ആ​രാ​ടാ ഇ​തൊ​ക്കെ ഇ​വി​ടെ​ക്കൊ​ണ്ട് ഇ​ടു​ന്ന​ത്? കാ​ട്ട​രു​വി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക് കു​പ്പി എ​ടു​ത്ത് മാ​റ്റി ക​ടു​വ;​ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

കാ​ട്ടി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി മനുഷ്യനെ ആ​ക്ര​മി​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ സം​സാ​ര​വി​ഷ​യം. ഇ​തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ചേ​രി തി​രി​ഞ്ഞു​ള്ള ത​ർ​ക്ക​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചൂ​ടു​പി​ടി​ക്കു​ക​യാ​ണ്.

കാ​ട്ടി​ൽ ജീ​വി​ക്കേ​ണ്ട ഈ ​മൃ​ഗ​ങ്ങ​ൾ എ​ന്തി​നാ​ണ് നാ​ട്ടി​ലെ​ത്തി മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് ഒ​രു വി​ഭാ​ഗം ചോ​ദി​ക്കു​മ്പോ​ൾ, കാ​ട് കൈ​യേ​റി മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ ത​ക​ർ​ക്കാ​ൻ മ​നു​ഷ്യ​ൻ ശ്ര​മി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ത്ത​രം അ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തെന്ന് എ​തി​ർ വി​ഭാ​ഗ​വും വാ​ദി​ക്കു​ന്നു.

എ​ന്താ​യാ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​വി​ഷ​യം ക​ത്തി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ഒ​രു ക​ടു​വ​യു​ടെ വീ​ഡി​യോ വൈറലാകുന്നത്. ഇ​ത് ഇ​വി​ടെ പ​റ​യേ​ണ്ട ആ​വ​ശ്യം എ​ന്തെ​ന്നാ​ൽ, കാ​ട്ടി​ലെ ഒ​രു അ​രു​വി​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ബോ​ട്ടി​ൽ ക​ടു​വ എ​ടു​ത്ത് മാ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്ന​ത്. കാട് കൈയേറി മാലിന്യങ്ങൾ വനത്തിൽ ഉപേക്ഷിക്കുന്ന മനുഷ്യന്‍റെ പ്രവൃത്തിയെ ആണ് വീഡിയോ സൂചിപ്പിക്കുന്നത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ deepkathikar എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ലെ രാം​ദേ​ഗി ഹി​ൽ​സി​ലെ ഭാ​നു​സ്കി​ന്ദി​യി​ല്‍ നി​ന്നും പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​യി​രു​ന്നു അ​ത്, വീ​ഡി​യോ പ​ങ്കു​വ​ച്ച് കൊ​ണ്ട് അ​ദ്ദേ​ഹം ഇ​ങ്ങ​നെ എ​ഴു​തി. ‘ക​ടു​വ​യു​ടെ മ​ധു​ര​മാ​യ പ്ര​വ​ര്‍​ത്തി. ന​മ്മു​ടെ കാ​ടു​ക​ള്‍ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കും.’

പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കൊ​ണ്ട് സം​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ വി​വ​ര​വും വി​ദ്യാ​ഭ്യാ​സ​വു​മു​ള്ള മ​നു​ഷ്യ​ന് അ​റി​യാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ചി​ല സ​മ​യ​ങ്ങ​ളി​ൽ മ​നു​ഷ്യ​നെ​ക്കാ​ളും വ​ക​തി​രി​വോ​ടെ​യാ​ണ് മൃ​ഗ​ങ്ങ​ൾ പെ​രു​മാ​റു​ന്ന​തെ​ന്ന് ഈ ​വീ​ഡി​യോ വ്യക്തമാക്കുന്നു. 

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്. ‘അ​പ​രി​ഷ്കൃ​ത​രു​ടെ മാ​ലി​ന്യം ക​ടു​വ എ​ന്തി​ന് വൃ​ത്തി​യാ​ക്ക​ണം,ഒ​രു ക​ടു​വ വൃ​ത്തി​യാ​ക്കേ​ണ്ടി വ​ന്ന​തി​ൽ എ​നി​ക്ക് ല​ജ്ജ തോ​ന്നു​ന്നു, അ​ത് വ​ള​രെ ഹൃ​ദ്യ​മാ​യ ഒ​രു ഫൂ​ട്ടേ​ജാ​ണ്…. ന​മ്മു​ടെ ഗ്ര​ഹ​ത്തി​ന് ന​മ്മ​ളു​ണ്ടാ​ക്കു​ന്ന നാ​ശ​ത്തി​ന്‍റെ വ്യാ​പ്തി കാ​ണു​മ്പോ​ൾ വ​ള​രെ സ​ങ്ക​ട​മു​ണ്ട്’. എ​ന്നി​ങ്ങ​നെ പോ​കു​ന്നൂ വീ​ഡി​യോ​യി​ലെ ക​മ​ന്‍റു​ക​ൾ.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment