മുംബൈ: അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ഏകദിന, ട്വന്റി 20 ക്രിക്കറ്റ് പരന്പരകളിൽ വിരാട് കോഹ്ലി കളിച്ചേക്കില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരന്പരകളിൽനിന്ന് വിശ്രമം വേണമെന്നും ടെസ്റ്റ് പരന്പരയിൽ കളിക്കാൻ തയാറാണെന്നും കോഹ്ലി ബിസിസിഐയെ അറിയിച്ചതായാണു റിപ്പോർട്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുന്നതു സംബന്ധിച്ച കാര്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ടെസ്റ്റ് പരന്പരയിൽ ടീമിനൊപ്പം ചേരുമെങ്കിലും ഏകദിന, ട്വന്റി 20 പരന്പരയിൽ രോഹിത്തും വിട്ടുനിന്നേക്കുമെന്നാണു റിപ്പോർട്ട്. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും അടങ്ങിയതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം. ഡിസംബർ 10 മുതലാണു ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും. ട്വന്റി 20, ഏകദിന പരന്പരയ്ക്കു ശേഷം ഡിസംബർ 26ന് ബോക്സിംഗ് ഡേയിൽ സെഞ്ചൂറിയനിൽ ആരംഭിക്കുന്ന ആദ്യ…
Read MoreDay: November 30, 2023
ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി മലയാളി ബഹിരാകാശ ശാസ്ത്രജ്ഞ വി.ആർ. ലളിതാംബികയ്ക്ക്
ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ ബഹുമതി മലയാളിക്ക്. ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. വി.ആർ ലളിതാംബികയ്ക്കാണ് ബഹുമതി. ഫ്രഞ്ച് ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ തിയറി മാത്തൂ ഷെവലിയർ ഡോ. ലളിതാംബികയെ ബഹുമതി നൽകി ആദരിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അർഹയാക്കിയത്. അഡ്വാൻസ്ഡ് ലോഞ്ച് വെഹിക്കിൾ ടെക്നോളജിയിൽ സ്പെഷ്യലിസ്റ്റായ ഡോ. ലളിതാംബിക വിവിധ മേഖലകളിൽ വിപുലമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഗഗൻയാൻ ദൗത്യത്തിലും ഡോ. ലളിതാംബിക വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2018ൽ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമിന്റെ ഡയറക്ടർ എന്ന നിലയിൽ ഗഗൻയാൻ പദ്ധതിക്കായി ഫ്രഞ്ച് നാഷണൽ സ്പേസ് ഏജൻസിയുമായി ഏകോപിപ്പിച്ചായിരുന്നു ഡോ. ലളിതാംബിക ദൗത്യത്തിന് നേതൃത്വം നൽകിയത്. ജെആർഡി ടാറ്റ, സത്യജിത് റേ, ഭാരതരത്ന സിഎൻആർ റാവു, പണ്ഡിറ്റ് രവിശങ്കർ, സുബിൻ മേത്ത, ഇ ശ്രീധരൻ, അമിതാഭ് ബച്ചൻ, ശിവാജി…
Read Moreകാഴ്ചപരിമിതരുടെ ക്രിക്കറ്റ്: കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ ഡിസംബർ 18 മുതൽ 22 വരെ നടക്കുന്ന കാഴ്ച പരിമിതരുടെ അന്തർ സംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റിനുള്ള (നാഗേഷ് ട്രോഫി) കേരള ടീമിനെ പ്രഖ്യാപിച്ചു. അനന്തു ശശികുമാർ ക്യാപ്റ്റനും എൻ. കെ. വിഷ്ണു വൈസ് ക്യാപ്റ്റനുമായി 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എം. വേണുഗോപാൽ, എ.വി. ബിനീഷ്, ജിബിൻ പ്രകാശ്, കെ.ബി. സായന്ത്, എ. മനീഷ്, സച്ചിൻ തുളസീധരൻ, എസ് ശൈലാജ്, സി.കെ. സദക്കത്തുൽ അൻവർ, എ. മുഹമ്മദ് ഫർഹാൻ, എം.എസ്. സുജിത്ത്, മുഹമ്മദ് കമാൽ, കെ.എം. ജിനേഷ് എന്നിവരാണു ടീമിലെ മറ്റംഗങ്ങൾ. കെ. ശിവകുമാർ, ഇ. ബി. ഇസ്മായിൽ, ഷാഹുൽ ഹമീദ്, പി. അർജുൻ, കെ. അബ്ദുൾ മുനസ്, കെ.പി. അബ്ദുൽ റഹ്മാൻ എന്നിവർ റിസർവ് താരങ്ങളായി ടീമിലുണ്ട്. ഗ്രൂപ്പ് സിയിൽ കേരളം 18ന് ബിഹാറിനെയും 19ന് ഒഡീഷയെയും നേരിടും.…
Read Moreനായികയായി മിന്നുന്ന തുടക്കമിട്ട് മിന്നു മണി
