ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസിക്കുള്ള (യുഎൻആർഡബ്ല്യുഎ) ധനസഹായം നിർത്തിവച്ച രാജ്യങ്ങൾ നടപടി പുനഃപരിശോധിക്കണമെന്ന് ഏജൻസി മേധാവി ഫിലിപ്പെ ലാസറീനി ആവശ്യപ്പെട്ടു. ഗാസയിലെ ഇരുപതു ലക്ഷത്തിലധികം പേർ ഏജൻസിയെ ആശ്രയിച്ചാണു കഴിയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിൽ ഏജൻസി ജീവനക്കാർക്കു പങ്കുണ്ടെന്ന ഇസ്രേലി ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം നിർത്തിവയ്ക്കാൻ തീരുമാനമുണ്ടായത്. അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, ഫിൻലാൻഡ്, ജർമനി, ഇറ്റലി, നെതർലൻഡ്സ് എന്നീ രാജ്യങ്ങളാണു നടപടിയെടുത്തത്. ആരോപണത്തിനു പിന്നാലെ ഏജൻസിയിൽനിന്നു കുറച്ചു ജീവനക്കാരെ പുറത്താക്കി അന്വേഷണം ആരംഭിച്ചതായി ലാസറീനി അറിയിച്ചിരുന്നു. കുറച്ചു വ്യക്തികൾക്കെതിരായ ക്രിമിനൽ ആരോപണത്തിന്റെ പേരിൽ ഏജൻസിക്കും അതിനെ ആശ്രയിച്ചുകഴിയുന്ന ജനങ്ങൾക്കും എതിരേ നടപടി എടുക്കുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1949ൽ രൂപീകരിക്കപ്പെട്ട യുഎൻആർഡബ്ല്യുഎ വെസ്റ്റ്ബാങ്ക്, ജോർദാൻ, ലബനൻ, സിറിയ എന്നിവിടങ്ങളിലുള്ള പലസ്തീനികൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾ നല്കുന്ന ഗാസയിലെ ഏറ്റവും വലിയ…
Read MoreDay: January 29, 2024
ഭക്തജനത്തിരക്കിൽ അയോധ്യ; രാമക്ഷേത്രത്തിൽ ഒരാഴ്ച എത്തിയത് 19 ലക്ഷം ഭക്തര്‍
ന്യൂഡല്‍ഹി: അയോധ്യയിൽ 22നു പ്രാണപ്രതിഷ്ഠ നടന്ന പുതിയ രാമക്ഷേത്രത്തിൽ ഒരാഴ്ച കൊണ്ട് സന്ദര്‍ശനം നടത്തിയത് 19 ലക്ഷത്തോളം ഭക്തര്‍. 23 മുതലാണു ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ആദ്യ ദിവസം മാത്രം അഞ്ചു ലക്ഷം സന്ദര്‍ശകരെത്തി. ദിനംപ്രതി ശരാശരി രണ്ടു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണു കണക്ക്. ജനക്കൂട്ടത്തിനിടയില്‍ ക്യൂകള്‍ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദര്‍ശനത്തിനായി പ്രത്യേക സമയ സ്ലോട്ടുകള്‍ ക്രമീകരിച്ചു. രാവിലെയും വൈകുന്നേരവും “ആരതി’ സമയങ്ങളും സജ്ജീകരിച്ചു. അതേസമയം, ക്ഷേത്രനിർമാണം തുടരുകയാണ്. 2024 ഡിസംബറോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം.
