തു​ര​ങ്ക​ത്തി​ൽ നി​ന്നും ആ​ശ്വാ​സ​കി​ര​ണം; നാ​ല് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ച്ചു

ഉ​ത്ത​ര​കാ​ശി: സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന 41 തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ലു​പേ​രെ പു​റ​ത്തെ​ത്തി​ച്ചു. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കും. തു​ട​ർ​ന്ന് ഉ​ത്ത​ര​കാ​ശി​യി​ൽ ട​ണ​ലി​ന​ടു​ത്തു​ള്ള ചി​ന്യാ​ലി​സൗ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. തു​ര​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​യോ​ടെ​യാ​ണ് ആം​ബു​ല​ൻ​സു​ക​ൾ തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് ക​ട​ത്തി വി​ട്ട​ത്. സ്ട്രെ​ക്ച​റു​ക​ളു​മാ​യി എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​വും തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചു. പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് പോ​യ​ത്. ഇ​തി​ൽ നാ​ലു​പേ​ർ പൈ​പ്പി​ന​ക​ത്തു​കൂ​ടി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കും. ശേ​ഷം ബെ​ൽ​റ്റി​ട്ട് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നാ​ണ് ദൗ​ത്യ​സം​ഘം ശ്ര​മി​ക്കു​ന്ന​ത്. പു​റ​ത്തെ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 41 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​കാ​ശി​യി​ൽ ട​ണ​ലി​ന​ടു​ത്തു​ള്ള ചി​ന്യാ​ലി​സൗ​റി​ലാ​ണ് ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 17 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ പു​റ​ത്തെ​ത്തു​ന്ന​ത്. ഓ​ഗ​ര്‍ ഡ്രി​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​മു​ത​ൽ മാ​നു​വ​ല്‍ ഡ്രി​ല്ലിം​ഗ് ആ​രം​ഭി​ച്ച​ത്. പൈ​പ്പി​ൽ കു​ടു​ങ്ങി​യി​രു​ന്ന ഓ​ഗ​ർ യ​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യാ​ണ് തു​ര​ക്ക​ൽ തു​ട​ങ്ങി​യ​ത്.

Read More

ഹോം​സ്റ്റേ പ്ര​വ​ര്‍​ത്ത​നം സി​പി​എം ത​ട​സ​പ്പെ​ടു​ത്തുന്നു​; പരാതി നൽകിയിട്ടും കേസെടുക്കാതെ പോലീസ്; സമരം ഇരുന്ന് കുടുംബം

കോ​ട്ട​യം: കോ​ട്ട​യം പാ​റ​മ്പു​ഴ​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഹോം ​സ്റ്റേ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ല്‍​കി അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ല. കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​റ​മ്പു​ഴ കു​രു​വീ​സ് നെ​സ്റ്റ് ഉ​ട​മ ബി​നു കു​ര്യ​നും ഭാ​ര്യ സു​ജ​യും എ​സ്പി ഓ​ഫി​സി​നു​മു​ന്നി​ല്‍ സ​മ​രം ആ​രം​ഭി​ച്ചു. പാ​റ​മ്പു​ഴ​യി​ലെ കു​രു​വി നെ​സ്റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​ണ് പ്ര​ദേ​ശി​ക സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ഭീ​ഷ​ണി മൂ​ലം നി​ല​ച്ച​തെ​ന്ന് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. 2012 മു​ത​ല്‍ 2022 വ​രെ ലൈ​സ​ന്‍​സോ​ടു​കൂ​ടി ഹോം ​സ്റ്റേ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ശേ​ഷം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ലൈ​സ​ന്‍​സ് നി​ഷേ​ധി​ച്ചു. സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ലൈ​സ​ന്‍​സ് നി​ഷേ​ധി​ച്ച​ത്. പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ഹോം ​സ്റ്റേ ഉ​ട​മ​യു​ടെ തീ​രു​മാ​നം.

Read More

രോഗപ്രതിരോധശക്തിക്ക് മഞ്ഞൾ

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മ​ഞ്ഞ​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കു​ർ​ക്യൂ​മി​ൻ ആന്‍റി ഓക്സിഡന്‍റാണ്. നാ​രു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബി6, മാം​ഗ​നീ​സ്, ഇ​രു​ന്പ്, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ മ​ഞ്ഞ​ളി​ലുണ്ട്. മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​പ്ര​ദം. വി​വി​ധ​ത​രം കാ​ൻ​സ​റു​ക​ൾക്കെ​തി​രേ പോരാടാൻ മ​ഞ്ഞ​ൾ സ​ഹാ​യകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള്ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ളി​നു ക​ഴി​വു​ണ്ട്. ച​ർ​മാ​രോ​ഗ്യ​ത്തി​ന് ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ, പാ​ടു​ക​ൾ എ​ന്നി​വ മാ​റാ​ൻ മഞ്ഞൾ സഹായകം. ച​ർ​മം ശു​ദ്ധ​മാ​കു​ന്പോ​ൾ സൗ​ന്ദ​ര്യം താ​നേ വ​രും. മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​തി​നും ന​ഷ്ട​പ്പെ​ട്ട ച​ർ​മ​ത്തി​നു പ​ക​രം പു​തി​യ ച​ർ​മം രൂ​പ​പ്പെ​ടു​ന്ന​തി​നും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദം. ചർമരോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. വെ​ള​ള​രി​ക്ക​യു​ടെ​യോ നാ​ര​ങ്ങ​യു​ടെ​യോ നീ​രു​മാ​യി മ​ഞ്ഞ​ൾ ചേ​ർ​ത്തു മു​ഖ​ത്തു പു​ര​ട്ടു​ന്ന​തു ശീ​ല​മാ​ക്കി​യാ​ൽ തി​ള​ക്കം കൂ​ടു​മ​ത്രേ. ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന സ്ട്ര​ച്ച് മാ​ർ​ക്ക് കു​റ​യ്ക്കു​ന്ന​തി​നു മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. മ​ഞ്ഞ​ളും…

Read More

കോട്ടയം സ്വദേശിയായ ജ്വല്ലറി മാനേജർ ഗുരുവായൂരിൽ ലോ​ഡ്‌​ജിൽ ജീവനൊടുക്കി

ഗു​രു​വാ​യൂ​ർ: കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ വാ​ഴൂ​രി​ൽ പ്ര​സാ​ദ​ത്തി​ൽ ര​വീ​ന്ദ്ര​ൻ (55) ആ​ണ് മ​രി​ച്ച​ത്. പൊൻകുന്നത്തെ ദൈവസഹായം ജ്വല്ലറിയിൽ മാനേജർ കം അക്കൗണ്ടന്‍റാണ്. ഇ​ന്ന​ർ റിം​ഗ് റോ​ഡി​ൽ വ്യാ​പാ​ര​ഭ​വ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​യാ​ൾ മു​റി​യെ​ടു​ത്ത​ത്. ഇ​ന്ന് രാ​വി​ലെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​ൻ മു​റി കു​റ്റി​യി​ടാ​തെ ചാ​രി​യ നി​ല​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മു​റി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

മഴ മുന്നറിയിപ്പ്; ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​കും

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത. തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ലി​നും മ​ലാ​ക്ക ക​ട​ലി​ടു​ക്കി​നും മു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ന്യൂ​ന​മ​ർ​ദം പ​ടി​ഞ്ഞാ​റ്-​വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു നാ​ളെ തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി ശ​ക്തി പ്രാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. തു​ട​ർ​ന്ന് വ​ട​ക്കു പ​ടി​ഞ്ഞാ​റു ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന തീ​വ്ര ന്യൂ​ന​മ​ർ​ദം ശ​ക്തി​പ്രാ​പി​ച്ചു അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നാ​ണ് സാ​ധ്യ​ത. കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം ഇ​ടി മി​ന്ന​ലോ​ടു കൂ​ടി​യ മി​ത​മാ​യ-​ഇ​ട​ത്ത​രം മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ക്കു​ന്നു. ഇ​ന്ന് തെ​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ, അ​തി​നോ​ട് ചേ​ർ​ന്ന വ​ട​ക്ക​ൻ ആ​ൻ​ഡ​മാ​ൻ ക​ട​ൽ, തെ​ക്കു കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും…