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്റെ നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നു മണി. ട്വന്റി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എ ടീമിനെ മൂന്നു റണ്‍സിന് ഇന്ത്യൻ എ ടീം തോൽപ്പിച്ചു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 134 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 131 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ശ്രേയങ്ക പാട്ടീൽ എറിഞ്ഞ അവസാന ഓവറിൽ 13 റണ്‍സാണു വേണ്ടിയിരുന്നത്. വൈഡായ ആദ്യ പന്ത് ഫോറായി. താളം പിടിച്ചെടുത്ത പാട്ടീൽ അടുത്ത നാലു പന്തുകളിൽ ഓരോ റണ്‍ വീതം വഴങ്ങി. അഞ്ചാം പന്തിൽ റയാന മാക്ഡൊണാഡിനെ മിന്നു മണി പിടിച്ചു. ഇതോടെ ജയിക്കാൻ അവസാന പന്തിൽ നാല് എന്ന നിലയിലായി. എന്നാൽ, അവസാന പന്തിൽ ഇംഗ്ലീഷ്…
Read Moreകെഎസ്ആര്‍ടിസി അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: വേണ്ടത് മികച്ച നയതീരുമാനങ്ങളെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്നും മികച്ച നയതീരുമാനങ്ങളിലൂടെ സ്ഥാപനത്തെ നല്ല നിലയിലേക്ക് വളര്‍ത്തുകയാണ് വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും പത്തിനകം നല്‍കണമെന്ന ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് ആര്. ബാജിയടക്കമുള്ള ജീവനക്കാര്‍ നല്കിയ കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്. ജീവനക്കാരുടെ ഒക്ടോബറിലെ ശമ്പളം വിതരണം ചെയ്തെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ പത്താം തീയതിക്കു മുമ്പ് ശമ്പളം നല്‍കണമെന്ന ഉത്തരവു പാലിക്കാത്തതിനാല്‍ കോടതിയലക്ഷ്യ നടപടി തുടരേണ്ടി വരുമെന്നു ഹൈക്കോടതി പറഞ്ഞു. അല്ലെങ്കില്‍ ഉത്തരവില്‍ ഇളവു തേടി ഹര്‍ജി നല്‍കണമെന്നും വാക്കാല്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
Read Moreനിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; സീനിയർ ഗവൺമെന്റ് പ്ലീഡർ അഡ്വ.പി.ജി.മനുവിനെ പുറത്താക്കി
എറണാകുളം: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ പി.ജി. മനുവിനെതിരെ നടപടി. മനുവിന്റെ രാജി അഡ്വക്കേറ്റ് ജനറൽ എഴുതിവാങ്ങി. നിയമ സഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. യുവതിയുടെ സ്വകാര്യ ദ്യശ്യങ്ങൾ പി.ജി. മനു ഫോണിൽ പകർത്തിയെന്നും ഇവർ ആരോപിച്ചു. സംഭവത്തിൽ യുവതി പരാതി നൽകി. ചോറ്റാനിക്കര പൊലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരം യുവതി നൽകിയ പരാതിയിൽ കേസെടുത്തു. ആലുവ റൂറല്‍ എസ്പിക്ക് നല്കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. പി.ജി. മനുവിവിന്റെ മൊഴിയെടുത്തതിന് ശേഷമാണ് അറസ്റ്റ് ഉള്‍പ്പെടെയുളള മറ്റ് നടപടികളിലേക്ക് നീങ്ങുക. 2018 ലുണ്ടായ പീഡന കേസിൽ പൊലീസ് നിർദേശപ്രകാരം നിയമസഹായത്തിനായാണ് യുവതി പി.ജി മനുവിനെ കണ്ടത്. തന്നെ സഹായിക്കാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന്…
Read Moreമധ്യസ്ഥ ചർച്ചകൾ ഊർജിതം; ഗാസയിൽ വെടിനിർത്തൽ നീട്ടിയേക്കും
ജറൂസലെം: ഗാസയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ നീട്ടിയേക്കും. ഇന്നലെ ഖത്തർ, ഈജിപ്റ്റ്, യുഎസ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ നീട്ടാൻ ചർച്ചകൾ ഊർജിതമാക്കി. നാലു ദിവസംകൂടി വെടിനിർത്തലിനു ഹമാസ് താത്പര്യം അറിയിച്ചിട്ടുണ്ട്. രണ്ടു തവണയായി ആറു ദിവസമാണു വെടിനിർത്തലും ബന്ദിമോചനവുമുണ്ടായത്. ചൊവ്വാഴ്ച രാത്രി 12 ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരം 30 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. ഹമാസ് വിട്ടയച്ചവരിൽ പത്തു പേർ ഇസ്രേലികളും രണ്ടു പേർ തായ്ലൻഡുകാരുമാണ്. ഇതിനിടെ, വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് കമാൻഡർ മുഹമ്മദ് സബേദി, ഹുസം ഹനൗൻ എന്നീ ഭീകരർ കൊല്ലപ്പെട്ടു. ജെനിൻ അഭയാർഥി ക്യാന്പിൽ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണു ഭീകരർ കൊല്ലപ്പെട്ടത്. ഇസ്രേലി സൈന്യം എത്തിയതോടെ ഭീകരർ വെടിവച്ചു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. 17 പേരെ ഇസ്രേലി സൈന്യം അറസ്റ്റ് ചെയ്തു.…
Read Moreശ്രീലങ്കയിൽ ഇന്ത്യ 10,000 വീടുകൾ നിർമിക്കും; ചെലവ് 41000 കോടി
കൊളംബോ: ശ്രീലങ്കയിലെ തോട്ടം മേഖലകളിൽ ഇന്ത്യ 10,000 വീടുകൾകൂടി നിർമ്മിക്കും. ഇന്ത്യൻ ഹൗസിംഗ് പ്രോജക്ടിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി രണ്ടു സുപ്രധാന കരാറുകളിൽ ചൊവ്വാഴ്ച ഒപ്പുവച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഇന്ത്യൻ ഹൗസിംഗ് പ്രോജക്ടിന് കീഴിൽ 60,000 വീടുകളാണ് നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇതിൽ ആദ്യ രണ്ടുഘട്ടത്തിൽ 46,000 വീടുകൾ പൂർത്തിയാക്കി. 4000 വീടുകൾ മൂന്നാം ഘട്ടത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. 41,000 കോടി രൂപയാണു ശ്രീലങ്കയുടെ വികസനത്തിനായി ഇന്ത്യ ചെലവിടുന്നത്. ഇതിൽ 5,000 കോടി രൂപയോളം ഇതിനോടകം ചെലവഴിച്ചു.
Read Moreവിജയകാന്തിന്റെ ആരോഗ്യനില ഗുരുതരം; ശസ്ത്രക്രിയവേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ
ചെന്നൈ: തമിഴ് നടൻ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വിജയകാന്തിനെ ഉടൻതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കടുത്ത ജലദോഷവും ചുമയും കാരണം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്.
Read Moreകാമുകന്റെ ഫോൺ പരിശോധിച്ച കാമുകി കണ്ടത് 13,000ൽ പരം പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ
കാമുകന്റെ ഫോൺ പരിശോധിച്ച കാമുകി കണ്ടത് തന്റേതുൾപ്പെടെ 13,000-ൽ കൂടുതൽ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ. സഹപ്രവർത്തകരാണ് കാമുകനും കാമുകിയും. ചിത്രങ്ങൾ കണ്ടശേഷം പെൺകുട്ടി നേരം പോലീസിൽ പരാതി നൽകി. ബംഗളൂരുവിലെ ഒരു ബിപിഒ സ്ഥാപനത്തിലാണ് യുവതിയും കാമുകനും ജോലി ചെയ്യുന്നത്. കാമുകന്റെ ഫോൺ ഗ്യാലറിയിൽ തന്റെ സഹപ്രവർത്തകരുടെ നഗ്ന ഫോട്ടോയും യുവതി കണ്ടു. പേടിച്ചു പോയ യുവതി അപ്പോൾ തന്നെ ഇരുവരും തമ്മിലുള്ളപ്രേമ ബന്ധം അവസാനിപ്പിച്ചു. ആദിത്യ സന്തോഷ് എന്നാണ് കാമുകന്റെ പേര്. കഴിഞ്ഞ നാല് മാസമായി യുവതിയും ആദിത്യയും തമ്മിൽ പ്രണയത്തിലായിരുന്നു. ആ നിമിഷങ്ങളിലൊക്കെ ഇവർ തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ ഫോണിൽ പകർത്തിയിരുന്നു. അവ എങ്ങനെയും ഡിലീറ്റ് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് യുവതി ആദിത്യയുടെ ഫോൺ എടുത്തത്. എന്നാൽ ഗ്യാലറി തുറന്ന യുവതി മറ്റ് ചിത്രങ്ങൾ കണ്ട് ഞെട്ടിപ്പോയി. തങ്ങളുടെ സഹപ്രവർത്തരുടെ നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ ഇയാളുടെ…
Read More