Read Moreസംസ്ഥാന ഗവർണറാണ്, തെരുവ് ഗുണ്ടയല്ല: ആര്‍എസ്എസിനുവേണ്ടി എന്ത് നാണംകെട്ട പണിയും ചെയ്യാന്‍ ഗവര്‍ണര്‍ക്കു മടിയില്ലെന്നു സിപിഎം മുഖപത്രം
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം. ആര്‍എസ്എസിനുവേണ്ടി എന്ത് നാണം കെട്ട പണിയും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് മടിയില്ലെന്ന് ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം പറയുന്നു. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്നും അതിനിവിടെ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുണ്ടെന്നും സിപിഎം മുഖപത്രമായ ദേശാഭിമാനി പറയുന്നു. വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ വേണ്ടിയാണ് ഗവര്‍ണറുടെ കൗശലക്കളി. ഗവർണറെപ്പോലെ ഒരാൾ ഇത്തരം നാടകം കളിച്ചാൽ ഇന്ത്യയിലാകെയുള്ള മാധ്യമങ്ങളിൽ വലിയ പ്രാധാന്യം കിട്ടും. പ്രതിഷേധിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സംഘര്‍ഷം ഉണ്ടാക്കി കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവര്‍ണറുടെ പൊറാട്ട് നാടകമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാകും. നിയമസഭയെയും കേരള ജനതയെയും നിരന്തരം അപമാനിക്കുന്ന ഗവര്‍ണര്‍ ആരുടെ നിര്‍ദേശമനുസരിച്ചാണ് ഈ കോമാളിവേഷം കെട്ടുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന…
Read Moreപുള്ളിപ്പുലി സ്റ്റേഷൻ ആക്രമിച്ചു! ഓടി രക്ഷപ്പെട്ട് പോലീസുകാർ
മഹാരാഷ്ട്ര രത്നഗിരി ജില്ലയിലെ രാജപുർ പോലീസ് സ്റ്റേഷനിൽ പുള്ളിപ്പുലിയുടെ ആക്രമണം! പുള്ളിപ്പുലിയുടെ വരവുകണ്ട് പോലീസുകാർ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു. പക്ഷേ, പുള്ളിപ്പുലിയുടെ ലക്ഷ്യം പോലീസുകാർ ആയിരുന്നില്ല. സ്റ്റേഷനിലേക്ക് ഓടിക്കയറിയ തെരുവുനായ്ക്കളായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പരിസരങ്ങളിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ പോലീസ് സ്റ്റേഷനിലേക്കു പ്രവേശിക്കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. പിന്നാലെ പുള്ളിപ്പുലിയും വരുന്നു. തുടർന്ന് കുരച്ചുകൊണ്ടു നായ്ക്കൾ ചിതറിയോടുന്നു. ചില നായ്ക്കൾ സ്റ്റേഷൻ കെട്ടിടത്തിന്റെ അകത്തേക്കു പ്രവേശിച്ചു. പിന്നാലെ പ്രവേശിച്ച പുള്ളിപ്പുലി നായ്ക്കളിലൊന്നിനെ കടിച്ചെടുത്തു കെട്ടിടത്തിന്റെ പുറത്തേക്കു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. തെരുവുനായ്ക്കൾ ധാരാളമായി അലഞ്ഞുതിരിയുന്ന പ്രദേശമാണിത്. കാടിറങ്ങിയ പുള്ളിപ്പുലി ഇവയെ ആക്രമിക്കുകയായിരുന്നു. അഞ്ചിലേറെ നായ്ക്കളാണു പോലീസ് സ്റ്റേഷൻ കെട്ടിടത്തിനുള്ളിലേക്ക് എത്തിയത്.
