നായകൻ മീണ്ടും വരാ… ഏവർക്കും നന്ദി അറിയിച്ച് കേരള പോലീസ്

 കൊല്ലം: ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞ നി​മി​ഷ​ങ്ങ​ൾ നി​ങ്ങ​ളേ​വ​രു​ടെ​യും സ്നേ​ഹ​ത്തി​നും പി​ന്തു​ണ​ക്കും ന​ന്ദി. കു​ഞ്ഞു​മോ​ൾ സു​ര​ക്ഷി​ത​യാ​യി മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക്. ക​ഠി​ന പ​രി​ശ്ര​മ​ത്തി​ന് ശു​ഭാ​ന്ത്യം.‌

ഏ​വ​രു​ടേ​യും സ​ഹ​ക​ര​ണ​ത്തി​നു ന​ന്ദി അ​റി​യി​ച്ച് കേ​ര​ള പോ​ലീ​സ്. കൊ​ല്ലം ആ​ശ്രാ​മം മെെ​താ​ന​ത്തു നി​ന്നാ​ണ് അ​ബി​ഗേ​ലി​നെ ക​ണ്ടെ​ത്തി​യ​ത്.

ത​ങ്ങ​ളോ​ട് സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് കേ​ര​ള പോ​ലീ​സ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് കേ​ര​ള​പോ​ലീ​സ് ന​ന്ദി അ​റി​യി​ച്ച​ത്. കു​ഞ്ഞ് ഇ​പ്പോ​ൾ എ​ആ​ർ ക്യാം​പി​ലാ​ണു​ള്ള​ത്. അ​ൽ​പ സ​മ​യ​ങ്ങ​ൾ​ക്ക​കം കു​ഞ്ഞി​നെ ഓ​യൂ​രി​ലു​ള്ള​വീ​ട്ടി​ലെ​ത്തി​ക്കും.

20 മ​ണി​ക്കൂ​റി​ലെ കാ​ത്തി​രി​പ്പി​നും ക​ണ്ണു നീ​രി​നും വി​രാ​മ​മി​ട്ട് ഇ​നി ഓ​യൂ​ർ വീ​ട് അ​ബി​ഗേ​ലി​ന്‍റെ വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​മ്മ സി​ജി​യു​മാ​യും ചേ​ട്ട​നു​മാ​യും മ​റ്റ് വീ​ട്ടു​കാ​രു​മാ​യും അ​ബി​ഗേ​ൽ വീ​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ചു.  പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment