അന്യഭാഷയില്‍ നിന്നെത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ നായികയാണ് കനിഹ. ഭാഗ്യദേവത, പഴശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. തമിഴ്നാട്ടുകാരിയാണെങ്കിലും കനിഹയ്ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചത് മലയാളത്തിലാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം ഉള്‍പ്പെടെയുള്ള താരങ്ങളുടെ നായികയാവാന്‍ കനിഹയ്ക്ക് കഴിഞ്ഞു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിക്കാന്‍ കനിഹയ്ക്കായി. സോഷ്യല്‍ മീഡിയയിലും സജീവമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും ബോഡി ഷെയ്മിംഗും കനിഹയ്ക്ക് നിരന്തരം നേരിടേണ്ടി വരാറുണ്ട്. മോശം കമന്റുകള്‍ക്ക് അടുത്തയിടെ കനിഹ ഒരഭിമുഖത്തിൽ മറുപടി നല്‍കിയിരുന്നു. മോശം കമന്റുകള്‍ നമ്മെ ബാധിക്കും. ആത്മവിശ്വാസത്തെ തകര്‍ക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഹോര്‍മോണും പ്രെഗ്നന്‍സിയുമൊക്കെയായി. ആര്‍ത്തവത്തിന് മുമ്പ് ശരീരത്തില്‍ ഒരുപാട്…
Read MoreDay: February 14, 2024
ഓട്ടോയിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ ഇടിച്ചുതെറിപ്പിച്ച കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞു; കാര്‍ ഓടിച്ചത് വാഹന ഉടമയുടെ ആൺസുഹൃത്ത്
കൊച്ചി: ആലുവയില്‍ ഓട്ടോറിക്ഷയില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ ഡ്രൈവറെ തിരിച്ചറിഞ്ഞു. കാര്‍ ഓടിച്ചത് വാഹനത്തിന്റെ ഉടമയുടെ സുഹൃത്താണെന്ന് പോലീസ്. സംഭവത്തില്‍ നെടുമ്പാശേരി സ്വദേശി ഷാന്‍ പിടിയിലായി. കാറിന്റെ ഉടമയായ രജനിയുടെ സുഹൃത്താണ് ഇയാളെന്ന് ആലുവ ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. നേരത്തെ, കാര്‍ ഓടിച്ചത് ബന്ധുവാണെന്നായിരുന്നു രജനി പറഞ്ഞിരുന്നത്. അപകടവുമായി ബന്ധപ്പെട്ട് രജനിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം രാവിലെ കുട്ടമശേരിയിലാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത്(ഏഴ്) ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന് പ്രജിത്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടി എഴുന്നേല്ക്കാന് ശ്രമിക്കുന്നതിനിടെ പിന്നില്‍ നിന്നും വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി.…
Read Moreകോഴിയിറച്ചി വില കുതിക്കുന്നു, കിലോയ്ക്ക് 210; ഒരാഴ്ചകൊണ്ട് 70 രൂപയുടെ വര്‍ധന
കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. ഒരാഴ്ചകൊണ്ട് ഒരു കിലോയ്ക്ക് 70 രൂപയുടെ വര്‍ധനയാണ് ഇറച്ചിക്ക് ഉണ്ടായിട്ടുള്ളത്. ഇന്നലെ ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 210 രൂപയും ലഗോണിന് 190 രൂപയുമായിരുന്നു വില. ഈ നിലയില്‍ പോയാല്‍ റമദാന് സമയമാകുമ്പോഴേക്കും കോഴിയിറച്ചി വില 300 കടക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 140 രൂപയായിരുന്നു ബ്രോയിലറിനും ലഗോണിനും ഇറച്ചിവില. സ്റ്റോക്ക് ഇല്ലെന്ന കാരണം പറഞ്ഞാണ് വില വര്‍ധിപ്പിക്കുന്നത്. കേരളത്തില്‍ ചിക്കന്‍ ഫാമുകള്‍ കുറവായതനാല്‍ തമിഴ്നാട്ടിലെ ഫാമുകളാണ് വില നിശ്ചയിക്കുന്നത്. കൃത്രിമ ക്ഷാമമാണ് ഇപ്പോള്‍ ഇറച്ചിക്കെന്നാണ് കേരളത്തിലെ കച്ചവടക്കാര്‍ പറയുന്നത്. തമിഴനാട് ഫാമുകളാണ് കോഴി ഇവിടെ എത്തിക്കുന്നത്. തമിഴ്നാട് കമ്പനികള്‍ ഇപ്പോള്‍ കേരളത്തിലും ഫാമുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസമായി കോഴികളുടെ വരവ് കുറവാണ്. ഇത് വിലകൂട്ടാന്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നതാണെന്ന് സംസ്ഥാനത്തെ കച്ചവടക്കാര്‍ പറയുന്നു. സാധാരണ കോഴിമുട്ടയ്ക്ക് വില കൂടുന്ന ക്രിസ്മസ്-പുതുവര്‍ഷവുമായി…
Read Moreപ്രണയത്തിന്റെയും പോരാട്ടത്തിന്റെയും 8 വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അധ്യാപക പരിശീലനത്തിനായി എത്തിയ കെ. മീനുമോള് എന്ന പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഉടക്കിയത് ചക്രക്കസേരയിലിരുന്ന് വിദ്യാര്‍ഥികളെ സംഗീതം പഠിപ്പിക്കുന്ന ഡിക്സന് സി. സേവ്യര്‍ എന്ന അധ്യാപകനിലായിരുന്നു. ജനിച്ച് പത്താം മാസം മുതല്‍ പൂര്‍ണമായും നിശ്ചലാവസ്ഥയിലേക്ക് തള്ളിവിടുന്ന മസ്കുലാര്‍ ഡിസ്ട്രോഫി ബാധിതനായി വീല്‍ ചെയറില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഡിക്സന്റെ പാട്ടുകള്‍ അതിമനോഹരമായിരുന്നു. ഒരാഴ്ചത്തെ ട്രെയിനിംഗിനിടയില്‍ അവള് പലപ്പോഴും ആ പാട്ടുകള്‍ക്കായി കാതോര്‍ത്തു. പക്ഷേ ഇതൊന്നും അദേഹം അറിഞ്ഞിരുന്നുമില്ല. ഒരു വര്‍ഷത്തിനു ശേഷം വീണ്ടും അധ്യാപികയായി മറ്റു വിദ്യാര്‍ഥികളെ ട്രെയിനിംഗിന് എത്തിച്ചപ്പോഴും സംഗീതവുമായി ഡിക്സന് രക്ഷാ സ്കൂളിലുണ്ടായിരുന്നു. ഉള്ളിലെ ഇഷ്ടം പറഞ്ഞ് മീനു ഡിസ്കനായി നാലു വര്‍ഷം കാത്തിരുന്നു. പ്രണയത്തിന് തീയേക്കാള്‍ ചൂടുണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു പിന്നീട്. ഈ ലോകത്തോട് മുഴുവന്‍ എതിര്‍ത്ത് നിന്ന് പൊരുതാനുള്ള കരുത്തു നേടിയ…
Read Moreജോലിക്കിടെ അപകടം, അസ്വാഭാവിക മരണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സഹായപദ്ധതി
കൊച്ചി: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ അപകടമോ അസ്വാഭാവിക മരണമോ സംഭവിക്കുന്ന സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ആറിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവില്‍ സഹായം നല്‍കുന്നതിന് ഏകീകൃതമായ പൊതുമാനദണ്ഡമില്ലായിരുന്നു. ഡ്യൂട്ടിക്കിടയില്‍ അസ്വാഭാവിക മരണം സംഭവിക്കുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിലവില്‍ ലഭ്യമാകുന്ന ഡത്ത് റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി, കുടുംബപെന്ഷന്, പങ്കാളിത്ത പെന്ഷന്, ടെര്‍മിനല്‍ സറണ്ടര്‍, ചികിത്സാ ധനസഹായം, എക്സ്ഗ്രേഷ്യ ധനസഹായം എന്നിവ പഴയതുപോലെ തന്നെ ലഭിക്കുമെന്നും ഉത്തരവിലുണ്ട്. ജോലിക്കിടയിലും ഡ്യൂട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലുണ്ടാകുന്നതുമായ മരണങ്ങളെയാണ് ഡ്യൂട്ടിക്കിടയിലുള്ള അസ്വാഭാവിക മരണമായി പരിഗണിക്കുക. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓഫീസിലേക്കും വരുമ്പോഴും തിരിച്ചുപോകുമ്പോഴും സംഭവിക്കുന്ന മരണത്തിനും നഷ്ടപരിഹാരം ലഭിക്കും. ഓഫീസ് ആവശ്യങ്ങള്‍ക്കായി നടത്തുന്ന ടൂറിലാണ് അപകടമരണമെങ്കിലും ഉത്തരവിന്റെ ഗുണഫലം ലഭിക്കും. ഡ്യൂട്ടിക്കിടയില്‍ ഷോക്കേറ്റും നിര്മാണപ്രവര്ത്തനങ്ങള്ക്കിടയിലും, കുറ്റവാളികളെ പിടികൂടുന്നതിനിടയിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും…
Read Moreഓട്ടോയിൽനിന്നു തെറിച്ചുവീണ കുട്ടിയെ കാർ ഇടിച്ച സംഭവം: അപകടമുണ്ടാക്കിയ കാർ കണ്ടെത്താനായില്ല; കുട്ടി വെന്റിലേറ്ററിൽ തുടരുന്നു