Read Moreപാർലമെന്റിലെ നാണകെട്ട സംഭവം; എംപിമാരുടെ തമ്മിൽതല്ല് വൈറൽ
മാലെ: മാലദ്വീപ് പാർലമെന്റിൽ കൈയാങ്കളി. എംപിമാർ ചേരിതിരിഞ്ഞ് അടിപിടികൂടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭാംഗങ്ങൾക്ക് അംഗീകാരം നല്‍കാനായി ഇന്നലെ ചേർന്ന പ്രത്യേക സെഷനിടെയാണു നാണംകെട്ട സംഭവങ്ങളുണ്ടായത്. ഭരണപക്ഷത്തെ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പിഎൻസി) എംപിമാർ പ്രതിപക്ഷ മാലദ്വീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളെ തടഞ്ഞതാണു പ്രശ്നത്തിന്റെ കാരണം. പ്രതിപക്ഷ പാർട്ടിക്കാണു പാർലമെന്റിൽ ഭൂരിപക്ഷം. മന്ത്രിസഭയിലെ നാല് അംഗങ്ങൾക്ക് അംഗീകാരം നല്‍കില്ലെന്ന നിലപാട് ഇവർ സ്വീകരിച്ചതാണു ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. പുറത്തുവന്ന വീഡിയോകളിൽ, എംപിമാർ സ്പീക്കറുടെ കസേരയ്ക്കടുത്ത് കാഹളം ഊതുന്നതും പരസ്പരം തല്ലുപിടിക്കുന്നതും തള്ളുന്നതും കാലിൽ പിടിച്ച് നിലത്തിടുന്നതും കഴുത്തിൽ ചവിട്ടുന്നതുമൊക്കെ കാണാം. കുറഞ്ഞത് ഒരു എംപിയെ എങ്കിലും ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയതായി റിപ്പോർട്ടുണ്ട്.മാലദ്വീപിൽ പുതുതായി അധികാരമേറ്റ പ്രസിഡന്റ് മുയിസുവും അദ്ദേഹത്തിന്റെ പാർട്ടിയും ചൈനയെ പിന്തുണയ്ക്കുന്നവരും പ്രതിപക്ഷം…
Read Moreഎല്ലാവരും മലൈക്കോട്ടൈ വാലിബന് തിയറ്ററില്‍ പോയി കാണണം, പല കഥാപാത്രങ്ങള്‍ക്കും പൂര്‍ണതയില്ലെന്നു തോന്നുന്നത് അതിനു ബാക്കി ഭാഗം ഉള്ളതുകൊണ്ടാണ്: ലിജോ ജോസ് പെല്ലിശേരി
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് താരരാജാവ് മോഹൻലാൽ നായകനായ ചിത്രം മലൈക്കോട്ടൈ വാലിബന് കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. ഇപ്പോഴിതാ ചിത്രത്തിനെതിരേ നടക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ഷോ കഴിഞ്ഞതു മുതല്‍ സിനിമയ്ക്കെതിരേ ആക്രമണം നടക്കുന്നു. എന്തിനാണ് ഈ വിദ്വേഷം നടത്തുന്നത്. എന്തു ഗുണമാണ് ഇതില്‍നിന്നു ലഭിക്കുന്നത്. ഏറ്റവും വലിയ പ്രൊഡക്ഷന്‍ വാല്യൂ ഉള്ള സിനിമയാണിത്. ഫാന്റസി കഥയില്‍ വിശ്വസിച്ച് എടുത്ത സിനിമ. ഇത്ര വൈരാഗ്യം എന്തിനാണ്. തലയോട്ടി അടിച്ചുതകര്‍ത്ത ഹീറോ അല്ല നമുക്കു വേണ്ടത്. ഇത് ആളുകളിലേക്കു പ്രചരിക്കുന്നുണ്ട്. കോവിഡ്, പ്രളയം പോലുള്ളവ കടന്നുവന്ന ആളുകളാണ് നമ്മൾ. ആകെ വേണ്ടതു ഭക്ഷണവും വെള്ളവുമാണ്. എന്നിട്ടും ഇപ്പോഴും വൈരാഗ്യവും വിദ്വേഷവുമാണ്. മുഴുവന്‍ ടീമും അത്രയ്ക്കു ബുദ്ധിമുട്ടി എടുത്ത സിനിമയാണ്. ലിജോ എന്ന സംവിധായകനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ എന്റെ വാക്കുകളും…