Read More

ഞെ​ട്ട​ൽ മാ​റാ​തെ വീ​ണ്ടും കൊ​ല്ലം; മ​റ്റൊ​രു കു​ട്ടി​യെ കൂ​ടി ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നു പ​രാ​തി

കൊ​ല്ലം: ഇ​ന്ന​ലെ ആ​റു വ​യ​സു​കാ​രി അ​ബി​ഗേ​ൽ സാ​റ​യെ അ​ജ്ഞാ​ത​സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പ് അ​തേ മേ​ഖ​ല​യി​ൽ മ​റ്റൊ​രു കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​താ​യും പ​രാ​തി. ഓ​യൂ​രി​ൽ​നി​ന്ന് പ​ത്ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ സൈ​നി​ക​നാ​യ ബി​ജു​വി​ന്‍റെ വീ​ട്ടി​ല്‍ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഒ​രു സ്ത്രീ​യും പു​രു​ഷ​നു​മെ​ത്തി​യെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30 നാ​യി​രു​ന്നു സം​ഭ​വം. മ​ക​ള്‍ വീ​ടി​ന് പു​റ​ത്തേ​ക്ക് വ​ന്ന​പ്പോ​ള്‍ മു​ഖം മ​റ​ച്ചൊ​രു സ്ത്രീ​യും ഒ​രു പു​രു​ഷ​നും വീ​ടി​ന് പ​രി​സ​ര​ത്ത് നി​ൽ​ക്കു​ന്ന​ത് ക​ണ്ടെ​ന്ന് വീ​ട്ട​മ്മ പ​റ​യു​ന്നു. ആ​രാ​ണ് എ​ന്ന് ഉ​റ​ക്കെ ചോ​ദി​ച്ച​പ്പോ​ള്‍ അ​വ​ര്‍ ഓ​ടി​പ്പോ​യെ​ന്നും ഉ​ട​ന്‍​ത​ന്നെ നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ചെ​ന്നും വീ​ട്ട​മ്മ പ​റ​ഞ്ഞു. ര​ണ്ട​ര വ​യ​സു​ള്ള ഇ​ള​യ മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണ് സം​ഘം എ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

Read More

അ​ഞ്ചു ല​ക്ഷം രൂ​പ ടി​പ്പ്; ക​ണ്ണു ത​ള്ളി വെ​യി​റ്റ​ർ..! പേയ്മെന്‍റ് ബില്ല് കണ്ട് ഞെട്ടി യുവാവും, പിന്നീട് സംഭവിച്ചത്….

യു​എ​സ്: മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ടി​പ്പ് ന​ൽ​കു​ക എ​ന്ന​ത് ഒ​രു അ​ലി​ഖി​ത​നി​യ​മ​മാ​ണ്. ത​ങ്ങ​ളു​ടെ ‍‍പ്ര​മാ​ണി​ത്തം കാ​ട്ടാ​ൻ ചി​ല​ർ വ​ലി​യ തു​ക​ത​ന്നെ ടി​പ്പ് ന​ൽ​കും. യു​എ​സി​ലെ ജോ​ർ​ജി​യ​യി​ൽ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ ക​യ​റി സാ​ൻ​ഡ്‌​വി​ച്ച് ക​ഴി​ച്ച വേ​റ കോ​ണ​ർ എ​ന്ന വ​നി​ത ടി​പ്പ് ന​ൽ​കി​യ​ത് എ​ത്ര​യാ​ണെ​ന്നോ, അ​ഞ്ച് ല​ക്ഷം രൂ​പ..! ടി​പ്പ് തു​ക ക​ണ്ട് വെ​യി​റ്റ​റു​ടെ ക​ണ്ണു​ത​ള്ളി. പ​ക്ഷേ, യ​ഥാ​ർ​ഥ​ത്തി​ൽ വേ​റ​യ്ക്കു അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​യി​രു​ന്നു. പേ​യ്‌​മെ​ന്‍റ് കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്ത് അ​ട​യ്‌​ക്കേ​ണ്ട തു​ക രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ തു​ക​യ്ക്കു പ​ക​രം ത​ന്‍റെ ഫോ​ൺ ന​ന്പ​റി​ന്‍റെ അ​വ​സാ​ന​ത്തെ അ​ക്ക​ങ്ങ​ൾ കൂ​ടി അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​തു​വ​ഴി വേ​റ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പോ​യ​ത് 7,105.44 യു​എ​സ് ഡോ​ള​ർ (ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം രൂ​പ). പേ​യ്മെ​ന്‍റ് ര​സീ​ത് കൈ​യി​ൽ കി​ട്ടി​യ​പ്പോ​ഴാ​ണ് ത​നി​ക്കു പ​റ്റി​യ അ​ക്കി​ടി വേ​റ​യ്ക്കു മ​ന​സി​ലാ​യ​ത്. മ​റ്റെ​ന്തോ ആ​ലോ​ച​ന​യി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നു പ​റ​ഞ്ഞ് ഉ​ട​ൻ​ത​ന്നെ അ​വ​ർ വെ​യി​റ്റ​റോ​ട് ക്ഷ​മ ചോ​ദി​ച്ചു.…

Read More

പണിയെടുത്ത ശമ്പളം പോലും കൊടുക്കാനില്ല; പു​ന​ര്‍​ഗേ​ഹം പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ​യും മോ​ട്ടി​വേ​റ്റ​ര്‍​മാ​രെ​യും പി​രി​ച്ചു​വി​ട്ടു

കോ​ഴി​ക്കോ​ട്: തീ​ര​പ്ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പു​ന​ര്‍​ഗേ​ഹം പ​ദ്ധ​തി​യു​ടെ ഭൂ​രി​ഭാ​ഗം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ​യും മോ​ട്ടി​വേ​റ്റ​ര്‍​മാ​രെ​യും പി​രി​ച്ചു​വി​ട്ടു. ഇ​തോ​ടെ പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം പാ​തി​വ​ഴി​യി​ല്‍ മു​ട​ങ്ങി.​ സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ന​ല്‍​കാ​ത്ത​താ​ണ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​തി​ലേ​ക്കു ന​യി​ച്ച​ത്. നാ​ലു​മാ​സ​ത്തെ ശ​മ്പ​ളം കുടിശിക പോ​ലും ന​ല്‍​കാ​തെ​യാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​ത്. സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന മു​റ​യ്ക്ക് ശ​മ്പ​ളം അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ് പ​ദ്ധ​തി സ്റ്റേ​റ്റ് കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി​രി​ച്ചു​വി​ട്ട​വ​ര്‍​ക്കു ന​ല്‍​കി​യ മ​റു​പ​ടി. ജി​ല്ല​ക​ളി​ലെ പ്ര​വൃ​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്തി 22 ശ​ത​മാ​നം വ​രെ പ്ര​വ​ര്‍​ത്ത​ന ല​ക്ഷ്യം കൈ​വ​രി​ച്ച​വ​രു​ടെ കാ​ലാ​വ​ധി 2024 ഓ​ക്ടോ​ബ​ര്‍ 30 വ​രെ ദീ​ര്‍​ഘി​പ്പി​ച്ചു ന​ല്‍​കി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന​വ​രു​ടെ സേ​വ​നം ഈ ​മാ​സം 15 മ​തു​ല്‍ റ​ദ്ദാ​ക്കി. ഈ ​മാ​സം ഏ​ഴി​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ച​ത്. 60 ശ​ത​മാ​ന​ത്തോ​ളം പേ​രെ‍യാണു പി​രി​ച്ചു​വി​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ നി​ല​നി​ര്‍​ത്തി​യ​ത്. ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ…

Read More

കുഞ്ഞിനെ ആശ്രാമം മൈതാനത്ത് എത്തിച്ചത് ഓട്ടോറിക്ഷയിൽ; കൂടെയുണ്ടായ സ്ത്രീ ധരിച്ചത് മഞ്ഞ ചുരിദാർ; വെള്ള ഷോൾ തലയിൽ ചുറ്റിയിരുന്നു

കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്ന് 6 വ​യ​സു​കാ​രി അ​ബി​ഗേ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. കൊ​ല്ലം ആ​ശ്രാ​മം മെെ​താ​നി​യി​ലാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് ത​ട്ടി​പ്പ് സം​ഘം ക​ട​ന്നു ക​ള​ഞ്ഞ​ത്. ആ​ശ്രാ​മം മൈ​താ​നി​യി​ലേ​ക്ക് കു​ഞ്ഞി​നെ എ​ത്തി​ച്ച​ത് ഓ​ട്ടോ​റി​ക്ഷ​യി​ല​ണെ​ന്നാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന വി​വ​രം. ഓ​ട്ടോ ഡ്രെെ​വ​റെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​യാ​ൾ​ക്ക് ത​ട്ടി​പ്പു​മാ​യി യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ബ​ന്ധ​മി​ല്ലെ​ന്നു തെ​ളി​ഞ്ഞു. ഓ​ട്ടം വി​ളി​ച്ച​പ്പോ​ൾ കൊ​ണ്ടു വി​ട്ട​താ​ണെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. കൊ​ല്ലം ന​ഗ​ര​ത്തെ ലി​ങ്ക് റോ​ഡി​ൽ വ​ച്ചാ​ണ് യു​വ​തി​യും കു​ട്ടി​യും ഓ​ട്ടോ​ക്ക് കെെ ​കാ​ണി​ച്ച​ത്. ഓ​ട്ടോ​യി​ൽ ക​യ​റി യു​വ​തി ആ​ശ്രാ​മം മൈ​താ​ന​ത്തേ​ക്ക് പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു. കു​ട്ടി മാ​സ്ക് ധ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ മു​ഖം ത​നി​ക്ക് മ​ന​സി​ലാ​യി​ല്ലെ​ന്ന് ഓ​ട്ടോ ഡ്രെെ​വ​ർ പ​റ​ഞ്ഞു. കു​ട്ടി ന​ന്നേ ക്ഷീ​ണി​ത​യാ​യി​രു​ന്നു. ആ​ശ്രാ​മം മൈ​താ​ന​ത്ത് അ​ശ്വ​തി ബാ​റി​ന്‍റെ മു​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്നു പ​റ​ഞ്ഞു. അ​വ​രെ അ​വി​ടെ ഇ​റ​ക്കി. പ​ണം വാ​ങ്ങി തി​രി​കെ എ​ത്തി…

Read More

ചാ​യ ന​ല്കി​യി​ല്ല; ഭാ​ര്യ​യെ വെ​ട്ടിയ ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍; മകൾക്കും അക്രമത്തിൽ പരിക്ക്

പ​യ്യ​ന്നൂ​ര്‍: ഭാ​ര്യ​യെ ക​ത്തി​കൊ​ണ്ടു കു​ത്തി​യും മ​ര്‍​ദി​ച്ചും ​പരിക്കേൽപ്പിച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് ക​സ്റ്റ​ഡി​യി​ല്‍. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഏ​ഴി​മ​ല ടോ​പ് റോ​ഡ് കി​ണ​ര്‍​മു​ക്കി​ന് സ​മീ​പം ന​രി​ക്കു​ന്നേ​ല്‍ ത​ങ്ക​മ​ണി(45)​യു​ടെ പ​രാ​തി​യി​ലാ​ണ് ഭ​ര്‍​ത്താ​വ് ലാ​ലു​വി​നെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രു​ടെ മ​ക​ള്‍​ക്കും അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. ര​ക്ഷ​പ്പെ​ട്ട കു​ട്ടി​യി​ല്‍​നി​ന്നു വി​വ​ര​മ​റി​ഞ്ഞ​വ​രാ​ണ് ത​ങ്ക​മ​ണി​യെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്ര​യി​ലെ​ത്തി​ച്ച​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജിലേക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മൂ​ന്നു​വ​ര്‍​ഷ​മായി ഇ​വി​ടെ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​ണ് മൂ​ന്നു മ​ക്ക​ള​ട​ങ്ങു​ന്ന ഇ​വ​രു​ടെ കു​ടും​ബം.

Read More