ആലുവ: അച്ഛനോടൊപ്പം ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ തെറിച്ച് വീണ കുട്ടിയെ പിന്നാലെയെത്തിയ കാർ ഇടിച്ച് വീഴ്ത്തിയ സംഭവത്തിൽ കുട്ടി വെന്റിലേറ്ററിൽ തുടരുന്നു. മാറമ്പിള്ളി സ്വദേശി പ്രേം നിവാസിൽ പ്രജിത്തിന്റെ മകൻ നിഷികാന്ത് (7) നെ യാണ് കാർ ഇടിച്ച് വീഴ്ത്തിയത്. ഇന്നലെ രാവിലെ 10 നാണ് സംഭവം. കാറിടിച്ച കാര്യം വൈകിയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. അപകടം നടന്നപ്പോൾ തന്നെ അടുത്തുള്ള പ്രിസം മെഡിക്കൽസിൽ പ്രവേശിച്ച് പ്രഥമ ചികിത്സക്ക് ശേഷമാണ് രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലുവയിൽനിന്നും മാറമ്പിള്ളിയിലേക്ക് അച്ഛനോടൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കവേ കുട്ടമശേരി ആനിക്കാട് കവലക്ക് സമീപമാണ് അപകടം നടന്നത്. കുട്ടിയെ കണ്ണ് ആശുപത്രിയിൽ കാണിച്ച് തിരിച്ച് വരുന്ന വഴിക്കാണ് അപകടം. ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരിക്കാണെന്നാണ് ആദ്യം കരുതിയത്.…
Read Moreഭാര്യയുമായി അകന്നുകഴിഞ്ഞ യുവാവ് കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ; ഒരു കാലും രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടനിലയിൽ; പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്…
ചാത്തന്നൂർ: ആൾ താമസമില്ലാത്ത കാട് നിറഞ്ഞ പുരയിടത്തിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ അസ്വഭാവികതയില്ലെന്നാണു പ്രാഥമിക നിഗമനമെന്ന് പോലീസ്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചാത്തന്നൂർ ചിറക്കര ഉളിയനാട് കോളനിയിൽ പൊയ്കയിൽ സന്തോഷ് ഭവനിൽ ഷിജു(38) വിന്റെ മൃതദേഹമാണ് പുരയിടത്തിൽനിന്നു കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് റോഡിലൂടെ പോയവർ സംശയത്തെ തുടർന്ന് പുരയിടത്തിൽ കയറി നോക്കിയപ്പോഴാണ് കുറ്റിക്കാട്ടിൽമൃതദേഹം കണ്ടത് തുടർന്ന് നാട്ടുകാർ വസ്തു ഉടമസ്ഥനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് സ്ഥലത്തെ ത്തി മൃതദേഹ പരിശോധന നടത്തി. അഞ്ചു ദിവസത്തോളം പഴക്കം തോന്നിക്കും. ശരീരാവയവങ്ങൾ നായകളോ കുറുക്കന്മാരോ കടിച്ചുകീറിയ നിലയിലായിരുന്നു. ഒരു കാലും കാൽ പാദവും രണ്ട് കൈപ്പത്തികളും ഇല്ലായിരുന്നു. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ മൃതദേഹം കിടന്ന സ്ഥലത്തു നിന്നും ടാർ ചെയ്തറോഡു വരെ…
Read Moreഅബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം; മോദി ഇന്ന് ഉദ്ഘാടനം ചെയ്യും
അബുദാബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. അബുദാബി-ദുബായ് പ്രധാന ഹൈവേയോടു ചേർന്ന് അബു മുറൈഖയിലാണ് ക്ഷേത്രം. അബുദാബിയിലെത്തിയ പ്രധാനമന്ത്രി മോദിയെ പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇരുവരും പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണറും നൽകി. ഊഷ്മള സ്വീകരണത്തിനു നന്ദി പറയുകയാണെന്നു പറഞ്ഞ മോദി ഇവിടെ വരുമ്പോഴെല്ലാം സ്വന്തം കുടുംബത്തെ കാണാൻ വരുന്ന വികാരമാണുള്ളതെന്നു വിശദീകരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമായും മോദി കൂടിക്കാഴ്ച നടത്തി. തുടർന്ന് സയ്യിദ് സ്പോർട്ട് സിറ്റിയിൽ ഇന്ത്യൻ സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന അഹ്ലൻ മോദി സമ്മേളനവും നടന്നു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ നടന്ന പരിപാടിയിൽ നൂറ്റന്‍പതിലേറെ ഇന്ത്യൻ സംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു.
Read Moreനടിയും ഗായികയുമായ മല്ലിക രാജ്പുത് ജീവനൊടുക്കി
ലക്നോ: ബോളിവുഡ് നടിയും ഗായികയുമായ മല്ലിക രജ്പുതിനെ (വിജയലക്ഷ്മി-35) വീടിനുള്ളിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സീതാകുണ്ഡ് പ്രദേശത്തുള്ള സ്വന്തം വസതിയില്‍ ഫാനിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. യഥാർഥ മരണകാരണം എന്താണെന്നു മനസിലാക്കാൻ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വരണമെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ പോയശേഷം മകളെ കണ്ടിട്ടില്ലെന്നും ആത്മഹത്യയിലേക്കു നയിച്ച കാരണം എന്താണെന്നറിയില്ലെന്നും മല്ലികയുടെ അമ്മ പ്രതികരിച്ചു. 2014ൽ കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തിയ ‘റിവോള്‍വർ റാണി’ എന്ന ചിത്രത്തിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. ഷാൻ റഹ്മാന്റെ ‘യാരാ തുജെ’ എന്ന മ്യൂസിക് വിഡിയോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016ൽ ബിജെപിയിൽ ചേര്‍ന്ന മല്ലിക രണ്ടുവർഷത്തിനു ശേഷം പാർട്ടി വിട്ടു.
Read Moreവ്യാജ ഹലാൽ സർട്ടിഫിക്കറ്റ്:4 പേർ യുപിയിൽ അറസ്റ്റിൽ
ലക്നൗ: വ്യാജ ഹലാൽ സര്‍ട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് നാല് പേരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന പേരിൽ മുംബൈയിൽ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ഭാരവാഹികളാണ് അറസ്റ്റിലായത്. ഉത്പന്നങ്ങള്‍ പരിശോധിക്കുകയോ സാമ്പിളുകള്‍ ശേഖരിക്കുകയോ സ്ഥാപനം സന്ദർശിക്കുകയോ അവിടുത്തെ പ്രവര്‍ത്തനം നിരീക്ഷിക്കുകയോ ചെയ്യാതെ നിശ്ചിത തുക വാങ്ങി സര്‍ട്ടിഫിക്കറ്റുകള്‍ നൽകുകയായിരുന്നു എന്ന് കണ്ടെത്തിയതായി ലക്നൗ സ്പെഷൽ ടാസ്ക് ഫോഴ്സ് എഡിജിപി അമിതാഭ് യാഷ് പറഞ്ഞു. ഹലാൽ സര്‍ട്ടിഫിക്കറ്റുകള്‍ നൽകാൻ ഏതെങ്കിലും സർക്കാരിൽനിന്നുള്ള യാതൊരു അംഗീകാരവും ഹലാൽ കൗൺസിൽ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കമ്പനികളിൽനിന്ന് ഹലാൽ സർട്ടിഫിക്കറ്റിനെന്ന പേരിൽ പണം വാങ്ങിയ സംഭവത്തിലാണ് നടപടി. ഹലാൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഒരു വിഭാഗം ഉപഭോക്താക്കൾ അവരുടെ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്നും അതുമൂലം വിപണിയിൽ വലിയൊരു വിഹിതം നഷ്ടമാവുമെന്നും ഈ കമ്പനികളെ വിശ്വസിപ്പിച്ച് പണം…
Read More