Read Moreഷമാർ ഷോ; മരം വെട്ടുകാരനിൽനിന്ന് ക്രിക്കറ്റിലേക്ക്
പ്രതികൂല സാഹചര്യത്തോട് പൊരുതി ബോളും ബാറ്റും കൈയിലേന്തിയവൻ. 350 പേർ മാത്രം വസിക്കുന്ന ഒരു ചെറുദ്വീപിൽ ജനിച്ചുവളർന്ന് ക്രിക്കറ്റിനെ പ്രണയിച്ചവൻ. വെസ്റ്റ് ഇൻഡീസിന്റെ ദേശീയ ടീമിലേക്കു വിളിയെത്തുന്പോൾ ഷമാർ ജോസഫ് ഒരു സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. 2018 വരെ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലാതിരുന്ന ദ്വീപിൽ വളർന്ന ഷമാറിന്റെ ജോലി മരം മുറിക്കലായിരുന്നു. ദിവസവും 12 മണിക്കൂർ വരെ ജോലി. ഞായറാഴ്ച മാത്രം ക്രിക്കറ്റ് പ്രാക്ടീസ് ചെയ്യാനുള്ള അവസരം. ബാറ്റും ബോളും അവന്റെ ദ്വീപിൽ അന്യമായിരുന്നു. ബോട്ട് മാർഗം ഗയാനയിൽ നിന്നു രണ്ടു മണിക്കൂർ സഞ്ചരിച്ചാൽ അവന്റെ ചെറു ഗ്രാമത്തിലെത്താം. ഷമാർ ജോസഫ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയിട്ട് ഒരുവർഷം പോലും ആയില്ല. എന്നാൽ വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. ഷെപ്പേർഡിൽനിന്നു ബാലപാഠങ്ങൾ പഠിച്ച് കഴിഞ്ഞ വർഷം ഫസ്റ്റ് ക്ലാസ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു.…
Read Moreഇപ്പോള്‍ ടോയ്സ്… വലിയ സ്വപ്നങ്ങളുടെ പണിപ്പുരയിലാണ് അബ്രാര്‍
വലിയൊരു സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള പ്രയത്നത്തിലാണ് പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശി അബ്രാര്‍. ഇതിന്റെ മുന്നോടിയായി റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ടോയ്സ് വാഹനങ്ങളുടെ പണിപ്പുരയിലാണ് ഈ ഇരുപത്തിമൂന്നുകാരന്. പുഞ്ചക്കാട് താമസിക്കുന്ന കെ.പി. അബ്ദുള്ളയുടെയും എന്‍.പി. ഹവ്വയുടെയും ഇളയ മകനായ അബ്രാറിന്റെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവാണ്. പക്ഷേ, ഇയാളിപ്പോള്‍ നിര്‍മിക്കുന്നത് ലോകോത്തര കാറുകളുടെയും ട്രക്കുകളുടെയും റിമോട്ടിലുള്ള മിനിയേച്ചര്‍ രൂപങ്ങളാണ്. ഇവരുടെ വീട്ടുവരാന്തയില്‍ ഇവ തലങ്ങും വിലങ്ങും ഓടുമ്പോള്‍ അതിനൊപ്പം ഓടുന്നത് ഇയാളുടെ വലിയൊരു സ്വപനം കൂടിയാണ്. റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കൊപ്പം റിമോട്ടിലുള്ള പ്രവര്‍ത്തനം കൂടി സംയോജിപ്പിക്കുകയെന്ന വലിയ ആഗ്രഹമാണ് ഇയാളുടെ സ്വപ്നങ്ങളില്‍ നിറയെ. ഇതിനുള്ള തയാറെടുപ്പ് തുടങ്ങിയിട്ട് നാളുകളായി. പക്ഷേ, വില്ലനായി മുന്നില്‍ തടസം സൃഷ്ടിക്കുന്നത് സാമ്പത്തിക പ്രശ്നവും. എന്നാലും, പ്രതീക്ഷ കൈവിടാതെ തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണിയാള്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മനസില്‍ നാമ്പിട്ട ആഗ്രഹമാണ് റിമോട്ടില്‍ നിയന്ത്രിക്കുന്ന…
Read More27 വർഷത്തിനിപ്പുറം ചരിത്രം പിറന്നു, കമന്ററി ബോക്സിൽ കണ്ണീരണിഞ്ഞ് ലാറ
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരേ ഗാബയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് യുവനിര ചരിത്രജയം നേടിയതിനു പിന്നാലെ കമന്ററി ബോക്സിൽ വികാരാധീനനായി വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. ഏവരും എഴുതിത്തള്ളിയ വിൻഡീസിന്റെ യുവനിര കരുത്തരായ ഓസീസിനെ അവരുടെ കോട്ടയിൽവച്ച് തകർത്തതിനു പിന്നാലെ ലാറ കണ്ണീരണിഞ്ഞുകൊണ്ടാണു കമന്ററി പൂർത്തിയാക്കിയത്. 27 വർഷത്തിനിടെ ആദ്യമായിട്ടാണ് വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് ജയിച്ചിരിക്കുന്നത്. ജോഷ് ഹെയ്സൽവുഡിന്റെ കുറ്റി തെറിപ്പിച്ച് ഷമാർ ജോസഫ് വിൻഡീസിന്റെ ജയം കുറിച്ചതോടെ കമന്ററി ബോക്സിൽ സഹ കമന്റേറ്റർ ആദം ഗിൽക്രിസ്റ്റിനെ ആലിംഗനം ചെയ്താണ് ലാറ ആഹ്ലാദം പ്രകടിപ്പിച്ചത്. വിൻഡീസ് ക്രിക്കറ്റിലെ വലിയ ദിനമാണിതെന്നും ലാറ കൂട്ടിച്ചേർത്തു. 1997-ൽ പെർത്തിലായിരുന്നു വിൻഡീസിന്റെ ഓസീസ് മണ്ണിലെ അവസാന ടെസ്റ്റ് ജയം. അന്ന് ലാറ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
Read Moreവിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും കരയാറുണ്ട്: വിവാഹമോചനത്തെക്കുറിച്ച് നിഹാരിക: തന്റെ ഭാഗവും കേൾക്കണമെന്ന കുറിപ്പുമായി മുൻ ഭർത്താവ്
തെലുങ്കിലെ യുവ നടിയായ നിഹാരിക കൊനിഡേലയുടെ വിവാഹമോചനം വലിയ തോതിൽ ചർച്ചയായതാണ്. ബിസിനസുകാരനായ ചൈതന്യ ജെവിയെയാണ് നിഹാരിക വിവാഹം ചെയ്തത്. രണ്ടു വർഷം മാത്രമേ ഇവരുടെ ബന്ധത്തിന് ആയുസുണ്ടായുള്ളൂ. തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവി, പവൻ കല്യാൺ എന്നിവരുടെ സഹോദരൻ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. അതുകൊണ്ടു വിവാഹമോചനം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. വിവാഹമോചനത്തെക്കുറിച്ചു പല ഗോസിപ്പുകൾ വന്നെങ്കിലും നിഹാരികയോ ചൈതന്യയോ ഇതേക്കുറിച്ചു പ്രതികരിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം വിവാഹമോചനത്തെക്കുറിച്ച് ഒരഭിമുഖത്തിൽ നിഹാരിക തുറന്നു സംസാരിച്ചു. വിവാഹ ജീവിതം എനിക്കൊരു പാഠമായിരുന്നു. ആരെയും എളുപ്പം വിശ്വസിക്കാൻ പാടില്ലെന്നു ഞാൻ മനസിലാക്കി. വിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും കരയാറുണ്ട്. കാരണം വിവാഹം ഒരു ചെറിയ കാര്യമല്ല. പിരിയണമെന്നു വിചാരിച്ച് ആരും വിവാഹിതരാകുന്നില്ല. പ്രതീക്ഷിച്ചതു പോലെയല്ല എന്റെ വിവാഹ ജീവിതം മുന്നോട്ടുപോയത്. കുടുംബവും അടുത്ത സുഹൃത്തുക്കളുമല്ലാതെ മറ്റുള്ളവർ പറയുന്നതൊന്നും ഞാൻ…
Read More