ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി യു​വാ​വ്; വി​വാ​ഹ​മോ​ച​ന കേ​സ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദാ​രു​ണ സം​ഭ​വം

പ​ത്ത​നം​തി​ട്ട :യു​വാ​വ് ഭാ​ര്യ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി​യി​ൽ ഇ​ന്ന​ലെ രാ​ത്രി 12.30 തോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​നം സ്വ​ദേ​ശി ഹാ​ഷിം (39) ആ​ണ് മ​രി​ച്ച​ത്.

രാ​ത്രി​യി​ൽ ഇ​യാ​ൾ ഭാ​ര്യ​യു​ടെ വീ​ട്ടി​ലെ​ത്തി വ​ഴ​ക്കി​ട്ട​തി​ന് ശേ​ഷം കൈ​യി​ൽ ക​രു​തി​യ പെ​ട്രോ​ൾ ദേ​ഹ​ത്ത് ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തീ ​ആ​ളി പ​ട​ർ​ന്ന​തി​നാ​ൽ ഹാ​ഷി​മിനെ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സം​ഭ​വസ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ഇ​യാ​ൾ മ​രി​ച്ചു.

ഹാ​ഷി​മും ഭാ​ര്യ​യും ത​മ്മി​ൽ വി​വാ​ഹ​മോ​ച​ന കേ​സ് ന​ട​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് ഹാ​ഷി​മി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment