നായികയായി മി​​​​ന്നു​​​​ന്ന തു​​​​ട​​​​ക്കമിട്ട് മിന്നു മണി

മും​​​​ബൈ: ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് എ ​​​​ടീ​​​​മി​​​​ന്‍റെ നാ​​​​യ​​​​ക​​​​വേ​​​​ഷ​​​​ത്തി​​​​ലു​​​​ള്ള അ​​​​ര​​​​ങ്ങേ​​​​റ്റം മി​​​​ന്നി​​​​ച്ച് മ​​​​ല​​​​യാ​​​​ളി താ​​​​രം മി​​​​ന്നു മ​​​​ണി. ട്വ​​​​ന്‍റി20 പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് എ ​​​​ടീ​​​​മി​​​​നെ മൂ​​​​ന്നു റ​​​​ണ്‍​സി​​​​ന് ഇ​​​​ന്ത്യ​​​​ൻ എ ​​​​ടീം തോ​​​​ൽ​​​​പ്പി​​​​ച്ചു.

ടോ​​​​സ് നേ​​​​ടി ബാ​​​​റ്റ് ചെ​​​​യ്ത ഇ​​​​ന്ത്യ ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 20 ഓ​​​​വ​​​​റി​​​​ൽ 134 റ​​​​ണ്‍​സ് നേ​​​​ടി. മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ ഇം​​​​ഗ്ല​​​​ണ്ടി​​​​ന് എ​​​​ട്ട് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 20 ഓ​​​​വ​​​​റി​​​​ൽ 131 റ​​​​ണ്‍​സെ​​​​ടു​​​​ക്കാ​​​​നെ സാ​​​​ധി​​​​ച്ചു​​​​ള്ളൂ. ശ്രേ​​​​യ​​​​ങ്ക പാ​​​​ട്ടീ​​​​ൽ എ​​​​റി​​​​ഞ്ഞ അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റി​​​​ൽ 13 റ​​​​ണ്‍​സാ​​​​ണു വേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. വൈ​​ഡാ​​യ ആ​​ദ്യ പ​​​​ന്ത് ഫോ​​​​റാ​​​​യി.

താ​​​​ളം പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത പാ​​​​ട്ടീ​​​​ൽ അ​​​​ടു​​​​ത്ത നാ​​​​ലു പ​​​​ന്തു​​​​ക​​​​ളി​​​​ൽ ഓ​​​​രോ റ​​​​ണ്‍ വീ​​​​തം വ​​​​ഴ​​​​ങ്ങി. അ​​​​ഞ്ചാം പ​​​​ന്തി​​​​ൽ റ​​​​യാ​​​​ന മാ​​​​ക്ഡൊ​​​​ണാ​​​​ഡി​​​​നെ മി​​​​ന്നു മ​​​​ണി പി​​​​ടി​​​​ച്ചു. ഇ​​​​തോ​​​​ടെ ജ​​​​യി​​​​ക്കാ​​​​ൻ അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ നാ​​​​ല് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​യി. എ​​​​ന്നാ​​​​ൽ, അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് ബാ​​​​റ്റ​​​​ർ ലോറൻ ഫിലർ റ​​​​ണ്ണൗ​​​​ട്ടാ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ആ​​​​ദ്യം ബാ​​​​റ്റ് ചെ​​​​യ്ത ഇ​​​​ന്ത്യ​​​​ക്കാ​​​​യി ഓ​​​​പ്പ​​​​ണ​​​​ർ ദി​​​​നേ​​​​ശ് വൃ​​​​ന്ദ (22), ദി​​​​ഷ ക​​​​സ​​​​ത് (25) ജ്ഞാ​​​​നാ​​​​ന​​​​ന്ദ ദി​​​​വ്യ (22) എ​​​​ന്നി​​​​വ​​​​ർ തി​​​​ള​​​​ങ്ങി.

Related posts

Leave a Comment