ന്യൂഡൽഹി: അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 14 ന് ഉദ്ഘാടനംചെയ്യും. യുഎഇ തലസ്ഥാനമായ അബുദാബിയിൽ അബു മുറൈഖയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിർമിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ. 5.4 ഹെക്ടർ ഭൂമിയിൽ 700 കോടി രൂപ ചെലവിലാണ് ക്ഷേത്രം പണിയുന്നത്. 5,000 പേരേ ഉൾക്കൊള്ളാവുന്ന ഹാളും ഭക്ഷണശാലയും ലൈബ്രറിയുമുൾപ്പെടെ ക്ഷേത്രത്തിൽ സജീകരിച്ചിട്ടുണ്ട്. 2015 ൽ മോദി ആദ്യമായി സന്ദർശിച്ചപ്പോഴാണ് ക്ഷേത്രത്തിന് സ്ഥലം വിട്ടുനൽകാൻ യുഎഇ ഭരണകൂടം അനുമതി നൽകിയത്. 2019 ഡിസംബറിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Read MoreDay: January 1, 2024
ഇൻഡിഗോ വിളമ്പിയ സാൻഡ്വിച്ചിൽ നിന്ന് യാത്രക്കാരന് കിട്ടിയത് ജീവനുള്ള പുഴു
ന്യൂഡൽഹി: ഒരു വിമാന ടിക്കറ്റിനായി ആയിരക്കണക്കിന് രൂപ നൽകിയ ശേഷം പുഴുക്കൾ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. അടുത്തിടെ ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. പ്രൊഫഷണൽ ഡയറ്റീഷ്യനായ ഖുശ്ബു ഗുപ്ത തനിക്ക് വിളമ്പിയ സാൻഡ്വിച്ചിന്റെ അവസ്ഥ കാണിക്കുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടു. ഇൻഡിഗോ നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ ഖുശ്ബു വിമർശിക്കുന്നത് വീഡിയോയിൽ കേൾക്കാം. തന്റെ സാൻഡ്വിച്ചിൽ പുഴുവിനെ കണ്ടപ്പോൾ ജീവനക്കാരെ വിവരമറിയിച്ചതായും അവർ പറഞ്ഞു. എന്നാൽ അതിനുശേഷവും മലിനമായ അതേ സാൻഡ്വിച്ചുകൾ മറ്റ് യാത്രക്കാർക്കും വിതരണം ചെയ്തു. സംഭവത്തിന് മറുപടിയായി ഇൻഡിഗോ ഒരു ഔദ്യോഗിക പ്രസ്താവനയും ഇറക്കി. യാത്രക്കാരനോട് ക്ഷമാപണം നടത്തുകയും വിഷയം നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ആവശ്യമില്ലെന്നും യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുമെന്ന ഉറപ്പാണ് വേണ്ടതെന്നും…
Read Moreവാറണ്ട് പ്രതിയെ അറസ്റ്റു ചെയ്യാൻ സഹായിച്ചു; എല്ലാം കഴിഞ്ഞപ്പോൾ പീഡനക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങി പോലീസ്; കള്ളക്കേസെടുത്ത പോലീസുകാർക്ക് എട്ടിന്റെ പണി…
ഇടുക്കി: പോലീസിനെ സഹായിച്ച വയോധികനെ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 15,000 രൂപ കൈക്കൂലി വാങ്ങിയ പെരുവന്താനം പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്ക്കര്ക്ക് സസ്പെന്ഷന്. രണ്ട് എസ്ഐമാര്‍ക്കും ഒരു എഎസ്ഐയ്ക്കുമെതിരെയാണ് റേഞ്ച് ഐജിയുടെ നടപടി. ഗ്രേഡ് എസ്ഐമാരായ സാലി പി. ബഷീര്‍, പി.എച്ച്.ഹനീഷ്, ഗ്രേഡ് എഎസ്ഐ ബിജു പി. ജോര്‍ജ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഐജി പുട്ട വിമലാദിത്യ സസ്പെന്‍ഡ് ചെയ്തത്. പെരുവന്താനം മുക്കുഴി സ്വദേശിയായ ശ്രീധരനെയാണ് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ കൈക്കൂലി വാങ്ങിയത്. മുണ്ടക്കയം സ്റ്റേഷനിലെ പോലീസുകാരന്റെ ഭാര്യാ പിതാവാണ് ശ്രീധരന്. ഇതേ സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശ്രീധരന് സഹായിച്ചിരുന്നു. ഏറെക്കാലമായി വാറണ്ടായി കിടന്നിരുന്ന കേസിലെ പ്രതി തങ്ങളുടെ അടുത്ത താമസിക്കുന്നുണ്ടെന്ന് ശ്രീധരന് മരുമകന് വഴി പോലീസിനെ അറിയിച്ചു. പോലീസെത്തി പ്രതിയെ പിടികൂടുകയും…
Read Moreനവകേരള സദസിന് സുരക്ഷാ ഭീഷണി; കിടപ്പാടത്തിനായി വർഷങ്ങളായി സമരം ചെയ്ത സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തു
