പ്രത്യേക ലേഖകൻ ന്യൂഡൽഹി: മലയാളികളടക്കം 15,000 ഇന്ത്യൻ പൗരന്മാർ ഗൾഫ് രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നതും ചതിക്കപ്പെട്ടതുമായ പരാതികൾ കഴിഞ്ഞ വർഷം കിട്ടിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യുഎഇ, ബഹറിൻ എന്നീ രാജ്യങ്ങളിൽ മാത്രം ഇത്തരത്തിലുള്ള 14,966 പരാതികളാണു കിട്ടിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി വ്യക്തമാക്കി. പരാതികിട്ടിയ ഇന്ത്യക്കാർക്ക് നിയമ സഹായമടക്കം സാധ്യമായതെല്ലാം ഇന്ത്യൻ എംബസികളും മിഷനുകളും നൽകുന്നുണ്ടെന്ന് മുരളീധരൻ അറിയിച്ചു. ഇന്ത്യക്കാരെ സഹായിക്കാനായി എല്ലാ സ്ഥാനപതികാര്യാലയങ്ങളും അഭിഭാഷകരുടെ പാനലിനെയും നിയമിച്ചിട്ടുണ്ട്.വിവിധ എംബസികളിൽ പരാതി ലഭിച്ച ഇന്ത്യക്കാരിൽ ഭൂരിപക്ഷവും സാധാരണ തൊഴിലാളികളാണ്.
Read MoreDay: February 3, 2024
2018 മുതൽ വിവിധ രാജ്യങ്ങളിലായി മരിച്ചത് 403 ഇന്ത്യൻ വിദ്യാർഥികൾ; കൂടുതൽ മരണം കാനഡയിൽ
വിവിധ സാഹചര്യങ്ങളിലായി 2018 മുതൽ രാജ്യത്തിന് പുറത്ത് മരണപ്പെട്ടത് 403 വിദ്യാർഥികൾ. സ്വാഭാവിക കാരണങ്ങൾ, അപകടങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവകൊണ്ടാണ് ഈ മരണങ്ങൾ സംഭവിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാനഡയിലാണ് ഏറ്റവും അധികം വിദ്യാർഥികൾ മരിച്ചത്. ഇക്കാലയളവിൽ 91 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ മരണപ്പെട്ടത്. ഇംഗ്ലണ്ടിൽ മരിച്ചത് 48 ഇന്ത്യൻ വിദ്യാർഥികളാണ്. 403 ഇന്ത്യൻ വിദ്യാർഥികളുടെ മരണങ്ങളാണ് 2018 മുതലുണ്ടായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയത്തിന് ലഭ്യമായിട്ടുള്ള കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ് വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ക്ഷേമമെന്ന് കേന്ദ്രമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷിതത്വം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കാനഡയിൽ 91 ഇന്ത്യൻ വിദ്യാർഥികളും, ഇംഗ്ലണ്ടിൽ 48 പേരും, 40 പേർ റഷ്യയിലും 36 പേർ അമേരിക്കയിലും 35 പേർ ഓസ്ട്രേലിയയിലും 21 പേർ യുക്രൈനിലും 20 പേർ ജർമനിയിലുമാണ്…
Read Moreടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാല; പ്രതിഷേധം, ഒരാൾ അറസ്റ്റിൽ
ബംഗളൂരു: റായ്ച്ചൂരിലെ സിരിവാരയിൽ ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ട് അപമാനിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. സിരിവാര സ്വദേശി ആകാശ് തൽവാറാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റവാളികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവസ്ഥലത്തിന് സമീപത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആകാശ് ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Read Moreമരണക്കെണിയൊരുക്കി, വാ പിളർന്ന് ഓടകൾ… സ്കൂട്ടര്‍ ഓടയിലേക്കു വീണ് യാത്രക്കാരന് ദാരുണാന്ത്യം; അച്ഛന്റെ വരുവുംകാത്തിരുന്ന കുട്ടികൾ കേട്ടത് ആ ദുരന്ത വാർത്ത
കോട്ടയം: തുറന്ന് കിടന്ന ഓടയിലേക്കു സ്കൂട്ടര്‍ വീണു യാത്രക്കാരന് മരിച്ചു. മണര്‍കാട് ചെറിയാന് ആശ്രമത്തിന് സമീപം താമസിക്കുന്ന പുതുപ്പറമ്പില്‍ ബിനു പി. ചെറിയാന് (അനി-53) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30നു മണര്‍കാട് ഐരാറ്റുനടയിലായിരുന്നു സംഭവം. വൈകുന്നേരം വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു ബിനു. ഐരാറ്റുനട ഭാഗത്തെ ഓടയില്‍ ബിനു വീണുകിടക്കുകയായിരുന്നു. ഇദ്ദേഹത്തി ന്റെ മുകളിലായിരുന്നു സ്കൂട്ടര്‍ കിടന്നിരുന്നത്. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു വരികയാണെന്ന് മണര്‍കാട് പോലീസ് പറഞ്ഞു. സ്കൂട്ടറിന്റെ ടയര്‍ മാത്രം ഓടയ്ക്കു മുകളില്‍ ഉയര്ന്നുനില്ക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിയുന്നത്. ഉടന്‍തന്നെ വാഹനമുയര്‍ത്തി ബിനുവിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിദേശത്തായിരുന്ന ബിനു, മടങ്ങിയെത്തിയ ശേഷം പ്ലംബിംഗ് കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ആന്‍സി. മക്കള്‍: സിമി, സാറാ, കെവിന്. മൃതദേഹം മണര്‍കാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവത്തില്‍ മണര്‍കാട് പോലീസ്…
Read Moreസാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം വന്നിട്ടില്ല: ഇനി ഒരിക്കലും വരികയുമില്ല; ബാലചന്ദ്രൻ ചുള്ളിക്കാട്
കൊച്ചി∙ കേരള സാഹിത്യ അക്കാദമിക്കെതിരേ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ ലഭിച്ച പ്രതിഫലത്തിനെതിരേയാണ് അദ്ദേഹത്തിന്റെ വിമർശനം. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് അദ്ദേഹത്തെ ഉദ്ധരിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ജനുവരി മുപ്പതാം തീയതിയാണ് കേരള ജനത തനിക്ക് നൽകുന്ന വില എന്താണെന്ന് മനസിലായതെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. മിമിക്രിക്കും പാട്ടിനുമാക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമി വഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസിലാക്കിത്തന്നതിനു നന്ദി എന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താൻ വന്നിട്ടില്ലെന്നും ഇനി ഒരിക്കലും വരികയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസിലായത് ഇക്കഴിഞ്ഞ…
Read Moreഇത് സ്വിറ്റ്സർലൻഡല്ല… കാഷ്മീരാണ്! സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി മഞ്ഞുകാലം
കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ സിനിമാ ദൃശ്യങ്ങളെ വെല്ലുന്ന കാഴ്ചകളായിരുന്നു പങ്കുവയ്ക്കപ്പെട്ടിരുന്നത്. കാഷ്മീരിനെയും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയും വൈകിയെത്തിയ മഞ്ഞ് ശക്തമായി പിടിമുറിക്കിയ കാഴ്ചയായിരുന്നു അത്. കാഷ്മീരില്‍ നിന്നുള്ള പല ചിത്രങ്ങളും വീഡിയോകളും അതിശയിപ്പിക്കുന്നതായിരുന്നു. #snowfall എന്ന വാക്ക് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും എക്സിലെ മഞ്ഞ് വീഴ്ചയില്‍ പങ്കു ചേര്‍ന്നു. ‘കാഷ്മീര്‍ താഴ്വരകളിലെ മഞ്ഞുവീഴ്ച!, ബാരാമുള്ള – ബനിഹാൽ വിഭാഗം’ എന്ന കുറിപ്പോടെയാണ് അശ്വനി വൈഷ്ണവ് ഒരു വീഡിയോ പങ്കുവച്ചത്. മഞ്ഞില്‍ കുളിച്ച് നില്ക്കുന്ന ഒരു പ്രദേശത്ത് കൂടി ഒരു ചുവന്ന ട്രെയിന്‍ കടന്ന് പോകുന്നത് വീഡിയോയില്‍ കാണിക്കുന്നു. ചെറിയ തോതിലുള്ള മഞ്ഞ് ട്രെയിന്‍ കടന്ന് പോകുമ്പോള്‍ വീഴുന്നതും കാണാം. മരങ്ങളുടെ കറുത്ത നിറവും ട്രെയിനുമല്ലാതെ മറ്റെല്ലാം മഞ്ഞില്‍ മൂടിയിരുന്നു. ഈ വീഡിയോ വൈറലായതിന്…
Read Moreഅവൾ പ്രതികരിച്ചു, ബസ് നിന്നത് പോലീസ് സ്റ്റേഷന് മുന്നിലും; ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പോലീസ് പിടിയിൽ
കട്ടപ്പന: ഓടുന്ന ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി മുരിക്കടി പൂവത്തുംതൊട്ടിയിൽ സജോ കുര്യാക്കോസ് (43) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലിന് കുമളിയിൽനിന്നു കട്ടപ്പനയ്ക്ക് പോയ ബസിലായിരുന്നു സംഭവം. തിരക്കുള്ള ബസിൽവെച്ച് യുവാവ് യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. തന്നോട് മോശമായി പെറുമാറിയ യുവാവിനോട് ഉടനെ തന്നെ യുവതി പ്രതികരിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും പ്രശ്നത്തിൽ ഇടപെട്ടു. യാത്രക്കാരുമായി ബസ് വണ്ടന്മേട് പോലീസ് സ്റ്റേഷനിൽ നിർത്തി പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപൂനം പാണ്ഡേ മരിച്ചിട്ടില്ല? ദുരൂഹതകളേറുന്നു; ബോളിവുഡിൽ ചർച്ചകൾ സജീവം
നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചെന്നു പ്രചരിക്കുന്ന വാർത്തകളിൽ അഭ്യൂഹങ്ങൾ തുടരുന്നു. പൂനം മരിച്ചിട്ടില്ലെന്നും സെർവിക്കൽ കാൻസറിനെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായുള്ള പബ്ലിസിറ്റി ആണ് ഇതെന്നുമൊക്കെയാണ് ട്വീറ്റുകൾ ഉയരുന്നത്. ഇത്രയും പ്രശസ്തയായ ഒരു താരം മരിച്ചിട്ട് ആശുപത്രി അധികൃതരോ വീട്ടുകാരോ പ്രതികരിക്കാത്തതും ദുരൂഹത കൂട്ടുന്നു. പലപ്പോഴും പ്രശസ്തിയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്ത താരമാണ് പൂനം. അതിനാൽ തന്നെ ഇതും അതിന്റെ മറ്റൊരു ഭാഗമാണെന്നും ചർച്ചകൾ നടക്കുന്നു. ജനുവരിയിലാണ് സെർവിക്കൽ കാൻസർ മാസമായി ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് താരം നടത്തിയ ക്യാപെയ്നാണെന്നാണ് പലരും പറയുന്നത്. നടിയുടെ ഇൻസ്റ്റഗ്രാം പേജിൽ വന്ന കുറിപ്പിൽ സെർവിക്കൽ കാൻസർമൂലം പ്രിയപ്പെട്ട പൂനം മരണമടഞ്ഞു എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ ലോക കാന്‍സർ ദിവസമായ ഫെബ്രുവരി നാലിന് ഈ മരണവാർത്തയിലെ സസ്പെൻസ് വെളിപ്പെടുമെന്നും സൂചനയുണ്ട്. നാലുദിവസം മുൻപാണ് നടി അവസാന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഗോവയിലെ…
Read Moreഇരുപതാമത്തെ കുട്ടിക്ക് ജന്മം നൽകാനൊരുങ്ങി യുവതി: പത്തൊമ്പത് കുട്ടികളുടെയും അച്ഛനാരെന്ന് അറിയില്ല; ഇനിയും ഗർഭിണിയാകാൻ തയാർ
ഇരുപതാമത്തെ കുഞ്ഞിന്റെ ഗർഭധാരണം വെളുപ്പെടുത്തി 39 വയസുകാരിയായ അമ്മ. തനിക്ക് ഇനി ഗർഭം ധരിക്കാനാകാത്തിടത്തോളം കാലം വരെ ഇത് തുടരുമെന്ന് കൊളംബിയയിലെ മെഡെലിനിൽ നിന്നുള്ള മാർത്ത പറയുന്നു. കുടുംബത്തെ പോറ്റാൻ തനിക്ക് കഴിയില്ലെന്ന് സമ്മതിച്ചിട്ടും ഇതിനകം 19 കുട്ടികളുള്ള 39 കാരിയായ മാർത്തയ്ക്ക് അമ്മയാകുന്നത് ഒരു ബിസിനസ്സ് നടത്തുന്നതിന് തുല്യമാണെന്ന് കൊളംബിയ ആസ്ഥാനമായുള്ള സ്ത്രീ പറയുന്നു. മാർത്തയ്ക്ക് ആരാണ് തന്റെ കുഞ്ഞുങ്ങളെ ജനിപ്പിച്ചതെന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. കൊളംബിയയിലെ മെഡെലിനിൽ നിന്നുള്ള മാർത്തയുടെ ഭീമാകാരമായ കുടുംബം താമസിക്കുന്നത്, മൂന്ന് കിടപ്പുമുറികളുള്ള ഒരു ചെറിയ വീട്ടിലാണ്. വലിയ കുടുംബത്തിലെ 17 അംഗങ്ങൾ 18 വയസിന് താഴെയുള്ളവരാണ്. മാർത്തയ്ക്ക് ഓരോ കുട്ടിക്കും സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നു. അമ്പരപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഉണ്ടായിരുന്നിട്ടും, കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് തുടരുമെന്ന് മാർത്ത പറയുന്നത്തിനു കാരണം ഇത് തനിക്ക് ലാഭകരമാണന്നാണത്രേ! തന്റെ മൂത്ത…
Read Moreഅച്ഛന്റെ പേര് കളയാതെ സിനിമ ചെയ്യണമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല, ചെയ്യാനും പോകുന്നില്ല : ധ്യാൻ ശ്രീനിവാസൻ
ഏവർക്കും പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരം നൽകുന്ന അഭിമുഖങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. നർമത്തിൽ ചാലിച്ച ധ്യാനിന്റെ സംസാരം ഏവർക്കും ഏറെ പ്രിയപ്പെട്ടതാണ്. സിനിമയിൽ സജീവമായ പല താര പുത്രൻമാരും പറയാറുള്ള കാര്യമാണ് മാതാപിതാക്കളുടെ പേര് കളയാതെ സിനിമകൾ ചെയ്യണമെന്നുള്ളത്. എന്നാൽ ധ്യാൻ അതിൽ നിന്നെല്ലാം വിഭിന്നമായാണ് ചിന്തിക്കുന്നത്. ആ ചിന്തകൾ തന്നെയാണ് താരത്തെ മറ്റുളളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. ‘നമ്മുടെ രീതിയിൽ സിനിമകൾ ചെയ്യുക. സ്വന്തം രീതിക്കനുസരിച്ച് ജീവിക്കുക. ജോലി ചെയ്യുക, അതിനൊത്ത ശന്പളം വാങ്ങുക. തിരികെ വീട്ടിൽ പോവുക. നമ്മുടെ പ്രവൃത്തികളിലാണ് കാര്യം. അതിനിടയിൽ മറ്റുള്ളവരുടെ പേരിന് ഭംഗം വരുത്തുന്നു എന്ന് ചിന്തിക്കാതിരിക്കുക. അങ്ങനെ ചിന്തിക്കണമെങ്കിൽ നമ്മൾ അവരുടെ കേറോഫിൽ വരുന്നവരാകണം. അല്ലാത്തപക്ഷം അത്തരമൊകു ചിന്തയുടെ ആവശ്യം പോലും ഇല്ലെന്ന് ധ്യാൻ പറഞ്ഞു’. ഇതുപോലെ തന്നെ ചിന്തിക്കുന്ന ഒരാളാണ് പ്രണവ് മോഹൻലാൽ എന്ന് ധ്യാൻ വ്യക്തമാക്കി.…
Read More