ജ​ൻ​മ​ദി​ന​ത്തി​ൽ ഗാ​ന്ധി​ജി​ക്ക് അ​ധി​ക്ഷേ​പം; ചി​താ​ഭ​സ്മം ക​വ​ർ​ന്നു; “രാ​ജ്യ​ദ്രോ​ഹി’​യാ​ക്കി; മധ്യ പ്രദേശിൽ നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി

ഭോ​പ്പാ​ൽ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ രാ​ഷ്ട്ര​പി​താ​വി​നു നേ​രെ സ​മൂ​ഹ്യ​ദ്രോ​ഹി​ക​ളു​ടെ അ​ധി​ക്ഷേ​പം. മ​ധ്യ​പ്ര​ദേ​ശി​ലെ റീ​വ ജി​ല്ല​യി​ലെ ബാ​പ്പു ഭ​വ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഗാ​ന്ധി​ജി​യു​ടെ ചി​താ​ഭ​സ്മം മോ​ഷ്ടി​ക്കു​ക​യും പ്ര​തി​മ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ല​ക്ഷ്മ​ണ്‍ ബാ​ഗി​ലെ ബാ​പ്പു ഭ​വ​നി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ചി​താ​ഭ​സ്മം മോ​ഷ്ടി​ച്ച അ​ജ്ഞാ​ത​ർ ഗാ​ന്ധി​ജി രാ​ജ്യ​ദ്രോ​ഹി​യെ​ന്നു പ്ര​തി​മയു​ടെ ചു​വ​ട്ടി​ൽ എ​ഴു​തി​വ​യ്ക്കു​ക​യും ചെ​യ്തു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 150-ാം ജ​ൻ​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ഗാ​ന്ധി സ്മാ​ര​ക​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​യ റീ​വ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഗു​ർ​മീ​ത് സിം​ഗും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഇ​താ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചി​താ​ഭ​സ്മ​വും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി.

ഗു​ർ​മീ​ത് സിം​ഗി​ന്‍റെ പ​രാ​തി​യി​ൻ​മേ​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഐ​പി​സി സെ​ക്ഷ​ൻ 153 ബി, 504, 505 ​വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കേ​സ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ബാ​പ്പു ഭ​വ​നി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും റീ​വ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ബി​ദ് ഖാ​ൻ പ​റ​ഞ്ഞു.

Related posts