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസിനു തുടക്കമായി. നവ കേരള സദസിന്റെ വേദിക്ക് മുന്നിലെ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കളക്ടറേറ്റിന് മുന്നിൽ സമരം നടത്തിയ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. കിടപ്പാടത്തിനുവേണ്ടിയാണ് ഇവർ സമരം ചെയ്യുന്നത്. സ്ത്രീകളെയും വൃദ്ധരെയുമുൾപ്പടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. വർഷങ്ങളായി ഇവർ കളക്ടറേറ്റിനുമുന്നിൽ സമരം ചെയ്യുകയാണ്. ദരിദ്രരായ ആളുകളുടെ കടങ്ങൾ എഴുതിത്തള്ളുക, ജപ്തിനടപടികളിൽ നിന്ന് ഇവരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇവരുടെ സമരം. മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ സമരം അവസാനിപ്പിക്കുന്നതിനു സമരക്കാർ തയ്യാറായില്ല, തുടർന്നാണ് പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. വഴിയിലുടനീളം പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സമര വേദിക്ക്…
Read Moreമൈലപ്രയിലെ ജോർജ് ഉണ്ണിയിൽ നിന്നും അപഹരിച്ചത് ഒമ്പത് പവന്റെ സ്വര്‍ണമാല; മോഷ്ടാക്കൾ എത്തിയത് ഓട്ടോറിക്ഷയിൽ
പത്തനംതിട്ട; മൈലപ്രയിലെ വ്യാപാരി ജോര്‍ജ് ഉണ്ണൂണ്ണി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ഇദ്ദേഹം നടത്തിവന്ന പുതുവേലില്‍ സ്റ്റോഴ്സ് എന്ന വ്യാപാര സ്ഥാപനത്തിലെത്തിയ മോഷണസംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. കടയില്‍ ജോര്‍ജ് ഉണ്ണൂണ്ണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈകിട്ട് ആറിനാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. മോഷണം ലക്ഷ്യമാക്കി എത്തിയ സംഘം ജോര്‍ജിന്റെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല ലക്ഷ്യമിട്ടു. ഇതോടൊപ്പം കടയില്‍ നിന്നു പണം അപഹരിക്കാനും ശ്രമിച്ചു. ഇതു തടയുന്നതിനിടെയാണ് കൊലപാതകമെന്നാണ് നിഗമനം. വായില്‍ തുണി തിരുകിക്കയറ്റിയും കയറുകൊണ്ട് കൈകാലുകള്‍ കെട്ടിയും കഴുത്ത് ഞെരിച്ചുമാണ് കൊലപാതകം. ഒമ്പത് പവന് സ്വര്‍ണമാലയും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. കടയ്ക്കുള്ളിലും മൃതദേഹത്തിലും നിന്ന് ലഭിച്ച് സൂചനകള്‍ പ്രകാരം ഒന്നിലധികം പേര് ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. മോഷ്ടാക്കളുടെ ബലപ്രയോഗത്തില്‍ ജോര്‍ജ് ഉണ്ണൂണ്ണി അബദ്ധത്തില്‍ കൊല്ലപ്പെട്ടതോ മനഃപൂര്‍വം…
Read Moreരജനികാന്തിനൊപ്പം ഫഹദ് ഫാസിലും; വേട്ടയൻ ലൊക്കേഷൻ ദൃശ്യങ്ങൾ പുറത്ത്
രജനികാന്തും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയാൻ. ചിത്രീകരണം പുരോഗമിക്കുന്ന ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെെ സെറ്റിലെ ഏതാനും ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫഹദ് ഫാസിലുമായുള്ള രജനികാന്തിന്റെ കോമ്പിനേഷൻ സീൻ ദൃശ്യങ്ങളാണ് ചോർന്നത്. വീഡിയോയിൽ രജനികാന്തും ഫഹദ് ഫാസിലും ഒരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. രജനികാന്ത് ഫോർമൽ വസ്ത്രം ധരിച്ചെത്തിയപ്പോൾ ഫഹദ് നീല നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റും ധരിച്ച് സ്ലിംഗ് ബാഗുമായി നിൽക്കുന്നത് കാണാം. നേരത്തെ ലൊക്കേഷനിൽ നിന്നുള്ള ഇരുവരുടേയും ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതേസമയം, ബോക്സോഫീസ് വിജയമായ ജയിലറിലാണ് രജനികാന്ത് അവസാനമായി വെള്ളിത്തിരയിൽ അഭിനയിച്ചത്. രജനികാന്തിനെ കൂടാതെ വിനായകൻ, തമന്ന ഭാട്ടിയ എന്നിവരും ചിത്രത്തിലുണ്ട്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലാണ് ഫഹദ് ഫാസിൽ അവസാനമായി അഭിനയിച്ചത്. #Vettaiyan 🌟…
Read Moreഅടൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ വിശദ പരിശോധന
അടൂര്‍: പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ പോലീസ് സ്റ്റേഷനു മുമ്പില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ ഇന്നു വിശദമായ മൃതദേഹ പരിശോധനയും പോസ്റ്റ്മോര്‍ട്ടവും നടക്കും. കോട്ടയം മെഡിക്കല്‍ കോളജിലാണ് പരിശോധന. അടൂര്‍ കോട്ടമുകള്‍ ചരിഞ്ഞ വിളയില്‍ ഷെരിഫാണ് (61) മരിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചു എന്നാരോപിച്ചാണ് ഷെരീഫിനെ ഇന്നലെ ഉച്ചയോടെ അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കെപി റോഡില്‍ മരിയ ആശുപത്രിക്കു സമീപത്തുനിന്നാണ് ഷെരീഫിനെ സ്കൂട്ടര്‍ ഓടിച്ചു പോകവേ മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. എസ്ഐ എം. മനീഷിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. ഷെരീഫിനെ പോലീസ് ജീപ്പില്‍ സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനുള്ളിലേക്ക് ഷെരീഫ് പ്രവേശിക്കവേ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഷെരീഫ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചിരുന്നതായും പോലീസ് പറയുന്നു. മരണവുമായി ബന്ധപ്പെട്ട് ജില്ലാ…
Read Moreപറയാൻ മടിച്ച് അപകടമാകുന്ന പൈൽസ്..!
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്‍പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവൊ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജ്ജനത്തിന്റെ ഗതിവിഗതികൾ. പൈൽസ്മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം. രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്. കാരണങ്ങൾ1. പാരന്പര്യം: മതാപിതാക്കൾക്ക്…
Read More2023 നമുക്ക് കാണിച്ചു തന്ന ഏറ്റവും വലിയ പോരാളിയാണ് മറിയക്കുട്ടിയെന്ന് നടൻ ജോയ് മാത്യു
പോയ വർഷം നമുക്ക് കാണിച്ചു തന്ന ഏറ്റവും വലിയ പോരാളിയാണ് മറിയക്കുട്ടിയെന്ന് ചലച്ചിത്ര താരവും എഴുത്തുകാരനുമായ ജോയ് മാത്യു. അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു. മറിയക്കുട്ടിയുടെ സമരമാർഗ്ഗം ഗാന്ധിയനാണോ മാർക്സിയനാണോ അതോ മറ്റുവല്ലതുമാണോ എന്ന് തിരക്കുന്നവരോട് മറിയക്കുട്ടിയുടെ വഴി മറിയക്കുട്ടിയുടെ മാത്രം വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മത്യു ഇക്കാര്യം കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 2023 ഒരു യഥാർത്ഥ പോരാളിയെ നമുക്ക് കാണിച്ചു തന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ മറിയക്കുട്ടിയെന്ന പോരാളി ധാരാളം. മറിയക്കുട്ടിയുടെ പൊളിറ്റിക്കൽ കറക്റ്റ്നെസിക്കുറിച്ച് ബേജാറാവുന്നവരോട്, ഈ പൊളിറ്റിക്സിന് ഈ കറക്ട്നസ് ധാരാളം! മറിയക്കുട്ടിയുടെ…
Read Moreരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; കോൺഗ്രസിന് ആശ്വാസമായി സമസ്തയുടെ പ്രതികരണം
കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിന് ആശ്വാസമായി സമസ്തയുടെ പ്രതികരണം. രാഷ്ട്രീയ കക്ഷികളുടെ നയങ്ങളിൽ സമസ്തക്ക് അഭിപ്രായമില്ലെന്നും പങ്കെടുക്കുന്ന കാര്യം ഓരോ പാർട്ടിയും തീരുമാനിക്കട്ടെ എന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടതോടെ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ സമ്മര്ദത്തില്പ്പെട്ടുഴലുന്ന കോൺഗ്രസിന് പിടിവള്ളിയായി. സമസ്ത മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് കോൺഗ്രസിന്റെ പ്രതിഷ്ഠാ ചടങ്ങിലെ പങ്കാളിത്തം വിവാദമാക്കിയത്. എന്നാൽ ഈ മുഖപ്രസംഗത്തെ തള്ളിയാണ് സമസ്ത അധ്യക്ഷൻ പ്രതികരിച്ചത്. സമസ്തയുടെ നിലപാട് ലീഗിനും കോൺഗ്രസിനും ഒരേ പോലെ ആശ്വാസകരമായി. മുസ്ലിം സംഘടനകൾക്കിടയിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നുള്ള വികാരമാണ് പൊതുവെയുള്ളത്. ലീഗും ഇതേ നിലപാടാണ് കോൺഗ്രസിനെ അറിയിച്ചത്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ നിലപാട് കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Read More