അമ്പലപ്പുഴ: സർക്കാരിനെതിരേ ആരോപണം ഉന്നയിക്കുന്നവർ കോടതിയിൽ പോകണമെന്ന് മന്ത്രി സജി ചെറിയാൻ. പറവൂരിൽ ട്വയിൻ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഉന്നയിച്ചേച്ച് പോകുകയാണ്. ഈ ആരോപണങ്ങൾ അന്തരീക്ഷത്തിൽ കിടക്കുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവുമായി കോടതിയിൽ കേസ് കൊടുക്കണം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. വ്യക്തിപരമായും ആരോപണം ഉന്നയിക്കുകയാണ്. നല്ല പ്രവർത്തനം നടത്തുന്ന സർക്കാരിനെ മാധ്യമങ്ങളും നവ മാധ്യമങ്ങളും ബോധപർവം ആക്ഷേപിക്കുകയാണ്. കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ളത് കിട്ടാത്തതുകൊണ്ടാണ് പെൻഷൻ വിതരണം മുടങ്ങിയത്. എന്ത് ധൂർത്താണ് ഇവിടെ നടന്നത്. ഒരു വണ്ടിയിൽ യാത്ര ചെയ്തതും എവിടെയെങ്കിലും കയറി ഭക്ഷണം കഴിക്കുന്നതുമാണോ ധൂർത്ത്. സപ്ലൈക്കോ ഉത്പന്നങ്ങൾക്ക് 10 ശതമാനം സബ്സിഡി കുടുതൽ കൊടുത്തപ്പോൾ അതിനും പിണറായി സർക്ക രിന് കിടക്കപ്പൊറുതിയില്ലാതായി. മൊത്തം സബ്സിഡി ഏകീകരിക്കുകയാണ് സർക്കാർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Read MoreDay: February 16, 2024
ഒന്നാംതീയതി ശമ്പളം കിട്ടിയാൽ..! കെഎസ്ആർടിസി ജീവനക്കാരുടെ ദാരിദ്ര്യം മാറ്റാനുള്ള നടപടികൾ ആരംഭിച്ചെന്ന് ബി.ഗണേഷ് കുമാർ
തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതുമൂലം ദാരിദ്ര്യത്തിലായ കെഎസ്ആർടിസി ജീവനക്കാരുടെ അവസ്ഥമാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ കഴിയുന്ന തരത്തിലുള്ള ആലോചനകൾ നടന്നുവരികയാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു.അതേസമയം ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു. ശമ്പളവിതരണത്തിനുള്ള 30 കോടി സർക്കാർ നൽകി. ബാക്കി ഏഴു കോടി രൂപ ബാങ്ക് ഓവർ ഡ്രാഫ്റ്റെടുത്തു. പുതിയ മന്ത്രി വന്നിട്ടും ശമ്പളം കൊടുക്കാൻ കഴിയാത്തതിൽ യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു. പെൻഷൻ കുടിശിക രണ്ടാഴ്ചയ്ക്കകം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചാകും പെൻഷൻ നൽകുക. ഇതിനായി സർക്കാർ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Read Moreആരാടാ ഇതൊക്കെ ഇവിടെക്കൊണ്ട് ഇടുന്നത്? കാട്ടരുവിൽ നിന്ന് പ്ലാസ്റ്റിക് കുപ്പി എടുത്ത് മാറ്റി കടുവ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കാട്ടിൽ നിന്നും നാട്ടിലെത്തി മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളുടെ വാർത്തകളാണ് ഇപ്പോൾ കേരളത്തിലെ സംസാരവിഷയം. ഇതിൽ വന്യമൃഗങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ചേരി തിരിഞ്ഞുള്ള തർക്കങ്ങളും സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുകയാണ്. കാട്ടിൽ ജീവിക്കേണ്ട ഈ മൃഗങ്ങൾ എന്തിനാണ് നാട്ടിലെത്തി മനുഷ്യരെ ആക്രമിക്കുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ, കാട് കൈയേറി മൃഗങ്ങളുടെ ആവാസവ്യവസ്ഥ തകർക്കാൻ മനുഷ്യൻ ശ്രമിക്കുന്നതിനാലാണ് ഇത്തരം അക്രമണങ്ങൾ ഉണ്ടാകുന്നതെന്ന് എതിർ വിഭാഗവും വാദിക്കുന്നു. എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വിഷയം കത്തി നിൽക്കുന്ന സമയത്താണ് ഒരു കടുവയുടെ വീഡിയോ വൈറലാകുന്നത്. ഇത് ഇവിടെ പറയേണ്ട ആവശ്യം എന്തെന്നാൽ, കാട്ടിലെ ഒരു അരുവിയിൽ വലിച്ചെറിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് ബോട്ടിൽ കടുവ എടുത്ത് മാറ്റുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. കാട് കൈയേറി മാലിന്യങ്ങൾ വനത്തിൽ ഉപേക്ഷിക്കുന്ന മനുഷ്യന്റെ പ്രവൃത്തിയെ ആണ് വീഡിയോ സൂചിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ deepkathikar എന്ന ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.…
Read Moreഇത് എങ്ങനെ തിരിച്ചറിയും? ഒറ്റ അപേക്ഷയിൽ കിട്ടിയത് മൂന്ന് തിരിച്ചറിയൽ കാർഡുകൾ; ഏത് ഉപയോഗിച്ച് വോട്ട് ചെയ്യുമെന്ന ആശങ്കയിൽ യുവാവ്
പത്തനംതിട്ട: ഒന്നിനു പകരം മൂന്ന് വോട്ടർ ഐഡികൾ ലഭിച്ച അമ്പരിപ്പിലാണ് പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബെഞ്ചമിൻ. ഒറ്റ തവണ വോട്ടർ ഐഡിക്ക് വേണ്ടി അപേക്ഷിച്ച ബെഞ്ചമിന് ലഭിച്ചത് 3 വോർട്ടേർസ് ഐഡികളാണ്. വോട്ടർ ഐഡിക്കായി ബെഞ്ചമിൻ ആറുമാസം മുമ്പാണ് അപേക്ഷ നൽകിയത്. തപാൽ വഴി ഒന്നരമാസം മുൻപ് ഐഡി കാർഡ് ലഭിച്ചു. എന്നാൽ ദിവസങ്ങൾക്ക് ശേഷം മറ്റൊരു ആവശ്യത്തിനായി ബെഞ്ചമിൻ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോഴാണ് അധികൃതർ രണ്ട് കാർഡുകൾ കൂടി ഇയാൾക്ക് കൈമാറിയത്. ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് ഐഡി കാർഡിന്റെ നമ്പറുകൾ വ്യത്യസ്തമാണെന്ന് മനസിലായത്. എന്താണ് സംഭവിച്ചതെന്ന് അറിയാത്ത അവസ്ഥയിലാണ് ബെഞ്ചമിനും കുടുംബവും. അതേസമയം, ഇനിയും വോട്ടർ ഐഡികൾ വരുമോ എന്ന ആശങ്കയും ബെഞ്ചമിനുണ്ട്. ഈ മൂന്ന് കാർഡിൽ ഏത് ഉപയോഗിച്ചാണ് താൻ വോട്ട് ചെയ്യേണ്ടതെന്നും ഇയാൾ ചോദിക്കുന്നു. സംഭവത്തിൽ മേലധികാരികൾക്ക് പരാതി നൽകാനാണ് ബെഞ്ചമിന്റെ തീരുമാനം.…
Read More