അവൾ പ്രതികരിച്ചു, ബസ് നിന്നത് പോലീസ് സ്റ്റേഷന് മുന്നിലും; ബ​സി​ൽ യു​വ​തി​യെ ലൈംഗികമായി ഉ​പ​ദ്ര​വി​ച്ച​ യുവാവ് പോലീസ് പിടിയിൽ

ക​ട്ട​പ്പ​ന: ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മ​ളി മു​രി​ക്ക​ടി പൂ​വ​ത്തും​തൊ​ട്ടി​യി​ൽ സ​ജോ കു​ര്യാ​ക്കോ​സ് (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കു​മ​ളി​യി​ൽ​നി​ന്നു ക​ട്ട​പ്പ​ന​യ്ക്ക് പോ​യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. തിരക്കുള്ള ബസിൽവെച്ച് യുവാവ് യുവതിയോട്  മോശമായി പെരുമാറുകയായിരുന്നു.

തന്നോട് മോശമായി പെറുമാറിയ യുവാവിനോട് ഉടനെ തന്നെ യുവതി പ്രതികരിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും പ്രശ്നത്തിൽ ഇടപെട്ടു. യാത്രക്കാരുമായി  ബ​സ് വ​ണ്ട​ന്മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി പ്ര​തി​യെ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment