പത്തനംതിട്ട: ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമായ പിക്കപ്പ് വാനും പച്ചക്കറി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ പത്തനംതിട്ട പുന്നലത്തുപടിയില്‍ ഇന്നു രാവിലെ 6.45 നായിരുന്നു അപകടം. ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാരാണ് തല്‍ക്ഷണം മരിച്ചത്. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ പുന്നപ്ര സ്വദേശി അഖില്‍, പച്ചക്കറി ലോറിയുടെ ഡ്രൈവര്‍ നീലഗിരി കുനൂര്‍ സ്വദേശി അജിത എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടനാട് കണ്ണകി ക്രിയേഷന്‍സിന്റെ ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് വാഹനമായിരുന്നു പിക്കപ്പ് വാന്‍. സീതത്തോട്ടിലെ പരിപാടിക്കുശേഷം മടങ്ങുകയായിരുന്ന വാന്‍ കോഴഞ്ചേരി ഭാഗത്തുനിന്നു പത്തനംതിട്ടയിലേക്ക് പച്ചക്കറിയുമായി വന്ന തമിഴ്നാട് രജിസ്ട്രേഷന് ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണംവിട്ട ലോറി…
Read MoreDay: January 29, 2024
സിന്നർ ദി ഗ്ലാഡിയേറ്റർ; സിന്നറുടെ ആദ്യ ഗ്രാൻസ് ലാം കിരീടം
മെൽബണ്‍: അവസാന ശ്വാസം വരെ പൊരുതുന്ന ഗ്ലാഡിയേറ്ററിനെപ്പോലെ യാനിക് സിന്നർ കളം നിറഞ്ഞു കളിച്ചപ്പോൾ ഡാനിൽ മെദ്വേ ദേവിന് റോഡ് ലേവർ അറീന ഒരിക്കൽ കൂടി നിരാശ സമ്മാനിച്ചു. ആദ്യ രണ്ടു സെറ്റുകൾ നഷ്ടമായ ശേഷം അവിശ്വസനീയമാം വിധം തിരിച്ചുവരവ് നടത്തിയ സിന്നറിനു മുന്പിൽ റഷ്യൻ താരത്തിനു മറുപടിയില്ലായിരുന്നു. ഇറ്റാലിയൻ താരം മാച്ച് പോയിന്റിലേക്ക് ഉതിർത്ത ഫോർഹാൻഡ് വിന്നർ പാഞ്ഞത് ചരിത്രത്തിലേക്കാണ്. ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം. 3-6,3-6,6-4,6-4,6-3 എന്ന സ്കോറിന് സിന്നർ തന്റെ കന്നി ഗ്രാൻസ്ലാം കിരീടത്തിൽ മുത്തമിട്ടപ്പോൾ ഏറെക്കുറെ അത് 2022ലെ ഫൈനലിന്റെ തനിയാവർത്തനമായി. അന്ന് നദാൽ എങ്കിൽ ഇന്ന് സിന്നർ എന്ന വ്യത്യാസം മാത്രം. രണ്ടു തവണയും വിധി മെദ്വദേവിനെതിരായിരുന്നു. ഓപ്പണ്‍ കാലഘട്ടത്തിൽ രണ്ടു സെറ്റുകൾക്ക് മുന്നിട്ടു നിന്ന ശേഷം രണ്ടു…
Read Moreവെറുതെയല്ല സായ് പല്ലവി ഇത്രയും നന്നായി ഡാൻസ് ചെയ്യുന്നത്: കുടുംബത്തിലെ എല്ലാവരും ഡാൻസേഴ്സ്; വൈറലായി വീഡിയോ
ചെന്നൈ: നടി സായ് പല്ലവിയുടെ അനുജത്തി പൂജ കണ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു പങ്കെടുത്തത്. വിവാഹ നിശ്ചയ ചടങ്ങിലെ വിവിധ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജനുവരി 21ന് ആയിരുന്നു പൂജയുടേയും വിനീതിന്റേയും വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും ലവ് മാര്യേജ് ആണ്. തന്റെ അനുജത്തിയുടെ വിവാഹ നിശ്ചയത്തിന് ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു. അതിനു പിന്നാലെയാണ് ചടങ്ങിൽ താരത്തിന്റെ കുടുംബാംഗങ്ങളുമൊത്തുള്ള ഡാൻസിന്റെ വീഡിയോയും വൈറലായത്. സായ് പല്ലവി മാത്രമല്ല, വീട്ടിൽ എല്ലാവരും ഡാൻസേഴ്സ് ആണെന്നാണ് വീഡിയോയ്ക്ക് താഴെ മിക്കവരുടേയും കമന്റ്. ശിവ കാര്‍ത്തികേയന്റെ പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കുകയാണ് സായി പല്ലവി. ഇതിന് ശേഷം രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് ചിത്രത്തിലായിരിക്കും സായി പല്ലവി…
Read Moreപ്രണയത്തിന് കണ്ണും മൂക്കുമില്ലെങ്കിലും തേച്ചാൽ പണി കിട്ടും; ബന്ധത്തിൽ നിന്ന് പിന്മാറിയ ബസ് കണ്ടക്ടറുടെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ച് യുവതി
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 52 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ 40 കാരിയാണ് പ്രതി. അഹമ്മദാബാദ് മുനിസിപ്പൽ ട്രാൻസ്പോർട്ട് സർവീസിൽ (എഎംടിഎസ്) ജോലി ചെയ്യുന്ന ബസ് കണ്ടക്ടർ രാകേഷ് ബ്രഹ്മഭട്ടിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ജുഹാപുര സ്വദേശിയായ മെഹ്സാബിൻ ചുവാരയാണ് കേസിലെ പ്രതി. ഇരുവരും എട്ട് വർഷമായി അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധം അവസാനിപ്പിച്ചതിലുള്ള പകയാണ് ആക്രണത്തിന് പിന്നിലെ കാരണമെന്നും പോലീസ് പറഞ്ഞു. ബസിൽ വച്ചാണ് ഇരുവരും കാണുന്നതും സൗഹൃദത്തിലാകുന്നതും. ഈ ബന്ധം പിന്നീട് പ്രണയമായി മാറി. എട്ടുവർഷത്തോളം ബന്ധം മുന്നോട്ടുപോയി. എന്നാൽ ബ്രഹ്മഭട്ടിന്റെ ഭാര്യ സംഭവമറിഞ്ഞു. ശേഷം ബ്രഹ്മഭട്ടിന് ബന്ധത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. മെഹ്സാബിൻ കാമുകൻ പിന്മാറിയതോടെ ആക്രമണം ആസൂത്രണം ചെയ്തു. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന് സമീപത്തെ കൺട്രോൾ ക്യാബിനിൽ…
Read Moreഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ബൈഡൻ
അമ്മാൻ: ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു. സിറിയൻ അതിർത്തിയോടു ചേർന്നുണ്ടായ ആക്രമണത്തിൽ 25 സൈനികർക്കു പരിക്കേറ്റന്ന് യുഎസ് സൈനിക വൃത്തങ്ങൾ പറഞ്ഞു. സിറിയയിലും, ഇറാഖിലും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും കൃത്യമായ തിരിച്ചടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇറാഖിലും സിറിയയിലുമുള്ള യുഎസ് സൈനികരെ ഉന്നമിട്ട് ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. ഹമാസ് ഇസ്രയേൽ യുദ്ധം തുടങ്ങിയതിനു പിന്നാലെ ഈ മേഖലയിൽ യുഎസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്.
