ബൈ​ക്ക് യാ​ത്ര​ക്കി​ടെ ദ​മ്പ​തി​ക​ൾ​ക്ക് മു​ന്നി​ൽ പാ​ഞ്ഞെ​ത്തി കാ​ട്ടാ​ന; ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ തു​മ്പി​കൈ കൊ​ണ്ട് അ​ടി​യേ​റ്റ് യു​വ​തി​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: അ​തി​ര​പ്പ​ള്ളി​യി​ലേ​ക്ക് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര​ക്കെ​ത്തി​യ ദ​മ്പ​തി​മാ​ർ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. കോ​യ​മ്പ​ത്തൂ​രി​ല്‍ ക​ണ്ണി​മാ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ സു​രേ​ഷ് (45), ഭാ​ര്യ സെ​ല്‍​വി (40)എ​ന്നി​വ​ർ​ക്കാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​തി​ര​പ്പ​ള്ളി​യി​ൽ നി​ന്ന് പോ​കു​ന്ന​വ​ഴി​യാ​ണ് ഷോ​ള​യാ​ർ വ്യൂ ​പോ​യി​ന്‍റി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ​വ​ച്ച് ബൈ​ക്ക് യാ​ത്രി​ക​രെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ന്ന​ത്.

ഇ​വ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​ട്ടാ​ന പാ​ഞ്ഞെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഭ​യ​പ്പെ​ട്ട ദ​മ്പ​തി​ക​ൾ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു.

ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സെ​ൽ​വി നി​ല​ത്തു​വീ​ണു. പി​ന്നാ​ലെ​യെ​ത്തി​യ ആ​ന സെ​ൽ​വി​യെ തു​മ്പി​കൈ കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ട്രാ​വ​റി​ലെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സം​ഘം ഒ​ച്ച​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന കാ​ട്ടി​ലേ​ക്ക് ക​യ​റി പോ​യ​ത്.

 

Related posts

Leave a Comment