കോഴിക്കോട്: പത്മ പുരസ്കാര വിതരണങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ പ്രസ്താവനയോട് പ്രതികരിച്ച് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം. എൻ. കാരശേരി. ഇന്ത്യൻ സർക്കാർ പത്മശ്രീ നൽകി ആദരിക്കേണ്ട വ്യക്തിയല്ല താനെന്നും പത്മശ്രീ പുരസ്കാരം അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൈക്കം മുഹമ്മദ് ബീഷിനും, എംടിക്കും, ലീലാവതിക്കുമൊക്കെ ലഭിച്ച പുരസ്കാരമാണ് പത്മശ്രീ. അവരേപ്പോലെ കേരള സംസ്കാരത്തിനും ഇന്ത്യൻ ചരിത്രത്തിനും സംഭാവന നൽകിയിട്ടുള്ള വ്യക്തിയല്ല താനെന്നാണ് വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് തന്നെപ്പറ്റി നല്ല അഭിപ്രായമാണ് ഉള്ളതെന്നറിഞ്ഞതിൽ സന്തോഷവും നന്ദിയുമുണ്ടെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു. പത്മ പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അതിനു പിന്നാലെ വി.ഡി. സതീശൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി. എത്രയെത്രയോ പ്രതിഭാശാലികളിൽ നിന്ന് ഇപ്പോഴും അകന്ന് നിൽക്കുകയാണ് പത്മ പുരസ്കാരങ്ങൾ. പ്രവർത്തന മേഖലകളിൽ അസാമാന്യ മികവും സ്വാതന്ത്ര്യ ബോധവും നല്ല ചിന്തകളും…
Read MoreDay: January 29, 2024
8000 കോടി രൂപയുടെ മൂല്യം: മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് എറിഞ്ഞ് പ്രതിഷേധം; അന്നും ഇന്നും പ്രതിഷേധക്കാരുടെ ഇരയായി മൊണാലിസ
ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ ‘മൊണാലിസ’ പെയിന്റിംഗിന് നേരെ ആക്രമണം. പാരീസിൽ സൂക്ഷിച്ചിരുന്ന പെയിന്റിംഗിന് മുകളിൽ പ്രതിഷേധക്കാർ സൂപ്പ് ഒഴിച്ചായിരുന്നു ചിത്രം നശിപ്പിക്കാൻ ശ്രമിച്ചത്. ഡാവിഞ്ചിയുടെ 500 വർഷം പഴക്കമുള്ള ഈ പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത് പാരീസിലെ ലൂവർ മ്യൂസിയത്തിലാണ്. പരിസ്ഥിതി പ്രക്ഷോഭകരാണ് മ്യൂസിയത്തിൽ അതിക്രമിച്ച് കയറി സൂപ്പ് ഒഴിച്ചത്. ലോകപ്രശസ്തമായ ഈ ചിത്രം പതിനാറാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ്. ലോകത്ത് ഏറ്റവും മൂല്യമുള്ള ചിത്രമാണിത്. ചിത്രം ഏതാണ്ട് 8000 കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തിട്ടുണ്ട്. രാജ്യത്തെ കാർഷിക സംവിധാനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വേറിട്ട പ്രതിഷേധം. ആരോഗ്യദായകവും സുസ്ഥിരവുമായ ആഹാരത്തിനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധയിടങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് രണ്ട് സ്ത്രീകൾ മ്യൂസിയത്തിലെത്തി സൂപ്പൊഴിച്ച് പ്രതിഷേധം അറിയിച്ചത്. എന്നാൽ ഗ്ലാസ് കൊണ്ട് ആവരണം തീർത്ത സംരക്ഷണ കവചം…
Read Moreവിശ്രമവും കൃത്യമായ ചികിത്സയും ഇല്ല; മൂന്ന് വർഷത്തിനിടെ ചരിഞ്ഞത് 86 നാട്ടാനകൾ; ആനപ്രേമികളുടെ ആശങ്കയകറ്റാൻ ക്യാപ്റ്റീവ് ബ്രീഡിംഗ് അത്യാവശ്യം
കോട്ടയം: മറ്റൊരു ഉത്സവകാലത്തിനു കൊടിയേറുമ്പോള്‍ എഴുന്നള്ളിപ്പിനായുള്ള നാട്ടാനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 1000ലധികം നാട്ടാനകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോഴുള്ളത് 410ഓളം ആനകളാണ്. പതിനായിരത്തിലധികം ഉത്സവങ്ങള്‍ക്കാണു സംസ്ഥാനത്ത് ആനയെ എഴുന്നള്ളിക്കുന്നത്. നിലവില്‍ തൃശൂര്‍, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍നിന്നാണു കൂടുതല്‍ ആനകള്‍ എഴുന്നള്ളിപ്പിന് എത്തുന്നത്. ആനകളുടെ എണ്ണം കുറഞ്ഞതിനാല്‍ തിടമ്പാനകളുടെ ഏക്കത്തുക ഇരട്ടിയായി. കൂട്ടാനകളുടെ തുകയിലും വര്‍ധനയുണ്ട്. ഇത് ഉത്സവങ്ങള്‍ക്കു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കേരളത്തില്‍ ആകെയുള്ള നാട്ടാനകളില്‍ 50 ശതമാനത്തിലേറെയും പിടിയാനകളാണ്. ഉത്സവകാലങ്ങളില്‍ 25ലധികം ആനകള്‍ മദപ്പാടിലായിരിക്കും. ഏകദേശം 275 ആനകളെയാണ് ഉത്സവത്തിന് എഴുന്നള്ളിക്കാനാകുക. 2023ല്‍ മാത്രം ചരിഞ്ഞതു 18 നാട്ടാനകളാണ്. ചെര്‍പ്പുളശേരി, മംഗലാംകുന്ന്, ചാന്നാനിക്കാട്, മനിശീരി ഉള്‍പ്പെടെയുള്ള ആനത്തറവാടുകളില്‍ നിന്നടക്കം സംസ്ഥാനത്ത് മൂന്നു വര്‍ഷത്തിനിടെ ചരിഞ്ഞത് 86 നാട്ടാനകളാണ്. പ്രായാധിക്യം, എരണ്ടക്കെട്ട്, പാദരോഗം എന്നിവയാണ് എണ്ണം കുറയാന്‍ ഇടയാക്കുന്നത്. കൂടുതലും പാദരോഗമാണു കാരണമെന്നാണു വനംവകുപ്പ് പറയുന്നത്. എഴുന്നള്ളിപ്പിനയയ്ക്കുന്ന ആനകള്‍ക്കു…
Read Moreസത്യം ജയിച്ചു: വ്യാജ പോക്സോ പരാതി; അധ്യാപകന് ഒടുവിൽ നീതി ലഭിച്ചു
കണ്ണൂർ: കടമ്പൂർ ഹയർസെക്കന്ററി സ്കൂളിൽ വ്യാജ പോക്സോ പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകന് നീതി ലഭിച്ചു. അധ്യാപകനായ പി.ജി.സുധിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സ്കൂളിലെ ഒരു വിദ്യാർഥിയുടെ രക്ഷകർത്താവ് 2022 ഒക്ടോബറിൽ നൽകിയ പോക്സോ പരാതിയിലാണ് അധ്യാപകനെതിരേ നടപടിയെടുക്കുന്നത്. ഗ്രൗണ്ടിനു സമീപത്തെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം മാറുന്ന മുറിയില്‍ കടന്നു ചെന്ന് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ അധ്യാപകൻ പി.ജി. സുധി ലൈംഗിക ചേഷ്ടകള്കാണിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നായിരുന്നു ആരോപണം. എന്നാൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ പോലീസ് സംഭവത്തിൽ കേസെടുത്തില്ല. പക്ഷേ, കുട്ടിയുടെ രക്ഷകർത്താവ് ഹൈകോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്ന് പോലീസ് വീണ്ടും കേസ് അന്വേഷിച്ചു. എന്നാൽ എടക്കാട് പോലീസിന്റെ അന്വേഷണത്തിൽ രക്ഷകർത്താവ് അധ്യാപകനെതിരേ കൊടുത്ത പരാതി വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് സുധിയെ ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. മാനേജ്മെന്റിനും…
Read Moreസ്ത്രീകളെ തൊടില്ല, കമന്റടിക്കില്ല: ഇങ്ങനെ എഴുതി ഒപ്പിട്ട് നൽകിയാൽ ക്ലബിൽ കയറാം; പുതിയ തീരുമാനത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ
ഇന്നത്തെ കാലത്ത് സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല. ലോകത്ത് എല്ലായിടത്തും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. എന്നാൽ ഈ അവസ്ഥയിൽ ചൈനയിലെ ഒരു ക്ലബ് കൊണ്ടുവന്ന പുതിയ പരിഷ്കാരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇവിടെയെത്തുന്ന പുരുഷന്മാർ ക്ലബിൽ പ്രവേശിക്കുന്നതിന് മുൻപ് സ്ത്രീകളെ ഉപദ്രവിക്കില്ലെന്ന് എഴുതി ഒപ്പിട്ടു നൽകണമെന്നതാണ് വ്യവസ്ഥ. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഡാർക്ക് പാലസാണ് സ്ത്രീ സംരക്ഷണത്തിന് വേണ്ടി ഇത്തരത്തിൽ ഒരു കരാർ ഒപ്പിടീക്കുന്നത്. വീചാറ്റിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്. അനാവശ്യമായ നിയന്ത്രണങ്ങൾ ക്ലബിലെത്തുന്നവർക്കുമേൽ ഏർപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇവിടെയെത്തുന്ന സ്ത്രീകളിൽ ചിലർക്കു നേരെ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം നടപ്പിലാക്കുന്നതെന്നും ക്ലബ് വ്യക്തമാക്കി. ഒരു സ്ത്രീക്ക് നേരെ അടുത്തിടെ ഇതുപോലെ അതിക്രമമുണ്ടായി. ആ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് വിടാൻ ആഗ്രഹിക്കുന്നില്ല. ഇനി ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവാതിരിക്കാനാണ് നടപടിയെന്നും ക്ലബ് അറിയിച്ചു. ശാരീരികമായി…
