലാതെ കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്ന് അബിഗേലിന്റെ അമ്മ സിജി
കൊല്ലം: മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ്, മാധ്യമങ്ങൾക്ക് മുമ്പിൽ തൊഴുകയ്യോടെ അബിഗേലിന്റെ കുടുംബം. തങ്ങളുടെ മകൾക്കു വേണ്ടി ഇന്നലെ മുഴുവൻ പ്രാർഥിച്ച കേരളക്കരക്കും മകളെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമ്മ സിജി. രാപ്പകലില്ലാതെ കഷ്ടപ്പെട്ട മാധ്യമങ്ങൾക്കും രാഷ്ട്രീയപ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മതാധികാരികൾക്കും കേരളത്തിലുള്ള എല്ലാ ജനങ്ങൾക്കും നന്ദി. കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തു എന്ന് സിജി കൂട്ടിച്ചേർത്തു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്ന് അബിഗേലിന്റെ സഹോദരൻ ജോനാഥൻ. 20 മണിക്കൂറിലെ കാത്തിരിപ്പിനും കണ്ണു നീരിനും വിരാമമിട്ട് ഇനി ഓയൂർ വീട് അബിഗേലിന്റെ വരവിനായി കാത്തിരിക്കുകയാണ്. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞ് ഇപ്പോൾ എആർ ക്യാംപിലാണുള്ളത്. അൽപ സമയങ്ങൾക്കകം കുഞ്ഞിനെ വീട്ടിലെത്തിക്കും.…
Read Moreകുഞ്ഞ് ആരോഗ്യവതിയാണ്; ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നുണ്ട്; ഒരു ഉമ്മയും തന്നു; കെ.ബി. ഗണേഷ് കുമാർ
കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളക്കര ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധന നടത്തേണ്ടതായുണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. കുഞ്ഞിന്റെ പിതാവ് കൂടെയുണ്ട്. കുട്ടിയെ കണ്ടിരുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നു. ഉമ്മ നൽകിയെന്നും കെ.ബി. ഗണേഷ് കുമാർ. ഇന്നലെ ഉറങ്ങാത്ത ക്ഷീണം നന്നായി കുഞ്ഞിനുണ്ട്. നല്ല ആരോഗ്യവതിയായി കുഞ്ഞിരിക്കുന്നുണ്ട്. ലഘു ഭക്ഷണം കഴിക്കാൻ കുഞ്ഞിനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പു സംഘം കൊല്ലം ജില്ല വിട്ടു പോയിട്ടില്ലെന്നും ഇന്നലെ രാത്രി ജില്ലയിലെ ഒരു ഉദ്യോഗസ്ഥർ പോലും ഉറങ്ങാതെ കുഞ്ഞിനായി തെരച്ചിലിനായി പായുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനു ഹൃദയം പൊട്ടി നാട് മുഴുവൻ കാത്തിരിക്കുമ്പോൾ പൂയപ്പള്ളി പോലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയതിനു…
Read Moreജൊനാഥൻ ഹീറോ ആടാ..ഹീറോ; കുഞ്ഞനുജത്തിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ചേട്ടൻ ജൊനാഥൻ
കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളം ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അബിഗേലിന്റെ തിരിച്ചു വരവിൽ കേരളക്കര ഒന്നടങ്കം പറയുന്നു കുട്ടിയുടെ സഹോദരനാണ് ഇവിടെ ഹീറോ എന്ന്. നടന്ന സംഭവം മൊഴി വ്യത്യാസമില്ലാതെ ഇന്നലെ മുഴുവൻ ജേഷ്ഠൻ ജൊനാഥൻ പോലീസിനെ അറിയിച്ചു. തന്റെ സഹോദരിയെ ഏതു വിധേനയും രക്ഷിക്കണമെന്ന നിശ്ചയ ദാർഢ്യത്തോടെ ജേഷ്ഠൻ കുഞ്ഞു മനസിനു ചെയ്യാൻ സാധിക്കുന്ന രക്ഷാ പ്രവർത്തനം തൽക്ഷണം നടത്തി. ജൊനാഥന്റെ മൊഴിയാണ് അബിഗേലിനെ കണ്ടെത്തുന്നതിനു നിർണായക പങ്ക് വഹിച്ചത്. തന്റെ കുഞ്ഞനുജത്തിയുടെ വരവിനായി കൊല്ലത്തെ വീട്ടിൽ ആനന്താശ്രുക്കളോടെ അവളുടെ ചേട്ടൻ ജൊനാഥൻ കാത്തിരിക്കുകയാണ്. തന്റെ കുഞ്ഞനുജത്തിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും ജൊനാഥൻ നന്ദി അറിയിച്ചു. അതേസമയം പ്രതികൾ യാതൊരു കാരണവശാലും രക്ഷപെടാൻ…
Read Moreകേരളക്കര കാത്തിരുന്ന വാർത്തയെത്തി; തട്ടിക്കൊണ്ടുപോയ അബിഗേലിനെ കൊല്ലത്തുനിന്ന് കണ്ടെത്തി
കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതികൾ കടന്നു കളഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. വിദഗ്ധ പരിശോധനക്കായി കുട്ടിയെ വിധേയമാക്കും. ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമേയ്സ് കാറിലാണ് കുട്ടിയെ തട്ടിപ്പ് സംഘം കൊണ്ടു പോയത്. സഹോദരൻ ജൊനാഥനൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് അബിഗേലിനെ തട്ടികൊണ്ട് പോയത്. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളം ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. പ്രതികൾ യാതൊരു കാരണവശാലും രക്ഷപെടാൻ അനുവദിക്കുകയില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreകെഎസ് യു നേതാക്കളുടെ കഴുത്തുഞെരിച്ച സംഭവം; ഡിസിപി കെ.ഇ ബൈജുവിനെതിര പ്രതിഷേധം ശക്തം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവ കേരള യാത്രയ്ക്കെതിരേ പ്രതിഷേധിച്ച കെഎസ് യു നേതാക്കളെ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ. ബൈജു കഴുത്തില്‍ കൈയിട്ടു മുറുക്കി ക്രൂരമായി പീഡിപ്പിച്ചതിനെതിരേ പ്രതിഷേധം ശക്തിപ്പെടുന്നു. ബൈജുവിന്റെ നടപടിക്കെതിരേ നാളെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ബൈജുവിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു കെഎസ് യു പരാതി നല്കി. ദേശീയ മനുഷ്യാവകാശ കമ്മിഷന്, പോലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവയ്ക്കും പരാതി നല്‍കുന്നുണ്ട്. കെ.ഇ. ബൈജുവിനെതിരേ നടപടിയാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ദേശീയ മനുഷ്യാവകാശ കമ്മീഷനു കത്ത് നല്കി. കോഴിക്കോട്ടെ നവകേരള സദസിന്റെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് കെഎസ് യു പ്രവര്ത്തകന് ജോയല്‍ ആന്റണി, ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് അടക്കമുള്ള പ്രവര്‍ത്തകരെ ഡിസിപി ക്രൂരമായി പീഡിപ്പിച്ചത്. കൈമുട്ടുകൊണ്ട് കഴുത്തില്‍ മുറുക്കിപിടിച്ച് ശ്വാസംമുട്ടിച്ചായിരുന്നു…
Read Moreലോക്സഭാ സീറ്റ് വിഭജനം; അജിത് പവാറും ഷിൻഡെയും തമ്മിൽ ഭിന്നത
മുംബൈ: അടുത്തവർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻസിപിയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും തമ്മിൽ ഭിന്നത. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ 48 ലോക്സഭാ സീറ്റുകളിൽ 26ലും മത്സരിക്കാൻ ഭാരതീയ ജനതാ പാർട്ടി പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബാക്കിയുള്ള 22 സീറ്റുകളെച്ചൊല്ലിയാണു തർക്കം. 22 സീറ്റിൽ 11 സീറ്റിലും മത്സരിക്കാനാണ് അജിത് പവാർ വിഭാഗം പദ്ധതിയിടുന്നതെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സീറ്റ് വിഭജനത്തിൽ മുഖ്യമന്ത്രി ഷിൻഡെയുടെ വിഭാഗത്തിന് 13 സിറ്റിംഗ് എംപിമാരാണുള്ളത്. എന്നാൽ അജിത് പവാർ വിഭാഗത്തിന് റായ്ഗഡ് മണ്ഡലത്തിൽനിന്നുള്ള സുനിൽ തത്കരെ മാത്രമേ ഉള്ളു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന അംഗങ്ങൾ വിജയിച്ച മാവൽ, കോലാപുർ, നാസിക് എന്നീ മൂന്ന് സീറ്റുകൾ അജിത് പവാർ വിഭാഗം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ…
Read More