കോട്ടയം: കഞ്ചാവ് ലഹരിയിൽ കാർ ഓടിച്ച് അപകമുണ്ടാക്കിയ ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ. കായംകുളം സ്വദേശി അരുൺ ഭാര്യ ധനുഷ എന്നിവരാണ് പോലീസ് പിടിയിലായത്. നിരവധി വാഹനങ്ങളിലിടിച്ചശേഷം നിർത്താതെ പോയ കാർ ക്രെയിൻ കുറുകെ നിർത്തി പോലീസ് പിടികൂടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്ത് അപകടകരമായ രീതിയിൽ ദമ്പതികൾ വാഹനമോടിച്ചത്. അലക്ഷ്യമായി വന്ന വാഹനം റോഡിലെ മറ്റ് പല വാഹനങ്ങളിലും ഇടിച്ചു. നാട്ടുകാർ ഇവരുടെ വാഹനം തടയാൻ ശ്രമിച്ചെങ്കിലും ദമ്പതികൾ വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ ചിങ്ങവനം എസ്എച്ച്ഒയുടെ നേത്യത്വത്തിലുള്ള സംഘം ചിങ്ങവനം സെമിനാരിപടിക്ക് സമീപം ക്രെയിൻ റോഡിന് കുറുകെ നിർത്തി ദമ്പതികളുടെ വാഹനം പിടികൂടുകയായിരുന്നു. എന്നാൽ കാറിൽ നിന്ന് ഇറങ്ങാൻ ദമ്പതികൾ തയാറായില്ല. തുടർന്ന് ബലം പ്രയോഗിച്ച് ഇവരെ…
Read MoreDay: February 6, 2024
എസ്ജി ഇറങ്ങിക്കഴിഞ്ഞു… അനൗദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് സുരേഷ്ഗോപി; ഷൂട്ടിംഗുകൾ പൂർത്തിയാക്കി
തൃശൂർ: ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലെങ്കിലും തൃശൂർ ലോക്സഭ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞ സുരേഷ്ഗോപി അനൗദ്യോഗികമായി തന്റെ പ്രചരണപരിപാടികൾ തുടങ്ങി. തൃശൂർ ലോക്സഭ മണ്ഡലത്തിലെ താഴെത്തട്ടിലുള്ള സംഘടനാ നേതൃത്വവുമായി തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമുള്ള യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തികച്ചും പാർട്ടിയുടെ സ്വകാര്യ പരിപാടിയായി നടത്തുന്ന ഇത്തരം യോഗങ്ങളിൽ പുറമെ നിന്നുള്ളവർക്കോ മാധ്യമപ്രവർത്തകർക്കോ പ്രവേശനമില്ല. ലോക്സഭമണ്ഡലത്തിലെന്പാടും വരും ദിവസങ്ങളിൽ ഇത്തരം യോഗങ്ങൾ നടക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പരമാവധി യോഗങ്ങളിൽ സുരേഷ്ഗോപി നേരിട്ടു പങ്കെടുക്കും. പങ്കെടുക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ വീഡിയോ കോണ്‍ഫറൻസിംഗ് വഴി സംവദിക്കും. ഏറ്റെടുത്ത സിനിമകളുടെ ഷൂട്ടിംഗ് എല്ലാം പൂർത്തിയാക്കി സുരേഷ്ഗോപി തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി എത്തിക്കഴിഞ്ഞു. ഒന്നു രണ്ടു വ്യക്തിപരമായ യാത്രകൾ കൂടി കഴിഞ്ഞാൽ പിന്നെ മുഴുവൻ സമയവും തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ചുക്കാൻ പിടിച്ച് ഡബ്ബിൾ സ്ട്രോംഗായി എസ്ജി…
Read Moreമഞ്ഞുമൂടി കാഷ്മീർ; ഹിമപാതം ഉണ്ടാകുമെന്നു മുന്നറിയിപ്പ്
ശ്രീനഗർ: കടുത്ത മഞ്ഞു വീഴ്ച തുടരുന്ന ജമ്മുകാഷ്മീരിലെ പല ജില്ലകളിലും ഹിമപാത മുന്നറിയിപ്പ്. ബന്ദിപ്പോർ, ബാരാമുള്ള, കുപ്വാര എന്നിവിടങ്ങളിൽ കുറഞ്ഞ അപകടസാധ്യതയുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അറിയിച്ചു. 2,400 മീറ്ററിനു മുകളിലുള്ള പ്രദേശങ്ങളിലാണു ഹിമപാത സാധ്യത. ഡോഡ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, ഗന്ദർബാൽ ജില്ലകളിൽ 2,200 മീറ്ററിനു മുകളിൽ ഇടത്തരം അപകടനിലയുള്ള ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ എടുക്കാനും ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. അതേസമയം, ജമ്മു കാഷ്മീരിലെ പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ച തുടരുകയാണ്. ഇന്നലെ താപനില ഒൻപത് ഡിഗ്രി സെൽഷ്യസായി കുറഞ്ഞിരുന്നു. കാഷ്മീർ താഴ്വരയിലെ പല ജില്ലകളിലും ഇപ്പോൾ മഞ്ഞ് മൂടിയിരിക്കുകയാണ്. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ഗതാഗതത്തെയും വിമാന സർവീസുകളെയും മഞ്ഞ് ബാധിച്ചു.
Read Moreബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുടെ സേവനം കാൻസർ ചികിത്സയിൽ പ്രയോജനപ്പെടുത്താറുണ്ട്. വിലയേറിയ ഈ കീമോതെറാപ്പ്യുറ്റിക് ഏജന്റുകള്‍ ഇറക്കുമതി ചെയ്താണ് ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തുക. എന്നാല്‍ സാധാരണയായി കാൻസറിന്റെ തീവ്രതയേറിയ ഘട്ടത്തില്‍ ഇതിനകം തന്നെ കോശങ്ങളുടെ, മോളിക്കുലാര്‍ ജനിതക മാറ്റങ്ങള്‍ കാൻസറിനുള്ളിൽ അനിയന്ത്രിതമായി ഉണ്ടാകുന്നതിനാൽ മിക്ക കേസുകളിലും ഈ കീമോതെറാപ്പി ഫലപ്രദമാകാതെ പോകുകയും ചെയ്യും. പ്രാരംഭഘട്ടത്തിൽ പ്രയോജനപ്പെടുത്താം അതേസമയം പ്രാരംഭഘട്ടത്തിലുള്ള കേസുകളാണെങ്കില്‍ കോശങ്ങളുടെ, മോളിക്കുലാര്‍ ജനിതക മാറ്റങ്ങള്‍ വളരെ പരിമിതമാകുകയും ടാർഗറ്റഡ് കീമോതെറാപ്പി ചികിത്സ കൂടുതല്‍ ഫലപ്രദമാകുകയും ചെയ്യും. കാൻസർ രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ബയോമാർക്കറിന്റെ സേവനം പ്രയോജനപ്പെടുത്തിയാല്‍ കാൻസർ ചികിത്സാ പരാജയപ്പെടാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. അവസാനഘട്ടത്തിൽ… കാൻസർ മൂലമുള്ള ദുരിതത്തിന്റെ കാര്യം വരുമ്പോള്‍ അത് ഏറ്റവും കഠിനമാകുന്നത് അവസാനഘട്ടത്തിലാണ്. കാൻസർ എല്ലുകളിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുമ്പോള്‍ സങ്കല്പിക്കാനാവാത്ത വേദനയും കഷ്ടപ്പാടുമാണ് ഉണ്ടാകുന്നത്.…
Read Moreഗോഡ്സേ പരാമര്‍ശം: എന്‍ഐടി അധ്യാപികയെ നാളെ ചോദ്യം ചെയ്തേക്കും; ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചു
മുക്കം: ഗോഡ്സെയെ അനുകൂലിച്ച് ഫേസ് ബുക്കിലിട്ട പോസ്റ്റിന് അനുകൂലമായി കമന്റിട്ടഎൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെതിരേ നടപടിയാരംഭിച്ച് പോലീസ്. അധ്യാപികയെ നാളെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ കാമ്പസ് ഇന്നലെ മുതല്‍ തുറന്നെങ്കിലും പ്രതിഷേധം ഭയന്ന അധ്യാപിക എത്തിയിരുന്നില്ല. അധ്യാപികയുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്വന്തം അക്കൗണ്ടിൽ നിന്ന് തന്നെയാണ് കമന്റിട്ടത് എന്നുറപ്പിക്കാനാണ് ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്താൻ അധ്യാപികയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് എൻഐടി രജിസ്ട്രാർക്ക് നോട്ടീസ് നൽകിയ ശേഷമാണ് പോലീസ് മടങ്ങിയത്. ഷൈജ ആണ്ടവനെ ഉടനെ അറസ്റ്റ് ചെയ്യില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. എൻഐടിയിൽ നടക്കുന്ന സംഭവ വികാസങ്ങളുമായി കുറ്റക്കാർക്കെതിരേ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന് മാത്രമാണ് എൻഐടി അധികൃതർ നൽകുന്ന വിശദീകരണം. ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഹിന്ദു മഹാസഭ പ്രവർത്തകനായ…
Read Moreവിജയ് സേതുപതി ചിത്രത്തിലെ മറക്കാനാകാത്ത റോള്‍; നടി കാസമ്മാളിനെ മകന് തലയ്ക്കടിച്ച് കൊന്നു
ചെന്നൈ: ദേശീയപുരസ്കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധേയായ കാസമ്മാൾ (71) മകന്റെ അടിയേറ്റു കൊല്ലപ്പെട്ടു. മകന് നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണംചോദിച്ച് വഴക്കിടുന്നതിനിടയിൽ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ കാസമ്മാൾ തത്ക്ഷണം മരിച്ചുവെന്ന് പോലീസ് പറഞ്ഞു. ബാൽസാമി-കാസമ്മാൾ ദമ്പതിമാർക്ക് നമകോടിയെ കൂടാതെ മൂന്നു മക്കളാണ്. ഭാര്യയുമായി പിണങ്ങിയതിനുശേഷം നമകോടി കാസമ്മാളിനൊപ്പമാണ് താമസിച്ചിരുന്നത്. വിജയ് സേതുപതിയും, 85 വയസുകാരനായ നല്ലണ്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 2021ൽ പുറത്തിറങ്ങിയ ‘കടൈസി വ്യവസായി’. ചിത്രത്തിൽ, വിജയ് സേതുപതിയുടെ അമ്മായിയായിട്ടാണ് കാസമ്മാൾ അഭിനയിച്ചത്.
Read Moreവന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റ; പരാതിപ്പെട്ടാൽ പാറ്റയ്ക്കും കൂട്ടി ചാര്‍ജ് ഈടാക്കുമെന്ന് സോഷ്യൽ മീഡിയ
സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയില്‍വേ ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്നതെന്ന പരാതി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രാജ്യം ‘ശുചിത്വഭാരതം’ ആഘോഷിക്കുമ്പോഴും ഈ അവസ്ഥ തുടരുകയാണെന്നാണ് പരാതി. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാർ വന്ദേഭാരതിനെ കളത്തിലിറക്കുന്നത്. വന്ദേഭാരതിന് ഗംഭീര വരവേൽപ്പാണ് ആദ്യം കിട്ടിയതെങ്കിലും മുന്നോട്ട് പോകെ പോകെ മറ്റ് ട്രെയിനുകളുടെ സമാന അവസ്ഥ തന്നെയാണ് വന്ദേഭാരതിനും. കഴിഞ്ഞ ദിവസം എക്സിൽ കുറച്ച് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി ‘ ഞാൻ 1/02/2024 ട്രെയിൻ നമ്പർ 20173 ആർകെഎംപിയിൽ നിന്ന് ജെബിപിയിലേക്ക് (വന്ദേ ഭാരത് എക്സ്പ്രസ്) യാത്ര ചെയ്യുകയായിരുന്നു. അവർ നൽകിയ ഭക്ഷണപ്പൊതിയിൽ ചത്ത പാറ്റയെ കണ്ട് ഞാൻ ഞെട്ടിപ്പോയി.’ ഒപ്പം നരേന്ദ്രമോദി, അശ്വിനി വൈഷ്ണവ്, ജബല്‍പൂര്‍ ജിആര്‍എം, സെട്രന്ല് റെയില്‍വെ റെയില്‍ മന്ത്രാലയം ഐആര്‍സിടിസി എന്നുവരെയും അദ്ദേഹം ടാഗ് ചെയ്തു. ട്വീറ്റ് വളരെ പെട്ടെന്ന്…
Read Moreതലശേരിയിൽ ട്യൂഷനെത്തിയ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകൻ അറസ്റ്റിൽ; കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടാകാമെന്ന് പോലീസ്
തലശേരി: സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനായ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. വീട്ടിൽ ട്യൂഷനെടുത്തു വന്ന യുവാവിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ട് വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കൂടുതൽ കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് സൂചന. കൗൺസിലിംഗിനിടയിൽ ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് പെൺകുട്ടികൾ അധ്യാപകന്റെ അസാധാരണ പ്രവർത്തികളെക്കുറിച്ച് ആദ്യം സൂചനകൾ നൽകിയത്. തുടർന്ന് പോലീസ് അന്വഷണം ആരംഭിക്കുകയായിരുന്നു. മൂന്ന് പെൺകുട്ടികളുടെയും മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി. 164 പ്രകാരം കോടതിയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
Read Moreഗുരുവായൂർ അമ്പലനടയിൽ… വഴിപാടായി നോട്ടെണ്ണൽ യന്ത്രം; ഭണ്ഡാരകാശുകൾ ഇനി വേഗത്തിലെണ്ണാം; ഭണ്ഡാരമെണ്ണുന്ന യന്ത്രത്തിന്റെ വില 17ലക്ഷം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണൽ ഇനി വേഗത്തിലാകും. നോട്ട് എണ്ണുന്നതിനുള്ള മെഷീൻ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ചു. ടിവിഎസ് ഗ്രൂപ്പാണ് ശ്രീഗുരുവായൂരപ്പനു വഴിപാടായി നോട്ടെണ്ണൽ യന്ത്രം സമർപ്പിച്ചിരിക്കുന്നത്. ഇതിന് 17 ലക്ഷം വിലവരും. പത്തുമുതൽ 500 രൂപ കറൻസികൾ വരെ വേഗത്തിൽ എണ്ണി തിട്ടപ്പെടുത്താൻ കഴിയും. നോട്ടുകൾ തരംതിരിച്ചു മെഷീനിലെ ട്രെയിൽ വച്ചാൽ കൃത്യമായി എണ്ണി തിട്ടപ്പെടുത്തും.കള്ള നോട്ടുകൾ ഉൾപ്പെടെ, സ്വീകരിക്കാൻ കഴിയാത്ത നോട്ടുകൾ മെഷീൻ നിരസിക്കും. അതിന്റെ കാരണം മെഷീനിലെ സ്ക്രീനിൽ തെളിയും. നിലവിൽ ഒരു മെഷീൻ ഉണ്ടെങ്കിലും കാലപ്പഴക്കം കാരണം ഇത് ഇടയ്ക്കിടെ പണിമുടക്കും.
Read Moreപാമ്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലമാണ് ഈ മാസം തുറക്കുന്നത്. ഇതോടെ മറ്റൊരു ചരിത്രം കൂടി എഴുതി ചേർക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെനിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നൊരു ഐതീഹ്യമുണ്ട്. രാമായണത്തിൽ ഈ കഥയെ സേതുബന്ധനം എന്ന രീതിയിൽ പരാമർശിക്കുന്നു. പാലം പണിതെന്നു കരുതുന്ന ഈ ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. പാലത്തിന്റെ നിർമാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്ക്കോടി. ഇന്ത്യയിലെ എന്‍ജിനിയറിംഗ് മികവിന്റെ വിസ്മയങ്ങളില്‍ ഒന്നാണ് രാമേശ്വരത്തെ പാമ്പന്‍ പാലം. പാക് കടലിടുക്കിന് കുറുകേ രണ്ട് കിലോമീറ്ററിലധികം നീളത്തിലുള്ള പാമ്പന്‍ പാലം ഇപ്പോഴും സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയാണ്. പഴയ റെയില്‍വേ പാലത്തിന് ബദലായി നൂതന…
Read More