Read Moreകുഴൽനാടൻ കുഴപ്പത്തിലായി; പുറമ്പോക്ക് ഭൂമി കൈയേറി; മാത്യു കുഴല്‍നാടനെതിരെ റവന്യുവകുപ്പ് കേസെടുത്തു
ഇടുക്കി: ചിന്നക്കനാലിലെ ഭൂമികൈയേറ്റത്തിന് എംഎല്‍എ മാത്യു കുഴല്‍നാടനെതിരേ റവന്യുവകുപ്പ് കേസെടുത്തു. ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നല്കി. ഭൂ സംരക്ഷണ നിയമപ്രകാരമാണ് കേസ്. ചിന്നക്കനാലില്‍ മാത്യു വാങ്ങിയ സ്ഥലത്തോട് ചേര്‍ന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലന്‍സും റവന്യു വകുപ്പും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അധികമുള്ള ഭൂമി സംബന്ധിച്ച് എന്ത് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി. ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്ത് തുടര്‍നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അധികഭൂമി സംബന്ധിച്ച മാത്യുവിന്റെ വിശദീകരണം കേള്‍ക്കാനാണ് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് റവന്യു വകുപ്പ് കടക്കും.
Read Moreഭാര്യയുടെ വീട്ടിലെത്തി തീ കൊളുത്തി ജീവനൊടുക്കി യുവാവ്; വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ദാരുണ സംഭവം
പത്തനംതിട്ട :യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീ കൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട വലഞ്ചുഴിയിൽ ഇന്നലെ രാത്രി 12.30 തോടെയാണ് സംഭവമുണ്ടായത്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രിയിൽ ഇയാൾ ഭാര്യയുടെ വീട്ടിലെത്തി വഴക്കിട്ടതിന് ശേഷം കൈയിൽ കരുതിയ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ ആളി പടർന്നതിനാൽ ഹാഷിമിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചു. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഹാഷിമിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്: ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി, ഇനി വാലിബന്റെ തേരോട്ടം; ഹരീഷ് പേരടി
ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. എന്നാൽ ചിത്രം ഇറങ്ങിയ ശേഷം ധാരാളം നെഗറ്റീവ് റിവ്യൂകളാണ് സംവിധായകൻ ലിജോയ്ക്കും അണിയറപ്രവർത്തകർക്കും നേരേ ഉണ്ടായത്. ഇപ്പോഴിതാ ചിത്രത്തിനെതിരേ വരുന്ന ഹെയ്റ്റ് ക്യാപയിനെതിരേ നടൻ ഹരീഷ് പേരടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ് എന്ന് ഹരീഷ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. നാൽപ്പത്തി മൂന്ന് വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് കാമ്പയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണെന്നും ഹരീഷ് കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… നാൽപ്പത്തി മൂന്ന് വർഷത്തെ അഭിനയജീവതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് കാമ്പയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ…
Read More