Read Moreആശാനേ പണിപാളി… ഇടുക്കിയിലെ നവകേരള സദസിൽ ലഭിച്ച പരാതികളിൽ തീർപ്പായത് 20 ശതമാനത്തിൽ താഴെ
ഉപ്പുതറ: ഇടുക്കിയിൽ നവകേരള സദസ് നടന്ന് ഒന്നര മാസം കഴിയുമ്പോൾ ലഭിച്ച പാരാതികളിൽ തുടർനടപടി എടുത്തത് ഇരുപത് ശതമാനത്തിൽ താഴെ അപേക്ഷകളിൽ മാത്രം. പട്ടയം, ചികിത്സാസഹായം, വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ കഴിയാത്തവയിൽ ഭൂരിഭാഗവും. ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസിൽ കിട്ടിയത് 42,236 പരാതികളാണ്. ഇതുവരെ നടപടി സ്വീകരിച്ചത് 8,679 പരാതികളിലാണ്. ഏറ്റവും കൂടുതൽ പരാതികൾ കിട്ടിയത് റവന്യു വകുപ്പിനാണ്. 15,570 എണ്ണം. ഇതിൽ 400 എണ്ണത്തിൽ നടപടിയെടുത്തു. കിട്ടിയതിൽ 6,300 ലധികവും ചികിത്സാസഹായത്തിനും 4,500 ഓളം പട്ടയം സംബന്ധിച്ചതുമാണ്. ഇവ പരിഹരിക്കാൻ സർക്കാർ തലത്തിൽനിന്നും ഉത്തരവുകൾ വേണം. 11,501 പരാതികളുള്ള തദ്ദേശ സ്വയംഭരണ വകുപ്പിൽ 5,548 എണ്ണത്തിലാണ് നടപടിയുണ്ടായത്. ഏറ്റവും കൂടുതൽ പരാതികൾക്ക് പരിഹാരമുണ്ടാക്കിയത് പോലീസാണ്. കിട്ടിയ 280 എണ്ണത്തിൽ 272 ലും നടപടിയെടുത്തു. സഹകരണ വകുപ്പിലെ 2203…
Read More‘കേരളീയം ധൂർത്തല്ല’; കേരളത്തിന്റെ നിക്ഷേപമാണ്: ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ധൂർത്തല്ല, കേരളത്തിന്റെ നിക്ഷേപമാണ് കേരളീയമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ല. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താനാകണമെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാരാണ് പങ്കെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മൾ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ചിലർ വിചാരിച്ചു നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം രംഗത്തെത്തി. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ പ്രതിഷേധമുയർന്നത്. നന്ദിപ്രമേയ ചർച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ തിങ്കൾ മുതൽ മൂന്ന് ദിവസമാണ് സമ്മേളിക്കുക. ഇന്ന് മുതൽ…
Read Moreകോടികളുടെ കാവൽക്കാർ, പക്ഷേ കുടുംബം പട്ടിണിയിൽ; കള്ളൻമാർ കൊണ്ടുപോകാതെ മറയൂർ ചന്ദനമരങ്ങളെ സംരക്ഷിക്കുന്നവർക്ക് വേതനം കിട്ടിയിട്ട് മൂന്നു മാസം
മറയൂര്‍: കോടികൾ വിലയുള്ള മറയൂരിലെ ചന്ദനമരങ്ങളുടെ കാവൽക്കാരും കുടുംബവും പട്ടിണിയിൽ. താത്കാലിക ജീവനക്കാരായ വാച്ചര്‍മാര്‍ക്ക് ശമ്പളം നൽകിയിട്ട് മൂന്നു മാസം പിന്നിടുന്നു. മറയൂരിലെ ചന്ദനക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നവരാണ് പ്രദേശവാസികളായ വനംവകുപ്പ് വാച്ചര്‍മാര്‍. വൈകുന്നേരം ആറിന് ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ രാവിലെ ആറുവരെ കാട്ടിനുള്ളില്‍ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ്. വന്യമൃഗങ്ങള്‍, ഇഴജന്തുക്കൾ, പ്രാണികള്‍ ഇവയുടെയെല്ലാം ശല്യവും ആക്രമണവും സഹിച്ചാണ് ഇവർ ജോലിചെയ്യുന്നത്. മറയൂര്‍ ചന്ദന ഡിവിഷനില്‍ നിലവില്‍ 210 ഓളം താത്കാലിക വാച്ചര്മാരാണുള്ളത്. കോടികൾക്ക് കാവൽ നിന്നാലും മാസം 26 ദിവസങ്ങൾ ജോലി ചെയ്താലും 15 മുതല്‍ 19 ദിവസം വരെയുള്ള വേതനം മാത്രമേ ലഭിക്കുന്നുള്ളു. അതും കൃത്യമായി ലഭിക്കുന്നില്ല. ഓരോ മാസവും ജോലിഭാരം കൂടുന്നുണ്ടെങ്കിലും വേതനത്തിൽ വർധന ഉണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു. ചെയ്ത ജോലിയുടെ കൂലി ആവശ്യപ്പെട്ടാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണിയും പിരിച്ചുവിടലും…
Read Moreഡെലിവറി ബോയ് ഭക്ഷണത്തിൽ മൂത്രം ഒഴിച്ചെന്ന് യുവതി; എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നത് മറ്റൊരു സത്യം
ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നത് ഇപ്പോൾ നിത്യജീവിതത്തിലെ ഒരു ഭാഗമായി കഴിഞ്ഞെന്നു തന്നെ പറയാം. എന്നാൽ ഇങ്ങനെ ഭക്ഷണം ഓർഡർ ചെയ്ത ഒരു യുവതിക്ക് കിട്ടിയതാവട്ടെ മുട്ടൻ പണിയും. ട്രാവലറായ യുവതി ഓർഡർ ചെയ്ത് പുറത്തുവന്ന ഭക്ഷണം എടുക്കാൻ ചെന്നപ്പോഴാകട്ടെ അതാകെ മൂത്രത്തിൽ കുളിച്ചിരിക്കുന്നു. ഇതിൽ ദേഷ്യം കയറിയ യുവതി ഭക്ഷണം കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ ചീത്തയും വിളിച്ചു. യുവതി ചൈനയിലെ വടക്കൻ പ്രവിശ്യയായ ഹെബെയിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. അവിടെ വച്ചാണ് ഈ അനുഭവമുണ്ടായത്. ഭക്ഷണമെത്തിയതായുള്ള നോട്ടിഫിക്കേഷൻ മൊബൈലിൽ വന്നയുടനെ തന്നെ യുവതി വാതിൽ തുറന്നു . പിന്നാലെ പുറത്ത് വച്ചിരുന്ന ഭക്ഷണത്തിനടുത്തെത്തിയപ്പോഴാണ് അതിൽ നിറയെ മൂത്രം കണ്ടത്. തുടർന്ന് അതിന്റെ ചിത്രമെടുത്ത് യുവതി ഡെലിവറി ചെയ്തയാൾക്ക് അയച്ചുകൊടുത്തു. ഒപ്പം ഒരു മെസ്സേജും അയച്ചു. ‘എനിക്ക് കൊണ്ടുവച്ച ഭക്ഷണത്തിൽ നിറയെ മൂത്രമാണ്. നിങ്ങൾക്ക്…
Read Moreവിട്ടുപോയ ഭാഗം പൂരിപ്പിക്കുക..! കോട്ടയത്തെ യുഡിഎഫി ന്റെ ചുവരെഴുത്ത് ശ്രദ്ധേയമാകുന്നു; മരണ വീടുകളിലും,കല്യാണവീടുകളിലും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട നേതാക്കളെല്ലാം സജീവം
ഏറ്റുമാനൂർ: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനും സ്ഥാനാർഥി നിർണയത്തിനും മുമ്പേ യുഡിഎഫ് ചുവരെഴുത്തു തുടങ്ങി. കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിൽ തെള്ളകം അടിച്ചിറയിലാണ് മതിലുകൾ വെള്ളപൂശി യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടിയുള്ള ചുവരെഴുത്ത് ആരംഭിച്ചത്. യുഡിഎഫ് സ്ഥാനാർഥി എന്നു മാത്രമാണ് ചുവരെഴുത്തിലുള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത് ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന യുഡിഎഫ് പ്രചാരണരംഗം സജീവമാക്കി നിർത്താനാണ് ഇപ്പോൾത്തന്നെ ചുവരെഴുത്ത് ആരംഭിച്ചിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള കോൺഗ്രസിന്റെ അവസാനവട്ട ഉഭയകക്ഷി ചർച്ച ഇന്നു നടക്കും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫും എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫുമാണ് ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സീറ്റ് ജോസഫ് വിഭാഗത്തിനാണെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ അമേരിക്കയിൽ ചികിത്സയിലായിരുന്ന കെപിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് എത്തിയത്. ഇന്നത്തെ ചർച്ചയിൽ സുധാകരനും…
Read More