ഭക്തജനത്തിരക്കിൽ അയോധ്യ; രാ​മ​ക്ഷേ​ത്ര​ത്തി​ൽ ഒ​രാ​ഴ്ച എ​ത്തി​യ​ത് 19 ല​ക്ഷം ഭ​ക്ത​ര്‍

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ൽ 22നു ​പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ന്ന പു​തി​യ രാ​മ​ക്ഷേ​ത്ര​ത്തി​ൽ ഒ​രാ​ഴ്ച കൊ​ണ്ട് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത് 19 ല​ക്ഷ​ത്തോ​ളം ഭ​ക്ത​ര്‍.

23 മു​ത​ലാ​ണു ക്ഷേ​ത്രം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​ന​ല്‍​കി​യ​ത്. ആ​ദ്യ ദി​വ​സം മാ​ത്രം അ​ഞ്ചു ല​ക്ഷം സ​ന്ദ​ര്‍​ശ​ക​രെ​ത്തി. ദി​നം​പ്ര​തി ശ​രാ​ശ​രി ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ര്‍​ശ​ക​ര്‍ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്.

ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ ക്യൂ​ക​ള്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ത്യേ​ക സ​മ​യ സ്ലോ​ട്ടു​ക​ള്‍ ക്ര​മീ​ക​രി​ച്ചു.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും “ആ​ര​തി’ സ​മ​യ​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചു. അ​തേ​സ​മ​യം, ക്ഷേ​ത്ര​നി​ർ​മാ​ണം തു​ട​രു​ക​യാ​ണ്. 2024 ഡി​സം​ബ​റോ​ടെ ക്ഷേ​ത്ര നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​മെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment