തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ വ്യാജ ലഹരിമരുന്നുകേസിൽ നിരപരാധിയായിട്ടും 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന ഉടമ ഷീലസണ്ണിക്ക് നഷ്ടപരിഹാരം കിട്ടാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യണമെന്ന് നിയമവിദഗ്ധർ പറയുന്നു. നിലവിൽ ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തിട്ടില്ല. ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് നൽകണമെന്ന് റിട്ട. ജസ്റ്റിസ് ബി.കെമാൽ പാഷ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.72 ദിവസം ഈ പാവം സ്ത്രീ എന്തിന് ജയിലിൽ കിടന്നു ? അവരെ ഇത് ജീവിതകാലം വേട്ടയാടില്ലേ ? അവർ കരഞ്ഞു പറഞ്ഞു കുറ്റക്കാരിയല്ലെന്ന്. ഇത് അന്വേഷിക്കാൻ സാധിക്കാത്തവരല്ല നമ്മുടെ ഉദ്യോഗസ്ഥർ. സാധാരണക്കാരന് വേണ്ടി ആരും ഒന്നും ചെയ്യില്ലേ ? – കെമാൽ പാഷ ചോദിച്ചു. അന്വേഷണസംഘം അടുത്തഘട്ടത്തിലേക്ക്വ്യാജലഹരിമരുന്നു കേസിൽ ബ്യൂട്ടിപാർലർ ഉടമയെക്കുറിച്ച് എക്സൈസിന് വ്യാജവിവരം നൽകിയ എറണാകുളം തൃപ്പൂണിത്തുറ…
Read MoreDay: February 8, 2024
ഫെഡറലിസ സംരക്ഷണത്തിന് കേരളത്തിന്റെ പോരാട്ടം; കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം
ദില്ലി: കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധ ധർണ തുടങ്ങി. ഫെഡറലിസം സംരക്ഷിക്കുക എന്ന ബാനർ ഉയർത്തി നീങ്ങുന്ന പ്രതിഷേധ ധർണയിൽ മുഖ്യമന്ത്രിയെ കൂടാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഇടത് മന്ത്രിമാരും ജനപ്രതിനിധികളും, എൽഡിഎഫ് നേതാക്കൾ, ഡിഎംകെ, എഎപി പ്രതിനിധികൾ എന്നിവരും പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്. ഉച്ചയ്ക്ക് ഒന്നോടെ പ്രതിഷേധം അവസാനിപ്പിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ ദേശീയ നേതൃത്വവും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കില്ല.
Read Moreയാത്രക്കാർ നോക്കി നിൽക്കെ ട്രെയിനിൽ നിന്ന് ചാടി യുവാവ്; ട്രെയിൻ നിർത്തിക്കാതെ സഹയാത്രക്കാരും പോലീസും
കോട്ടയം: വേണാട് എക്സ്പ്രസിൽ നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. ട്രെയിനിൽ നിന്ന് യുവാവ് ചാടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഗുരുതര പരിക്കുകളോടെ കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം പന്മന സ്വദേശിയായ അൻസാർ ഖാനാണ് സഹയാത്രികർ നോക്കി നിൽക്കേ ട്രെയിനിൽ നിന്ന് ചാടിയത്. ഇന്നലെ രാത്രി 6.30 ഓടെ വേണാട് എക്സ്പ്രസ് പിറവം സ്റ്റേഷൻ കഴിഞ്ഞ് വൈക്കത്ത് എത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ട്രെയിനിൽ നിന്ന് യുവാവ് ചാടുന്നതിന്റെ രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ ട്രെയിനിന്റെ വാതിലിന് താഴെയുള്ള സ്റ്റെപ്പിൽ നിൽക്കുന്ന യുവാവിനോട് കയറി നിൽക്കാൻ പോലീസ് ഉദ്യോഗസ്ഥനടക്കമുള്ളവർ പറയുന്നത് കേൾക്കാം. എന്നാൽ ഇത് കേൾക്കാതെ യുവാവ് ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. എന്നാൽ യുവാവ് ചാടിയതിന് ശേഷം യാത്രക്കാരാരും ട്രെയിൻ നിർത്താനോ അധികൃതരെ അറിയിക്കാനോ തയ്യാറായില്ല.…
Read Moreതെരഞ്ഞെടുപ്പ്; പാക്കിസ്ഥാനിൽ മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തിവച്ചു. ക്രമസമാധാനം പരിപാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യത്തുടനീളമുള്ള മൊബൈൽ സേവനം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മന്ത്രാലയ വക്താവ് പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാനിലെ സമീപകാല ആക്രമണങ്ങളിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു, ക്രമസമാധാന നില നിലനിർത്തുന്നതിനും ഭീഷണികളെ നേരിടുന്നതിനും സുരക്ഷാ നടപടികൾ അനിവാര്യമാണെന്നും വക്താവ് വ്യക്തമാക്കി. ബുധനാഴ്ച തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിലെ സ്ഥാനാർഥികളുടെ ഓഫീസിന് പുറത്ത് നടന്ന ഇരട്ട ബോംബ് സ്ഫോടനങ്ങളിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
Read Moreശരീരം ശുദ്ധമായാണ് ഞാന്‍ സൂക്ഷിക്കുന്നത്, ശൂലം കുത്തി അഗ്നിക്കാവടി പണ്ടും എടുത്തിട്ടുണ്ട്; അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ല; ട്രോളുകളോട് പ്രതികരിച്ച് കാര്‍ത്തിക് സൂര്യ
അവതാരകനും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ കാര്‍ത്തിക് സൂര്യ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. കഴിഞ്ഞ ദിവസം താരം തൈപൂയ ചടങ്ങിന്റെ ഭാഗമായി കാവടി എടുത്തിരുന്നു. 21 ദിവസം നീണ്ടുനിന്ന അതിതീവ്ര വൃതാനുഷ്ടാങ്ങള്‍ക്ക് ഒടുവിലായി അഗ്നിക്കാവടി എടുത്തതിന്റെ വിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ കാര്‍ത്തിക് സൂര്യ പങ്കുവച്ചു. കവിളില്‍ ശൂലം കുത്തി കാവടി എടുക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനു പിന്നാലെ താരത്തിനെതിരേ നിരവധി ട്രോളുകളാണ് വരുന്നത്. ഇപ്പോഴിതാ തനിക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. കാര്‍ത്തിക് സൂര്യയുടെ വാക്കുകള്‍: ഞാന്‍ വിശ്വാസിയാണ്. 16ാം വയസില്‍ ആദ്യ വേല്‍ക്കാവടി എടുത്ത ശേഷം പിന്നീട് പഠനവും കാര്യങ്ങളുമായി മുന്നോട്ടുപോയി. 2023 എനിക്ക് അത്ര നല്ല വര്‍ഷമല്ലായിരുന്നു. മലേഷ്യയിലെ ബാട്ടു കേവ്സ് എന്ന സ്ഥലത്ത് ഒരു മുരുക ക്ഷേത്രമുണ്ട്. വലിയ മലയിലൂടെ 272 പടി കയറി വേണം മുരുകനെ കാണാന്‍. അവിടെ എത്തിയപ്പോള്‍ മനസ്…
Read Moreബൈക്ക് യാത്രക്കിടെ ദമ്പതികൾക്ക് മുന്നിൽ പാഞ്ഞെത്തി കാട്ടാന; രക്ഷപ്പെടുന്നതിനിടെ തുമ്പികൈ കൊണ്ട് അടിയേറ്റ് യുവതിക്ക് പരിക്ക്
തൃശൂർ: അതിരപ്പള്ളിയിലേക്ക് തമിഴ്നാട്ടിൽ നിന്ന് വിനോദയാത്രക്കെത്തിയ ദമ്പതിമാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോയമ്പത്തൂരില്‍ കണ്ണിമാര്‍ നഗര്‍ സ്വദേശിയായ സുരേഷ് (45), ഭാര്യ സെല്‍വി (40)എന്നിവർക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം അതിരപ്പള്ളിയിൽ നിന്ന് പോകുന്നവഴിയാണ് ഷോളയാർ വ്യൂ പോയിന്റിന് സമീപത്തെ വളവിൽവച്ച് ബൈക്ക് യാത്രികരെ കാട്ടാന ആക്രമിക്കുന്നത്. ഇവർ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി കാട്ടാന പാഞ്ഞെത്തിയതിനെ തുടർന്ന് ഭയപ്പെട്ട ദമ്പതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സെൽവി നിലത്തുവീണു. പിന്നാലെയെത്തിയ ആന സെൽവിയെ തുമ്പികൈ കൊണ്ട് അടിക്കുകയായിരുന്നു. ഈ സമയത്ത് ട്രാവറിലെത്തിയ വിനോദ സഞ്ചാരികളുടെ സംഘം ഒച്ചവച്ചതിനെ തുടർന്നാണ് ആന കാട്ടിലേക്ക് കയറി പോയത്.
Read Moreഅയോധ്യ, കാശി, മഥുര എന്നീ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് രാജ്യത്തെ ഹിന്ദുസമൂഹം ആവശ്യപ്പെടുന്നത്; യോഗി ആദിത്യ നാഥ്
ലക്നോ: അയോധ്യക്ക് പിന്നാലെ കാശിയും മഥുരയുമാണ് ബിജെപിയുടെ മുൻഗണനാ പട്ടികയിലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ, കാശി, മഥുര എന്നിങ്ങനെ മൂന്ന് സ്ഥലങ്ങൾ മാത്രമാണ് രാജ്യത്തെ ഹിന്ദുസമൂഹം ആവശ്യപ്പെടുന്നതെന്ന് യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ രാജ്യത്തെ ജനങ്ങളെല്ലാവരും സന്തോഷിച്ചു. വെറും വാഗ്ദാനം മാത്രമായിരുന്നില്ല ബിജെപിയുടേത്. അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുൻസർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അവർ അയോധ്യയെ നിരോധനങ്ങളുടെയും കർഫ്യൂവിന്റേയും പരിധിയില്‍ കൊണ്ടുവന്നു. നൂറ്റാണ്ടുകളോളം അയോധ്യ ഇത്തരം അനീതികൾ നേരിട്ടു. വിശദമായി പറഞ്ഞാൽ 5000 വർഷം നീണ്ടുനിന്ന അനീതിയെക്കുറിച്ചും പറയേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Read Moreതെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; തെയ്യത്തെ കൈയേറ്റം ചെയ്ത് നാട്ടുകാർ
കണ്ണൂർ: തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കണ്ണൂർ തില്ലങ്കേരിയിലാണ് സംഭവം. കൈതച്ചാമുണ്ടി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതിനെ തുടർന്നാണ് നാട്ടുകാർ പ്രകോപിതരായത്. ബുധനാഴ്ച വൈകിട്ട് പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാർ തല്ലിയത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങ് നടന്നിരുന്നു. ആളുകളെ പിന്തുടർന്ന് ഉഗ്രരൂപത്തിൽ തെയ്യം ഭയപ്പെടുത്തുന്നതാണ് ആചാരം. ഇതിനിടെ പോടിച്ചോടിയ ഒരു കുട്ടിക്ക് വീണ് പരിക്കേറ്റിരുന്നു. പിന്നാലെ നാട്ടുകാരിൽ ചിലർ തെയ്യം കെട്ടിയ ആളെ കൈകാര്യം ചെയ്തു. തുടർന്ന് പോലീസും ഉത്സവ കമ്മിറ്റിക്കാരും ചേർന്ന് രംഗം ശാന്തമാക്കി. സംഭവത്തിൽ ആരും പരാതിപ്പെട്ടിട്ടില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. അനിഷ്ട സംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ പോലീസ് നിർദേശം നൽകി. ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Read More‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എൻഐടിയിൽ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ
കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തം. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ കോളജിൽ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനർ തൂക്കി. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് എൻഐടിയിൽ ബാനർ സ്ഥാപിച്ചത്. കഴിഞ്ഞദിവസമായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം. ഗോഡ്സെ ഒരുപാട് പേരുടെ ഹീറോ ആണെന്ന കൃഷ്ണരാജ് എന്നയാളുടെ ഫേസ്ബുക്ക് പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന് കമന്റിട്ടത്. സംഭവത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് അധ്യാപികയ്ക്കെതിരേ കേസെടുത്തിരുന്നു. അതേസമയം ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിന് മുമ്പിൽ ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മറ്റി ഫ്ളക്സ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടെതാണ്’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.
Read Moreപ്രായം 90 , പെൻഷനുവേണ്ടി റോഡിലിറങ്ങേണ്ട ഗതികേടിൽ വണ്ടിപ്പെരിയാറിലെ പൊന്നമ്മ
ഇടുക്കി: അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് റോഡിൽ കസേരയിട്ടിരുന്ന് വയോധിക. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശിയായ 90 വയസുകാരി പൊന്നമ്മയാണ് വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റോഡില്‍ ബുധനാഴ്ച കസേരയിട്ട് ഒന്നര മണിക്കൂറോളം പ്രതിഷേധിച്ചത്. പെന്ഷന് മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാതെ റോഡില്‍ നിന്നു മാറില്ലെന്നും പൊന്നമ്മയും മകന് മായനും അറിയിച്ചു. കിടപ്പു രോഗിയായിട്ടും വീട്ടിൽ വന്ന് മസ്റ്ററിംഗ് നടപടിയും നടത്തിയിട്ടില്ലെന്നും മായൻ കൂട്ടിച്ചേർത്തു. പ്രതിഷേധത്തെ തുടർന്ന് റോഡിൽ അൽപനേരം ഗതാഗതം തടസപ്പെട്ടു. ഇതോടെ വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയില്‍ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്.
Read More